പരവൂർ: ഭാരതത്തിന്റെ അഭിമാനമായ ‘വന്ദേ ഭാരത്’ അതിവേഗ തീവണ്ടികൾ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.വിദേശ രാജ്യങ്ങളിലെ റെയിൽവേ ട്രാക്കുകൾക്ക് അനുയോജ്യമായ രീതിയിൽ വന്ദേ ഭാരതിന്റെ സ്റ്റാൻഡേർഡ്-ഗേജ് പതിപ്പ് വികസിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം. ഇന്ത്യൻ റെയിൽവേയുടെ കയറ്റുമതി വിഭാഗമായ റൈറ്റ്സ് ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് പുറമേ ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും നിരവധി രാജ്യങ്ങൾ വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ ഇതിനകം തന്നെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റൈറ്റ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാഹുൽ മിത്തൽ വ്യക്തമാക്കി. വന്ദേ ഭാരത് ഇഎംയു ട്രെയിനുകളുടെ കയറ്റുമതി പതിപ്പ് നിലവിൽ വികസന ഘട്ടത്തിലാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഓർഡറുകൾ ലഭിക്കുന്ന മുറയ്ക്ക് ഇവയുടെ ഉത്പാദനം ആരംഭിക്കും. വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്ന ഓരോ രാജ്യത്തിനും പരീക്ഷണ സർവീസിനായി ആദ്യഘട്ടത്തിൽ…
Read MoreCategory: Kollam
റെയിൽവേ വൈദ്യുതീകരണത്തിൽ വിജയക്കുതിപ്പ്; ഡീസൽ ഉപഭോഗത്തിൽ 63 ശതമാനം കുറവ്
പരവൂർ: ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിവരുന്ന വിപ്ലവകരമായ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി രാജ്യത്തെ തീവണ്ടികളുടെ ഡീസൽ ഉപഭോഗത്തിൽ വൻ ഇടിവ്.ദൗത്യവിഭാഗമായി ഏറ്റെടുത്ത റെയിൽവേ ശൃംഖലയുടെ വൈദ്യുതീകരണം 99.6 ശതമാനത്തിൽ എത്തിയതോടെ പ്രതിവർഷം 185 കോടി ലിറ്റർ ഡീസലാണ് ലാഭിക്കാൻ സാധിച്ചത്. ഇത് ഇന്ത്യയുടെ മൊത്തം ഡീസൽ ആവശ്യകതയുടെ ഏകദേശം നാല് ദിവസത്തെ ഉപഭോഗത്തിന് തുല്യമാണ്. ഇതിലൂടെ ഇന്ധന ഇറക്കുമതിക്കായി വിനിയോഗിക്കേണ്ടി വരുമായിരുന്ന കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യമാണ് രാജ്യത്തിന് ലാഭിക്കാൻ കഴിഞ്ഞത്. റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2014 വരെയുള്ള കാലയളവിൽ രാജ്യത്ത് ആകെ 21,801 റൂട്ട് കിലോമീറ്റർ മാത്രമാണ് വൈദ്യുതീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ 48,072 കിലോമീറ്റർ പാത കൂടി പുതുതായി വൈദ്യുതീകരിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചു.വൈദ്യുതീകരണ ദൗത്യത്തിന്റെ ആദ്യ വർഷമായ 2015-16ൽ 293 കോടി ലിറ്റർ ഡീസൽ ഉപയോഗിച്ചിടത്ത്, 2024-25ൽ അത് 108 കോടി…
Read Moreവായുവിൽ നിന്ന് കുടിവെള്ളം; ജലക്ഷാമത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ
പരവൂർ: പൈപ്പ് ലൈൻ വഴിയുള്ള ശുദ്ധമായ കുടിവെള്ള ലഭ്യത വലിയ വെല്ലുവിളിയായി തുടരുന്ന റെയിൽവേ സ്റ്റേഷനുകളിലും അനുബന്ധ മേഖലകളിലും വായുവിൽ നിന്ന് വെള്ളം ഉത്പാദിപ്പിക്കുന്ന അത്യാധുനിക സംവിധാനം സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. അന്തരീക്ഷത്തിലെ ഈർപ്പത്തിൽ നിന്ന് നേരിട്ട് ശുദ്ധമായ കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന ‘അന്തരീക്ഷ ജല ജനറേറ്ററുകൾ’ (അറ്റ്സ് മോസ്ഫെറിക് വാട്ടർ ജനറേറ്റേഴ്സ്) വിന്യസിക്കാനുള്ള ശ്രമങ്ങളാണ് റെയിൽവേ ബോർഡ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജലക്ഷാമം നേരിടുന്നതും ശുദ്ധജല വിതരണം അത്യാവശ്യമായതുമായ സ്ഥലങ്ങൾ അടിയന്തിരമായി തിരിച്ചറിയാൻ വിവിധ റെയിൽവേ സോണുകൾ, ഉത്പാദന യൂണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയോട് റെയിൽവേ ബോർഡ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.