പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വം;  സി​സി​ടി​വി ദൃ​ശ്യം കി​ട്ടി; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പി​ൽ ബൈ​ക്കി​ൽ വീ​ട്ടി​ലെ​ത്തി​യ ആ​ൾ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. മോ​ഷ്ടാ​വി​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു. നീ​ല ജൂ​പ്പി​റ്റ​ർ സ്കൂ​ട്ട​റി​ൽ ഹെ​ൽ​മ​റ്റും മാ​സ്കും ധ​രി​ച്ചെ​ത്തി​യ ആ​ളു​ടെ ദൃ​ശ്യ​മാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. സ്കൂ​ട്ട​റി​ന്‍റെ ന​മ്പ​റും മ​റ​ച്ച നി​ല​യി​ലാ​ണ്. ക​ണി​യാ​ർ കു​ന്നി​ലെ കു​ന്നു​മ്മ​ൽ ഹൗ​സി​ൽ പി.​ ജാ​ന​കി​യു​ടെ ഒ​രു പ​വ​നി​ല​ധി​കം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണമാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ആ​ൾ ഇ​ന്ന​ലെ പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തുനി​ന്നും മീ​ൻ മു​റി​ക്കു​ന്ന​തി​നി​ടെ ജാ​ന​കി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നു മാ​ല പൊ​ട്ടി​ച്ച ശേ​ഷം വീ​ടി​ന്‍റെ ഉ​ള്ളി​ൽ പ്രേ​വേ​ശി​ച്ച് മു​ൻ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ജാനകിപ​റ​യു​ന്നു. മോ​ഷ്ടാ​വ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നു​വെ​ന്നും ക​ണ്ണി​ന് കാ​ഴ്ച​ക്കു​റ​വു​ള്ള​തി​നാ​ൽ ആ​ളെ വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ജാ​ന​കി പ​റ​യു​ന്നു. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജാ​ന​കി​യു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Read More

വീ​ട്ടി​ൽ വൈ​കി വ​രു​ന്ന​തി​നെ ചോ​ദ്യം ചെ​യ്തു; ​ല​ഹ​രി​യി​ൽ മ​ക​ൻ പി​താ​വി​നെ ആ​ക്ര​മി​ച്ചു; ല​ഹ​രി ക്കെ​തി​രെ ന​ട​പ​ടി​വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

കോ​ഴി​ക്കോ​ട് : താ​മ​ര​ശേ​രി വെ​ഴു​പ്പൂ​രി​ൽ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ മ​ക​ൻ പി​താ​വി​നെ ആ​ക്ര​മി​ച്ചു. താ​മ​ര​ശ്ശേ​രി വെ​ഴു​പ്പൂ​ർ അ​മ്പ​ല​ക്കു​ന്നു​മ്മ​ൽ അ​ശോ​ക​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​ക​ൻ ന​ന്ദു കി​ര​ൺ വീ​ട്ടി​ൽ വൈ​കി എ​ത്തു​ന്ന​ത് പി​താ​വ് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ക​ൺ​മു​ന്നി​ൽ വെ​ച്ച് മൊ​ബൈ​ൽ ഫോ​ണു​കൊ​ണ്ട് പി​താ​വി​നെ എ​റി​യു​ക​യും, ഇ​തേ തു​ട​ർ​ന്ന് മു​റി​വേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.​മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പ്ര​തി പ​തി​വാ​യി രാ​സ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് പ​ല യു​വാ​ക്ക​ളും മ​യ​ക്ക് മ​രു​ന്ന് മാ​ഫി​യ​യ​യു​ടെ വ​ല​യി​ലാ​ണെ​ന്നും വി​ൽ​പ​ന​സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണെ​മ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.  

