പരവൂർ: ട്രെയിൻ യാത്രക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന ശുചിത്വ പരിപാടിയുമായി ഇന്ത്യൻ റെയിൽവേ.ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനും സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനുമായി രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ റെയിൽവേ സ്ഥാപിച്ചു തുടങ്ങി. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായി നോർത്തേൺ റെയിൽവേയും ഇൻഡസ് ടവേഴ്സും സംയുക്തമായാണ് 175 റെയിൽവേ സ്റ്റേഷനുകളിലായി 500 അത്യാധുനിക സ്മാർട്ട് വെൻഡിംഗ് മെഷീനുകൾ വിന്യസിക്കുന്നത്. ദിവസത്തിലെ ഏത് സമയത്തും സ്ത്രീകൾക്ക് തടസമില്ലാതെ അവശ്യ ശുചിത്വ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇന്റർനെറ്റ് ഓഫ് തിംഗ്സ് അധിഷ്ഠിത മെഷീനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.യാത്രയ്ക്കിടയിൽ സ്ത്രീകൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്ന ഈ പദ്ധതി ഡൽഹി, ഫിറോസ്പൂർ, അംബാല, മൊറാദാബാദ്, ലഖ്നൗ തുടങ്ങിയ പ്രധാന റെയിൽവേ ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. ദിവസേന ഈ സ്റ്റേഷനുകളെ ആശ്രയിക്കുന്ന…
Read MoreCategory: Kollam
അതിർത്തികൾ കടന്ന് ഡിജിറ്റൽ വിപ്ലവം; ഇനി നേപ്പാളിലും യുപിഐ വഴി പണമിടപാടുകൾ നടത്താം
പരവൂർ: ഇന്ത്യയും അയൽരാജ്യമായ നേപ്പാളും തമ്മിലുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ കൂടുതൽ ശക്തമാക്കി പുതിയ യുപിഐ സംവിധാനം നിലവിൽ വന്നു.ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസും ( യുപിഐ) നേപ്പാളിന്റെനാഷണൽ പേയ്മെന്റ് ഇന്റർഫേസും (എൻപിഐ ) തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ അത്യാധുനിക സേവനം ഈ മാസത്തിലെ രണ്ടാമത്തെ ആഴ്ച മുതലാണ് പ്രവർത്തനസജ്ജമായത്. ഇതോടെ ഇരുരാജ്യങ്ങളിലുമുള്ള സാധാരണക്കാർക്കും വിനോദസഞ്ചാരികൾക്കും തങ്ങളുടെ മൊബൈൽ ബാങ്കിംഗ് ആപ്പുകളും ഡിജിറ്റൽ വാലറ്റുകളും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് സുരക്ഷിതമായി പണം കൈമാറാൻ സാധിക്കും.പരമ്പരാഗത ബാങ്കിംഗ് ചാനലുകളെയോ നേരിട്ടുള്ള കറൻസി വിനിമയങ്ങളെയോ ആശ്രയിക്കാതെ തത്സമയം ഇന്ത്യൻ രൂപയെ നേപ്പാളി രൂപയിലേക്കും തിരിച്ചും മാറ്റാൻ പുതിയ സംവിധാനം സഹായിക്കും. നാഷണൽ പേയ്മെന്റ്് കോർപ്പറേഷൻ ഇന്ത്യയുടെ (എൻപിസിഐ) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡും , നേപ്പാൾ ക്ലിയറിങ് ഹൗസ് ലിമിറ്റഡും സംയുക്തമായാണ് ഈ സാങ്കേതിക സംയോജനം സാധ്യമാക്കിയത്.…
Read Moreകാൽനട യാത്രക്കാരുടെ അപകടമരണങ്ങൾ കൂടുന്നു; 30 ശതമാനവും ദേശീയപാതകളിലെന്ന് റിപ്പോർട്ട്
പരവൂർ: രാജ്യത്ത് റോഡപകടങ്ങളിൽപ്പെടുന്ന കാൽനടയാത്രക്കാരുടെ മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നതായി കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക റിപ്പോർട്ട്. കാൽനടയാത്രക്കാരുടെ മരണം കേവലം നഗരങ്ങളിലെ മാത്രം പ്രശ്നമല്ലെന്നും ദേശീയപാതകളിലും മറ്റ് നഗരേതര റോഡുകളിലുമാണ് ഇത്തരം അപകടങ്ങൾ ഭൂരിഭാഗവും നടക്കുന്നതെന്നും 2019-24 കാലയളവിലെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തുണ്ടായ 1.8 ലക്ഷത്തിലധികം കാൽനടയാത്രക്കാരുടെ മരണങ്ങളിൽ 30 ശതമാനവും റിപ്പോർട്ട് ചെയ്തത് ദേശീയ പാതകളിലാണ്.അതേസമയം അമ്പത് ദശലക്ഷത്തിലധികം (5 കോടി) ജനസംഖ്യയുള്ള രാജ്യത്തെ വൻനഗരങ്ങളിൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് ആകെ മരണങ്ങളുടെ 11.8 ശതമാനം മാത്രമാണ്. ബാക്കിയുള്ള അപകടങ്ങൾ സംസ്ഥാന ഹൈവേകളിലും ഗ്രാമീണ-ജില്ലാ റോഡുകളിലുമാണ് നടന്നിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകൾ നൽകിയ വിവരങ്ങൾ സമാഹരിച്ച് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിവർഷം ശരാശരി 30,500-ലധികം കാൽനടയാത്രക്കാർക്ക് റോഡുകളിൽ ജീവൻ നഷ്ടപ്പെടുന്നുണ്ട്. നടപ്പാതകളുടെ അഭാവം പ്രധാന കാരണം; തമിഴ്നാട് ഒന്നാമത്കാൽനടയാത്രക്കാർക്കായി…
Read Moreവീടുകൾക്ക് ഭീഷണിയായി കൂറ്റന്‍ മരങ്ങള്‍ അപകടാവസ്ഥയിൽ; അരിപ്പ പഴയറോഡ് നിവാസികള്‍ ഭീതിയിൽ
കുളത്തൂപ്പുഴ : കൂറ്റൻ മരങ്ങൾ കാരണം ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ. കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പയില്‍ പഴയ റോഡ് പ്രദേശത്ത് താമസിക്കുന്ന 45 ഓളം വരുന്ന കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. പ്രദേശത്തെ റിസര്‍ച്ച് വനമേഖലയിലുള്ള കൂറ്റന്‍ മരങ്ങളും മരച്ചില്ലകളും വീടുകള്‍ക്ക് മുകളിലേക്ക് അപകടവസ്ഥയില്‍ ചാഞ്ഞു നില്‍ക്കുന്നതാണ് ഇതിന് കാരണം. മരങ്ങളില്‍ പലതും വേര് തെളിഞ്ഞും മണ്ണൊലിച്ചുപോയും അപകടവസ്ഥയിലാണ്.ചിലതാകട്ടെ ഉണങ്ങി ഏത് നിമിഷവും നിലംപൊത്തിയേക്കാമെന്ന അവസ്ഥയിലാണ്. അപകടാവസ്ഥയിലുള്ള കൂറ്റന്‍ മരങ്ങള്‍ മുറിച്ച് നീക്കണമെന്നു കാണിച്ചു ഇവര്‍ കാണാത്ത ജനപ്രതിനിധികളില്ല. കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളുമില്ല.ഒടുവില്‍ 2023 ല്‍ അന്നത്തെ മുഖ്യമന്ത്രിയെ പിണറായി വിജയന് നേരിട്ട് നടത്തിയ നവകേരള സദസിലും വനംമന്ത്രി ശശീന്ദ്രന് നയിച്ച വന സദസിലും നാട്ടുകാരുടെ കൂട്ട പരാതിയും നിവേദനങ്ങളും എത്തി. പരാതികളുടെ അടിസ്ഥാനത്തില്‍ സ്ഥലം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും 52 മരങ്ങള്‍ 24…
Read Moreഅഷ്ടമുടിക്കായലിലെ നീന്തിക്കുളി വൈറൽ; വൈകുന്നേരങ്ങളിലെ കാറ്റുകൊള്ളാനെത്തുന്നവരുടെ എണ്ണവും കൂടി
കൊല്ലം : അഷ്ടമുടിക്കായലിൽ കാറ്റുകൊള്ളാൻ കിന്നരി നീർകാക്കകളുടെ കൂട്ടം. കൊല്ലം ലിങ്ക് റോഡിനു സമീപത്തെ കായലിൽ 1500-ഓളം കിന്നരി നീർക്കാക്കകൾ ഒന്നിനുപുറകേ ഒന്നായി കൂട്ടമായി തുഴഞ്ഞുനീങ്ങുന്ന കാഴ്ച. അഷ്ടമുടിക്കായലിൽ റാവീസ് ഹോട്ടലിന് പുറകുവശം പേരനഴികം ഭാഗത്ത് ഇവയുടെ കൂട്ടമുണ്ട്. പക്ഷേ, ഇത്രയുമധികം എണ്ണം ആദ്യമായി കാണുകയാണ്. നീലക്കണ്ണുകൾ, ചെറിയ തല, ചരിഞ്ഞ നെറ്റി, അറ്റംവളഞ്ഞ കനംകുറഞ്ഞ കൊക്ക് എന്നിവയാണ് പ്രത്യേകതകൾ. പ്രധാനമായും മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. ഇന്ത്യക്കു പുറമെ ശ്രീലങ്കയിലും മ്യാൻമാർ, തായ്ലാൻഡ്, കംബോഡിയ എന്നിവിടങ്ങളിലും ഇവയെ കാണാറുണ്ട്. മരത്തിൽ മറ്റു ജലപക്ഷികളോടൊത്ത് കൂട്ടമായാണ് കൂടുണ്ടാക്കുന്നത്.