നൂതനവും പൂർണമായും പരിസ്ഥിതി സൗഹൃദവുമായ ഒരു സാങ്കേതികവിദ്യയാണ് അന്തരീക്ഷ ജല ജനറേറ്ററുകൾ. പരമ്പരാഗത ജലസ്രോതസുകളായ കിണറുകൾ, പുഴകൾ, ഭൂഗർഭ ജലം എന്നിവയെ ആശ്രയിക്കാതെ ചുറ്റുമുള്ള വായുവിനെ ആഗിരണം ചെയ്ത് അതിലെ ഈർപം ഘനീഭവിപ്പിച്ചാണ് ഈ…
Read Moreപ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി കെഎസ്ആർടിസിയിൽ ആശ്രിത നിയമനത്തിന് നടപടി തുടങ്ങി
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ സർവിസിലിരിക്കെ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിനുള്ള നടപടികൾക്ക് കോർപറേഷൻ ഔദ്യോഗികമായി തുടക്കം കുറിച്ചു. വർഷങ്ങളായി നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവർക്ക് ഇത് ആശ്വാസം പകരും. യൂണിറ്റുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകൾ ചീഫ് ഓഫീസിൽ എത്തിക്കാൻ കഴിഞ്ഞാഴ്ച നിർദേശം നല്കിയിരുന്നു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ നിർദേശത്തെത്തുടർന്നാണ് വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ആശ്രിത നിയമന ഫയലുകൾക്ക് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തേണ്ട അർഹരായ ഗുണഭോക്താക്കളുടെ പ്രാഥമിക ലിസ്റ്റ് കെ എസ്ആർടിസി ആസ്ഥാനത്ത് തയാറാക്കി കഴിഞ്ഞു. മുൻകാലങ്ങളിൽ സർവിസിലിരിക്കെ ജീവനക്കാർ മരണപ്പെട്ടാൽ പരമാവധി ആറ് മാസത്തിനകം തന്നെ ആശ്രിതർക്ക് അർഹമായ ജോലി നൽകുന്നതായിരുന്നു കെ എസ്ആർടിസിയുടെ രീതി. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ നടപടികൾ പൂർണമായി സ്തംഭിച്ച അവസ്ഥയിലായിരുന്നു. നിലവിൽ 2022 വരെയുള്ള കാലയളവിൽ മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെയാണ് ഈ…
Read Moreഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പിനെതിരേ രാജ്യവ്യാപക ജാഗ്രതാ നിർദേശം
പരവൂർ: ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകളുടെ മറവിൽ പൊതുജനങ്ങളെ കെണിയിൽ വീഴ്ത്തുന്ന ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്കെതിരെ രാജ്യവ്യാപക ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ. വ്യാജ ഇ-കോമേഴ്സ് വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പരസ്യങ്ങൾ, വ്യാജ പേയ്മെന്റ്് ലിങ്കുകൾ, സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ എന്നിവ വഴി വൻതോതിൽ പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ പണമിടപാടുകൾ നടത്തുന്നതിന് മുൻപ് ലിങ്കുകളുടെയും വിൽപനക്കാരുടെയും വിശ്വാസ്യത ഉറപ്പാക്കണമെന്ന് സൈബർ വിംഗ് ആവശ്യപ്പെട്ടു. പ്രമുഖവും വിശ്വസ്തവുമായ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളോട് സാദൃശ്യമുള്ള വ്യാജ വെബ്സൈറ്റുകൾ നിർമിച്ചാണ് തട്ടിപ്പുകാർ പ്രധാനമായും രംഗത്തിറങ്ങുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ, ബ്രാൻഡഡ് ഉത്പന്നങ്ങൾ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നാണ് ഇവരുടെ വാഗ്ദാനം. ഉപഭോക്താക്കൾ പണം നൽകിക്കഴിഞ്ഞാൽ ഉത്പന്നങ്ങൾ ഡെലിവറി ചെയ്യുകയേ ഇല്ല. ചില…