Read More

പേ​രാ​മ്പ്ര സം​ഘ​ർ​ഷം: സ്‌​ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​താ​ര് ‍?പ​രി​ശോ​ധ​ന​യു​മാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും

പേ​രാ​മ്പ്ര (കോ​ഴി​ക്കോ​ട്): യു​ഡി​എ​ഫ്- എ​ല്‍​ഡി​എ​ഫ് സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യു​മാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ​രും. ഒ​ക്ടോ​ബ​ർ 10 ന് ​വൈ​കി​ട്ട് ന​ട​ന്ന യു​ഡി​എ​ഫ് പ്ര​ക​ട​നം പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത സ്ഥ​ല​ത്ത് പു​റ​കി​ൽ നി​ന്ന് ആ​രോ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​താ​യു​ള്ളെ സി​പി​എം ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ഇ​വി​ടെ വെ​ച്ച് ഷാ​ഫി പ​റ​മ്പി​ൽ എം​പി ക്ക് ​പോ​ലീ​സ് ലാ​ത്തി​ചാ​ര്‍​ജി​ല്‍ മൂ​ക്കി​ന് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു അ​ക്ര​മ​ണം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ഷേ​ധ മാ​ർ​ച്ച് ത​ട​യു​ക​യും സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​താ​യി പ​റ​യ​പ്പെ​ടു​ക​യും ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡ് പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്ത മെ​യി​ൻ റോ​ഡി​ലെ ചേ​നോ​ളി റോ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.…

Read More

ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വം; ഡോ​ക്ട​ർ  വി​പി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ വെ​ട്ടേ​റ്റ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​സി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ടി.​പി വി​പി​ന്‍റെ ആ​രോ​ഗ്യനി​ല​യി​ല്‍ പു​രോ​ഗ​തി. ഡോ​ക്ട​റെ റൂ​മി​ലേ​ക്ക് മാ​റ്റി.​ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി േഡാ​ക്ട​ര്‍​ക്ക് ശ​സ്ത്ര​ക്രി​യ ​ന​ട​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സൂ​പ്ര​ണ്ടി​ന്‍റെ മു​റി​യി​ല്‍​വ​ച്ച് ഡോ​ക്ട​ര്‍​ക്ക് വെ​ട്ടേ​റ്റ​ത്. അ​മീ​ബീ​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച ഒ​മ്പ​തു​കാ​രി അ​ന​യ​യു​ടെ അ​ച്ഛ​ന്‍ താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് ആ​ന​പ്പാ​റ​പൊ​യി​ല്‍ സ​നൂ​പാ​ണ് വെ​ട്ടി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​കാ​ര​ണ​മാ​ണ് മ​ക​ള്‍ മ​രി​ച്ച​തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.​സ​നൂ​പി​നെ ഇ​ന്ന​ലെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തു വ​രെ​യും മാ​ന​വ വി​ഭ​വ ശേ​ഷി​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തു വ​രെ​യും താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​തൊ​രു സേ​വ​ന​വും ന​ല്‍​കു​ന്ന​ത​ല്ലെ​ന്ന് കെ​ജി​എം​ഒ​എ േന​താ​ക്ക​ള്‍ അ​റി​യി​ച്ചു.

Read More

വ​യ​നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക്ക് നേ​രെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം; ക​ടു​വ​യെ​ന്ന് നാ​ട്ടു​കാ​ർ; പു​ലി​യാ​കാ​മെ​ന്ന് വ​നം വ​കു​പ്പ്

വ​യ​നാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്. തി​രു​മാ​ലി കാ​ര​മാ​ട് ഉ​ന്ന​തി​യി​ലെ സു​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.കാ​ട്ടി​ക്കു​ളം സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സു​നീ​ഷ്. വീ​ടി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ വ​ന്യ​ജീ​വി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ ന​ഖം കൊ​ണ്ട​തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. കു​ട്ടി​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സു​നീ​ഷി​നെ ആ​ക്ര​മി​ച്ച​ത് ക​ടു​വ​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പു​ലി​യാ​കാ​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Read More

ഒ​രു മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കും, രാ​ഷ്ട്രീയ​നീ​ക്ക​വു​മാ​യി സി.​കെ.​ജാ​നു

കോ​ഴി​ക്കോ​ട്: എ​ൻ​ഡി​എ വി​ട്ട​തി​ന് പി​ന്നാ​ലെ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​വു​മാ​യി സി.​കെ. ജാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കാ​നി​രി​ക്കെ ഒ​രു മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​]ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, ഏ​ത് മു​ന്ന​ണി എ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് സി.​കെ. ജാ​നു പ​റ​ഞ്ഞു. എ​ൻ​ഡി​എ വി​ട്ട​ശേ​ഷം ഞാ​യാ​റാ​ഴ്ച ചേ​ർ​ന്ന ആ​ദ്യ പാ​ർ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. എ​ന്നാ​ൽ, ഏ​ത് മു​ന്ന​ണി എ​ന്ന​ത് പി​ന്നീ​ട് ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​നി​ക്കും.ആ​ദി​വാ​സി ദ​ളി​ത് സം​ഘ​ട​ന​ക​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് ഒ​രു​മി​ച്ച് പോ​കു​മെ​ന്നും ജാ​നു പ​റ​ഞ്ഞു. ഭാ​ര​തീ​യ ദ്രാ​വി​ഡ പി​ന്നാ​ക്ക പാ​ർ​ട്ടി​യും മ​റ്റൊ​രു പാ​ർ​ട്ടി​യും ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി ഒ​രു​മി​ച്ച് പോ​കാ​ൻ ത​യ്യാ​റാ​യി​ട്ടു​ണ്ട്. സ​മാ​ന​ഗ​തി​യി​ൽ ചെ​റി​യ ഗ്രൂ​പ്പു​ക​ളെ ജെ​ആ​ർ​പി​ക്കൊ​പ്പം ഒ​രു​മി​പ്പി​ച്ച് നി​ർ​ത്തും. ഇ​തി​നു​ശേ​ഷം മു​ന്ന​ണി​യി​ൽ ചേ​രു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ജാ​നു പ​റ​ഞ്ഞു

Read More

 സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി ത​ര്‍​ക്കം; മ​ല​പ്പു​റം വ​ഴി​ക്ക​ട​വി​ൽ ജ്യേ​ഷ്ഠ​ൻ അ​നു​ജ​നെ കു​ത്തി​ക്കൊ​ന്നു

മ​ല​പ്പു​റം: മ​ല​പ്പു​റം വ​ഴി​ക്ക​ട​വി​ൽ ജ്യേ​ഷ്ഠ​ൻ അ​നുജനെ കു​ത്തി​ക്കൊ​ന്നു. മൊ​ട​പൊ​യ്ക സ്വ​ദേ​ശി വ​ർ​ഗീ​സ്( 53) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഗീ​സി​ന്‍റെ ജേ​ഷ്ഠ​ൻ രാ​ജു (57) നെ ​വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഇ​വ​ര്‍ ത​മ്മി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. രാ​ജു വ​ര്‍​ഗീ​സി​നോ​ട് നി​ര​ന്ത​രം പ​ണം ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്നു. ബി​സി​ന​സ് ചെ​യ്യു​ന്ന ആ​ളാ​ണ് വ​ര്‍​ഗീ​സ്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് രാ​ജു പ​ല​പ്പോ​ഴും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. ഇ​ന്ന​ലെ പ​ക​ലും പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​കാം രാ​ജു രാ​ത്രി ക​ത്തി​യു​മാ​യി വീ​ട്ടി​ലെ​ത്തി വ​ര്‍​ഗീ​സി​നെ ആ ​ക്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന വ​ര്‍​ഗീ​സ് പു​റ​ത്തി​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് രാ​ജു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

നൈ​ജീ​രി​യ​ൻ ല​ഹ​രി​ക്കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം; മ​ല​യാ​ളി​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

