ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്; അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം വൈ​കി​യെ​ന്ന് ന​ട​ന്‍ ജ​യ​ന്‍ ചേ​ര്‍​ത്ത​ല; ആ​ഷി​ക് അ​ബു, സാ​ന്ദ്രാ, ചി​ന്മ​യി എ​ന്നിവരുടെ പ്ര​തി​ക​ര​ങ്ങ​ൾ ഇ​ങ്ങ​നെ…

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം വൈ​കി​യെ​ന്നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ചേ​ര്‍​ത്ത​ല പ്ര​തി​ക​രി​ച്ച​ത്, വി​ഷ​യ​ത്തി​ല്‍ ഉ​ട​ന്‍ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ത്ര​യ​ധി​കം ച​ര്‍​ച്ച ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രേ അ​ന്വേഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വന​ടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ത​ല​കു​നി​ച്ച് കേ​ള്‍​ക്കു​ന്നു: ആ​ഷി​ക് അ​ബു സം​വി​ധാ​യ​ക​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ ര​ഞ്ജി​ത്തി​നെ​തി​രാ​യ ന​ടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ത​ല​കു​നി​ച്ച് കേ​ള്‍​ക്കു​ന്നു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക് അ​ബു​വി​ന്‍റെ പ്ര​തി​ക​ര​ണം. ബം​ഗാ​ളി​ല്‍​നി​ന്നു വ​ന്നൊ​രു സ്ത്രീ ​കേ​ര​ള​ത്തി​ല്‍ ഭ​യ​ച​കി​ത​യാ​യി ഒ​രു രാ​ത്രി ത​ള​ളി നീ​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു. ന​ഗ്ന​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും സ്ത്രീ​യോ​ടു​ള​ള അ​ക്ര​മ​വു​മാ​ണു​ണ്ടാ​യ​ത്. ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​ക്ത​മാ​യ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി എ​ത്ര​യും പെ​ട്ട​ന്ന് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഷി​ക് അ​ബു ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍രാ​ജിവ​യ്ക്ക​ണം: സാ​ന്ദ്രാ തോ​മ​സ് കൊ​ച്ചി: ബം​ഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ സം​ര​ക്ഷി​ച്ച മ​ന്ത്രി സ​ജി…

Read More

ഇ​ട​വേ​ള​ക​ളി​ല്ലാ​തെ പ​രാ​തി​ക​ൾ..! ‘അ​ഡ്ജ​സ്റ്റ്  ചെ​യ്താ​ല്‍ അം​ഗ​ത്വ​ഫീ​സ് വേ​ണ്ട, അ​വ​സ​ര​വും കി​ട്ടും’; ഇ​ട​വേ​ള  ബാ​ബു​വി​നെ​തി​രേ ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ്

കൊച്ചി: അ​മ്മ​യു​ടെ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രേ രൂ​ക്ഷ​മാ​യ ആ​രോ​പ​ണ​വു​മാ​യി ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് ജു​ബി​ത ആ​ണ്ടി​യും രം​ഗ​ത്തെ​ത്തി. ‘അ​മ്മ’​യി​ല്‍ അം​ഗ​ത്വ ഫീ​സി​ന് പ​ക​രം അ​ഡ്ജ​സ്റ്റ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ജു​ബി​ത​യു​ടെ ആ​രോ​പ​ണം. അ​മ്മ​യി​ല്‍ അം​ഗ​ത്വ ഫീ​സി​ന് പ​ക​രം അ​ഡ്ജ​സ്റ്റ് ചെ​യ്യാ​ന്‍ പ​റ​ഞ്ഞു. ര​ണ്ട് ല​ക്ഷ​ത്തി​ന് പ​ക​രം അ​ഡ്ജ​സ്റ്റ് ചെ​യ്യാ​നാ​ണ് പ​റ​ഞ്ഞ​ത്. അ​ഡ്ജ​സ്റ്റ് ചെ​യ്താ​ല്‍ ര​ണ്ട് ല​ക്ഷം വേ​ണ്ട അ​വ​സ​ര​വും കി​ട്ടും എ​ന്ന് പ​റ​ഞ്ഞു. അ​ഡ്ജ​സ്റ്റ് ചെ​യ്താ​ല്‍ സി​നി​മ​യി​ല്‍ ഉ​യ​രു​മെ​ന്നും ഉ​പ​ദേ​ശി​ച്ചു. ഹ​രി​കു​മാ​ര്‍, സു​ധീ​ഷ് എ​ന്നി​വ​രി​ല്‍ നി​ന്നും മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യി. ഹ​രി​കു​മാ​റി​ന്‍റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് തൊ​ട്ട​ടു​ത്ത ദി​വ​സം വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഞാ​ന്‍ അ​ത് നി​ഷേ​ധി​ച്ചു. ഏ​തൊ​രു ലൊ​ക്കേ​ഷ​നി​ല്‍ പോ​യാ​ലും കു​റ​ച്ച് സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ഡ്ജ​സ്റ്റ്‌​മെ​ന്‍റി​നെ​ക്കു​റി​ച്ച് പ​റ​യും. അ​ഡ്ജ​സ്റ്റ് ചെ​യ്തു​ള്ള അ​വ​സ​ര​ങ്ങ​ള്‍ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ അ​വ​സ​ര​ങ്ങ​ള്‍ ഇ​ല്ല. ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യാം ടൂ​ര്‍ പോ​വാം എ​ന്നൊ​ക്കെ​യാ​ണ് സു​ധീ​ഷ്…