Read Moreബംഗ്ലാദേശിലേക്ക് ട്രെയിൻ കോച്ചുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യൻ റെയിൽവേ
പരവൂർ: അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് 200 അത്യാധുനിക ബ്രോഡ്ഗേജ് പാസഞ്ചർ കോച്ചുകൾ കയറ്റുമതി ചെയ്യാനുള്ള വൻ കരാറിന്റെ ആദ്യഘട്ട വിതരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് ആദ്യ 20 കോച്ചുകളടങ്ങിയ ട്രെയിൻ റെയ്ക്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ബംഗ്ലാദേശ് റെയിൽവേക്കു കൈമാറും. ഇന്ത്യയിൽ നിന്നുള്ള കോച്ചുകളുടെ ഇറക്കുമതി സംബന്ധിച്ച് ബംഗ്ലാദേശ് റെയിൽവേ മന്ത്രി ഷെയ്ഖ് റബീഉൽ ആലം കഴിഞ്ഞ ഏപ്രിലിൽ അവിടെ പാർലമെന്റിനെ ഔദ്യോഗികമായി വിവരമറിയിച്ചിരുന്നു. 2026 ജൂൺ മുതൽ 2027 ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ ഈ 200 ബ്രോഡ്ഗേജ് കോച്ചുകളും ബംഗ്ലാദേശ് റെയിൽവേയുടെ ഭാഗമായി മാറും. ബംഗ്ലാദേശിലേക്കുള്ള കോച്ച് കയറ്റുമതി പദ്ധതികൾ കൃത്യസമയത്ത് തന്നെ പുരോഗമിക്കുകയാണെന്ന് റൈറ്റ്സ് ലിമിറ്റഡ് സിഎംഡി രാഹുൽ മിത്തൽ അറിയിച്ചു. കോച്ചുകളുടെ മാതൃകകൾക്ക് ഇതിനകം തന്നെ ബംഗ്ലാദേശ് റെയിൽവേയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.നിലവിൽ കോച്ചുകളുടെ അന്തിമ നിർമാണവും…
Read Moreരാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ കണക്ടിവിറ്റി; രണ്ട് വർഷത്തിനിടെ 25,000 കോടിയുടെ വരുമാനം
പരവൂർ: കേന്ദ്ര സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജുകളുടെ കരുത്തിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടവുമായി പൊതുമേഖലാ ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ).കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബിഎസ്എൻഎലിന്റെ വരുമാനത്തിൽ 20 മുതൽ 25 ശതമാനം വരെ വർധനയുണ്ടായതായി വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ബാങ്കിംഗ് മേഖലയിലെയോ കോർപ്പറേറ്റ് മേഖലയിലെയോ മികച്ച പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കമ്പനിയുടെ ഈ പുനരുജ്ജീവനം. ബിഎസ്എൻഎലിന്റെ വാർഷിക വരുമാനം 21,000 കോടി രൂപയിൽ നിന്ന് 25,000 കോടി രൂപയായി ഉയർന്നു. ഇതിനേക്കാൾ സുപ്രധാനമായി കമ്പനിയുടെ പ്രവർത്തന ലാഭം വെറും 50 കോടി രൂപയിൽ നിന്ന് 7000 കോടി രൂപയായി കുത്തനെ ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളും സ്വകാര്യ കമ്പനികളുടേതിന് സമാനമായ തൊഴിൽ അച്ചടക്കവുമാണ് ബിഎസ്എൻഎലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ഓരോ സർക്കിൾ തലത്തിലും സംസ്ഥാന തലത്തിലും എന്റർപ്രൈസ് ബിസിനസുകൾക്കും…
Read Moreഇടവചോതി മഹോത്സവം 28, 29 തിയതികളിൽ
കുണ്ടറ: കല്ലടയിലെ പതിനാറ് കരകളുടെ ദേശദേവത ചിറ്റുമല ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇടവചോതി മഹോത്സവം 28, 29 വ്യാഴം, വെള്ളി ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ താഴ്മൺ മഠം കണ്ഠരര് രാജീവരര് (ശബരിമല വലിയ തന്ത്രി) അവർകളുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഈ ദിവസങ്ങളിൽ ദർശനം നടത്തുന്നതും പൊങ്കാല അർപ്പിക്കുന്നതും കുടുംബങ്ങളിൽ സർവ്വ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. നാളെ രാവിലെ 4 ന് പള്ളിയുണർത്തൽ, 4.30 ന് നടതുറക്കൽ, 5.00 ന് ഹരിനാമകീർത്തന പാരായണം, ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ 5.30 ന് നിർമാല്യദർശനം, 6 ന് ഗണപതിഹോമം, 8 ന് ഭാഗവതപാരായണം, തുടർന്ന് പ്രഭാതഭക്ഷണം. വൈകിട്ട് 6.45 ന് ദീപാരാധന, ഉത്സവ പൂജകൾ, പായസസദ്യ , 7ന് തിരുവാതിരയും കൈകൊട്ടിക്കളിയും. 29ന് രാവിലെ 4 ന് പള്ളിയുണർത്തൽ, 4.30 ന് നടതുറക്കൽ, 5 ന് ഹരിനാമകീർത്തനം,…
Read Moreദക്ഷിണേന്ത്യൻ കാഴ്ചകളിലേക്ക് ഇനി ആഡംബര യാത്ര; ഗോൾഡൻ ചാരിയറ്റ് ട്രെയിൻ പുത്തൻ ഭാവത്തിൽ എത്തുന്നു
പരവൂർ: ആഡംബരവും പാരമ്പര്യവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഒരുങ്ങുന്നു.വരാനിരിക്കുന്ന 2026-27 ടൂറിസ്റ്റ് സീസൺ ലക്ഷ്യമിട്ടാണ് ട്രെയിൻ അടിമുടി നവീകരിച്ച് സർവീസിന് സജ്ജമാക്കിയിരിക്കുന്നത്. യാത്രക്കാരെ ആകർഷിക്കുന്നതിനായി പ്രത്യേക പ്രമോഷണൽ ഓഫറുകളും ഐആർസിടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും തൊട്ടറിഞ്ഞ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പരമ്പരാഗത ചാരുതയും ആധുനിക സുഖസൗകര്യങ്ങളും ഒരേസമയം സമ്മാനിക്കുന്ന രീതിയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെക്യാബിനുകൾയാത്രക്കാർക്ക് മികച്ച ഓൺബോർഡ് അനുഭവം നൽകുന്നതിനായി ട്രെയിനിന്റെ ഇന്റീരിയർ പൂർണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.നവീകരിച്ച സൗകര്യങ്ങൾ:പ്ലഷ് ഫർണിച്ചറുകൾ അടങ്ങിയ ക്യാബിനുകൾ, സ്മാർട്ട് ടിവികൾ, അതിവേഗ വൈ-ഫൈ വിനോദ സംവിധാനങ്ങൾ എന്നിവ ട്രെയിനിലുണ്ടാകും.സുരക്ഷയ്ക്ക് മുൻഗണന:യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി നിരീക്ഷണ കാമറകളും അത്യാധുനിക ഫയർ അലാറം സംവിധാനങ്ങളും പുതുതായി…
Read Moreഎടിഎം ഇടപാടുകളുടെ ഫീസ് വർധിപ്പിച്ചേക്കും
പരവൂർ: പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലവർധനയ്ക്ക് പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകൾക്കുള്ള ഫീസും കുത്തനെ കൂട്ടാൻ നീക്കം.സ്വന്തം ബാങ്കിന്റേതല്ലാത്ത മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന എടിഎം ഇന്റർചേഞ്ച് ഫീസ് നിലവിലെ 19 രൂപയിൽ നിന്ന് 21 രൂപയായി ഉയർത്താനാണ് ആലോചന. ഇത് സംബന്ധിച്ച നിർദേശം അധികൃതരുടെ പരിഗണനയിലാണ്. ബാങ്കുകളുടെ എടിഎം പ്രവർത്തനച്ചെലവിനെ രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയുമായി ബന്ധിപ്പിക്കാനാണ് പുതിയ നീക്കം. ഇത് യാഥാർഥ്യമായാൽ ഓരോ മാസത്തെയും വിലക്കയറ്റ നിരക്കിന് അനുസരിച്ച് എടിഎം ഫീസിലും മാറ്റമുണ്ടാകും. അതായത്, പ്രവർത്തനച്ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് ഉപഭോക്താവ് നൽകേണ്ട ഫീസിലും മാസംതോറും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. നിലവിൽ ഉപഭോക്താവ് എടിഎമ്മിൽ നിന്ന് എത്ര തുക പിൻവലിച്ചാലും ഒരേ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ സൗജന്യ പരിധിക്ക് ശേഷം പിൻവലിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കുന്ന രീതിയിലേക്കും മാറ്റമുണ്ടായേക്കും.ഒരു ബാങ്കിന്റെ…
Read More