കൊല്ലം: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്പ്രസ് (20631/20632) 16 കോച്ചുകളുമായി 22 മുതൽ സർവീസ് ആരംഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. നിലവിൽ എട്ട് കോച്ചുകളുമായി ഓടിയിരുന്ന വണ്ടിയിൽ ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഏഴ് ചെയർ കാർ കോച്ചുകളുമാണ് പുതുതായി ഉൾപ്പെടുത്തുന്നത്. ചെയർകാർ – 14, എക്സിക്യൂട്ടീവ് ക്ലാസ് – രണ്ട് എന്നിങ്ങനെയായിരിക്കും 22 മുതലുള്ള കോച്ച് കോമ്പോസിഷൻ.
Read MoreCategory: Kollam
ആലപ്പുഴ വഴിയുള്ള വന്ദേ ഭാരതിന് 16 കോച്ചുകൾ; ഔദ്യോഗിക അറിയിപ്പ് ഉടൻ
കൊല്ലം: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ ഏർപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശം റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും. ചെന്നൈ എഗ്മോർ – നാഗർ കോവിൽ വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചിൽ നിന്ന് 20 കോച്ചിലേയ്ക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ വണ്ടി 20 കോച്ചിലേയ്ക്ക് മാറുമ്പോൾ നിലവിൽ ഉണ്ടായിരുന്ന 16 കാർ റേക്ക് തിരുവനന്തപുരം -മംഗളുരു വന്ദേ ഭാരതിനായി ഉപയോഗിക്കാനാണ് തീരുമാനം. നിലവിൽ ഈ വന്ദേഭാരത് സർവീസ് നടത്തുന്നത് എട്ട് കോച്ചുകളുമായാണ്. എല്ലാ ദിവസവും 100 ശതമാനം യാത്രക്കാരുമായാണ് വണ്ടി ഇരു ദിശകളിലും സർവീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം ഇരട്ടിയാകുന്നതോടെ നൂറുകണക്കിന് ആൾക്കാർക്ക് പ്രയോജനം ചെയ്യും. രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന 16 കോച്ചുകളുള്ള പല വന്ദേഭാരത് എക്സ്പ്രസുകളും 20 കോച്ചുള്ള സർവീസുകളായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വരുമാനത്തിൻ്റെ…
Read Moreകെഎസ്ആർടിസി: 10 വർഷം കൊണ്ട് കുറഞ്ഞത് മൂന്നിൽ ഒന്നിലധികം ജീവനക്കാർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ കഴിഞ്ഞ 10 വർഷം കൊണ്ട് കുറഞ്ഞത് മൂന്നിലൊന്നിലധികം സ്ഥിരം ജീവനക്കാർ. 2016-ൽ 36000 സ്ഥിരം ജീവനക്കാരുണ്ടായിരുന്നു. നിലവിൽ സ്ഥിരം ജീവനക്കാരുടെ എണ്ണം 22 203 ആണ്. 14000 ൽ അധികം ജീവനക്കാരാണ് കുറഞ്ഞത്.ഈ സാമ്പത്തിക വർഷം ഇവരിൽ735 പേർ കൂടി വിരമിക്കും. ഇതിൽ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരാണ് കൂടുതൽ. വിരമിക്കുന്ന ജീവനക്കാർക്ക് പകരം സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല. കെഎസ്ആർടിസി വിവിധ മേഖലകളിലെ കുടിശികകൾ തീർത്തുവരികയാണെന്നും ഭരണ സമിതി അംഗീകരിച്ച് സംസ്ഥാനസർക്കാരിന് സമർപ്പിക്കാൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ സൊസൈറ്റികളുടെ 2021 നവംബർ വരെയുള്ള കുടിശികയും മറ്റ് ബാങ്കുകൾ, സഹകരണ സൊസൈറ്റികൾ, കെടിഡിഎഫ്സി എന്നിവിടങ്ങളിലെ 2023 സെപ്തംബർ വരെയുള്ള കുടിശികയും അടച്ചിട്ടുണ്ട്. എസ്എൽഐ , ജിഐഎസ്എൽഐസി , കെ എഫ് സി എന്നിവിടങ്ങളിലെ 2024 ഡിസംബർ വരെയുള്ള റിക്കവറി നടത്തിയ തുകയും തിരിച്ചടച്ചിട്ടുണ്ട്.…
Read Moreചാത്തന്നൂരിൽ തെരുവുനായ ആക്രമണം; എട്ടുപേർക്കു കടിയേറ്റു; സരസ്വതിയമ്മയുടെ മുഖത്തും വലതുകണ്ണിലും പരിക്ക്
ചാത്തന്നൂർ: പൂയപ്പള്ളി നെല്ലി പറമ്പിൽ രണ്ട് വയോധികർക്കും ചാത്തനൂരിൽ ആറു പേർക്കും തെരുവുനായയുടെ കടിയേറ്റു. പൂയപ്പള്ളി മൈലോട് നെല്ലിപ്പറമ്പിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. നെല്ലിപ്പറമ്പ് സരസ്വതിവിലാസത്തിൽ സരസ്വതിയമ്മ, വലിയവിള വീട്ടിൽ രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർക്കാണ് തെുരുവുനായയുടെ കടിയേറ്റത്. വീടിന്റെ മുറ്റത്തു നിന്ന സരസ്വതിയമ്മയുടെ മുഖത്തും വലതുകണ്ണിലും കൈയിലും കാലിലുമാണ് നായ കടിച്ചത്. അവിടെ നിന്നും ഓടിയ നായസമീപത്തെ റോഡിൽക്കൂടി നടന്നു പോവുകയിരുന്ന രാജേന്ദ്രൻ ഉണ്ണിത്താനെ ആക്രമിക്കുകയായിരുന്നു. ഉണ്ണിത്താന്റെ മുഖത്തും തുട ഭാഗത്തും നിരവധിതവണ നായ കടിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ ഓടിച്ചുവിട്ട് ഇവര രക്ഷപ്പെടുത്തിയത്. അക്രമകാരിയായ നായക്ക് പിന്നാലെ മറ്റ് അഞ്ചോളം തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ സരസ്വതിയമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളജിലും രാജേന്ദ്രൻ ഉണ്ണിത്താനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ചാത്തന്നൂരിൽ…
Read Moreഎറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസമാക്കും; പ്രഖ്യാപനം ഉടൻ
കൊല്ലം: എറണാകുളം-വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് ട്രെയിൻ (16361/16362) ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്നത് റെയിൽവേയുടെ പരിഗണനയിൽ. ആദ്യം ഈ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമാണ് ഓടിയിരുന്നത്. അന്ന് ശനി എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഞായർ വേളാങ്കണ്ണിയിൽ എത്തി അന്നുതന്നെ അവിടുന്ന് തിരിച്ച് തിങ്കൾ എറണാകുളത്ത് എത്തുന്നതായിരുന്നു സർവീസ്. ആറ് മാസങ്ങൾക്ക് മുമ്പാണ് ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാക്കിയത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് ഇപ്പോൾ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിക്ക് പോകുന്നത്. വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തിനുള്ള ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിക്ക് പോകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം സർവീസ് നടത്തുന്നതിനാൽ ട്രെയിനിൽ മധ്യകേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുന്നവർക്ക് ആവശ്യത്തിന് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയുണ്ട്. മാത്രമല്ല എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം…
Read Moreഅനന്തപുരി എക്സ്പ്രസിലും ക്വയിലോൺ മെയിലിലും അധിക ജനറൽ കോച്ച്
കൊല്ലം: ചെന്നൈ എഗ്മോർ കൊല്ലം അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലും (20635/20636), ചെന്നൈ എഗ്മോർ കൊല്ലം ക്വയിലോൺ മെയിലിലും (16101/ 16102) ഓരോ അധിക ജനറൽ കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം. നിലവിലുള്ള സ്ലീപ്പർ കോച്ചുകളിൽ ഒരെണ്ണം കുറച്ച ശേഷമാണ് ഒരു അധിക ജനറൽ കോച്ച് ഏർപ്പെടുത്തുന്നത്. ചെന്നൈ-കൊല്ലം സർവീസിൽ ഇത് ജൂലൈ രണ്ട് മുതലും തിരികെയുള്ള സർവീസിൽ ജൂലൈ മൂന്നു മുതലും ഇത് പ്രാബല്യത്തിൽ വരും.എസി ഫസ്റ്റ് ക്ലാസ്-രണ്ട്, എസി ടൂടയർ-മൂന്ന്, സ്ലീപ്പർ -11, ജനറൽ – നാല്, അംഗപരിമിതർ രണ്ട് എന്നിങ്ങനെ ആയിരിക്കും അനന്തപുരിയുടെ കോച്ച് പൊസിഷൻ. ചെന്നൈയിൽ നിന്നുള്ള ക്വയിലോൺ മെയിലിൽ ജൂലൈ ഒന്നു മുതലും തിരികെയുള്ള സർവീസിൽ ജൂലൈ രണ്ട് മുതലുമാണ് അധിക ജനറൽ കോച്ച് ഉൾപ്പെടുത്തുന്നത്. സെക്കൻഡ് എസി -ഒന്ന്, തേർഡ് എസി -രണ്ട്, സ്ലീപ്പർ -ഒമ്പത്, ജനറൽ…
Read Moreയുപിഐ ഇടപാടുകളിൽ മാറ്റം വരുന്നു; പണമിടപാടുകളിൽ ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കിയുള്ള പേരുകൾ കാണിക്കും
കൊല്ലം: യുപിഐ വഴി യുള്ള സാമ്പത്തിക ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. തെറ്റായ പേരുകൾ ഉള്ള അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന മാറ്റം. വഞ്ചനാപരമായ ഇടപാടുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. പുതിയ സംവിധാനം വരുമ്പോൾ ഒരാൾ പണം അയക്കുന്നത് ആർക്കാണോ ആ വ്യക്തിയുടെ യഥാർഥ പേര് കാണാൻ കഴിയും. ഇതുവരെ വ്യക്തികളുടെ അപരനാമത്തിലും വിളിപ്പേരിലുമൊക്കെ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു. പുതിയ സംവിധാനത്തിൽ അത് സാധിക്കില്ല. ബാങ്ക് അക്കൗണ്ടിലെ പേര് തന്നെ ഉണ്ടെങ്കിലേ ഇടപാടുകൾ സാധ്യമാകുകയുള്ളൂ. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഈ പുതിയ നിയമം ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും.യുപിഐ ആപ്പുകൾ പേയ്മെൻ്റുകൾ സ്വീകരിക്കുന്നതിന് മുമ്പ് ബാങ്കുകൾ പരിശോധിച്ച് ഉറപ്പിച്ച അക്കൗണ്ട് ഉടമകളുടെ പേരുകൾ കാണിക്കണം. എന്നാലേ പണം കൈമാറ്റം നടക്കുകയുള്ളൂ. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനാണ്…
Read Moreസമയത്തോടൊപ്പം താപനിലയടക്കം അറിയാൻ സംവിധാനം; രാജ്യത്തെ 1337 റെയിൽവ സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കും
കൊല്ലം: രാജ്യത്തെ തെരത്തെടുത്ത 1337 സ്റ്റേഷനുകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. റെയിൽവയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതിനൊപ്പം എല്ലാ സ്റ്റേഷനുകളിലും സ്റ്റാൻഡാർഡ് ചെയ്യാൻ കഴിയുന്ന നൂതനവും പ്രായോഗികവുമായ ക്ലോക്ക് ഡിസൈനുകൾ ആയിരിക്കും ഇതിനായി തെരത്തെടുക്കുക. കൃത്യമായി സമയം പ്രദർശിപ്പിക്കുക എന്നതിന് അപ്പുറം ഇവ ദേശീയ അഭിമാനത്തിന്റെ പ്രതീകമാക്കി മാറ്റുക എന്നതും റെയിൽവേയുടെ ലക്ഷ്യമാണ്.പ്ലാറ്റ്ഫോമുകൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, കാത്തിരിപ്പ് മുറികൾ, മറ്റ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത 20 മുതൽ 25 വരെ ഡിജിറ്റൽ ക്ലോക്കുകൾ ഓരോ സ്റ്റേഷനിലും സജ്ജീകരിക്കും. പുനരുപയോഗിക്കാവുന്ന സൗരോർജത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഡിജിറ്റൽ ക്ലോക്കുകൾക്ക് ആയിരിക്കും റെയിൽവേ മുന്തിയ പരിഗണന നൽകുക. സമയം മാത്രം പ്രദർശിപ്പിക്കുന്നത് ആയിരിക്കില്ല ക്ലോക്കുകൾ. പ്രദേശത്തെ താപനില, മലിനീകരണ തോത്, യാത്രക്കാർക്ക് ഉപയോഗപ്രദമായ മറ്റ് വിവരങ്ങൾ എന്നിവയുടെ അധിക ഡിസ്പ്ലേയും ക്ലോക്കിൽ ഉണ്ടാകും.…
Read Moreഎൽഎസ്ഡി സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ; വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന കഞ്ചാവാണ് പിടികൂടിയത്
കൊല്ലം: മാരക മയക്കുമരുന്നുകളായ എൽഎസ്ഡി സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവും സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മങ്ങാട് വയലിൽ വീട്ടിൽ അവിനാശ് ശശി (27)യെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കല്ലുംതാഴം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് 89.2 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്.വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനത്തിൽപ്പെട്ട ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെ. നിർമലൻ തമ്പി, പ്രിവൻ്റീവ് ഓഫീസർ ജെ.ആർ.പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്. അജിത്ത്, എം. ആർ.…
Read Moreവീട്ടമ്മ കഴുത്തറുത്ത് മരിച്ച നിലയിൽ; എഴുപത്തിയഞ്ചുകാരനായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
കൊട്ടാരക്കര: ചിരട്ടക്കോണത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. ഭർത്താവിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.തലച്ചിറ ചിരട്ടക്കോണം സ്വപ്ന ഭവനിൽ ഓമനയമ്മ (66) ആണ് മരിച്ചത്. ഭർത്താവ് കുട്ടപ്പനെ (75)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെ 5നാണ് സംഭവം പുറത്തറിയുന്നത്.രാവിലെ നിത്യവും ഉണരുന്ന സമയത്ത് കാണാഞ്ഞതിനെ തുടർന്ന് മക്കൾ കതകിന് തട്ടി വിളിച്ചു.പ്രതികരണമില്ലാത്തതിനാൽ കതക് തള്ളി തുറന്ന് നോക്കിയപ്പോഴാണ് ഓമനയമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കശുവണ്ടി തൊഴിലാളിയായിരുന്ന ഓമനയമ്മക്ക് പെൻഷൻ കുടിശിക ഇനത്തിൽ പതിനെണ്ണായിരത്തോളം രൂപ ലഭിച്ചിരുന്നു.ഇവരിത് മറ്റാർക്കോ കടമായി നൽകി.ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കുട്ടപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവസ്ഥലത്തു നിന്നും പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
Read More