കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മോന്സന് മാവുങ്കലിന്റെ വാടക വീട്ടില്‍ മോഷണം നടന്നെന്ന പരാതിയില്‍ കഴമ്പുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന കലൂരിലെ വീട്ടില്‍ ഈ മാസം എട്ടിന് ഗേറ്റ് പൊളിച്ചു ചിലര്‍ അതിക്രമിച്ചു കടന്നു കയറിയെന്നും മോഷണം നടത്തിയെന്നുമാണ് മോന്‍സന്റെ മകന് മാനസ് വക്കീല്‍ മുഖേന ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീടിനുള്ളില്‍ വിലപിടിപ്പുള്ള ഒട്ടേറെ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതായും ആളുകള്‍ അതിക്രമിച്ചു കയറിയ വിവരം അയല്‍വാസിയാണ് തന്നെ അറിയിച്ചതെന്നുമാണ് പരാതിയിലുള്ളത്. അതേസമയം ഈ വീടിന്റെ ഉടമ മോഷണം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. വീട്ടുടമയ്ക്ക് വര്‍ഷങ്ങളായി മോന്സന് വാടക നല്‍കിയിട്ടില്ലെന്നും മോന്സന് അവിടെനിന്ന് മാറണമെന്നുള്ള കോടതി വിധി കഴിഞ്ഞ ദിവസം വീട്ടുടമയ്ക്ക് ലഭിച്ചുവെന്നും പോലീസ് പറയുന്നു. ഇക്കാരണങ്ങളാല്‍ പരാതി വിശ്വാസ്യയോഗ്യമാണോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.
Read MoreCategory: Kochi
മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; രോഗിയുമായി പോയ ഡ്രൈവർക്ക് ദാരുണാന്ത്യം
കോതമംഗലം: ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മാമലക്കണ്ടം സ്വദേശിക്ക് ദാരുണാന്ത്യം. ഓട്ടോയിലെ യാത്രക്കാരായ മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാമലക്കണ്ടം എളംബ്ലാശേരി പറമ്പിൽ പി.എൻ. വിജിൽ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയിൽ ഇന്നലെ രാത്രി 10 ഓടെയാണ് അപകടം. റോഡരികിൽനിന്നും അപ്രതീക്ഷിതമായി ഓട്ടോറിക്ഷയുടെ മുന്നിലേക്ക് എടുത്തുചാടിയ മ്ലാവ് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. വാഹനത്തിനടയിൽപ്പെട്ട വിജിലിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. മാമലക്കണ്ടം സ്വദേശികളായ കണ്ണപ്പൻ ആലക്കൻ, ജോമോൻ തോമസ്, വി.ഡി. പ്രസാദ് എന്നിവരാണ് വിജിലിനൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവർ മൂവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണപ്പൻ ആലക്കന്റെ കൈ മുറിഞ്ഞതിനെ തുടർന്ന് വിജിലിന്റെ ഓട്ടോറിക്ഷയിൽ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം. ഉടൻ തന്നെ വിജിലിനെ കൂടെയുണ്ടായിരുന്ന മൂന്ന് പേരും വിവരം…
Read Moreക്ഷേത്രദര്‍ശനത്തിനിടെ മാല മോഷ്ടിച്ചു; തമിഴ് യുവതി അറസ്റ്റിൽ
കൊച്ചി: എറണാകുളം നോര്‍ത്ത് പരമാര ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ രണ്ടേകാല്‍ പവന് തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി കുറുമാരി(26)യെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ തമിഴ്നാട് സ്വദേശി കൗസല്യക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍കാവ് സ്വദേശിനിയുടെ മാലയാണ് മോഷ്ടിച്ചത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ തമിഴ് യുവതിയും സംഘവും കൃത്രിമമായി തിരക്കുണ്ടാക്കി മാല അപഹരിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് 2019 ഒക്ടോബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു പവന്റെ സ്വര്‍ണമാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreഅസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; നാലു പേര് അറസ്റ്റില്‍
