വൈപ്പിൻ: മുനമ്പം ഹാർബറിൽ ബാറ്റ പണം സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ സഹപ്രവർത്തകരുടെ അടിയേറ്റ് കായലിൽ വീണ് മരിച്ച അതിഥി തൊഴിലാളി ബംഗാളിയല്ല ബംഗ്ലാദേശുകാരനെന്ന് സ്ഥിരീകരിച്ചു. അല്ല എന്ന് വിളിക്കുന്ന ഹിലാൽ ഷേയ്ക്ക് -28 ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 28 നായിരുന്നു സംഭവം. മരിച്ചയാളുടെ ഫോണിലെ കോൾ ഹിസ്റ്ററി പരിശോധിച്ച പോലീസ് നിരന്തരം ഇയാൾ വിളിച്ചിരുന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ വിളി എത്തിയത് ബംഗ്ലാദേശിലേക്കാണ്. താൻ അല്ലയുടെ ഭാര്യയാണെന്നും ഇത് ബംഗ്ലാദേശ് ആണെന്നുമായിരുന്നു മറുപടിയത്രേ. എങ്കിലും കാര്യത്തിന്റെ ഗൗരവമറിയാമെന്നത് കൊണ്ട് അല്ല ബംഗാളിയാണെന്ന് ഭാര്യ കളവ് പറഞ്ഞു. എങ്കിലും സംശയം തോന്നിയ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെയാണ് ആൾ ബംഗ്ലാദേശുകാരനെന്ന് സ്ഥിരീകരിച്ചത്. ഇതിനിടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭാര്യ വിസമ്മതം അറിയച്ചതോടെ പോലീസ് കുഴങ്ങി. ആളെ തിരിച്ചറിയാനുള്ള മാർഗം തേടിയപ്പോൾ ബംഗ്ലൂരിൽ ഇയാൾക്ക് ബന്ധുക്കൾ ഉണ്ടെന്നു ഭാര്യ അറിയിച്ചു. ഒപ്പം അവരുടെ ഫോൺ…
Read MoreCategory: Kochi
കളമശേരി ബോംബ് സ്ഫോടനക്കേസ്; പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയിച്ച് പോലീസ്
കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച ഡൊമിനിക് മാര്ട്ടിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് സംശയം. നാലു പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനം ഡൊമിനിക് മാര്ട്ടിന് ഒറ്റയ്ക്ക് നടത്തിയതാണെന്ന മൊഴി പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. 15 വര്‍ഷത്തോളം ദുബായില്‍ ഉണ്ടായിരുന്ന മാര്ട്ടിന് അവിടെ നിന്നോ മറ്റെതെങ്കിലും രാജ്യങ്ങളില്‍ നിന്നോ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പത്തു ദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ഇയാളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. കളമശേരി എആര്‍ ക്യാംപില്‍ അന്വേഷണോദ്യോഗസ്ഥനായ കൊച്ചി ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൊമിനിക് മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സ്ഫോടക വസ്തുക്കളുടെ ഉറവിടം, സാമ്പത്തികവും സാങ്കേതികവുമായ സ്രോതസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സ്ഫോടക വസ്തുക്കള്‍ വാങ്ങിയ സ്ഥലങ്ങള്‍,…
Read Moreവ്ളോഗര്‍ രാഹുല്‍ എന്‍. കുട്ടിയുടെ ആത്മഹത്യ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നെന്നു സംശയം
കൊച്ചി: ഫുഡ് വ്ളോഗര്‍ പനങ്ങാട് മാടവന ഉദയത്തുംവാതില്‍ കിഴക്കേ കിഴവന വീട്ടില്‍ രാഹുല്‍ എന്‍. കുട്ടി(33) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഹുലിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് പനങ്ങാട് പോലീസ്. വണ്ണം കുറയ്ക്കുന്നതിനായി രാഹുല്‍ ഒരു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായി പനങ്ങാട് എസ്എച്ച്ഒ അറിയിച്ചു. അടുത്തയാഴ്ച തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകേണ്ടതായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ് സംഘവും. രാഹുല്‍ ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് ഒപ്പമുണ്ടായിരുന്നു മൂന്ന് സുഹൃത്തുക്കളുടെയും രാഹുലിന്റെ ഭാര്യ, മാതാപിതാക്കള്‍ എന്നിവരുടെയും മൊഴി ഇ്ന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അതില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. രാഹുലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രാഹുലിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ജനപ്രീതി…
Read Moreമൂവാറ്റുപുഴയിൽ ആസാം സ്വദേശികൾ വെട്ടേറ്റു മരിച്ച സംഭവം; പ്രതിയെ തെരഞ്ഞ് പോലീസ് ഒഡീഷയിൽ
മൂവാറ്റുപുഴ: തടിമില്‍ ജീവനക്കാരായ അതിഥിത്തൊഴിലാളികളെ താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അഞ്ചംഗ അന്വേഷണ സംഘം ഒഡീഷയിലേക്കു പുറപ്പെട്ടു. ഇന്നു രാവിലെ വിമാന മാർഗമാണ് സംഘം യാത്ര തിരിച്ചത്. ആനിക്കാട് കമ്പനിപടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്തോ (40), ദീപങ്കര്‍ ബസുമ്മ (37) എന്നീ അസം സ്വദേശികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മില്ലിന് സമീപം അടൂപറമ്പ് കമ്പനിപ്പടിയില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. നിലത്ത് ഒരാള്‍ ചെരിഞ്ഞും മറ്റൊരാള്‍ കമഴ്ന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ (22) കാണ്മാനില്ല. ഇയാളെ അന്വേഷിച്ചാണ് പോലീസ് സംഘം ഒറീസയിലേക്കു തിരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന സമീപത്ത് താമസിക്കുന്ന അസം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല പാതകമെന്നാണ് പോലീസി ന്റെ നിഗമനം.മോഹന്തോ, ദീപങ്കര്‍ ബസുമ്മ, ഗോപാല്‍ മാലിക്ക് എന്നിവര്‍…
Read Moreകൊച്ചിയിൽ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായ കേസ്; ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായ കേസില്‍ ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം. കോഴിക്കോട് സ്വദേശിയായ അഫ്സലിനെ കണ്ടെത്തുന്നതിനായാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. സുഹൃത്തുക്കളുടെയും മറ്റും ഫോണിലൂടെയാണ് സംഘം ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് വെണ്ണലയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ മയ്യില്‍ കണ്ടക്ക റോഡില്‍ നജില മന്‍സിലില്‍ ജുനൈദ് (25), കളമശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന വെങ്ങോല മാങ്ങാടന്‍ തൈക്കാവിന് സമീപം കാട്ടൊലിപറമ്പില് അന്‍സില്‍(27) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 78.59 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് അറസ്റ്റിലായ കേസിലെ പ്രതി ടില്ലു തോമസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ബംഗളൂരുവില്‍നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച് വില്പന നടത്തുന്ന മാഫിയ സംഘത്തിലെ കണ്ണികളാണ് ഇവര്‍. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreകോളജ് ദിനാഘോഷത്തിൽ തുറന്ന ജീപ്പിൽ നിയമവിരുദ്ധ റെയ്സിംഗ്; നാട്ടുകാരുമായി കയ്യാങ്കളി; കോതമംഗലത്തെ സംഭവം ഇങ്ങനെ…
കോതമംഗലം: കോളജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ച സംഭവത്തിൽ പിടിയിലാകാനുള്ള ആറ് പേർക്കായി പോലീസ് അന്വേഷണം. എട്ട് കോളജ് വിദ്യാർഥികൾക്കെതിരേ നരഹത്യാശ്രമത്തിനാണ് കോതമംഗലം പോലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. റെയ്സിംഗിനിടെ ജീപ്പിടിച്ച് കാൽനടയാത്രക്കാരിയായ പെണ്‍കുട്ടിക്കു പരിക്കേറ്റിരുന്നു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ വിദ്യാർഥികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വിദ്യാർഥികൾ തുറന്ന ജീപ്പിൽ കാന്പസിലും പരിസര റോഡുകളിലും റെയ്സ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെയാണ് സമീപവാസിയായ പെണ്‍കുട്ടിക്ക് ജീപ്പിടിച്ച് പരിക്കേറ്റത്. ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെയുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിച്ചു. സംഭവമറിഞ്ഞ് വൻ പോലീസ് സംഘം സ്ഥലത്തെത്തി. കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്ഐമാരായ ആതിര പവിത്രൻ, സി.പി. രാധാകൃഷ്ണൻ, വി.വി. എൽദോസ്, എഎസ്ഐമാരായ കെ.എം. സലീം, ഷാൽവി അഗസ്റ്റിൻ, സിപിഒമാരായ എം.കെ ഷിയാസ്, സനൽകുമാർ…
Read Moreകളമശേരിയിലെ ബോംബ് സ്ഫോടനം; ലിബ്നയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി ബന്ധുക്കൾ;സംസ്കാരം ഇന്ന്
കളമശേരി: കളമശേരി സാമ്ര കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്ന(12) യുടെ സംസ്കാരം ഇന്നു നടക്കും. കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലായിരിക്കും സംസ്കാരം നടക്കുക. കടുവൻകുഴി പ്രദീപന്റ് മകളാണ് ലിബ്ന. കഴിഞ്ഞ തിങ്കളാഴ്ചയാണു ലിബ്നയുടെ മരണം സ്ഥിരീകരിച്ചത്. ലിബ്നയുടെ മാതാവ് സാലിയും (റീന) മൂത്ത സഹോദരൻ പ്രവീണും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലിബ്നയുടെ ഭൗതിക ശരീരം ഇന്നു രാവിലെയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ ആദരാഞ്ജലി അർപ്പിച്ചു.
