ഇവരാണ് അവര്‍! ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി പോലീസ്; 210 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊ​ച്ചി: സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ണ്ടെ​ന്നു ക​രു​തു​ന്ന 210 പേ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കു ചി​ത്ര​ങ്ങ​ൾ കൈ​മാ​റി. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഘം ചേ​ർ​ന്നു​ള​ള അ​ക്ര​മം, നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്ക​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ൽ ശ​ബ​രി​മ​ല സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

സ​ന്നി​ധാ​ന​ത്ത് സ്ത്രീ​ക​ളെ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി പ​ത്ത​നം​തി​ട്ട പോ​ലീ​സ് ശ​ബ​രി​മ​ല​യി​ൽ ക്യാ​ന്പ് ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts