കൊച്ചി: ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് തല അറ്റുപോയ യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ദാരുണാന്ത്യം സംഭവിച്ച മാവേലിക്കര സ്വദേശി രാജേഷ് പങ്കജി(40)ന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 7.37 ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ പ്ലാറ്റ്ഫോമില്‍നിന്ന് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ആണ് മരിച്ചത്. അപകടത്തില്‍ രാജേഷിന്റെ വലത് കൈപ്പത്തിയും അറ്റുപോയി. ബഹ്റിനിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനായ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു ഇദേഹം. വൈകിട്ട് 7.32 ഓടെ നോര്‍ത്തില്‍ എത്തിയ ചെന്നൈ മെയിലില്‍ മാവേലിക്കരയില്‍ നിന്നെത്തിയതായിരുന്നു. അഞ്ച് മിനിറ്റ് നേരം ട്രെയിന്‍ ഇവിടെ നിറുത്തിയിട്ടതോടെ പുറത്തേക്കിറങ്ങിയ രാജേഷ് പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ട്രെയിന്‍ പുറപ്പെട്ടതോടെ ഓടി വന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രാക്കിലേക്ക് വീണത്. ഉടന്‍ തന്നേ യാത്രക്കാന് ചങ്ങല വലിച്ച് ട്രെയിന്‍…
Read MoreCategory: Kochi
കൊല്ലപ്പെട്ട സുഹൃത്തിന്റെ ഒന്നാം ചരമവാര്‍ഷികം; പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍
കൊച്ചി: കൊല്ലപ്പെട്ട സുഹൃത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര് അറസ്റ്റില്‍. കമ്മട്ടിപ്പാടം ചെറുതോട്ടില്‍ ഫ്രെഡി ബാബു ആല്‍ബര്‍ട്ട് (29), സജിത്, സെബി എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിന് രാത്രി 8.50നായിരുന്നു സംഭവം. പ്രതികളുടെ സുഹൃത്തായ സജുന് എന്നയാളെ പരാതിക്കാരനായ കലൂര്‍ സ്വദേശിയായ കിരണ്‍ ആന്റണിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. സജുന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്ന പത്തിന് പ്രതികള്‍ കൂലര്‍ കൊട്ടേക്കനാല്‍ ഈസ്റ്റ് അവന്യൂ റോഡിലുള്ള കിരണിന്റെ വീട്ടിലെത്തി അതിക്രമിച്ചു കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഫ്രെഡി കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ടും സജിത്ത് ഹെല്‍മറ്റുകൊണ്ടും കിരണിന്റെ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇത് തടയാനെത്തിയ കിരണിന്റെ സഹോദരന് കെവിനെയും സുഹൃത്ത് നിഖിലിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചു. കിരണ്‍…
Read Moreഎക്സ്പോര്‍ട്ട് ലൈസന്‍സ് തട്ടിപ്പ്; ചെറുകിട ഉത്പാദകരെ വഞ്ചിച്ച് പ്രതികള്‍ കൈക്കലാക്കിയത് അരക്കോടിയോളം രൂപ
കൊച്ചി: ഏതുതരം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചെറുകിട സംരംഭകരെയും ഉത്പാദകരെയും വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ കൈക്കലാക്കിയത് 35 ലക്ഷം രൂപയെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് കടവന്ത്ര കെ.പി.വള്ളോന്‍ റോഡ് ഡിഡി മൈല്‍സ്റ്റോണ്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് സ്ഥാപന ഉടമ ചോറ്റാനിക്കര ദര്‍ശന എന്‍ക്ലേവില്‍ താമസിക്കുന്ന പി.കെ. സബിന്‍രാജ് (33), സഹായി എളംകുളം പുതുക്കാട് വീട്ടില്‍ വൃന്ദ (39) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, എസ്ഐ സി. ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം ഇവര്‍ സംസ്ഥാനമൊട്ടാകെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പരാതിക്കാരുടെ എണ്ണം ഇനിയും കൂടുമെന്ന് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍ പറഞ്ഞു.
Read Moreഓണാവധിക്കാലത്ത് ‘പോല്‍ ആപ്പിൽ’രജിസ്റ്റര്‍ ചെയ്ത് വീടിനു സുരക്ഷയൊരുക്കിയത് 763 പേര്
കൊച്ചി: ഇക്കഴിഞ്ഞ ഓണക്കാലത്ത് വീട് പൂട്ടി യാത്രപോയവരില് പോല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് വീടിന് സുരക്ഷയൊരുക്കിയത് 763 പേര്. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയുള്ള കാലയളവിലാണ് ഇവര്‍ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴി തങ്ങള്‍ വീടു പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ച് സുരക്ഷ നേടിയത്. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 221 പേര് ഈ സേവനം വിനിയോഗിച്ചു. കൊല്ലം ജില്ലയില്‍ 69 പേരും പാലക്കാട് ജില്ലയില്‍ 65 പേരും വീട് പൂട്ടി യാത്ര പോകുന്ന കാര്യം പോലീസിന്റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 63 പേര് വീതവും കോഴിക്കോട് ജില്ലയില്‍ 61 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തശേഷം സര്‍വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തില്‍ ആവശ്യമായ…
Read Moreകൊച്ചിയിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
കൊച്ചി: ഇടപ്പള്ളിയിൽ എംഡിഎംഎ കൈവശം വച്ച യുവാവും യുവതിയും പിടിയിൽ. പച്ചാളം ഷൺമുഖപുരം സ്വദേശി വിഷ്ണു സജനൻ(25), ഞാറക്കൽ എടവനക്കാട് സ്വദേശി ആതിര(22) എന്നിവരാണ് അറസ്റ്റിലായത്. ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപത്തുള്ള ഓറഞ്ച് ബേ ലോഡ്ജിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും 1.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ എസിപി സി. ജയകുമാറിന്റെ നിർദേശമനുസരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read Moreപെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ യുവാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനു (19) ആണ് മരിച്ചത്. സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. പെൺകുട്ടിയെ വെട്ടിയെ ബേസിൽ എന്ന യുവാവ് അന്ന് തന്നെ വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പെൺകുട്ടി ബന്ധത്തിൽ പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണമായത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിക്ക് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ ദിവസം ഉച്ചയ്ക്ക് 12 ഓടെ പെൺകുട്ടിയുടെ വീട്ടിൽ ആയുധവുമായി കടന്ന യുവാവ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടിക്ക് പുറമേ മുത്തശിക്കും മുത്തശനും വെട്ടേറ്റിരുന്നു. പെൺകുട്ടിയുടെ തലയ്ക്കാണ് വെട്ടേറ്റിരുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് അക്രമിയുടെ വീട്ടിലെത്തിയപ്പോഴാണ് യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreമൊഴികളില്‍ പൊരുത്തക്കേട്; എ.സി. മൊയ്തീനെ വീണ്ടും ചോദ്യംചെയ്തേക്കും
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യ ചെയ്തേക്കും. കേസില്‍ അറസ്റ്റിലായ പ്രതികളും എ.സി. മൊയ്തീനും അന്വേഷണസംഘത്തിന് നല്കിയ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇന്നലെ നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മൊയ്തീന് സമര്‍പ്പിച്ച രേഖകളും ഇഡി ശേഖരിച്ച രേഖകളും വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മൊഴികളും രേഖകളും വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. വരുമാനം, നിക്ഷേപങ്ങള്‍, ആദായനികുതി റിട്ടേണുകള്‍ തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ പരിശോധിക്കും. വൈരുദ്ധ്യങ്ങള്‍ വിലയിരുത്തിയാകും ഇനിയുള്ള ചോദ്യം ചെയ്യല്‍. അതേസമയം മൊയ്തീന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയെത്തുടര്‍ന്ന് 28 ലക്ഷം രൂപയുടെ നിക്ഷപം ഉള്‍പ്പെടെ അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. എംഎല്‍എ, മന്ത്രി എന്നീ നിലകളില്‍ തനിക്ക് ലഭിച്ച വരുമാനവും ഭാര്യയുടെ ശമ്പളവും…
