കൊല്ലം: മംഗലാപുരം – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഈ മാസം നാല്, എട്ട് തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. കന്യാകുമാരി വരെ സർവീസ് നടത്തില്ല. തിരികെയുള്ള സർവീസ് (16650) അഞ്ച്, ഒമ്പത് തീയതികളിൽ രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. സമയക്രമത്തിൽ മാറ്റമൊന്നും ഇല്ല. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും മധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. പാലരുവിയിൽ ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ മരവിപ്പിച്ചു കൊല്ലം: തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസിൽ ( 16791/16792) നിന്ന് ഒരു ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ താത്ക്കാലികമായി മരവിപ്പിച്ചു. ഈ ട്രെയിനിൽ നിലവിൽ 11 സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചുകൾ ആണ് ഉള്ളത്. ഇത് ഈ മാസം നാലു മുതൽ 10 ആയി…
Read MoreCategory: Kollam
റെയിൽവേ ടിക്കറ്റ് റീഫണ്ട്: വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യം; ക്ലറിക്കൽ ചാർജ് കുറച്ചേക്കും
കൊല്ലം: ട്രെയിൻ റിസർവേഷൻ ടിക്കറ്റുകൾ റീഫണ്ട് ചെയ്യുമ്പോൾ ഈടാക്കുന്ന ക്ലറിക്കൽ ചാർജ് കുറയ്ക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഇത് പൂർണമായും ഒഴിവാക്കുന്ന കാര്യവും അധികൃതർ ആലോചിക്കുന്നുണ്ട്.ഏസി, നോൺ ഏസി അടക്കം എല്ലാ വിഭാഗത്തിലും ഉള്ള വെയിറ്റ് ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കുമ്പോഴാണ് ക്ലറിക്കൽ ചാർജ് ഈടാക്കുന്നത്. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ ആൾക്കാർ ഇപ്പോൾ ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്. അതിനാൽ ടിക്കറ്റിംഗിനുള്ള റെയിൽവേയുടെ പ്രവർത്തന ചെലവുകൾ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റീഫണ്ടിലെ ക്ലറിക്കൽ ചാർജിൽ കുറവ് വരുത്തുന്ന കാര്യം പരിഗണിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഏസി, നോൺ ഏസി ടിക്കറ്റുകൾക്ക് നിശ്ചിത നിരക്കിൽ കൺവീനിയൻ സ് ഫീസും ഈടാക്കുന്നുണ്ട്. എന്നാൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് റദ്ദാക്കിയാൽ പോലും ക്ലറിക്കൽ ചാർജും കൺവീനിയൻസ് ഫീസും യാത്രക്കാർക്ക് തിരികെ നൽകാറില്ല. ഈ തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.…
Read Moreകൊല്ലത്ത് കാണാതായ 17കാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തി
കൊല്ലം: കിളികൊല്ലൂരിൽ നിന്ന് കാണാതായ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. വ്യാഴം വൈകുന്നേരം മുതലാണ് നന്ദയെ കാണാതെ ആകുന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളി വൈകുന്നേരത്തോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Read Moreട്രെയിനുകൾക്ക് പാർസലുകൾ കയറ്റാൻ അധികസമയം; നിർദിഷ്ട സ്റ്റേഷനുകളിൽ ഇനി അഞ്ച് മിനിറ്റ് നിർത്തിയിടും
കൊല്ലം: പാർസലുകൾ കയറ്റുന്നതിനായി ട്രെയിനുകൾക്ക് ചില സ്റ്റോപ്പുകളിൽ അധിക സമയം അനുവദിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇത്തരത്തിൽ 11 ട്രെയിനുകൾ നിർദിഷ്ട സ്റ്റേഷനുകളിൽ ഇനി അഞ്ച് മിനിറ്റ് നിർത്തിയിടും. കന്യാകുമാരി-ബംഗളൂരു (കൊല്ലം), തിരുവനന്തപുരം-ചെന്നൈ (കൊല്ലം), തിരുവനന്തപുരം-ന്യൂഡൽഹി (തൃശൂർ), തിരുവനന്തപുരം-ചെന്നൈ ( തൃശൂർ ) , കൊച്ചുവേളി-മൈസൂരു (ആലപ്പുഴ), തിരുവനന്തപുരം-ഷാലിമാർ (ആലുവ) , കൊച്ചുവേളി-കോർബ (കോട്ടയം), ചെന്നൈ-തിരുവനന്തപുരം (കോട്ടയം) എന്നീ ട്രെയിനുകൾക്ക് നാളെ മുതൽ ബ്രാക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് സ്റ്റോപ്പ് ഉണ്ടാകും. കൊല്ലം-വിശാഖപട്ടണം (കോട്ടയം), കന്യാകുമാരി-ശ്രീമാതാ വൈഷ്ണോദേവി കത്ര (കോട്ടയം ) എന്നീ ട്രെയിനുകൾക്ക് 27 മുതലും അധിക സമയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. നാഗർകോവിൽ-ഗാന്ധി ധാം (കോട്ടയം) എക്സ്പ്രസിന്റേത് ജൂലൈ ഒന്നു മുതലുമാണ് നിലവിൽ വരിക.
