കേളകം: വധശ്രമക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലക്ഷദ്വീപ് എംപിയുടെ അടുത്ത കൂട്ടാളി എന്നറിയപ്പെടുന്ന ആറളം വൈൽഡ് ലൈഫ് വാർഡൻ ആയിരുന്ന വനിതാ ഡിഎഫ്ഒ ഉൾപ്പെട്ടത് നിരവധി വിവാദങ്ങളിലായിരുന്നു. സൈനികനെ കള്ളക്കേസിൽ കുടുക്കിയ സംഭവം വൻ വിവാദത്തിലായിരുന്നു. 2020 ഡിസംബർ മാസത്തിലാണ് കേളകം പഞ്ചായത്തിലെ ചീങ്കണ്ണി പുഴയിൽ ചൂണ്ട ഇടുകയായിരുന്ന മുൻ സൈനികനെ വനത്തിൽ അതിക്രമിച്ചു കയറി മൃഗങ്ങളെ വേട്ടയാടാൻ യന്ത്രക്കെണി ഒരുക്കി എന്ന പേരിലാണ് കേസെടുത്തത്. കേസ് വ്യാജമാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരത്തിൽ നടപടി ഉണ്ടായതെന്നും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഡിഎഫ്ഒയെ അറിയിച്ചെങ്കിലും കാര്യങ്ങൾ എനിക്ക് ബോധ്യമുണ്ടെന്നും സൈനികനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഹൈക്കോടതിയിൽ നിന്നാണ് സൈനികൻ മുൻകൂർ ജാമ്യം നേടിയത്. വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തുകയും എഫ്ഐആർ റദ്ദ് ചെയ്യുകയാണ് ഉണ്ടായത്. ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ…
Read MoreCategory: Kochi
ലഹരി വിൽപ്പനയ്ക്കെതിരേ പരാതി നൽകിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: മുഖ്യപ്രതി അറസ്റ്റിൽ
കൊച്ചി: ചളിക്കവട്ടം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വെണ്ണല അശോക്ഭവനിൽ കെ.എ.സുബ്ബരാജിനെ (42) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. ചളിക്കവട്ടം സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. കഴിഞ്ഞമാസം ആറിന് രാത്രി രണ്ടിനാണ് പാലാരിവട്ടത്തെ ജെന്റ്സ് ഹോസ്റ്റലിലെ മുറിയിൽനിന്ന് സുബ്ബരാജ് ഉൾപ്പെടെയുള്ള സംഘം വിജയകുമാറിനെ തട്ടിക്കൊണ്ടു പോകുകയും മർദിക്കുകയും ചെയ്തത്. പ്രതികളുടെ ലഹരി ഉപയോഗവും വിൽപ്പനയും സംബന്ധിച്ച് വിജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിthattന്റെ വൈരാഗ്യത്തിലാണ് പ്രതികൾ വിജയകുമാറിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. വിജയകുമാറിന്റെ സ്വർണ മാലയും മോതിരവും ഒരു ലക്ഷം രൂപയും ലാപ്ടോപ്പും സംഘം മോഷ്ടിച്ചിരുന്നു. പ്രതി ബംഗളൂരുവിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം അവിടെയെത്തിയെങ്കിലും ഇയാൾ മുങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിന്ന് ഇയാൾ അറസ്റ്റിലാകുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ പരുന്ത് ഹാരിസ്, അമ്മിണി…
Read Moreഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസ്; ദൃക്സാക്ഷികളില്ലാത്ത കേസിൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്
വൈപ്പിൻ: ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എടവനക്കാട് അറക്കപ്പറന്പിൽ സജീവനെ (45) അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഇന്ന് ഞാറക്കൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്നാണ് അറിവ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവുകൾ ശേഖരിക്കലിനുമാണ് പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. കൊല്ലപ്പെട്ടത് നായരന്പലം നികത്തിത്തറ രമേശിന്റെയും അജിതയുടെയും മകൾ രമ്യ(35)തന്നെയെന്ന് വ്യക്തമാണ്. ഇത് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ലഭ്യമായിട്ടുണ്ടത്രേ. അതേസമയം കൊല ചെയ്തത് സജീവനാണെന്നത് കോടതിയിൽ തെളിയിക്കാൻ ദൃസാക്ഷികളില്ല. ഇതിനായാണ് പോലീസ് പരമാവധി മറ്റു തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്നത്. മൃതാവശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട്. ഇനി പൂർണമായ പോസ്റ്റുമോർട്ടം റിപ്പോട്ടും ഇതിനു പിൻബലമായി ഫോറൻസിക് റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും ലഭിക്കണം. രമ്യയുടെ മൊബൈൽ നശിപ്പിച്ചിട്ടില്ലെന്ന് സംശയം…
Read Moreപോലീസിന്റെ സന്ദർഭോചിതമായ ഇടപെടൽ; കൊച്ചിയിൽനിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥികളെ മലപ്പുറത്ത്
കൊച്ചി: മുളവുകാട് പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലിൽ കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാർഥികളെ മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഇന്നു പുലർച്ചെ കണ്ടെത്തി. രണ്ടു പെണ്‍കുട്ടികൾ ഉൾപ്പെടെ മൂന്നു വിദ്യാർഥികളെ മുളവുകാടുനിന്ന് ഇന്നലെയാണ് കാണാതായത്. മൂവരും നഗരത്തിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായിരുന്നു. സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആണ്‍കുട്ടിയും പെണ്‍കുട്ടിയും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലെത്തി യൂണിഫോം മാറി മൂവരും സാധാരണ വേഷത്തിലാണ് പോയത്. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ആ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവർ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ ആണ്‍കുട്ടിയുടെ യൂണിഫോം കണ്ടത്. സംശയം തോന്നി സ്കൂളിൽ വിളിച്ച് അന്വേഷിച്ചപ്പോൾ കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ലെന്ന് അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ രാത്രി ഏഴോടെ മുളവുകാട് പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടു കുട്ടികളുടെ കൈയിലും മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. സൈബർ സെല്ലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ…
Read Moreഎംഡിഎംഎയുമായി യുവാക്കൾ പിടിയിലായ കേസ്; ലഹരി എത്തിച്ചുകൊടുത്ത പത്തനംതിട്ട സ്വദേശിക്കായി അന്വേഷണം
കൊച്ചി: പന്ത്രണ്ട് ഗ്രാം എംഡിഎംഎയുമായി ഓയോ ഹോട്ടൽ മുറിയിൽ നിന്ന് മൂന്ന് യുവാക്കൾ അറസ്റ്റിലായ കേസിൽ ലഹരിമരുന്ന് എത്തിച്ചു നൽകിയ പത്തനംതിട്ട സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കാക്കനാട് സ്വദേശി സുനീർ (33), പത്തനംതിട്ട വടശേരിക്കര കക്കുഴിയത്ത് വീട്ടിൽ നിരഞ്ജൻ (20), മലപ്പുറം വാഴേങ്കട കൂട്ടുപുലയ്ക്കൽ വീട്ടിൽ അജ്മൽ റാഷിദ് (24) എന്നിവരെയാണ് നോർത്ത് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവർ എംഡിഎംഎ കൊച്ചിയിൽ വിൽപനക്കായി എത്തിച്ചതായിരുന്നു. രാസലഹരിയുടെ മൊത്ത വ്യാപാരക്കാരനും കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ പത്തനംതിട്ട സ്വദേശിയാണ് ലഹരിമരുന്ന് വിൽപനയ്ക്കായി നൽകിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഹൃദ്രോഗബാധയ്ക്കൊപ്പം ന്യുമോണിയയും; നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ തുടരുന്നു
