കോട്ടയം: കുംഭച്ചൂടിനെ വകവയ്ക്കാതെ അക്ഷരത്തറവാട്ടില്‍ യുവപ്രതിഭകളുടെ കലാസംഗമം. തിരുനക്കരയിലെ പ്രൗഢമായ വേദിയില്‍ ഇന്നലെ വൈകുന്നേരം കളിവിളക്ക് തെളിയിച്ചതോടെ എംജി വാഴ്സിറ്റി കലോത്സവത്തിനു തുടക്കമായി. ഇന്നലെ രാത്രി വൈകി ഒന്നാം വേദിയില്‍ ആരംഭിച്ച തിരുവാതിരകളിയും രണ്ടാം വേദിയിലെ കേരളനടനവും മൂന്നാം വേദിയിലെ കഥകളിയും നാലാം വേദിയിലെ ഭരതനാട്യമത്സരവും പുലര്‍ച്ചെയാണ് സമാപിച്ചത്. ഭരതനാട്യം ട്രാന്‍സ്ജെൻഡർ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ തന്വി സുരേഷും തേവര എസ്എച്ചിലെ പി. സിയാ പവലും ഒന്നാം സ്ഥാനം പങ്കിട്ടു. കഥകളിയില്‍ തൃപ്പൂണിത്തുറ ആല്‍എല്‍വി കോളജിലെ ഡി.എസ്. ആശ്വിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യദിനത്തിലെ മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജാണ് മുന്നില്‍. എട്ടു പോയിന്റുമായി തേവര എസ്എച്ച് കോളജ് രണ്ടാമതും മൂന്നു പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് മൂന്നാം സ്ഥാനത്തുമുണ്ട്. കലാകേരളത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച പാരമ്പര്യമുള്ള കോട്ടയത്ത് കോട്ടയം, ഇടുക്കി,…
Read MoreCategory: Kochi
തൻവിതന്നെ താരം; ഭരതനാട്യത്തിൽ മൂന്നാം തവണയും തൻവി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യവേദിയെ പ്രകന്പനം കൊള്ളിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡർ തൻവി സുരേഷ്. ഇത്തവണത്തെ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടെടുത്തു. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ബിരുദ വിദ്യാർഥി തൻവി സുരേഷും, തേവര എസ്എച്ച് കോളജ് ബിരുദ വിദ്യാർഥി സിയയും. നാല് മത്സരാർഥികളായിരുന്നു ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മാറ്റുരച്ചത്.2022 ലാണ് കലോത്സവങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിന് പങ്കെടുക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അവസരം ഒരുക്കിയത്. 2022 ലാണ് സ്വന്തം സ്വത്വത്തിൽ ആദ്യമായി തൻവി മത്സരിച്ചത്. മൂന്നാമത്തെ വർഷമാണ് ഇപ്പോൾ തൻവി മത്സരിക്കുന്നത്. അരങ്ങിൽ കയറിയപ്പോഴെല്ലാം സമ്മാനമില്ലാതെ തൻവിക്ക് മടങ്ങി പോവേണ്ടി വന്നിട്ടില്ല. 2022 ലെ കലോത്സവത്തിലെ കലാപ്രതിഭ കൂടിയാണ് തൻവി. അഞ്ചാം ക്ലാസ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട് തൻവി. ട്രാൻസ്ജെൻഡർ ഭദ്രയും, ഭർത്താവ് അമലുമാണ് തൻവിയുടെ ഗുരുക്കൻമാർ.