Read More

സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം വെ​ട്ടി​ക്കു​റ​ച്ചി​ട്ട് ഒ​രു മാ​സം; ക​ള്ള​ക്ക​ട​ത്ത് കു​റ​ഞ്ഞ​തോ​ടെ സ്വ​ര്‍​ണ വ്യാ​പാ​രമേ​ഖ​ല​യി​ല്‍ പു​ത്ത​ന്‍ ഉ​ണ​ര്‍​വ്

കൊ​ച്ചി: കേ​ന്ദ്ര ബ​ജ​റ്റി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം വെ​ട്ടി​ക്കു​റ​ച്ചി​ട്ട് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ള്‍ ക​ള്ള​ക്ക​ട​ത്ത് കു​റ​ഞ്ഞ​തോ​ടെ സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ പു​ത്ത​ന്‍ ഉ​ണ​ര്‍​വ്. സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ 15 ശ​ത​മാ​ന​ത്തി​ല്‍​നി​ന്നും ആ​റു ശ​ത​മാ​നം ആ​ക്കി​യ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള രാ​ജ്യ​ന്ത​ര ക​ള്ള​ക്ക​ട​ത്ത് വ​ലി​യ​തോ​തി​ല്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണാ​ഭ​ര​ണ വി​പ​ണി​യി​ല്‍ ഇ​തു പു​ത്ത​ന്‍ ഉ​ണ​ര്‍​വാ​ണ് ന​ല്‍​കി​യ​ത്. ഒ​രു കി​ലോ സ്വ​ര്‍​ണം ക​ള്ള​ക്ക​ട​ത്താ​യി വ​രു​മ്പോ​ള്‍ ഒ​മ്പ​തു ല​ക്ഷം രൂ​പ​യി​ല്‍ അ​ധി​ക​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​മാ​സം വ​രെ ലാ​ഭം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ അ​ത് മൂ​ന്ന് ല​ക്ഷം രൂ​പ മാ​ത്ര​മാ​യി ചു​രു​ങ്ങി​യ​തോ​ടെ​യാ​ണ് വ​ള​രെ​യ​ധി​കം പേ​ര്‍ അ​തി​ല്‍​നി​ന്നും പി​ന്മാ​റി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ യു​എ​ഇ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ള​രെ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ദു​ബാ​യി​ലെ സ്വ​ര്‍​ണ വ്യാ​പാ​ര​ത്തി​ല്‍ 20 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വ് വ​ന്ന​താ​യും വി​പ​ണി വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ദു​ബാ​യി​ല്‍​നി​ന്നും നേ​ര​ത്തെ സ്വ​ര്‍​ണം കേ​ര​ള​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് വി​ല്‍​ക്കു​മ്പോ​ള്‍ ഒ​രു പ​വ​ന് 5,000 രൂ​പ​യ്ക്ക​ടു​ത്ത്…

Read More

മീ​ൻ ന​ൽ​കാ​ത്ത​തി​ൽ വി​രോ​ധം; മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നെ വീ​ട്ടി​ലെ​ത്തി കു​ത്തി​ക്കൊ​ന്നു; പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു

വൈ​പ്പി​ൻ: മീ​ൻ ന​ൽ​കാ​ത്ത വി​രോ​ധം മൂ​ലം മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​നെ വീ​ട്ടി​ലെ​ത്തി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മു​ന​മ്പം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ലെ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​നാ​യ മു​ന​മ്പം ക​ടു​ങ്ങി വീ​ട്ടി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ മ​ക​ൻ ബാ​ബു (57) ആ​ണ് മ​രി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന​മ്പം സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്ന​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി മു​ന​മ്പം പോ​ലീ​സി​ൽ എ​ൽ​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.45 നാണ് സം​ഭ​വം. ഹാ​ർ​ബ​റി​ൽ നി​ത്യ​വു​മെ​ത്തി ബോ​ട്ടു​ക​ളി​ൽനി​ന്നും മ​റ്റും ക​റി​ക്ക് എ​ന്ന പേ​രി​ൽ മീ​ൻ വാ​രി​യെ​ടു​ക്കു​ന്ന പ്ര​തി ഇ​ന്ന് രാ​വി​ലെ​യും മി​നി ഹാ​ർ​ബ​റി​ൽ മീ​ൻ വാ​രി​യെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്ന​ത്രേ. ഇ​തി​നി​ടെ ബാ​ബു വാ​ങ്ങി​യി​ട്ടി​രു​ന്ന മീ​ൻ കൂ​ട്ട​ത്തി​ൽനി​ന്നു പ്ര​തി മീ​ൻ എ​ടു​ക്കാ​ൻ തു​നി​ഞ്ഞ​ത് ബാ​ബു ത​ട​യു​ക​യും വാ​ക്കുത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ചെ​യ്ത​താ​യി ദൃ​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് ക​ച്ച​വ​ടം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​യ ബാ​ബു​വിന്‍റെ വീ​ട്ടി​ലെത്തി പ്ര​തി കൈയി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് വീ​ടി​ന​ക​ത്ത് നി​ന്നി​രു​ന്ന ബാ​ബു​വി​ന്‍റെ ക​ഴു​ത്തി​നു കു​ത്തു​ക​യു​മാ​യി​രു​ന്നുവെന്നു പറയുന്നു.…

Read More

മൂ​വാ​റ്റു​പു​ഴ​യി​ൽ ബ​ന്ധു​ക്ക​ള്‍ ത​മ്മി​ൽ ത​ര്‍​ക്കം; വെ​ടി​വ​യ്പിൽ ഒരാൾക്കു പരിക്ക്; ​കര​ള്‍ തു​ള​ച്ച് വെ​ടി​യു​ണ്ട പു​റ​ത്തു​വ​ന്ന​താ​യി പോ​ലീ​സ്

മൂ​വാ​റ്റു​പു​ഴ: ക​ടാ​തി​യി​ല്‍ ബ​ന്ധു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെത്തുട​ര്‍​ന്ന് വെ​ടി​വ​യ്പ്. വെടിയേറ്റയാ​ളു​ടെ നി​ല ഗു​രു​ത​രം. ക​ടാ​തി സം​ഗ​മം​പ​ടി​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി 12.30ഓ​ടെ​യാ​ണ് വെ​ടി​വയ്പ് ഉ​ണ്ടാ​യ​ത്. ക​ടാ​തി മം​ഗ​ല​ത്ത് ജു​ഗ​ന്‍ കി​ഷോ​ര്‍(48)​ആ​ണ് അയൽവാസിയും മാ​തൃ​സ​ഹോ​ദ​രി പു​ത്ര​നുമാ​യ മം​ഗ​ല​ത്ത് ന​വീ​നിനെ (28)​ വെ​ടി​വ​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വീടിനു സമീപം വച്ച് കി​ഷോ​ർ തോ​ക്കെ​ടു​ത്ത് ന​വീ​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ന​വീ​നും കി​ഷോ​റി​നുമൊ​പ്പം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളാ​ണ് വി​വ​രം മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​ക​യും ന​വീ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ന​വീ​നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ന​വീ​നിന്‍റെ ക​ര​ള്‍ തു​ള​ച്ച് വെ​ടി​യു​ണ്ട പു​റ​ത്തു​വ​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ലൈ​സ​ന്‍​സു​ള്ള കൈതോ​ക്കി​ല്‍ നി​ന്നാ​ണ് ജു​ഗ​ന്‍ കി​ഷോ​ര്‍ നി​റ​യൊ​ഴി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പ്ര​തി ജു​ഗ​ന്‍ കി​ഷോ​റി​നെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

വ​യ​നാ​ട് ദു​ര​ന്തം; മാ​യ​യു​ടെ​യും മ​ര്‍​ഫി​യു​ടെ​യും മ​ട​ക്കം 24 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തിയശേഷം

