മെ​ട്രോ സ്റ്റേ​ഷ​ൻ പേ​ര് മാ​റ്റം; ആ​വ​ശ്യ​പ്പെ​ട്ട​ത് ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​ന് മാ​റ്റി​യ​ത് എ​സ്എ​ൻ ജം​ഗ്ഷ​ന്‍റേ​ത്


തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ മെ​ട്രോ സ്റ്റേ​ഷ​ന് രാ​ജ​ർ​ഷി രാ​മ​വ​ർ​മ്മ​യു​ടെ പേ​ര് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നി​ടെ എ​സ്എ​ൻ ജം​ഗ്ഷ​ൻ മെ​ട്രോ സ്റ്റേ​ഷ​ന് ചോ​യ്സ് സ്കൂ​ൾ പേ​ര് കൂ​ടി ചേ​ർ​ത്ത് മെ​ട്രോ അ​ധി​കൃ​ത​ർ.

മെ​ട്രോ​യു​ടെ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​ന് രാ​ജ​ർ​ഷി​യു​ടെ പേ​ര് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​ന് പേ​രു​മാ​റ്റം ആ​വ​ശ്യ​പ്പെ​ടാ​ത്ത എ​സ്എ​ൻ ജം​ഗ്ഷ​ന് ഒ​രു പേ​ര് കൂ​ടി ന​ൽ​കി​യ മെ​ട്രോ അ​ധി​കൃ​ത​രു​ടെ ഉ​ദാ​ര​മ​ന​സി​ൽ അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ, ട്രെ​യി​ൻ എ​സ്.​എ​ൻ ജം​ഗ്ഷ​ൻ സ്റ്റേ​ഷ​നി​ലെ​ത്തു​മ്പോ​ൾ ഡി​സ്പ്ലേ ബോ​ർ​ഡി​ൽ എ​ഴു​തി​ക്കാ​ണി​ക്കു​ന്ന​തും അ​നൗ​ൺ​സ് ചെ​യ്യു​ന്ന​തും എ​സ്എ​ൻ ജം​ഗ്ഷ​ൻ ചോ​യ്സ് സ്കൂ​ൾ എ​ന്നാ​ണ്.

മെ​ട്രോ സ്റ്റേ​ഷ​ന്‍റെ പേ​ര് മാ​റ്റി​യ​തി​ൽ എ​ഡ്രാ​ക് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.എ​സ്എ​ൻ ജം​ഗ്ഷ​ൻ എ​ന്ന പേ​ര് നി​ല​നി​ർ​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൾ ഗ​ഫൂ​ർ, സെ​ക്ര​ട്ട​റി ജി. ​ച​ന്ദ്ര​മേ​ഹ​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​എ. ഉ​ണ്ണി​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment