കൊച്ചി: 12 ദിവസത്തെ കഠിന പ്രയത്നത്തിനൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി അണച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് 100 ശതമാനവും പുകയും അണയ്ക്കാനായതെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. സ്മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനാംഗങ്ങള്‍ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കാനാകും. ആരോഗ്യ സര്‍വേ ഇന്നു മുതല്പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ ഇന്നു മുതല്‍ ആരോഗ്യ സര്‍വേ നടത്തും. ഇതിനായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ഓരോ വീടുകളിലും കയറി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍…
Read MoreCategory: Kochi
സ്വത്ത് തർക്കത്തിനിടെ സഹോദരനെയും അമ്മാവനെയും കൊന്ന കേസ്: പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് ജാമ്യമില്ല
കൊച്ചി: സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്നെന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനപ്പടിഭാഗം കരിമ്പനാല്‍ ജോര്‍ജ് കുര്യന്റെ (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് 2022 മാര്‍ച്ച് ഏഴിനു രാവിലെ ഏഴിനു സഹോദരന് രഞ്ജു കുര്യന്, മാതൃസഹോദരന്‍ മാത്യു സ്കറിയ എന്നിവരെ വെടിവച്ചു കൊന്നു എന്നാണ് കേസ്. ജാമ്യത്തില്‍ വിട്ടാല്‍ നിര്‍ണായക സാക്ഷികളായ പ്രതിയുടെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും ജീവന് അപകടത്തിലാകുമെന്നു കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി മറ്റൊരു കേസിലെ പ്രതിക്ക് ഇയാൾ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവും ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഷെഡ്യൂള്‍ പ്രകാരം വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ഒരു വര്‍ഷത്തിലേറെയായി ജയിലിലാണെന്നും അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നു. വിചാരണയ്ക്കായി കേസ് ഏപ്രിലിലേക്ക് വച്ചിട്ടുണ്ടെങ്കിലും വൈകാനിടയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ പ്രതിക്കെതിരേ മാതാപിതാക്കളും…
Read Moreകൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; രാത്രിയിൽ വലിയ ദുർഗന്ധവും പുകയും രോഗിയുടെ നില വഷളാക്കിയെന്ന് ബന്ധുക്കള്‍
കൊച്ചി: എറണാകുളം വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫ് ആണ് മരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ പുകശല്യം മൂലമാണ് രോഗിയുടെ നില വഷളായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രിയിൽ വലിയ ദുർഗന്ധമാണുള്ളതെന്നും ഈ സമയത്ത് ലോറൻസിന് ശ്വാസതടസമുണ്ടായെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ലോറൻസിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.
Read Moreബ്രഹ്മപുരത്തെ തീപിടിത്തം; അട്ടിമറി വിശദമായി പരിശോധിക്കാൻ പോലീസ്; ചെറിയ തോതിൽ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് കളക്ടർ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയുണ്ടായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. കേസിൽ ശാസ്ത്രീയ രേഖകൾ അടക്കമുള്ളവ പോലീസ് പരിശോധിച്ചു തുടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 30 ഓളം പേരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽപ്പേരിൽ നിന്ന് മൊഴിയെടുക്കുമെന്ന് തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം സംഭവസ്ഥലം. പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു കൊച്ചി: ബ്രഹ്മപുരത്തെ പുകയണക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുകയാണ്. 95 ശതമാനം പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു. തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ഈ…
Read More“തെളിവ് പുറത്തുവിട് ‘… സ്വപ്ന പറയുന്നതു പച്ചക്കള്ളമെന്നു വിജേഷ് പിള്ള; ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല
സ്വന്തം ലേഖികകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് ആരോപിതനായ വിജേഷ് പിള്ള. താൻ മുപ്പതുകോടി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ തെളിവുകൾ സ്വപ്ന പുറത്തുവിടട്ടെ. തന്റെ മുന്നിലും പിന്നിലും താൻ അല്ലാതെ വേറെ ആരുമില്ല. ഒരാളെക്കുറിച്ച് വായിൽ തോന്നുന്നതെന്തും പറയാൻ പാടില്ലല്ലോ. കൂടിക്കാഴ്ച സ്വപ്ന വളച്ചൊടിച്ചു. അവർ കഥ പ്ലാൻ ചെയ്ത് തന്നെ അതിലേക്ക് വലിച്ചിട്ടതാണെന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വർണക്കടത്തു കേസിൽ ഒത്തു തീർപ്പിനായി വിജയ് പിള്ള എന്നയാൾ സിപിഎം നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഫെബ്രുവരി 27നായിരുന്നു താൻ സ്വപ്നയെ വിളിച്ചതെന്ന് വിജേഷ് പിള്ള കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.…
Read Moreഅന്താരാഷ്ട്ര വനിതാ ദിനം; കൊച്ചി മെട്രോയില്‍ നാളെ വനിതകള്‍ക്ക് 20 രൂപയ്ക്ക് പരിധിയില്ലാത്ത യാത്ര