കൊച്ചി: ഹൃദ്രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി മോളി കണ്ണമാലിയുടെ നില ഗുരുതരമായി തുടരുന്നു. ഞായറാഴ്ച രാത്രി വീട്ടിൽ തലകറങ്ങി വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗബാധയ്ക്കൊപ്പം ന്യുമോണിയയും ഉണ്ട്. വെൻറിലേറ്ററിൻറെ സഹായത്തോടെ കൊച്ചി പനയപ്പള്ളി ഗൗതം ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇന്നലെ വരെ മകന്റെ ശബ്ദം തിരിച്ചറിഞ്ഞിരുന്ന മോളി ഇന്ന് ശബ്ദത്തോട് പ്രതികരിക്കുന്നില്ലെന്ന് മകൻ ജോളി പറഞ്ഞു.കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച രാവിലെ മോളി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് തിരികെ വീട്ടിലെത്തി. പിന്നാലെ രാത്രിയോടെ ഇവർ തലകറങ്ങി വീണ് ബോധരഹിതയായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോൾ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ചവിട്ടുനാടക കലാകാരിയായ മോളി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന പരന്പരയിലൂടെയാണ്…
Read Moreലഹരിക്കേസുകളില്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ പണിപാളും; ആ പേരുകൾ ലിസ്റ്റാക്കി എക്സൈസ്
കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഇനി പണിപാളും. കരുതല്‍ തടങ്കലാകും ഇത്തരക്കാരെ ഇനി കാത്തിരിക്കുക. പ്രിവന്‍ഷന്‍ ഒഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇന്‍ നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റാന്‍സസ് ആക്ട്(പിറ്റ് എന്‍ഡിപിഎസ് ആക്ട്) പ്രകാരം ഇതു നടപ്പിലാക്കാനാണ് എക്സൈസ് ആലോചിക്കുന്നത്. കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കാപ്പ മാതൃകയിലുള്ള നിയമമനുസരിച്ചുള്ള നടപടക്ക് അധികൃതരൊരുങ്ങുന്നത്. നിയമം നടപ്പിലാകുന്നതോടെ വീണ്ടും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാകുന്നവരെ ഒരുവര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാകും. മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപം മാറ്റാനും നിയമം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ലഹരിക്കേസുകളില്‍ പതിവായി പിടിയിലാകുന്നവരുടെ വിവരങ്ങള്‍ എക്സൈസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. 2022 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഷീറ്റില്‍ 2,199 പേരാണ് കുറ്റം ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ എക്സൈസിന് സ്ഥിരം വട്ടംചുറ്റിക്കുന്ന 72 പേരുടെ പട്ടിക തയ്യാറാക്കി…
Read Moreപ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; ആശങ്ക വേണ്ട; മെട്രോ തൂണുകൾക്ക് ബലക്ഷയമില്ലെന്ന് കെഎംആർഎൽ
കൊച്ചി: ആലുവ മെട്രോ സ്റ്റേഷനും പുളിഞ്ചോടിനും ഇടയിലുള്ള പില്ലർ നന്പർ 44 ന് ബലക്ഷയം ഉണ്ടെന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). തൂണിന്റെ പുറം ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് ആറ് മാസം മുൻപേ ശ്രദ്ധയിൽപ്പെട്ടതാണ്. തുടർന്ന് കെഎംആർഎല്ലിന്റെ സിവിൽ എൻജിനീയറിംഗ് വിഭാഗം വിശദമായ പരിശോധന നടത്തി. പ്ലാസ്റ്ററിംഗ് ഘട്ടത്തിലെ ലവൽ വ്യത്യാസമാണിതെന്നും വിള്ളലല്ലെന്നും കെഎംആർഎൽ വിശദീകരിച്ചു. വളയ രൂപത്തിലുള്ള ഇരുന്പ് ചട്ട ഉപയോഗിച്ചാണ് നിർമാണ ഘട്ടത്തിൽ പ്ലാസ്റ്ററിംഗ് ജോലികൾ ചെയ്തത്. രണ്ട് റിംഗുകൾ കൂട്ടിചേർത്തപ്പോൾ ഇടയിലുണ്ടായ വിടവാണ് ഇപ്പോൾ വിള്ളൽ എന്ന നിലയിൽ തോന്നിക്കുന്നതെന്നും കഐംആർഎൽ പറഞ്ഞു. പ്ലാസ്റ്ററിംഗിലെ വിടവ് ഉടൻ പരിഹരിക്കും. മെട്രോയുടെ ഒരു തൂണുകൾക്കും നിലവിൽ ബലക്ഷയമില്ലെന്നും കെഎംആർഎൽ വ്യക്തമാക്കി. 