പുല്‍പ്പള്ളി: പഞ്ചായത്തിലെ അമരക്കുനിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയിലധികമായി ഭീതിപരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനസേന നീക്കം തുടരുന്നു. ഇന്ന് മയക്കുവെടി പ്രയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം ഉദ്യോഗസ്ഥര്‍. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടിക്കാനുള്ള ശ്രമത്തില്‍ പോലീസും രംഗത്തുണ്ട്. കടുവയെ പിടിക്കുന്നതിന് ഇന്നലെ പകലും രാവും വനസേന നടത്തിയ ശ്രമം വിഫലമായി. അമരക്കുനിയിലും സമീപങ്ങളിലുമായി ഇതിനകം അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. തൂപ്രയില്‍ ചന്ദ്രന്റെ ആടിനെയാണ് ഏറ്റവും ഒടുവില്‍ പിടിച്ചത്. ഇന്നു രാവിലെ കടുവ എവിടെയാണെന്നു കണ്ടെത്തിയെങ്കിലും മയക്കുവെടിവയ്ക്കാനായില്ല.
Read MoreCategory: Kozhikode
കാത്തിരിപ്പോടെ കോഴിക്കോട്ടെ വീട്ടിൽ ഒരുമ്മ… പതിനെട്ടുവര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനം നാളെ അറിയാം
കോഴിക്കോട്: പതിനെട്ടുവര്‍ഷമായി സൗദി അറേബ്യയില റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച കേസ് നാളെ റിയാദ് കോടതി വീണ്ടും പരിഗണിക്കും. പലതവണ മാറ്റിവച്ച കേസ് നാളെ വീണ്ടും പരിഗണിക്കുന്പോൾ ഏറെ പ്രതീക്ഷയിലാണ് ലോകത്തെ മലയാളി സമൂഹം. റിയാദിലെ സമയം രാവിലെ എട്ടിനാണ് കോടതി കേസ് പരിഗണിക്കുന്നത്. സൗദി പൗരന്റെ വീട്ടിൽ രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷാ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സൗദി കോടതി അബ്ദുൾ റഹീമിനു വധശിക്ഷ വിധിച്ചത്. ദിയ ധനം സ്വീകരിച്ചശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി. 34 കോടിയാണ് ദയാധനമായി നല്‍കിയത്. തടവ് അടക്കമുള്ള ശിക്ഷയില്‍ ഇളവു ലഭിച്ചാല്‍…
Read Moreഅതിജീവന യാത്രയിൽ വയനാട് സംഘം ശബരിമലയിൽ; കുട്ടികളും മുതി൪ന്നവരുടമക്കം സംഘത്തിൽ 48 പേർ
ശബരിമല: ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്. ഈ മൂന്ന് ഗ്രാമങ്ങളിൽനിന്ന് 150 ലധികം ഭക്ത൪ ഓരോ വ൪ഷവും അയ്യപ്പസന്നിധിയിലെത്താറുണ്ട്.മുണ്ടക്കൈ മാരിയമ്മ൯ ക്ഷേത്രത്തിൽനിന്ന് സുബ്രഹ്മണ്യൻ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവ൪ എത്തിയിരുന്നത്. എന്നാൽ മാരിയമ്മൻ ക്ഷേത്രവും സുബ്രഹ്മണ്യൻ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഒന്നിച്ചു കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്ത൪ ഇപ്പോൾ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം. മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിൽനിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമൻകുട്ടിയുടെ നേതൃത്വത്തിൽ 50 പേരാണ് ഇക്കുറി മല ചവിട്ടിയത്.കഴിഞ്ഞ വ൪ഷം വന്നുപോയ നിരവധി പേ൪ ഇത്തവണ തങ്ങൾക്കൊപ്പമില്ലെന്ന് ഡ്രൈവറായ എം. സോബിൻ പറഞ്ഞു. മുണ്ടക്കൈയിൽനിന്ന് സോബിൻ…
Read Moreഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ
ഏന്തയാർ: പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന, ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ പാലം തകർന്നതോടെ മുക്കുളം, വടക്കേമല, വെംബ്ലി അടക്കമുള്ള കൊക്കയാർ പഞ്ചായത്തിലെ മലയോര മേഖല കടുത്ത ദുരിതത്തിലായിരുന്നു. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്ന് തകർന്ന പാലം പുനർനിർമിക്കാൻ ഫണ്ട് അനുവദിച്ചു. നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. പാലത്തിന്റെ ടോപ്പ് കോൺക്രീറ്റിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 4.7 കോടി രൂപ മുടക്കിയാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വിദ്യാർഥികൾ അടക്കമുള്ള മലയോര നിവാസികളുടെ യാത്രദുരിതത്തിന് ശാശ്വത പരിഹാരമാകും. നിലവിൽ പുല്ലകയാറിന് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക നടപ്പാലം മാത്രമാണ് പ്രദേശവാസികളുടെ ആശ്രയം. അടുത്ത മഴക്കാലത്തിന് മുമ്പ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.
Read Moreപി.വി. അന്‍വര്‍ എംഎല്‍എ തൃണമൂലില്‍; ഇന്ന് മമതയ്ക്കൊപ്പം വാര്‍ത്താസമ്മേളനം
കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി.വി. അന്‍വര്‍ എംഎല്‍എ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്ജിയമായി ചര്‍ച്ച നടത്തും. ഇരുവരും ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. ഈ മാസാവസാനമോ അടുത്ത മാസമോ കോഴിക്കോട്ടോ അല്ലെങ്കില്‍ മലപ്പുറത്തോ വിപുലമായ സമ്മേളനം നടത്താനും അന്‍വര്‍ ആലോചിക്കുന്നുണ്ട്. മമതാ ബാനര്‍ജിയെ ഇതിലേക്കു കൊണ്ടുവരാനും നീക്കമുണ്ട്. ഇന്നലെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപിയുടെ സാന്നിധ്യത്തില്‍ കൊല്‍ക്കൊത്തയില്‍ അന്‍വര്‍ തീരുമാനം അറിയിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ചുമതലയായിരിക്കും അന്‍വര്‍ വഹിക്കുക. തൃണമൂലിന്റെ എംപിമാരായ സുസുമിത ദേവ്, മഹുവ മൊയ്ത്ര എന്നിവര്‍ക്കാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. കേരളത്തില്‍ യുഡിഎഫില്‍ അന്‍വറിനെ ഉള്‍ക്കൊള്ളുന്നതില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അന്‍വര്‍ തൃണമൂലിന്റെ ഭാഗമാകുന്നത്. വനംവകുപ്പിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായശേഷം ജയില്‍മോചിതനായപ്പോള്‍ താന്‍ യുഡിഎഫിലേക്ക് പോകുമെന്ന് അന്‍വര്‍…
Read Moreഡിസിസി ട്രഷററുടെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ മുങ്ങി; മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്, മകന് ജിജേഷ് എന്നിവര്‍ വിഷം അകത്തുചെന്നു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ മുങ്ങി. അറസ്റ്റ് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതാക്കള്‍. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, ഡിസിസി മുന്‍ പ്രസിഡന്റും ബത്തേരി എംഎല്‍എയുമായ ഐ.സി. ബാലകൃഷ്ണന്, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം നടത്തുന്നത്. കേസിലെ മറ്റൊരു പ്രതിയും ഡിസിസി മുന്‍ പ്രസിഡന്റുമായ പി.വി. ബാലചന്ദ്രന് ജീവിച്ചിരിപ്പില്ല. അപ്പച്ചന്, ബാലകൃഷ്ണന്, ഗോപിനാഥന് എന്നിവര്‍ നിലവില്‍ ജില്ലയില്‍ ഇല്ലെന്നാണ് വിവരം. മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അപ്പച്ചനും ബാലകൃഷ്ണനും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി പോലീസിനു വിവരമുണ്ട്. കെ.കെ. ഗോപിനാഥന് രഹസ്യ കേന്ദ്രത്തിലാണ്.
Read Moreപി.വി. അന്‍വര്‍ പാണക്കാട്ടേക്ക്; ‘മരിച്ചു കൂടെനില്‍ക്കും, എന്നെ വേണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെ’
കോഴിക്കോട്: ഡിഎഫ്ഒ ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ പി.വി. അന്‍വര്‍എംഎല്‍എ ഇന്ന് ലീഗ് നേതാക്കളെ കണ്ട് ചര്‍ച്ച ചടത്തും. അന്‍വറിന്റെ അറസ്റ്റിനെതിരേ ശക്തമായ പ്രതികരണവുമായി ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും രംഗത്തെത്തിയിരുന്നു. മാത്രമല്ല അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് അനുകൂല നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് പാണക്കാട് എത്തി സാദിഖലി തങ്ങളെ സന്ദർശിക്കാനും രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാനും അന്‍വര്‍ തീരുമാനിച്ചത്. അതേസമയം ഇന്നു രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരേ അതിരൂക്ഷവിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. മനുഷ്യരെ കുടിയൊഴിപ്പിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് പി.വി. അന്‍വര്‍ ആരോപിച്ചു. ഞാന്‍ എങ്ങോട്ടാണു പോകുന്നതെന്നു നോക്കി ഒട്ടേറെപ്പേര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഞാന്‍ പോകുന്ന തോണിയില്‍ ആളുകള്‍ കയറണമെങ്കില്‍ യുഡിഎഫ് രക്ഷാകവചം ഒരുക്കണം.കേരളത്തില്‍ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു? നോക്കുകൂലി…