Read Moreമേലുദ്യോഗസ്ഥന്റെ പീഡനം; പോലീസുകാർ തടിതപ്പുന്നു; മുനമ്പം സ്റ്റേഷൻ പ്രവർത്തനം അവതാളത്തിൽ
ചെറായി: മുനമ്പം പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാരില്ല. പ്രവർത്തനം അവതാളത്തിൽ. മേലുദ്യോഗസ്ഥന്റെ മാനസീക പീഡനവും പ്രവർത്തന വൈകല്യങ്ങളും പൊതുജനങ്ങളോടുള്ള മര്യാദയില്ലാത്ത സമീപനവും മൂലം പൊറുതിമുട്ടിയപല പോലീസുകാരും അവരവരുടെ സ്വാധീനങ്ങൾ ഉപയോഗിച്ച് സ്ഥലം മാറ്റം വാങ്ങിയോ, മറ്റു സ്പെഷ്യൽ ഡ്യൂട്ടികളിലേക്കോ മാറി പോയതോടെയാണ് ആളെണ്ണം കുറഞ്ഞതും പ്രവർത്തനം അവതാളത്തിലായതെന്നുമാണ് പോലീസുകാർ പറയുന്നത്. ആകെ 39 പേരുണ്ടായിരുന്ന ഇവിടെ 15 പേരാണ് മേലുദ്യോഗസ്ഥന്റെ പീഡനങ്ങളിൽനിന്ന് തടി തപ്പിയത്. ഇപ്പോൾ സ്റ്റേഷനിൽ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ, സ്റ്റെനോ എന്നീ തസ്തികളിൽ ആളിലെന്നും പോലീസുകാർ പറയുന്നു. ഉള്ള പോലീസുകാർക്കാകട്ടെ മൂന്നിരട്ടി പണിയും. ഇവർ മറ്റു ഡ്യൂട്ടികൾക്ക് പോയാൽ ചില ദിവസങ്ങളിൽ ഫോൺ അറ്റന്റ് ചെയ്യാൻ വരെ ആളില്ലാത്ത അവസ്ഥയുണ്ട്. ഇനി മുനമ്പം – ആഴിക്കോട് പാലം നിർമാണത്തിനായി മുനമ്പം ബസ് സ്റ്റാൻഡ് മാറ്റിസ്ഥാപിക്കുന്ന നടപടികൾ ആരംഭിക്കുന്നതോടെ ഗതാഗതം തിരിച്ചു വിടാൻ പോലീസിനെ ആവശ്യപ്പെട്ടിരിക്കയാണ്.…
Read Moreഏഴ് ദിവസത്തെ എം ജി കലോത്സവത്തിന് ഇന്ന് തിരിതെളിയും; വിശിഷ്ടാതിഥികളായി അനശ്വര രാജനും, ദുര്‍ഗ കൃഷ്ണയും
കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ…
Read Moreകൊച്ചി വിമാനത്താവളത്തില്‍ 20 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ഷൂസിനകത്ത് ഒളിപ്പിച്ചുവച്ചിരുന്ന 340.94 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന പാലക്കാട് സ്വദേശി രാജേഷ് എന്ന യാത്രക്കാരനാണ് സ്വര്‍ണം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇന്നലെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ വച്ച് ഒരു യാത്രക്കാരനില്‍ നിന്ന് 51.97 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ച്ചയായി പിടികൂടുന്നുണ്ട്.
Read Moreടി.പി. ചന്ദ്രശേഖരന് കൊലക്കേസ്: ജ്യോതി ബാബു ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരായി
കൊച്ചി: ആര്‍എംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ ജ്യോതി ബാബു ഒഴികെയുള്ള എല്ലാ പ്രതികളും ഹൈക്കോടതിയില്‍ ഹാജരായി. ശിക്ഷാവിധിയില്‍ വാദം തുടങ്ങി. കേസിലെ പ്രതിയായ ജ്യോതി ബാബു ഹാജരായില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഡയാലിസിസ് നടത്താനുണ്ടെന്ന് ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിച്ചു. വിചാരണക്കോടതി വെറുതെവിട്ട 10, 12 പ്രതികളായ കെ.കെ. കൃഷ്ണന്, ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനക്കേസില്‍ പ്രതികളാണെന്ന് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന് ബെഞ്ച് കണ്ടെത്തിയിരുന്നു. ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളും ഏഴാം പ്രതിയും കൊലപാതകത്തിന് പുറമെ ഗൂഢാലോചനക്കേസിലും പ്രതികളാണെന്നും ഡിവിഷന് ബെഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് മുതല്‍ എട്ടുവരെയുളള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഇവരെ കേള്‍ക്കുന്നതിനായിട്ടാണ് ഇന്ന് ഈ പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുള്ളത്. ഗൂഢാലോചന കേസില്‍ പ്രതികളായി കണ്ടെത്തിയ…
Read Moreകറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദനം; പിറവത്ത് എട്ട് പേർ കസ്റ്റഡിയിൽ
എറണാകുളം: കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ തട്ടുകട ഉടമയ്ക്കും ഭാര്യയ്ക്കും മർദനം. പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനും, ഭാര്യയ്ക്കുമാണ് മർദനമേറ്റത്. ഇടുക്കി തൂക്കുപാലം സ്വദേശികളായ എട്ടോളം ആളുകൾ ചേർന്നാണ് കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് ദമ്പതികളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. മർദനത്തിൽ പരിക്കേറ്റ മോഹനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പിറവം പോലീസ് കേസെടുത്തു.