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാളെ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. ഇരുപത് രൂപയ്ക്ക് ഏത് സ്റ്റേഷനില്‍നിന്നും പരിധിയില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യമാണ് കെഎംആര്‍എല്‍ ഒരുക്കിയിരിക്കുന്നത്. നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന് വെന്‍ഡിംഗ് മെഷീനുകള്‍ വനിതാ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക. ഈ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യമായി നാപ്കിനുകള്‍ ലഭിക്കും. നെക്സോറ അക്കാദമിയുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉച്ചക്ക് 12.15ന് കെഎംആര്‍എല്‍ എംഡി ശ്രീ. ലോക്നാഥ് ബെഹ്റ നാപ്കിന് വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വനിതാദിനാഘോഷ ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം മെട്രോയില്‍ ഏറ്റവുമധികം തവണ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ആദരിക്കും.…
Read Moreപാസ്പോർട്ട് അപേക്ഷ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്; ഓണ്‍ലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1930 ൽ വിളിക്കാം
കൊച്ചി: പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ നൽകുന്പോൾ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. തൃശൂരിൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽനിന്നും ഓണ്‍ലൈൻ കുറ്റവാളികൾ പണം തട്ടിയെടുത്ത കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിംഗ്, രേഖകൾ സമർപ്പിക്കൽ തുടങ്ങിയവ കഴിയുന്നിടത്തോളം സ്വന്തം കംപ്യൂട്ടർ, മൊബൈൽഫോണ്‍ വഴി മാത്രം ചെയ്യുകയെന്ന കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നത്. അല്ലെങ്കിൽ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കാം. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമർപ്പിക്കുന്ന നിങ്ങളുടെ രേഖകൾ, ഫോട്ടോ, മൊബൈൽഫോണ്‍ നന്പർ തുടങ്ങിയവ അവരുടെ കംപ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദുരുപയോഗം ചെയ്തേക്കാം. ഇതു ശ്രദ്ധിക്കാംപാസ്പോർട്ട് ഓഫീസ് സേവനങ്ങൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രജിസ്ട്രേഡ് തപാൽ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയർ കന്പനികൾ എന്ന വ്യാജേനയുള്ള ടെലിഫോണ്‍ വിളികളോടും…
Read Moreമാധ്യമങ്ങൾക്കുനേരേ കൈവീശി ആത്മവിശ്വാസത്തോടെ പടികൾ കയറി; സി.എം. രവീന്ദ്രൻ ഇഡിക്കു മുന്നിൽ ഹാജരായി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെ 9.20-ന് കൊച്ചിയിലെ ഇഡി ഓഫീസിലാണ് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങൾക്കുനേരേ കൈവീശി കാണിച്ച് ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഇഡി ഓഫീസിലേക്ക് കയറിപ്പോയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെയാണ് രവീന്ദ്രനും ലൈഫ് മിഷൻ കോഴക്കേസിൽ ഇഡിക്കു മുന്നിലെത്തുന്നത്. ശിവശങ്കർ നിലവിൽ റിമാൻഡിലാണ്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി രവീന്ദ്രന് നോട്ടീസ് അയയ്ക്കുന്നത്. ഫെബ്രുവരി 27 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് രവീന്ദ്രൻ നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ…
Read Moreപൾസർ സുനി നൽകിയ ജാമ്യ ഹർജി ; ഇരയുടെ മൊഴി മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കണം
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കാൻ കേസിൽ ഇരയായ നടിയുടെ മൊഴി മുദ്രവച്ച കവറിൽ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കണം. ഇന്ന് കേസ് പരിഗണിക്കവേ മുദ്രവച്ച കവറിൽ മൊഴി ഹാജരാക്കാൻ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് നേരത്തെ നിർദേശം നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടക്കുകയാണ്. ജനുവരി 31 നകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചെങ്കിലും ഇതു പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് വിചാരണക്കോടതി കൂടുതൽ സമയം തേടി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ പൾസർ സുനിക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൾസർ സുനി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
Read Moreവിവാഹവാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു; രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു; കണ്ണൂരുകാരൻ യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ച കേസിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് ഫേസ്ബുക്കിലൂടെ. കേസുമായി ബന്ധപ്പെട്ട് ആലുവയിൽ താമസിക്കുന്ന കണ്ണൂർ പോയനാട് സ്വദേശി കറുവാരത്ത് നഷീൽ (31) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. രണ്ടു വർഷം മുന്‍പ് ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പരാതിക്കാരിയുടെ കൈയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ പ്രതി തട്ടിയെടുക്കുകയുമായിരുന്നു. പോലീസ് അന്വേഷിക്കുന്ന വിവരം മനസിലാക്കിയ പ്രതി ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയി. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി.ജയകുമാറിന്റെ നിർദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തലുള്ള അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read More