Read Moreചോദ്യപേപ്പര്‍ ചോര്‍ച്ച സംഘടിത കുറ്റകൃത്യം: സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായത്തോടെയാണ് ചോദ്യപേപ്പര്‍ ലഭിച്ചത്; ക്രൈംബ്രാഞ്ച്
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംഘടിത കുറ്റകൃത്യം കൂടി ചുമത്തി. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന് സര്‍ക്കാര്‍ സര്‍വീസിലുള്ള അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായത്തോടെയാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അമിത സാമ്പത്തിക വരുമാനത്തിനായി ഒന്നാം പ്രതി ഷുഹൈബും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മറ്റ് പ്രതികളും ചേര്‍ന്ന് കുറ്റകരമായ ഗൂഡാലോചന നടത്തി സ്കൂള്‍ തല പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് പരീക്ഷയുടെ തലേ ദിവസം പ്രവചനമെന്ന പേരില്‍ എംഎസ് സൊല്യൂഷന്‍സ് എന്ന യുട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ അര്‍ധവാര്‍ഷിക പരീക്ഷയില്‍ പത്താം ക്ലാസ് ഇംഗ്ലീഷ് പേപ്പറില്‍ വന്ന 18 മുതല്‍ 26 വരെയുളള എല്ല ചോദ്യങ്ങളും…
Read Moreമോഷണശ്രമത്തിനിടെ വീടിന്റെ ടെറസിൽനിന്നു ചാടിയ നേപ്പാൾ സ്വദേശി മരിച്ചു
തലശേരി: മോഷ്ടിക്കാനായി ഇരുനില വീടിന്റെ ടെറസിൽ കയറുകയും നാട്ടുകാർ കണ്ടതിനെത്തുടർന്ന് താഴേക്ക് ചാടുകയും ചെയ്ത നേപ്പാൾ സ്വദേശി മരിച്ചു. നേപ്പാൾ കച്ചൻപൂർ ചിൽമാല ചൗക്കിൽ രാജേന്ദ്രബുഡയാണ് (50) കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. ഇരുനില വീടിന്റെ മുകളിൽനിന്നു വീണ് തുടയെല്ലും വാരിയെല്ലുകളും തകർന്ന് ചികിത്സയിലായിരുന്നു. നേപ്പാളിൽനിന്നു ബന്ധുക്കൾ കോഴിക്കോട് എത്തിയിട്ടുണ്ട്. കുറച്ചു നാളുകളായി ഇയാളെ കാണാതായിട്ടെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് എയർഫോഴ്സിൽ നിന്നു വിരമിച്ച രാജേഷ് എന്നയാളുടെ തലശേരി ടെമ്പിൾ ഗേറ്റിലെ തപസ്യ എന്ന ഇരുനില വീടിന്റെ മുകളിൽ ഇരുമ്പുവടിയുമായ ദുരൂഹ സാഹചര്യത്തിൽ ഇയാൾ നിൽക്കുന്നത് നാട്ടുകാർ കാണുന്നത്. വിവരമറിഞ്ഞ് ആളുകൾ തടിച്ചു കൂടിയതോടെ ഇയാൾ ടെറസിനു മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. കൈകൾ ഒടിഞ്ഞ നിലയിലാണ് ഇയാളെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനയിൽ മറ്റ് സാരമായ പരിക്കുകൾ ഉള്ളതായും…
Read Moreവയനാട്ടിൽ ഡിസിസി ട്രഷററും മകനും ആത്മഹത്യചെയ്ത സംഭവം അന്വേഷണത്തിനു പ്രത്യേകസംഘം
കല്‍പ്പറ്റ: വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പോലീസിന്റെ പ്രത്യേക സംഘം. ഉത്തരമേഖല ഡിഐജി രാജ്പാൽ മീണയുടെ നിർദേശപ്രകാരം രൂപീകരിച്ച ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിനാണ് അന്വേഷണച്ചുമതല. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിയമനം വാഗ്ദാനംചെയ്ത് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണോ ആത്മഹത്യയിലേക്കു നയിച്ചതെന്ന കാര്യമാണ് അന്വേഷിക്കുന്നത്. എൻ.എം. വിജയനെ ഇടനിലക്കാരനാക്കി 1.18 കോടി രൂപ ഉദ്യോഗാർഥികളിൽനിന്ന് കോൺഗ്രസ് നേതാക്കൾ കോഴവാങ്ങിയെന്നാണ് ആക്ഷേപം. കബളിപ്പിക്കപ്പെട്ടതോടെ ബാധ്യത വിജയന്റെ ചുമലിലായി. നേതാക്കൾ വാങ്ങിയ പണം ഉദ്യോഗാർഥികൾക്കു തിരികെ നൽകുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിജയൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനു കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ മാസം 24-നാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയായിരുന്നു…
Read More