ഹൃ​ദ്രോ​ഗ​ബാ​ധ​യ്ക്കൊ​പ്പം ന്യു​മോ​ണി​യ​യും; ന​ടി മോ​ളി ക​ണ്ണ​മാ​ലി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു


കൊ​ച്ചി: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ടി മോ​ളി ക​ണ്ണ​മാ​ലി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ത​ല​ക​റ​ങ്ങി വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഹൃ​ദ്രോ​ഗ​ബാ​ധ​യ്ക്കൊ​പ്പം ന്യു​മോ​ണി​യ​യും ഉ​ണ്ട്. വെ​ൻ​റി​ലേ​റ്റ​റി​ൻ​റെ സ​ഹാ​യ​ത്തോ​ടെ കൊ​ച്ചി പ​ന​യ​പ്പ​ള്ളി ഗൗ​തം ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്.

ഇ​ന്ന​ലെ വ​രെ മ​ക​ന്‍റെ ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞി​രു​ന്ന മോ​ളി ഇ​ന്ന് ശ​ബ്ദ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മ​ക​ൻ ജോ​ളി പ​റ​ഞ്ഞു.ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ മോ​ളി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന് തി​രി​കെ വീ​ട്ടി​ലെ​ത്തി. പി​ന്നാ​ലെ രാ​ത്രി​യോ​ടെ ഇ​വ​ർ ത​ല​ക​റ​ങ്ങി വീ​ണ് ബോ​ധ​ര​ഹി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ ഐ ​സി യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മോ​ളി ക​ണ്ണ​മാ​ലി കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടാ​മ​തും ഹൃ​ദ​യാ​ഘാ​തം വ​ന്ന​പ്പോ​ൾ പോ​രാ​ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ച​വി​ട്ടു​നാ​ട​ക ക​ലാ​കാ​രി​യാ​യ മോ​ളി ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത സ്ത്രീ​ധ​നം എ​ന്ന പ​ര​ന്പ​ര​യി​ലൂ​ടെ​യാ​ണ് ക​ലാ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ന്ന​ത്.

ഈ ​പ​ര​ന്പ​ര​യി​ലെ ചാ​ള മേ​രി എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ​യ​ധി​കം പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി. തു​ട​ർ​ന്ന് മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി വേ​ഷ​ങ്ങ​ൾ അ​വ​രെ​ത്തേ​ടി​യെ​ത്തി.

ഓ​സ്ട്രേ​ലി​യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​യാ​യ ജോ​യ് കെ.​മാ​ത്യു ര​ച​ന​യും നി​ർ​മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ടു​മാ​റോ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലും മോ​ളി ക​ണ്ണ​മാ​ലി അ​ടു​ത്തി​ടെ അ​ഭി​ന​യി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​തി​നി​ടെ​യാ​ണ് മോ​ളി അ​സു​ഖ​ബാ​ധി​ത​യാ​യ​ത്. മോ​ളി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment