മാ​റി​ക്ക​യ​റി​യ ട്രെ​യി​നി​ൽനി​ന്നു ചാ​ടി​യി​റ​ങ്ങ​വെ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്; നടുക്കുന്ന സംഭവം കൊച്ചിയിൽ


കൊ​ച്ചി: മാ​റി​ക്ക​യ​റി​യ ട്രെ​യി​നി​ൽനി​ന്നു ചാ​ടി​യി​റ​ങ്ങാ​ൻ‌ ശ്ര​മി​ക്ക​വെ പ്ലാ​റ്റ് ഫോ​മി​ൽ വീ​ണ് അ​മ്മ‍​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ 9.30ന് ​എ​റ​ണാ​കു​ളം ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ൽ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കാ​ത്തു​നി​ന്ന ഇ​രു​വ​രും, അ​തി​നു മു​ന്പെ​ത്തി​യ ഗു​രു​വാ​യൂ​ർ-എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ മാ​റി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

ട്രെ​യി​ൻ മാ​റി​ക്ക​യ​റി​യെ​ന്നു മ​ന​സി​ലാ​ക്കി ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്പോ​ഴേ​ക്കും പാ​സ​ഞ്ച​ർ ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​ത്തു​ട​ങ്ങി.

ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​ൽ വീ​ണ മ​ക​ളു​ടെ ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റു. അ​മ്മ​യ്ക്കും പ​രി​ക്കു​ണ്ട്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ ഒ​രേ സ​മ​യം ഇ​രു പ്ലാ​റ്റ് ഫോ​മു​ക​ളി​ലും വ​ണ്ടി​ക​ളെ​ത്തു​ന്ന​ത് വ​ലി​യ തി​ര​ക്കി​നി​ട​യാ​ക്കു​ന്നു​ണ്ട്.

എ​സ്ക​ലേ​റ്റ​റി​ലും മേ​ൽ‌​പാ​ല​ത്തി​ലു​മു​ണ്ടാ​കു​ന്ന തി​ര​ക്ക് അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നു യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടാ​മ​ത്തെ മേ​ൽ​പാ​ല​വും എ​സ്ക​ലേ​റ്റ​റും അ​ടി​യ​ന്തി​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts

Leave a Comment