Read Moreസ്പെഷൽ ട്രെയിനുകളിലെ ഐസിഎഫ് കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ; ആദ്യഘട്ടം 900 കോച്ചുകൾ ഒഴിവാക്കും
കൊല്ലം: രാജ്യത്താകമാനം സർവീസ് നടത്തിവരുന്ന സ്പെഷൽ ട്രെയിനുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഐസിഎഫ് കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.കോച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച് യാത്രക്കാരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്നും പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഐസിഎഫ് രൂപകൽപ്പന ചെയ്ത പഴയ ഗരീബ് രഥ് എക്സ്പ്രസ് കോച്ചുകൾ പാസഞ്ചർ സർവീസുകളിൽ നിന്ന് ഉടൻ റെയിൽവേ ബോർഡ് നിർദേശിച്ചത്. ഗരീബ് രഥ് കോച്ചുകളുടെ ഉത്പാദനം റെയിൽവേ 2024-ൽ പൂർണമായും നിർത്തി വയ്ക്കുകയുണ്ടായി. ഈ പഴയ കോച്ചുകളാണ് പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിന് ഉപയോഗിച്ച് വന്നിരുന്നത്.ഇലക്ടിക്കൽ, മെക്കാനിക്കൽ പ്രശ്നങ്ങൾ കാരണം ഈ കോച്ചുകൾ തകരാറിലാകുന്നത് പതിവ് സംഭവമായിരുന്നു. ഇത് സ്പെഷൽ ട്രെയിൻ സർവീസുകളുടെ സമയ കൃത്യതയെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല തകരാർ സംഭവിച്ചാൽ അത് പരിഹരിക്കുന്നതിന് സ്പെയർ പാർട്സുകളും ലഭ്യമായിരുന്നില്ല. വിവിധ സോണുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം പരാതിയായി റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ടും ചെയ്തു.ഇതിൻ്റെ അടിസ്ഥാനത്തിലാണ്…
Read Moreചരക്ക് ട്രെയിനുകളിൽ ലോഡിംഗ് നിരീക്ഷിക്കാൻ ഡ്രോണുകൾ
കൊല്ലം: രാജ്യത്ത് ചരക്ക് ട്രെയിനുകളിലെ ലോഡിംഗ് നിരീക്ഷിക്കാൻ ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.ഇതിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഡ്രോണുകൾ വാങ്ങാൻ റെയിൽവേ മന്ത്രാലയം മൂന്ന് സോണുകളിലെ അധികൃതരോട് ആവശ്യപ്പെട്ടു. വിവിധ ടെർമിനലുകളിൽ നിന്ന് ട്രെയിനുകളിൽ ചരക്ക് കയറ്റുമ്പോൾ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ കണ്ടെത്തുന്നതിനാണ് റെയിൽവേ ഡ്രോൺ പരീക്ഷണത്തിന് ഒരുങ്ങുന്നത്.ചരക്ക് തീവണ്ടികൾ പലയിടത്തും പാളം തെറ്റുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അസന്തുലിതമായ ലോഡിംഗ് ആണെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണാനും ഗുഡ്സ് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഡ്രോൺ സാങ്കേതിക വിദ്യയെ ആശ്രയിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. വാഗണുകളിലെ ബാലൻസിംഗ് ഇല്ലാത്ത ലോഡിംഗ് കണ്ടെത്താനും അവ തടയുന്നതിനും ഏറ്റവും പ്രായോഗികമായ പരിഹാരം ഡ്രോൺ നിരീക്ഷണം മാത്രമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.ആദ്യഘട്ടം എന്ന നിലയിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നീ…
Read Moreസ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ; ഇതരസംസ്ഥാനത്ത് നിന്ന് കഞ്ചാവെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതായിരുന്നു രീതി
കൊല്ലം: സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളങ്കാടകം പള്ളി തെക്കതിൽ വീട്ടിൽ സുനേഷ് (45) ആണ് പിടിയിലായത്. ഒന്നേകാൽ കിലോഗ്രാം കഞ്ചാവ്, 5,070 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. സ്കൂട്ടറിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കഞ്ചാവ്. ശക്തികുളങ്ങര മത്സ്യബന്ധന ഹാർബർ, മുളങ്കാടകം, തിരുമുല്ലവാരം, അഞ്ചുകല്ലുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വിവിധ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് മൊത്തവിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെരീതി. ശക്തികുളങ്ങര ഹാർബറിൽ ഇത്തരത്തിൽ വൻതോതിൽ കഞ്ചാവുകച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കർ പറഞ്ഞു.