കൊ​ച്ചി: “ആ ​കാ​ണു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു എ​ന്‍റെ വീ​ട്. ഉ​രു​ള്‍​പ്പൊ​ട്ട​ലി​നു ശേ​ഷം എ​ന്‍റെ ഭാ​ര്യ​യെ​യും ര​ണ്ടു​മ​ക്ക​ളെ​യും അ​മ്മ​യേ​യും കാ​ണാ​നി​ല്ല. ആ ​കെ​ട്ടി​ട​ത്തി​ന​ടി​യി​ല്‍ ഒ​ന്നു നോ​ക്കാ​മോ’- ക​ഴി​ഞ്ഞ 31 ന് ​വ​യ​നാ​ട് ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് തെ​ര​ച്ചി​ലി​നെ​ത്തി​യ കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡി​ലെ നാ​യ്ക്ക​ളാ​യ മാ​യ​യു​ടെ​യും മ​ര്‍​ഫി​യു​ടെ​യും ഹാ​ന്‍​ഡ്‌​ല​ര്‍​മാ​രോ​ട് മു​ണ്ട​ക്കൈ സ്വ​ദേ​ശി​യാ​യ സു​ജി​ത്തി​ന്‍റെ ദ​യ​നീ​യ​മാ​യ അ​പേ​ക്ഷ​യാ​യി​രു​ന്നു ഇ​ത്. ഒ​രു സ്റ്റെ​യ​ര്‍ കേ​സ് മാ​ത്ര​മാ​യി​രു​ന്നു അ​വി​ടെ ബാ​ക്കി ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ഹാ​ന്‍​ഡ്‌​ല​ര്‍​മാ​രാ​യ പി.​ പ്ര​ഭാ​തും മാ​നേ​ഷും മാ​യ എ​ന്ന പോ​ലീ​സ് നാ​യ​യെ ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തെ​ത്തി​ച്ചു. അല്പ​നേ​രം സ്ഥ​ല​ത്ത് മ​ണം പി​ടി​ച്ച ശേ​ഷം മ​ണ്ണി​ലേ​ക്ക് നോ​ക്കി നി​ര്‍​ത്താ​തെ കു​ര​ച്ച് മാ​യ ശ​രീ​രം വി​റ​പ്പി​ച്ചു. ആ ​ഭാ​ഗ​ത്ത് കു​ഴി​ച്ചു നോ​ക്കാ​നാ​യി പ്ര​ഭാ​ത് അ​വി​ടെ​യു​ള്ള​വ​രോ​ട് നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് മൂ​ന്ന​ര വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ഞ്ഞി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​ണ് അ​വി​ടെനി​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​യ​യും മ​ര്‍​ഫി​യും…

Read More

രാ​ജ്യ​ത്തെ ന​ടു​ക്കി​യ ഏ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സ് ; വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത​മാ​സം മു​ത​ല്‍; പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി​മാത്രം

കൊ​ച്ചി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് അ​ടു​ത്ത​മാ​സം തു​ട​ക്ക​മാ​കും. അ​ടു​ത്ത​മാ​സം ആ​ദ്യം കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി​യെ കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കും. എ​ന്‍​ഐ​എ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ ഷാ​രൂ​ഖ് സെ​യ്ഫി മാ​ത്ര​മാ​ണ് പ്ര​തി. ത​ന്നെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​ണ് ഷാ​റൂ​ഖ് സെ​യ്ഫ് ആ​ക്ര​മ​ണ​ത്തി​ന് കേ​ര​ളം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭീ​തി​യു​ണ്ടാ​ക്കി​യ ശേ​ഷം തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ​മെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. എ​ല​ത്തൂ​രി​ല്‍ ന​ട​ന്ന​ത് തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സെ​യ്ഫി ഇ​തി​ല്‍ ആ​കൃ​ഷ്ട​നാ​യ​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. കേ​സി​ല്‍ യു​എ​പി​എ​ക്ക് പു​റ​മെ റെ​യി​ല്‍​വേ ആ​ക്ടും, പൊ​തു മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നു​ള​ള വ​കു​പ്പു​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള​ള​ത്. 2023 ഏ​പ്രി​ല്‍ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ലെ ഡി ​വ​ണ്‍ കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ ഷാ​രൂ​ഖ് സെ​യ്ഫി പെ​ട്രോ​ള്‍ ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​രു കു​ട്ടി അ​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് ജീ​വ​ന്‍…

Read More

പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വി​ന് 35 വ​ർ​ഷം ക​ഠി​ന ത​ട​വ്

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​ല​ങ്ങാ​ട് കൊ​ടു​വ​ഴ​ങ്ങ കൊ​ട്ടു​പു​ര​യ്ക്ക​ൽ ശ്രീ​ജി​ത്തി​ന് (ബേ​ബി-29) യെ 35 ​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 25000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പ​റ​വൂ​ർ അ​തി​വേ​ഗ സ്പ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​കെ. സു​രേ​ഷ്കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ന​വം​ബ​ർ മു​ത​ൽ 2022 ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ പ​ല​ത​വ​ണ എ​ത്തി പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്. ബി​നാ​നി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന വി. ​ആ​ർ. സു​നി​ലാ​ണ് കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഒ​രു വ​ർ​ഷ​വും മൂ​ന്നു മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​വി​ത ഗി​രീ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.