Read Moreമേയ് മാസത്തെ പരിശോധന; 159 മരുന്ന് സാമ്പിളുകൾ ഗുണനിലവാരമില്ലാത്തത്; ഒരെണ്ണം വ്യാജനെന്ന് ഗ്രഡ്സ് റഗുലേറ്ററി അഥോറിറ്റി
പരവൂർ: രാജ്യത്ത് വിപണിയിലിറങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഡ്രഗ്സ് റഗുലേറ്ററി അഥോറിറ്റി മേയ് മാസത്തിൽ നടത്തിയ പ്രതിമാസ പരിശോധനയിൽ 159 മരുന്ന് സാമ്പിളുകൾ നിശ്ചിത ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഇതോടൊപ്പം അസമിൽ നിന്ന് ശേഖരിച്ച ഒരു മരുന്ന് സാമ്പിൾ പൂർണമായും വ്യാജനാണെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ആകെ 159 സാമ്പിളുകളിൽ 46 എണ്ണം കേന്ദ്ര ലബോറട്ടറികളിലെ പരിശോധനയിലാണ് പരാജയപ്പെട്ടത്. ബാക്കി 113 സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ് ടെസ്റ്റിംഗ് ലാബുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തെ പരിശോധനയിൽ 169 സാമ്പിളുകൾ ഗുണനിലവാരമില്ലാത്തതായും ഒരെണ്ണം വ്യാജനായും കണ്ടെത്തിയിരുന്നു. സാധാരണക്കാർ നിത്യേന ആശ്രയിക്കുന്ന പ്രമുഖ കമ്പനികളുടെ മരുന്നുകളും ഉൾപ്പെട്ടിട്ടുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. പാരസിറ്റമോൾ, പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ കോമ്പോകൾ , ആന്റിബയോട്ടിക്കായ അമോക്സിലിൻ ഫോർമുലേഷനുകൾ, വിവിധ വിറ്റാമിൻ സപ്ലിമെന്റുകൾ, ചുമയ്ക്കുള്ള സിറപ്പുകൾ തുടങ്ങിയവയുടെ ചില ബാച്ചുകളാണ് പരിശോധനയിൽ…
Read Moreദേശീയപാതകളിൽ ഇനി അടിയന്തര വാഹന റിപ്പയറിംഗ് കേന്ദ്രങ്ങൾ; നിർണായക നീക്കവുമായി എൻഎച്ച്എഐ
പരവൂർ: ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അടിയന്തര വാഹന റിപ്പയറിംഗ്, പങ്ചർ പരിഹാര കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി.ദേശീയപാതയോരങ്ങളിലെ വിശ്രമകേന്ദ്രങ്ങളിൽ ഇത്തരം സൗകര്യങ്ങൾ അടിയന്തരമായി സജ്ജമാക്കാൻ തങ്ങളുടെ ഫീൽഡ് ഓഫീസുകൾക്ക് അഥോറിറ്റി കർശന നിർദേശമാണ് നൽകിയിട്ടുളളത്. വഴിമധ്യേ വാഹനങ്ങൾ തകരാറിലാകുന്ന യാത്രക്കാർക്ക് ഉടന്‍ മെക്കാനിക്കൽ സഹായം ലഭ്യമാക്കാനും അതുവഴി യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാനുമാണ് ഈ പുതിയ നീക്കം.നിലവിൽ പല പ്രമുഖ പാതകളിലും ഇത്തരം റിപ്പയറിംഗ് സൗകര്യങ്ങളുടെ കുറവുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപാതകളിൽ വച്ച് അപ്രതീക്ഷിതമായി വാഹനങ്ങൾ കേടുവരുമ്പോൾ യാത്രക്കാർ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾക്കും യാത്രാ കാലതാമസങ്ങൾക്കും പുതിയ തീരുമാനം പരിഹാരമാകും. വിജനമായ പാതകളിൽ മണിക്കൂറുകളോളം വാഹനം വഴിയിൽ കിടക്കുന്നത് മൂലമുണ്ടാകുന്ന സുരക്ഷാ ഭീഷണികളും അപകടസാധ്യതകളും ഒഴിവാക്കാൻ ഇത്തരം തത്സമയ സഹായ കേന്ദ്രങ്ങൾ വഴി സാധിക്കുമെന്ന്…
Read Moreനോട്ട് സോർട്ടിംഗ് മെഷീനുകൾക്ക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി ബിഐഎസ്