കൊച്ചി: അസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ നാലു പേര് അറസ്റ്റില്‍. തിരുവല്ല സ്വദേശി വിപിന്‍(38), അമ്പലപ്പുഴ സ്വദേശി മുഹമ്മദ് ഷാദുലി(23), തമിഴ്നാട് സ്വദേശികളായ തലൈശെല്വമണി(21), നന്ദു മാധവ്(23) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.രവിപുരത്ത് കോട്ടൂരാന് എന്ന പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു സംഘം. പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോള്‍ അസര്‍ബൈജാനില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനായി 30 ഓളം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവില്‍ ഇവര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. കോന്നി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിരവധി ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം…
Read Moreടൂര്‍ പാക്കേജിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥികളില്‍നിന്ന് ഒന്നരലക്ഷം രൂപ തട്ടിയ സംഭവം; യുവാവ് പിടിയിൽ
കൊച്ചി: തേവര എസ്എച്ച് കോളജിലെ രണ്ടാം വര്‍ഷ എംഎസ്എസി വിദ്യാര്‍ഥികളില്‍നിന്ന് ടൂര്‍ പാക്കേജിനായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പളളുരുത്തി സ്വദേശി സല്മാന് ഫാരിസി(25)നെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 22-ന് മംഗളൂരു, ചിക്കമംഗളൂരു, ഗോകര്‍ണം എന്നിവിടങ്ങളിലേക്ക് പോകാനാണ് വിദ്യാര്‍ഥികള്‍ ഇയാളെ സമീപിച്ചത്. ടൂര്‍ പാക്കേജ് ശരിയാക്കിയ ഇയാള്‍ 32 വിദ്യാര്‍ഥികളില്‍ നിന്നായി 1,69,700 രൂപ മുന്‍കൂറായി കൈപ്പറ്റി. എന്നാല്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്യാതിരുന്നതിനാല്‍ നിശ്ചയിച്ച ദിവസം യാത്ര മുടങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പണത്തിനായി പ്രതിയെ സമീപിച്ചെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreജോലി തട്ടിപ്പിൽ മലയാളി യുവാക്കൾ ലിത്വാനിയയിൽ കുടുങ്ങിയ സംഭവം: പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്
ആലുവ: ജോലിക്കായി ഏജൻ സി വഴി പണം നല്കി, ലിത്വാനിയയിലെത്തിയ ഇരുപതോളം യുവാക്കൾ അവിടെ കുടുങ്ങിയ സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്. പോലീസിലെ എൻആർ ഐ വിഭാഗത്തിന് പരാതി ഈ മെയിലിൽ അയച്ച് രണ്ടാഴ്ചയായിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ജില്ലാ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം വഴി ലിത്വാനയിലേക്ക് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ലക്ഷം രൂപ ഏജൻസിക്ക് കൊടുത്താണ് ഇലക്ട്രീഷൻ, വെൽഡിംഗ് ജോലികൾക്കായി എല്ലാവരും ലിത്വാനിയയിൽ എത്തിയത്. എന്നാൽ ആദ്യം ജോലി കിട്ടിയെങ്കിലും മൂന്നാം ദിവസം പിരിച്ചുവിട്ടു. പിന്നീട് ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നതായാണ് പരാതി. മൂന്ന് ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു ലക്ഷം രൂപയുടെ രസീതേ നൽകിയുള്ളൂവെന്നും പരാതിയിൽ പറയുന്നു. ജെ ടി കൺസ്ട്രക്ഷൻസ് എന്ന പേരിലാണ് അപേക്ഷകരെ ലിത്വാനിയിലേക്ക് അയച്ചത്. പരാതികൾ പെരുകിയപ്പോൾ സ്കൈ മെട്രോ എന്ന് സ്ഥാപനം പേര് മാറ്റുകയായിരുന്നു.…
Read Moreഇടശേരി ബാറിനു മുന്നിലെ വെടിവയ്പ്; തോക്ക് നല്കിയ തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: എറണാകുളം കതൃക്കടവ് ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിക്ക് തോക്ക് നല്കി തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികള്‍ എറണാകുളം നോര്‍ത്ത് പോലീസ് തുടങ്ങി. ഇയാളുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍ ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ചതിന് തൃശൂര്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസുണ്ട്. ഈ കേസിലാണ് ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. അതേസമയം, തിരുവനന്തപുരം സ്വദേശിക്ക് തോക്കുനല്‍കിയ ആള് മരിച്ചുവെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതി അറസ്റ്റിലായ അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില് വിനീതി(കോമ്പാറ വിനീത് – 37)ന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വെടിവയ്ക്കാന്‍…
