കൊ​ല്ല​പ്പെ​ട്ട സു​ഹൃ​ത്തി​ന്‍റെ ഒ​ന്നാം ച​ര​മവാ​ര്‍​ഷി​കം; പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍


കൊ​ച്ചി: കൊ​ല്ല​പ്പെ​ട്ട സു​ഹൃ​ത്തി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍.

ക​മ്മ​ട്ടി​പ്പാ​ടം ചെ​റു​തോ​ട്ടി​ല്‍ ഫ്രെ​ഡി ബാ​ബു ആ​ല്‍​ബ​ര്‍​ട്ട് (29), സ​ജി​ത്, സെ​ബി എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് രാ​ത്രി 8.50നാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​ക​ളു​ടെ സു​ഹൃ​ത്താ​യ സ​ജു​ന്‍ എ​ന്ന​യാ​ളെ പ​രാ​തി​ക്കാ​ര​നാ​യ ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ കി​ര​ണ്‍ ആ​ന്‍റ​ണി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​ജു​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​മാ​യി​രു​ന്ന പ​ത്തി​ന് പ്ര​തി​ക​ള്‍ കൂ​ല​ര്‍ കൊ​ട്ടേ​ക്ക​നാ​ല്‍ ഈ​സ്റ്റ് അ​വ​ന്യൂ റോ​ഡി​ലു​ള്ള കി​ര​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​തി​ക്ര​മി​ച്ചു ക​യ​റി കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് ഫ്രെ​ഡി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​മ്പി​വ​ടി​കൊ​ണ്ടും സ​ജി​ത്ത് ഹെ​ല്‍​മ​റ്റു​കൊ​ണ്ടും കി​ര​ണി​ന്റെ ത​ല​യ്ക്ക് അ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു.

ഇ​ത് ത​ട​യാ​നെ​ത്തി​യ കി​ര​ണി​ന്‍റെ സ​ഹോ​ദ​ര​ന്‍ കെ​വി​നെ​യും സു​ഹൃ​ത്ത് നി​ഖി​ലി​നെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ചു. കി​ര​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment