സി​നി​മ റി​വ്യൂ ബോം​ബിം​ഗ്: ഹൈ​ന്‍​സി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് പോലീസ്


കൊ​ച്ചി: ബോ​ധ​പൂ​ര്‍​വം സി​നി​മ​യെ മോ​ശ​മാ​യി നി​രൂ​പ​ണം ചെ​യ്ത് (​സി​നി​മ റി​വ്യൂ ബോം​ബിം​ഗ്) ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ കേ​സി​ലെ മു​ഖ്യ​പ്ര​തി സി​നി​മാ പ്ര​മോ​ഷ​ന്‍ ക​മ്പ​നി​യാ​യ സ്‌​നേ​ക് പ്ലാ​ന്‍റ് ഉ​ട​മ ഹൈ​ന്‍​സി​ന്‍റെ മൊ​ഴി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് സാ​ക്ഷി​ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​റ്റു പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രു​ക​യാ​ണെ​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ജോ​യി പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കും. റാഫേ​ല്‍ മ​ക​ന്‍ കോ​ര എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ഉ​ബൈ​നി ഇ​ബ്രാ​ഹി​മി​ന്‍റെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​നി​മ റി​വ്യൂ ബോം​ബിം​ഗ് കേ​സ് എ​ടു​ത്ത​ത്.

Related posts

Leave a Comment