കോ​ഴി​ക്കോ​ട്: നൈ​ജീ​രി​യ​ൻ ല​ഹ​രി​ക്കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം. വി​ദേ​ശ ല​ഹ​രി മാ​ഫി​യ​യു​മാ​യു​ള്ള മ​ല​യാ​ളി​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ല​ഹ​രി കേ​സി​ലെ പ്ര​തി​യാ​യ മ​ല​യാ​ളി​യു​ടെ ശ​ബ്ദ സാ​മ്പി​ൾ എ​ടു​ക്കും. മ​ല​പ്പു​റം പു​തു​ക്കോ​ട് സ്വ​ദേ​ശി സി​റാ​ജി​ന്‍റെ ശ​ബ്ദ സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. നൈ​ജീ​രി​യ​ന്‍ സം​ഘ​വു​മാ​യി സി​റാ​ജ് സം​സാ​രി​ച്ച​രേ​ഖ​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ ആ​ണ് സി​റാ​ജ്. കോ​ട​തി​യി​ൽ പോ​ലീ​സ് ഹ​ർ​ജി സ​മ​ർ​പ്പി​ക്കും. 2025 ഫെ​ബ്രു​വ​രി​യി​ലെ എം​ഡി​എം​എ വേ​ട്ട​യാ​ണ് കേ​സി​ലേ​ക്ക് ന​യി​ച്ച​ത്. സി​റാ​ജ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 16ന് ​സി​റാ​ജ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. 778 ഗ്രാം ​എം​ഡി​എം​എ​യാ​ണ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ല​ഹ​രി എ​ത്തി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടും മൊ​ബൈ​ൽ ഫോ​ണും പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന്…

Read More

സ​രോ​വ​ര​ത്ത് കൂ​ട്ടു​കാ​ര്‍ ച​വി​ട്ടി​ത്താ​ഴ്ത്തി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സ​രോ​വ​ര​ത്ത് കൂ​ട്ടു​കാ​ര്‍ ച​വി​ട്ടി​ത്താ​ഴ്ത്തി​യ എ​ല​ത്തൂ​ര്‍ സ്വ​ദേ​ശി വി​ജി​ലി​ന്‍റെ‌ മൃ​ത​ദേ​ഹം അ​ഞ്ച് ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സ​രോ​വ​രം ച​തു​പ്പി​ല്‍ പോ​ലീ​സ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ജ​ലി​ന്‍റെ ഷൂ ​ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ക​നാ​ലി​ല്‍ ച​വി​ട്ടി​ത്താ​ഴ്ത്തു​ക​യാ​യി​രു​ന്നുവെ​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത വി​ജി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്.​മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ല​ഭി​ച്ച​ത് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും.

Read More

ക​ൽ​പ്പ​റ്റ​യി​ൽ  പു​ലി​യു​ടെ മേ​ല്‍​ക​യ​റി ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; രോ​മ​വും ന​ഖ​വും ക​ണ്ടെ​ത്തി; നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വ​നം വ​കു​പ്പ്

ക​ല്‍​പ്പ​റ്റ: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ടു​വ​യും പു​ലി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി വ​നം വ​കു​പ്പ്. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ലി​യു​ടെ​ന​ഖ​ങ്ങ​ളും രോ​മം ക​ണ്ടെ​ത്തി. പു​ലി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​റ്റു​ണ്ടാ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ​യും ക​ടു​വ​യെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ താ​ഴെ വീ​ണു കി​ട​ക്കു​ന്ന പു​ലി​യു​ടെ മു​ക​ളി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ന്ന ക​ടു​വ​യെ​യാ​ണ് ക​ണ്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.​ വ​നം​വ​കു​പ്പ് മേ​പ്പാ​ടി റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മും മു​ട്ടി​ൽ സെ​ക്ഷ​ൻ അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ടു​വ​യും പു​ലി​യും നേ​രി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ന്ന് വ​നം​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു​ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് കാ​മ​റ​ക​ളും സ്ഥാ​പി​ച്ചു. പ്ര​ദേ​ശ​ത്ത് രാ​ത്രി​യും പ​ക​ലും നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും വ​നം​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.15-ഓ​ടെ പെ​രു​ന്ത​ട്ട ഹെ​ൽ​ത്ത് സെ​ന്റ​റി​നു​സ​മീ​പം എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. വ​ലി​യ ശ​ബ്ദം​കേ​ട്ടാ​ണ്…

Read More