പറവൂർ: അമ്പത് പൈസ ചില്ലറ നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് 17 വർഷത്തിനു ശേഷം ജീവപര്യന്തം തടവ്. ചേന്ദമംഗലം കവലയിൽ മിയാമി എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്ന സന്തോഷിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വെടിമറ കെ.എ. അനൂബിനാണ്(39)എറണാകുളം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും 51,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഏഴു മാസം അധിക തടവു ശിക്ഷ അനുഭവിക്കണം. വിചാരണക്കോടതി ജഡ്ജി സി. പ്രദീപ്കുമാറാണ് ശിക്ഷ വിധിച്ചത്. 2006 ജനുവരി 17നു രാവിലെയാണു കുറ്റകൃത്യം നടന്നത്. കേസിൽ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ സബീർ, ഷിനോജ് എന്നിവരെ വിചാരണക്കോടതി നേരത്തെ ഏഴു വർഷം തടവിനു ശിക്ഷിച്ചിരുന്നു. രാവിലെ ചായ കുടിക്കാനെത്തിയ പ്രതികളിലെരാൾ പൈസ നൽകിയപ്പോൾ ചില്ലറ സംബന്ധിച്ച് തർക്കമുണ്ടാകുകയും പിന്നീട് കൂട്ടുപ്രതികളുമായെത്തി സന്തോഷിനെ…
Read MoreCategory: Kochi
ജഡ്ജിയുടെ പേരില് 25 ലക്ഷം രൂപ കൈക്കൂലി; സൈബി ജോസിനെ ചോദ്യം ചെയ്യും;ധനിക കുടുംബാംഗമല്ലാത്ത സൈബിയുടേത് ആഡംബര ജീവിതം…
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്ക്ക് നല്കാനെന്ന പേരില് സിനിമാ നിര്മാതാവില് നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില് ആരോപണവിധേയനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സൈബിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയ കക്ഷികളിൽ ഒരാളായ സിനിമ നിർമാതാവിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദുബായിലായിരുന്ന സിനിമാ നിർമാതാവ് ഇന്നലെ തിരിച്ചെത്തി സിറ്റി പോലീസ് കമ്മീഷണർക്കാണ് മൊഴി നൽകിയത്. സംഭവത്തിൽ അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈയാഴ്ച തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകാനാണ് പോലീസ് നീക്കം. തെളിവുണ്ടെന്ന് റിപ്പോർട്ട്സൈബി ജോസ് കിടങ്ങൂർ തന്റെ കക്ഷികളിൽ നിന്ന് വൻ തുകകൾ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മൂന്നു ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ ഇയാൾ പണം വാങ്ങിയതായി…
Read Moreട്രാവൽ ഏജൻസി ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; യുവതിക്ക് രക്ഷകനായി പോലീസ് ഡ്രൈവർ തിലകൻ
കൊച്ചി: വീസക്കായി നൽകിയ പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് ട്രാവൽ ഏജൻസിയിൽ കയറി യുവാവ് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പള്ളുരുത്തി പെരുന്പടപ്പ് ചക്കനാട്ട്പറന്വ് വീട്ടിൽ ജോളി (46)യെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റ ഇടുക്കി തൊടുപുഴ സ്വദേശിനിയായ സൂര്യ (27) ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആക്രമണം തടയാൻ ശ്രമിച്ചതിനെ തുടർന്ന് കൈയ്ക്കും സാരമായി മുറിവേറ്റിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചക്ക് 12 ന് എറണാകുളം രവിപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റെയ്സ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. അതേസമയം ജോളിയുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെങ്കിലും മുന്പ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ…
Read Moreകുട്ടികളെ കുടുക്കാൻ കഞ്ചാവുമിഠായി; ബീഹാർ സ്വദേശികളായ സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ; കരുതലോടെ പ്രവർത്തിച്ച് പോലീസ്