Read Moreമെട്രോ സ്റ്റേഷൻ പേര് മാറ്റം; ആവശ്യപ്പെട്ടത് ടെർമിനൽ സ്റ്റേഷന് മാറ്റിയത് എസ്എൻ ജംഗ്ഷന്റേത്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മെട്രോ സ്റ്റേഷന് രാജർഷി രാമവർമ്മയുടെ പേര് നൽകണമെന്ന ആവശ്യത്തിനിടെ എസ്എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷന് ചോയ്സ് സ്കൂൾ പേര് കൂടി ചേർത്ത് മെട്രോ അധികൃതർ. മെട്രോയുടെ ടെർമിനൽ സ്റ്റേഷന് രാജർഷിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ടതിന് പേരുമാറ്റം ആവശ്യപ്പെടാത്ത എസ്എൻ ജംഗ്ഷന് ഒരു പേര് കൂടി നൽകിയ മെട്രോ അധികൃതരുടെ ഉദാരമനസിൽ അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് സർവീസ് നടത്തുന്ന മെട്രോ ട്രെയിനുകളിൽ, ട്രെയിൻ എസ്.എൻ ജംഗ്ഷൻ സ്റ്റേഷനിലെത്തുമ്പോൾ ഡിസ്പ്ലേ ബോർഡിൽ എഴുതിക്കാണിക്കുന്നതും അനൗൺസ് ചെയ്യുന്നതും എസ്എൻ ജംഗ്ഷൻ ചോയ്സ് സ്കൂൾ എന്നാണ്. മെട്രോ സ്റ്റേഷന്റെ പേര് മാറ്റിയതിൽ എഡ്രാക് മുനിസിപ്പൽ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.എസ്എൻ ജംഗ്ഷൻ എന്ന പേര് നിലനിർത്തണമെന്ന് പ്രസിഡന്റ് അബ്ദുൾ ഗഫൂർ, സെക്രട്ടറി ജി. ചന്ദ്രമേഹൻ, മേഖല പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Read Moreസിനിമ റിവ്യൂ ബോംബിംഗ്: ഹൈന്‍സിന്റെ മൊഴിയെടുത്ത് പോലീസ്
കൊച്ചി: ബോധപൂര്‍വം സിനിമയെ മോശമായി നിരൂപണം ചെയ്ത് (സിനിമ റിവ്യൂ ബോംബിംഗ്) തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസിലെ മുഖ്യപ്രതി സിനിമാ പ്രമോഷന് കമ്പനിയായ സ്നേക് പ്ലാന്റ് ഉടമ ഹൈന്‍സിന്റെ മൊഴി എറണാകുളം സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ സാക്ഷികളുടെ മൊഴിയെടുക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് സാക്ഷികള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മറ്റു പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇവര്‍ക്ക് നോട്ടീസ് നല്‍കും. റാഫേല്‍ മകന് കോര എന്ന ചിത്രത്തിന്റെ സംവിധായകന് ഉബൈനി ഇബ്രാഹിമിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് സംസ്ഥാനത്തെ ആദ്യ സിനിമ റിവ്യൂ ബോംബിംഗ് കേസ് എടുത്തത്.
Read Moreആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പോക്സോ കോടതി നാളെ വിധി പറയും
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പോക്സോ കോടതി നാളെ വിധി പറയും. ബീഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് കേസിലെ പ്രതി. തുടര്‍ച്ചയായി 26 ദിവസം നീണ്ട വിചാരണക്കൊടുവിലാണ് വിധിപ്രസ്താവം. പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിക്കുന്നത്. 26 ദിവസം നീണ്ടുനിന്ന വിചാരണയില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്. പ്രതി അസ്ഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ഇയാള്‍ ബിഹാര്‍ സ്വദേശി ആയതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു വിസ്താരം. ജൂലൈ 28 നാണ് ജ്യൂസ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി അസ്ഫാഖ് ആലം…
Read More