കൊല്ലം: പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്് രജിസ്റ്റേർഡ് തപാൽ സേവനം നിർത്തലാക്കുന്നു. രാജ്യത്താകമാനം സെപ്തംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.
ഇനി പോസ്റ്റ് ഓഫീസുകളിൽ സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ഉണ്ടാകുകയുള്ളൂ. തപാൽ വകുപ്പിന്റെ കാര്യക്ഷമതയും ഉപഭോക്തൃ സേവനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.
എല്ലാ ഓഫീസുകളും പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകൾ പോസ്റ്റ് ഓഫീസുകൾക്ക് നൽകി കഴിഞ്ഞു. കത്തുകൾ അയയ്ക്കുമ്പോൾ സെപ്തംബർ ഒന്നുമുതൽ രജിസ്റ്റേർഡ് തപാൽ എന്നതിന് പകരം സ്പീഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.