Read Moreപരിഷ്കരിച്ച കേരള ലോട്ടറി: നറുക്കെടുപ്പ് നാളെ മുതൽ
കൊല്ലം: സമ്മാനഘടനയിൽ മാറ്റം വരുത്തിയുള്ള കേരള ലോട്ടറിയുടെ പുതിയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നാളെ മുതൽ ആരംഭിക്കും. ലോട്ടറി ഏജന്റുമാരുടെയും ചെറുകിട വിൽപ്പനക്കാരുടെയും ഭാഗ്യം പരീക്ഷിക്കുന്നവരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഒന്നര മാസത്തിനിടെ രണ്ടാം തവണ സമ്മാനഘടനയിൽ മാറ്റം വരുത്താൻ ലോട്ടറി വകുപ്പ് നിർബന്ധിതമായത്. സമ്മാന ഘടനയിലെ ഏറ്റവും വലിയ മാറ്റം 50 രൂപയുടെ സമ്മാനങ്ങൾ ഒഴിവാക്കി എന്നതാണ്. പകരമായി 2,000, 200 രൂപയുടെ നമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം 20 ആയി ഉയർത്തി. നിലവിൽ ഇത് 18 ആയിരുന്നു.2,000 രൂപയുടെ ആറ്, 1,000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90, 100 രൂപയുടെ 150 സമ്മാനങ്ങൾ എന്നിങ്ങനെയാണ് നാളെ മുതൽ നറുക്കെടുപ്പിൽ ലഭിക്കുന്ന മറ്റ് സമ്മാനങ്ങൾ. 50 രൂപ വിലയുള്ള ടിക്കറ്റുകളിൽ ഒരു കോടി രൂപയാണ് പ്രതിദിന ഒന്നാം സമ്മാനം. ആകെ…
Read Moreട്രെയിൻ സമയം: സ്വകാര്യ ആപ്പുകളെ ആശ്രയിക്കരുതെന്ന് റെയിൽവേ; ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം പിന്തുടരാം
കൊല്ലം: ട്രെയിനുകളുടെ സമയവും വരവും പോക്കും കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകളെ പൂർണമായും ആശ്രയിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പിന്തുടരണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സമയങ്ങൾ, റദ്ദാക്കിയ ട്രെയിനുകൾ, വഴിതിരിച്ചുവിട്ട ട്രെയിനുകൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമായി സ്വകാര്യ ആപ്പിൽ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയിൽവേ നിർദേശിച്ചിരിക്കുന്നത്. വെയർ ഈസ് മൈ ട്രെയിൻ, ഇക്സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാർ ഉപയോഗിക്കാറുള്ളത്. ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവർത്തിക്കാറുള്ളത്.അതുകൊണ്ട് ഇത്തരം ആപ്പുകളിൽ ട്രെയിൻ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും ഔദ്യോഗികമായി അറിയാൻ സാധിക്കില്ല. മഴക്കാലമായതോടെ റെയിൽപാളത്തിൽ മരം വീണും വെള്ളം കയറിയും ട്രെയിൻ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്…
Read Moreവന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം : മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ (20631) വ്യാഴം രാവിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസയച്ചു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 2024 സെപ്റ്റംബർ 25ന് നിർമിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് ട്രെയിനിൽ നൽകിയത്. പരാതി കാറ്ററിംഗ് ജീവനക്കാർ നിസാരവൽക്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Read More