സ്വന്തം ലേഖിക കൊച്ചി: ലഹരി മാഫിയയ്ക്കെതിരെ വല വിരിച്ചിരിക്കുന്ന പോലീസിന് തലവേദനായായി കഞ്ചാവു മിഠായി വില്പനയും. എംഡിഎംഎ അടക്കമുള്ള രാസലഹരിക്കിടയിലാണ് ചോക്ലേറ്റിൽ പൊതിഞ്ഞിരിക്കുന്ന കഞ്ചാവു മിഠായികളുമായി അതിഥി തൊഴിലാളികളുടെ വില്പന. ബീഹാർ സ്വദേശികളായ സഹോദരൻമാരാണ് വില്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി ഇന്നലെ എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ബിഹാർ ഗയ സ്വദേശികളായ മനോജ് ദാസ്, വൈദ്നാഥ് ദാസ്, നരേഷ് ദാസ് എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 46 കഞ്ചാവ് മിഠായികൾ കണ്ടെടുത്തു. പാൻ മസാല കച്ചവടത്തിന്റെ മറവിലായിരുന്നു ഇവരുടെ വില്പന. എസ്ആർഎം റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറി വാടകയ്ക്ക് എടുത്താണ് കച്ചവടം നടത്തിയിരുന്നത്. ഇരുപത് മുതൽ 50 രൂപ വരെ ഈടാക്കിയായിരുന്നു കഞ്ചാവ് മിഠായി വിറ്റിരുന്നതെന്ന് എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ പറഞ്ഞു. വില്പനക്കാർ ബീഹാർ സ്വദേശികൾനഗരപരിധിയിൽ വില്പനയ്ക്കെത്തിയ കഞ്ചാവ് മിഠായി…
Read Moreഇരുപത്തിയൊന്നാം വയസിൽ വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന; പ്രതികളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് പോലീസ്
കൊച്ചി: വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. കാക്കനാട് സ്വദേശി അഷ്കർ നസീർ (21), കൊടുങ്ങല്ലൂർ എടത്തുരുത്തി സ്വദേശി ടി.എ. ജാക്ക് (22) എന്നിവരാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവർ വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്നാണ് എക്സൈസ് സംശയിക്കുന്നത്. വിവിധ സിം കാർഡുകൾ ഉപയോഗിച്ചായിരുന്നു ഇടപാട്. നിരവധിപ്പേർ ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreമദ്യപിച്ചെത്തി വാക്കുതർക്കത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത് 12 തവണ; ആക്രമണത്തിനു പിന്നിൽ കുടുംബപ്രശ്നങ്ങൾ
കൊച്ചി: എളമക്കരയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നങ്ങളെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം കറുകപ്പള്ളിയിൽ താമസിക്കുന്ന തമിഴ്നാട് മധുര സ്വദേശി മണികണ്ഠൻ(33) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. സ്ഥിരം മദ്യപാനിയായ മണികണ്ഠൻ മദ്യപിച്ചെത്തി വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നു പോലീസ് പറഞ്ഞു.ഇന്നലെ രാവിലെയാണ് ഭാര്യ മഹേശ്വരിയെ ഇയാൾ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ മഹേശ്വരി കളമശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ കൈയ്ക്കും ദേഹത്തുമായി 12ലധികം വെട്ടേറ്റിട്ടുണ്ട്. എളമക്കര എസ്ബിഐ ബാങ്കിന് സമീപത്തെ സൂപ്പർ മാർക്കറ്റിന് മുകളിൽ കഴിഞ്ഞ ഒരുവർഷമായി താമസിച്ചുവരികയായിരുന്ന ഇവർ നാല് വർഷം മുന്പാണ് കൊച്ചിയിലെത്തിയത്. ഇന്നലെ രാവിലെ ഉച്ചത്തിലുള്ള നിലവിളി കേട്ട് വീട്ടുടമ സ്ഥലത്തെത്തിയപ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന മഹേശ്വരിയെയാണ് കണ്ടത്. ഉടൻ തന്നെ ഇയാൾ ബന്ധുക്കളെ വിളിച്ചുവരുത്തി മഹേശ്വരിയെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. വാക്കത്തികൊണ്ടാണ് മണികണ്ഠൻ…
Read Moreഒരു മാറ്റവുമില്ല..! പറവൂരിൽ ഹോട്ടലിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകി അധികൃതർ
കൊച്ചി: വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലിൽ നിന്നുമാണ് പഴകിയ അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് നഗരസഭാ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടയ്ക്കാൻ അധികൃതർ നിർദേശം നൽകി. അതേസമയം, പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി അറിയിച്ചു.