44 നന്പർ പില്ലറിൽ യാതൊരു അറ്റകുറ്റപ്പണിയുടെയും ആവശ്യമില്ലെന്നാണ് മെട്രോ കന്പനി വിശദീകരിക്കുന്നത്. ഇതേ…
Read Moreസേഫ് ആൻഡ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പ്; പ്രവീണ്‍ റാണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; 4 വർഷംകൊണ്ട് നൂറു കോടിയുടെ തട്ടിപ്പ്
കൊച്ചി: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീണ്‍ റാണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇയാൾ കൊച്ചി വിട്ടിട്ടില്ലെന്ന് സൂചനയെത്തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പ്രവീണ്‍ റാണ കലൂരിലെ ഫ്ളാറ്റിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് തൃശൂർ പോലീസ് എത്തിയെങ്കിലും കലൂരിലെ ഫ്ളാറ്റിൽനിന്ന് ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിശോധനകൾക്കായി പോലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ ഫ്ളാറ്റിലെ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെടുകയാണ് ഉണ്ടായത്. ഇയാളുടെ നാലു വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കൊച്ചിയിലെ ഫ്ളാറ്റിലുണ്ടായിരുന്ന രണ്ടു കാറുകളും കൂട്ടത്തിലുണ്ട്. പ്രവീണ്‍ റാണയെന്ന കെ.പി. പ്രവീണ്‍, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ’സേഫ് ആൻഡ് സ്ട്രോംഗ് നിധി’ എന്ന സാന്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയിൽ ചേർന്നാൽ നാൽപ്പത്തിയെട്ടു…
Read Moreമാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടിപ്പ്; തൃക്കാക്കരയിൽ ഇതുവരെ ലഭിച്ചത് 123 പരാതികൾ; തട്ടിപ്പ് 200 കോടിയോളം രൂപയുടേത്
കാക്കനാട്: മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് (40), ഭാര്യ ശ്രീരഞ്ജിനി (39) എന്നിവർക്കെതിരേ തൃക്കാക്കരയിൽ മാത്രം ഇതുവരെ ലഭിച്ചത് 123 പരാതികൾ. ഇന്നലെ മാത്രം തൃക്കാക്കരയിൽ അഞ്ച് പരാതികൾ ലഭിച്ചു. നിലവിൽ നൂറുകോടിക്ക് മുകളിൽ നഷ്ടപ്പെട്ട പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. തട്ടിപ്പ് 200 കോടിയോളം രൂപയുടേതാണെന്നാണ് പോലീസ് കണക്കാക്കുന്നത്. ഓൺലൈനായി 20 പരാതികളാണ് പോലീസിന് മുന്നിലെത്തിയിട്ടുള്ളത്. ഇതിൽ 10 കോടി നഷ്ടപ്പെട്ടെന്നാണ് കണക്കാക്കുന്നത്. ഇതോടൊപ്പം വൈറ്റില സ്വദേശിനിക്കും സുഹൃത്തുക്കൾക്കും 6,04,09,292 രൂപ നഷ്ടമായെന്ന് തൃക്കാക്കര പോലീസിൽ ലഭിച്ച പരാതിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാസ്റ്റേഴ്സ് ഫിൻസെർവിന്റെ പേരിലുള്ള ആക്സിസ് ബാങ്ക് വെണ്ണല ബ്രാഞ്ചിലെ അക്കൗണ്ടിലേയ്ക്ക് 2017 നവംബറിൽ അഭിഭാഷകയും ഭർതൃസഹോദരന്റെ സുഹൃത്തുക്കളും ചേർന്ന് അയച്ച പണമാണ് നഷ്ടപ്പെട്ടത്. ഷെയർമാർക്കറ്റിൽ പണം മുടക്കിയാൽ വൻലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എന്നാൽ…
Read More