Read Moreബസില്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ
കൊച്ചി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഇടപ്പള്ളി എം.എ. സജീവന് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടകൊച്ചി ചുള്ളിക്കാട്ട് ജോണ്സണ് ഡുറോ(61) ആണ് ഹാര്‍ബര്‍ പോലീസിന്റെ പിടിയിലായത്. ഏഴിന് ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. തോപ്പുംപടി ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യുവതിക്കൊപ്പം സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത പ്രതി ബസ് നേവല്ബെയ്സ് ഭാഗത്ത് എത്തിയപ്പോള്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഅശ്ലീല വീഡിയോ കാണുന്നു; വിളിക്കുന്നത് ഡിവൈഎസ്പി;ബ്ലാക്ക് മെയില്‍ സംഘത്തെ കരുതിയിരിക്കണമെന്ന് പോലീസ്
കൊച്ചി: അടുത്തിടെ തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് വിദേശത്തു നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. സൈബര്‍ ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയ ആള്, യുവതി അശ്ലീല വീഡിയോ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാണെന്നും അറിയിക്കുന്നു. നിങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ടു ചെയ്തു. രണ്ടു ദിവസത്തിനുശേഷം വീണ്ടും കോള്‍ എത്തി. കേസില്‍ നിന്ന് ഒഴിവാക്കാനായി പണം നല്‍കണമെന്നായിരുന്നു പിന്നീട് ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അശ്ലീല വീഡിയോ കാണുന്നില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ യുവതി ആ തട്ടിപ്പില്‍ കുടുങ്ങിയില്ല. അവര്‍ ഇക്കാര്യം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. കൊച്ചിയിലെ മറ്റൊരു വീട്ടമ്മയ്ക്കും സമാനരീതിയിലുളള ഫോണ്‍കോളെത്തി. ഇതുകേട്ട് ഭയന്നുപോയ വീട്ടമ്മയെ തുടര്‍ന്നുള്ള ദിവസങ്ങളിലും സംഘം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. പരിചയക്കാരിയായ വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഇടപെടലിലൂടെയാണ് താന്‍ തട്ടിപ്പിന് ഇരയാകുന്നുവെന്ന…
Read Moreഅഭിമന്യു വധക്കേസ് രേഖകൾ കാണാതായ സംഭവം; ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചു
കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി. രേഖകള്‍ നഷ്ടമായതില്‍ വന്ന വീഴ്ച ആര്‍ക്കാണെന്ന തരത്തിലുള്ള അന്വേഷണമാകും ഇതിന്റെ ഭാഗമായി നടക്കുക. അതിനിടെ കാണാതായ രേഖകള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള പകര്‍പ്പുകള്‍ വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കുമ്പോഴാകും രേഖകള്‍ കൈമാറുക. അതേസമയം, രേഖകള്‍ കാണാതായത് വിചാരണയെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ രേഖകള്‍ നഷ്ടമായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണിവ. കാഷ്വാല്‍റ്റി രജിസ്റ്റര്‍, വൂണ്ട് സര്‍ട്ടിഫിക്കറ്റ്, സൈറ്റ് പ്ലാന്‍ തുടങ്ങിയവയും നഷ്ടമായി. രേഖകള്‍ നഷ്ടമായ വിവരം ഡിസംബറില്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45നാണ് അഭിമന്യു…
Read More