Read Moreപറവൂരിലെ ഭക്ഷ്യവിഷബാധ ; ഹോട്ടൽ ഉടമകൾ ഒളിവിൽ; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്
പറവൂർ: ഭക്ഷ്യ വിഷബാധയെ തുടർന്ന് അടച്ചുപൂട്ടിയ പറവൂരിലെ മജ്ലിസ് ഹോട്ടലിന്റെ ഉടമകൾ ഒളിവിൽ. ഇവർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഏതാനും പേർ കൂടിച്ചേർന്നാണ് ഹോട്ടൽ നടത്തുന്നതെങ്കിലും വെടിമറ സ്വദേശി സിയ ഉൾഹക് ആണ് മുഖ്യ പങ്കാളി. ഇന്നലെ രാവിലെ കെടാമംഗലം സ്വദേശികളായ നവീൻ, അതുൽ, പ്രണവ് എന്നീ മൂന്ന് യുവാക്കളാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടി ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവരുമായി അനുരജ്ഞന ചർച്ച നടത്തി ചില രാഷ്ട്രീയക്കാരുടെ സഹായത്തോടെ പ്രശ്നം പരിഹരിക്കാൻ സിയ ശ്രമം നടത്തിയെങ്കിലും കൂടതൽ ആളുകൾ ഭക്ഷ്യ വിഷബാധയുമായി എത്തിയതോടെ അനുരജ്ഞന ശ്രമം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. 32 പേരെയാണ് താലൂക്ക് ആശുപത്രിയിൽ മാത്രം പ്രവേശിപ്പിച്ചത്.ഇവരിൽ ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ മാത്രം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരിൽ 2 പേർ ഒഴികെ ചികിത്സ തേടിയ ശേഷം രാത്രിയോടെ…
Read Moreഎം 80 യിൽ എട്ട് എടുത്ത് മഞ്ജുവാര്യർ; മഞ്ജുവിന് ബൈക്ക് ഓടിക്കാനുള്ള മോഹമുദിച്ചത് ആ സംഭവത്തിന് ശേഷം
കാക്കനാട്: നടി മഞ്ജു വാര്യറിന് ടൂ വീലർ ലൈസൻസ് ലഭിച്ചു. ഇന്നലെ കാക്കനാട് പോലീസ് സ്റ്റേഷന് പിന്നിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽനിന്നാണ് ഗിയറുള്ള ഇരുചക്രവാഹനത്തിനുള്ള ലൈസൻസ് താരം സ്വന്തമാക്കിയത്. അപ്രതീക്ഷിതമായി എത്തിയ താരത്തെ കണ്ട് പരീക്ഷാർഥികളും പരിശീലകരും ചുറ്റുംകൂടി. എല്ലാവരുമായി കുശലം പറഞ്ഞ നടി സെൽഫിയെടുക്കാനും ഒപ്പം നിന്നു. തമിഴ് താരം അജിത്തിനൊപ്പം നടത്തിയ ഹിമാലയൻ ബൈക്ക് റൈഡിന് ശേഷമാണ് മഞ്ജുവിന് ബൈക്ക് ഓടിക്കാനുള്ള മോഹമുദിച്ചത്.
Read Moreഅഭിഭാഷകനെതിരായ കൈക്കൂലി ആരോപണം; അന്വേഷണ പരിധിയിൽ വരുന്നവർക്കും നോട്ടീസ് നൽകും
കൊച്ചി: മുൻകൂർ ജാമ്യം ലഭിക്കാൻ ഹൈക്കോടതി ജഡ്ജിയ്ക്കെന്ന പേരിൽ കക്ഷിയിൽനിന്ന് അഭിഭാഷകൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണ പരിധിയിൽ വരുന്നവർക്ക് ഇന്നുമുതൽ നോട്ടീസ് നൽകും. പണം കൈമാറിയെന്ന് കരുതുന്ന ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി ആരോപണത്തിൽ വാസ്തവമുണ്ടെന്ന് തെളിഞ്ഞാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ വേഗത്തിലാക്കാനാണ് പോലീസിന്റെ നീക്കം. ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന് മുൻകൂർ ജാമ്യം ലഭിക്കാൻ കേസ് പരിഗണിച്ച ജഡ്ജിയ്ക്ക് നൽകാനെന്ന പേരിൽ 25 ലക്ഷം രൂപ അഭിഭാഷകൻ വാങ്ങിയെന്നാണ് ആരോപണം. കഴിഞ്ഞ നവംബറിൽ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സമയത്ത് അഭിഭാഷകനെതിരേ ഇതേ ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ സുപ്രധാന ചുമതലയിലുളള അഭിഭാഷകനെതിരേ ഉയർന്ന പരാതി അന്വേഷിക്കാൻ ഹൈക്കോടതി രജിസ്ട്രാറാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്. മാസങ്ങൾക്കുമുന്പാണ് സിനിമാ നിർമാതാവ് പ്രതിയായ ബലാത്സംഗക്കേസ്…
Read More