Read Moreസാമ്പത്തിക ബാധ്യത; കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ
വരാപ്പുഴ: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയനിലയിലുംഗൃഹനാഥനെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വലിയകടമക്കുടി മാടശേരി വീട്ടിൽ നിജോ (39) ഭാര്യ ശില്പ (29) മക്കളായ എയ്ബൽ (7) ആരോൺ (4)എന്നിവരാണ് മരിച്ചത്. സഹോദരനും കുടുംബവും താമസിക്കുന്ന വീടിന്റെ വീടിന്റെ മുകൾ നിലയിലാണ് നിജോയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. രാവിലെ കുട്ടികളെ കാണാതായതിനെ തുടർന്ന് നിജോയുടെ മാതാവ് വീടിന്റെ മുകൾ നിലയിൽ എത്തി ജനലിലൂടെ നോക്കിയപ്പോഴാണ് നിജോയും ഭാര്യ ശില്പയും തൂങ്ങിമരിച്ചതായി കണ്ടത്. തുടർന്ന് സഹോദരനും കുടുംബവും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറന്നതാണ് അകത്ത് പ്രവേശിച്ചത്. മക്കൾ രണ്ടു പേരെയും കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവർ വിഷം ഉള്ളിൽച്ചെന്ന് മരിച്ചതായാണു പോലീസ് നിഗമനം. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. വൻ തുക മുടക്കി ശില്പ ജോലിക്കായി…
Read Moreമാറിക്കയറിയ ട്രെയിനിൽനിന്നു ചാടിയിറങ്ങവെ അമ്മയ്ക്കും മകൾക്കും പരിക്ക്; നടുക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: മാറിക്കയറിയ ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ ശ്രമിക്കവെ പ്ലാറ്റ് ഫോമിൽ വീണ് അമ്മയ്ക്കും മകൾക്കും പരിക്ക്. ഇന്നു രാവിലെ 9.30ന് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. രണ്ടാം പ്ലാറ്റ് ഫോമിൽ കോട്ടയം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് കാത്തുനിന്ന ഇരുവരും, അതിനു മുന്‍പെത്തിയ ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിൽ മാറിക്കയറുകയായിരുന്നു. ട്രെയിൻ മാറിക്കയറിയെന്നു മനസിലാക്കി ഇറങ്ങാൻ ശ്രമിക്കുന്പോഴേക്കും പാസഞ്ചർ ട്രെയിൻ മുന്നോട്ടു നീങ്ങിത്തുടങ്ങി. ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ മകളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അമ്മയ്ക്കും പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി. ടൗൺ റെയിൽവേ സ്റ്റേഷനിൽ രാവിലെ ഒരേ സമയം ഇരു പ്ലാറ്റ് ഫോമുകളിലും വണ്ടികളെത്തുന്നത് വലിയ തിരക്കിനിടയാക്കുന്നുണ്ട്. എസ്കലേറ്ററിലും മേൽപാലത്തിലുമുണ്ടാകുന്ന തിരക്ക് അപകടസാധ്യതയുണ്ടാക്കുന്നതാണെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ മേൽപാലവും എസ്കലേറ്ററും അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീന് ഇഡിക്ക് മുന്നില്‍ ഹാജരായി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസില്‍ രാവിലെ 9.30ഓടെ അഭിഭാഷകർക്ക് ഒപ്പമാണ് മൊയ്തീൻ എത്തിയത്. മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. 10 വര്‍ഷത്തെ ആദായനികുതി രേഖകളും ഇന്നു ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അരവിന്ദാക്ഷന് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍.കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശി പി. സതീഷ് കുമാര്‍ ഒരു സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംപിയുടെയും ഉന്നത റാങ്കിലെ ചില പോലീസുകാരുടെയും ബിനാമിയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സതീഷ് കുമാറുമായുളള ബന്ധം സംബന്ധിച്ചാകും ഇഡി മൊയ്തീനില്‍നിന്നും ചോദിച്ചറിയുക. കേസിലെ…
Read More