മദ്യപിച്ചെത്തി വാക്കുതർക്കത്തിനിടെ ഭാ​ര്യ​യെ വെ​ട്ടി​പ്പരിക്കേൽപ്പിച്ചത് 12 തവണ; ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ


കൊ​ച്ചി: എ​ള​മ​ക്ക​ര​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​ന്നു പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ക​റു​ക​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ(33) ആ​ണ് എ​ള​മ​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ മ​ണി​ക​ണ്ഠ​ൻ മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഭാ​ര്യ മ​ഹേ​ശ്വ​രി​യെ ഇ​യാ​ൾ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ശ്വ​രി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ കൈ​യ്ക്കും ദേ​ഹ​ത്തു​മാ​യി 12ല​ധി​കം വെ​ട്ടേ​റ്റി​ട്ടു​ണ്ട്.

എ​ള​മ​ക്ക​ര എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് മു​ക​ളി​ൽ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ നാ​ല് വ​ർ​ഷം മു​ന്പാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി കേ​ട്ട് വീ​ട്ടു​ട​മ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന മ​ഹേ​ശ്വ​രി​യെ​യാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ൾ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി മ​ഹേ​ശ്വ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വാ​ക്ക​ത്തി​കൊ​ണ്ടാ​ണ് മ​ണി​ക​ണ്ഠ​ൻ മ​ഹേ​ശ്വ​രി​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ആ​ക്ര​ണ​ത്തി​ന് ശേ​ഷം മു​ങ്ങി​യ ഇ​യാ​ളെ ച​ങ്ങാ​ടം​പോ​ക്കു​തോ​ടി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വി​ടേ​ക്ക് എ​ത്തി.

പോ​ലീ​സി​നെ ക​ണ്ട് ഇ​യാ​ൾ തോ​ട് നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​രു​ടെ ര​ണ്ടു പെ​ണ്‍​മ​ക്ക​ളും ത​മി​ഴ്നാ​ട്ടി​ലാ​ണു​ള്ള​ത്.

Related posts

Leave a Comment