പരവൂർ: രാജ്യത്ത് വ്യാജ കറൻസികളുടെ പ്രചാരം ശക്തമായി തടയുന്നതിനും, കറൻസി ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും നിർണായക നീക്കവുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നോട്ട് സോർട്ടിംഗ് മെഷീനുകൾക്കായി ഐഎസ് 18663:2024 എന്ന പുതിയ ഇന്ത്യൻ സുരക്ഷാ മാനദണ്ഡം അധികൃതർ പുറത്തിറക്കി. നൂതന സാങ്കേതികവിദ്യയുള്ള മെഷീനുകൾക്ക് മാത്രമേ ഇനി മുതൽ വ്യാജ നോട്ടുകൾ തിരിച്ചറിയാൻ അനുമതി നൽകുകയുള്ളൂ. ഇന്ത്യൻ ബാങ്കുകൾ വിന്യസിക്കുന്ന ഏതൊരു നോട്ട് സോർട്ടിംഗ് മെഷീനും ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ വിപണിയിലെ വ്യാജ കറൻസി വേട്ട കൂടുതൽ ശക്തമാകും. വ്യാജന്മാരിൽ മുന്നിൽ 500 രൂപ നോട്ടുകൾരാജ്യത്ത് നിലവിൽ പ്രചാരത്തിലുള്ള കറൻസികളിൽ 85.5 ശതമാനവും 500 രൂപ നോട്ടുകളാണ്. അതുകൊണ്ടുതന്നെ വ്യാജന്മാർ ഏറ്റവും കൂടുതൽ ഇറങ്ങുന്നതും ഈ വിഭാഗത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്തുടനീളം 2.29…
Read Moreഐആർസിടിസിയുടെ അതിവേഗ വെബ്സൈറ്റ് ജൂലൈ 15 മുതൽ; മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാം
പരവൂർ: റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അത്യാധുനിക അതിവേഗ ഐആർസിടിസി വെബ്സൈറ്റ് ഉടൻ യാഥാർഥ്യമാകും. നിലവിലെ പ്ലാറ്റ്ഫോമിലെ സാങ്കേതിക തകരാറുകളും ബുക്കിംഗ് കാലതാമസവും പൂർണമായി പരിഹരിച്ചുകൊണ്ടുള്ള പുതിയ വെബ്സൈറ്റ് ജൂലൈ 15-ഓടെ രാജ്യത്തിന് സമർപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടയിലാണ് റെയിൽവേ മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച പരാതികൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിലെ വെബ്സൈറ്റിൽ തത്കാൽ സമയങ്ങളിലുള്ള മന്ദഗതിയിലുള്ള പ്രവർത്തനം, ക്യാപ്ച (Captcha) തെറ്റുന്നതുമൂലമുള്ള പ്രശ്നങ്ങൾ, പെട്ടെന്നുള്ള വെബ്സൈറ്റ് ക്രാഷുകൾ എന്നിവ യാത്രക്കാരെ, പ്രത്യേകിച്ച് വിദ്യാർഥികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ചർച്ചയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിന് പരിഹാരമായാണ് കൂടുതൽ കാര്യക്ഷമതയുള്ളതും ഉപയോക്തൃ സൗഹൃദവുമായ പുതിയ സംവിധാനം റെയിൽവേ ഒരുക്കുന്നത്.…
Read Moreറെയിൽ സുരക്ഷ; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജിപിഎസ് അധിഷ്ഠിത ബോഡി കാമറകൾ
പരവൂർ: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും യാത്രക്കാരുടെ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്കായി അത്യാധുനിക ബോഡി-വോൺ കാമറകൾ വ്യാപകമാക്കാൻ ഇന്ത്യൻ റെയിൽവേ. ഈ പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടമായി ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ സമസ്തിപൂർ ഡിവിഷനിൽ ജി.പിഎസ് അധിഷ്ഠിതമായ പുതിയ 20 കാമറകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആർപിഎഫ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഈ പോർട്ടബിൾ കാമറകൾ സഹായകരമാകും.സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമിലോ പ്രത്യേക ബോഡി ഹാർനെസിലോ ഘടിപ്പിക്കാവുന്ന ചെറിയ റെക്കോർഡിംഗ് ഉപകരണങ്ങളാണിവ. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കൽ, പട്രോളിംഗ്, പരിശോധനകൾ എന്നിവയ്ക്കിടയിൽ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും തത്സമയം റെക്കോർഡ് ചെയ്യാൻ ഇതിലൂടെ സാധിക്കും. 100 മുതൽ 109 ഡിഗ്രി വരെയുള്ള വൈഡ് ആംഗിൾ ലെൻസുകളാണ് ഇതിലുള്ളത്. ഇരുട്ടിലും ദൃശ്യങ്ങൾ വ്യക്തമായി പകർത്താൻ നൈറ്റ് വിഷൻ സൗകര്യവുമുണ്ട്.32 ജിബി…
Read More