Read More

ക​ച്ച​വ​ട​ക്കാ​ർ​ക്കി​ട​യി​ലെ ഇ​ക്ക… 20.73 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി​മെ​ഹ​ന്ദി അ​ജ്മ​ല്‍ അ​റ​സ്റ്റി​ല്‍; ഹോ​ട്ട​ൽ പൂ​ട്ടി ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി​യ​ത് വേ​ഗ​ത്തി​ൽ സ​മ്പ​ന്ന​നാ​കാ​ൻ

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 20.73 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. പെ​രു​മ്പാ​വൂ​ര്‍ മു​ച്ചേ​ത്ത് വീ​ട്ടി​ല്‍ അ​ജ്മ​ല്‍ (മെ​ഹ​ന്ദി അ​ജ്മ​ല്‍ -35)നെ​യാ​ണ് ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ എ​ന്‍. ആ​ഷി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള​മ​ശേ​രി​യി​ലെ ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ല​ഹ​രി മ​രു​ന്ന് വി​റ്റു​കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​യാ​ള്‍ ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​മ്പ് പു​ക്കാ​ട്ടു​പ​ടി​യി​ല്‍ മെ​ഹ​ന്ദി എ​ന്ന പേ​രി​ല്‍ ഹോ​ട്ട​ല്‍ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന പ്ര​തി പി​ന്നീ​ട് ല​ഹ​രി വി​ല്പ​ന​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. എ​ള​മ​ക്ക​ര പോ​ലീ​സ് എ​ന്‍​ഡി​പി​എ​സ് കേ​സി​ല്‍ അ​റ​സ്റ്റു ചെ​യ്ത അ​ല്‍​ക്ക ബോ​ണി​യു​ടെ ഡ​യ​റി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്ന “ഇ​ക്ക’ എ​ന്ന​യാ​ള്‍ അ​ജ്മ​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡാ​ന്‍​സാ​ഫ് ടീം ​അ​ജ്മ​ലി​നെ ക​ള​മ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

ന​ല്ല​വ​രാ​യ ക​ച്ച​വ​ട​ക്കാ​ർ… മൂ​ന്നു​വ​യ​സു​കാ​രി വീ​ട്ടു​കാ​ര​റി​യാ​തെ രാ​ത്രി റോ​ഡി​ലെ​ത്തി; കു​ട്ടി​യെ ക​ട​ക്കാ​ർ പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു; രേ​ഖ​ക​ളു​മാ​യെ​ത്തി​യ അ​ച്ഛ​ന് കു​ട്ടി​യെ കൈ​മാ​റി

കൊ​ച്ചി: വീ​ട്ടു​കാ​ര​റി​യാ​തെ രാ​ത്രി റോ​ഡി​ലെ​ത്തി​യ മൂ​ന്നു വ​യ​സു​കാ​രി​ക്ക് പോ​ലീ​സ് ര​ക്ഷ​ക​രാ​യി. ക​റു​ക​പ്പി​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന ബീ​ഹാ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ മൂ​ന്നു വ​യ​സു​ള​ള പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​ന്ന​ലെ രാ​ത്രി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി പൊ​റ്റ​ക്കു​ഴി ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ല്‍ എ​ത്തി​യ​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ പെ​ണ്‍​കു​ഞ്ഞ് ന​ട​ന്നു പോ​കു​ന്ന​തു ക​ണ്ട സ​മീ​പ​ത്തെ ക​ട​ക്കാ​രാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. ക​ട​ക്കാ​ര്‍ മി​ഠാ​യി ന​ല്‍​കി​യ ശേ​ഷം കു​ഞ്ഞി​നെ സ​മീ​പ​ത്തെ ക​ട​യി​ലി​രു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ബി. ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ട​യി​ലെ​ത്തി. തു​ട​ര്‍​ന്ന് കു​ട്ടി​യെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഈ ​സ​മ​യം കു​ട്ടി​യെ കാ​ണാ​തെ വീ​ട്ടു​കാ​രും അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ് രാ​ത്രി ഒ​ൻ​പ​തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ അ​വി​ടേ​യ്‌​ക്കെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​ധാ​ര്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ബീ​ഹാ​ര്‍ സ്വ​ദേ​ശി​ക​ള്‍ ത​ന്നെ​യാ​ണെ​ന്ന്…

Read More