Read Moreവീട്ടിലിരുന്ന് പണം സമ്പാദിക്കാം; വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചി: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. സന്ദേശം എത്തുന്നത് മൊബൈലിലേക്ക്മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് കൂടുതലും തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് പറയുകയും ടാസ്ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുകയും ചെയ്യും. ഈ സമയത്തിനുള്ളില്‍ തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും. വീട്ടമ്മമാരെ പലപ്പോഴും തട്ടിപ്പുകാരുടെ ഇരകള്‍ ആകുന്നത്. 1930 ല്‍ പരാതിപ്പെടാംഓണ്ലൈന് സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകംതന്നെ 1930 എന്ന നമ്പറിലോ www cybercrime gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും…
Read Moreഎളമക്കരയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മരണം കൊലപാതകം; പ്രതി അറസ്റ്റില്‍
കൊച്ചി: എളമക്കരയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഗ്രാന്‍ഡ് മാളിലെ സെക്യുരിറ്റി ജീവനക്കാരന് ബംഗളൂരു സ്വദേശിയായ മനോജ്കുമാര്‍ (60) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാന്ഡ്മാളിലെ തന്നെ സൂപ്പര്‍വൈസറായ തിരുവനന്തപുരം സ്വദേശി വിജിത്ത്(42) നെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ താമസിച്ചിരുന്ന എളമക്കര മേനംപറമ്പ് റോഡിലെ വീട്ടില്‍ 21 ന് രാത്രിയായിരുന്നു സംഭവം. മനോജ്കുമാറും വിജിത്തും മറ്റൊരു സുഹൃത്തായ ഷാജിയും ഇവിടെയിരുന്ന് രാത്രി മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഷാജി ഉറങ്ങിപ്പോയി. മദ്യപാനത്തിനിടെ മനോജ്കുമാറും വിജിത്തും തമ്മില്‍ ജോലി സംബന്ധമായ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് കുംഫു മാസ്റ്ററായ വിജിത്ത് മനോജ്കുമാറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ മനോജിന്റെ വാരിയെല്ലുകള്‍ പൊട്ടി ആന്തരിക രക്തസ്രാവമുണ്ടായി. ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസ് വിജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read Moreഎഞ്ചിൻ നിലച്ച് മത്സ്യബന്ധന ബോട്ട് കടലിൽ ഒഴുകി; രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്
വൈപ്പിൻ: എഞ്ചിൻ നിലച്ച് കടലിൽ ഒഴുകിയ മത്സ്യബന്ധന ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. മുരിക്കുംപാടം ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനു പോയ നോഹ എന്ന ബോട്ടാണ് അപകടത്തിൽ പ്പെട്ടത്. പ്രൊപ്പല്ലറിൽ മത്സ്യബന്ധന വല കുടുങ്ങിയതിനെ തുടർന്നാണ് എഞ്ചിൻ നിശ്ചലമായതും ലക്ഷ്യം തെറ്റി കടലിൽ ഒഴുകിയതും. കഴിഞ്ഞ ദിവസം രാവിലെ കൊച്ചി തീരത്തിനു പടിഞ്ഞാറ് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറായിരുന്നു സംഭവം. അപകട സന്ദേശം അറിഞ്ഞ് മറൈൻ എൻഫോഴ്സ്മെന്റ് എസ് ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ രക്ഷാബോട്ടുമായി കടലിൽ എത്തിയ രക്ഷാസംഘം ബോട്ട് കെട്ടിവലിച്ച് വൈപ്പിനിലെത്തിക്കുകയായിരുന്നു.
Read More