മലപ്പുറം: ലഹരി ഉപയോഗത്തിലൂടെ വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന സംഭവത്തില്‍ പരക്കെ ആശങ്ക. ഒരേ സിറിഞ്ച് ഉപയോഗത്തിലൂടെ കൂടുതല്‍ മയക്കുമരുന്ന് ഉപഭോക്താക്കള്‍ക്ക് എച്ച്ഐവി പടരാനുള്ള പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ വളാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്. അടുത്ത ദിവസം തന്നെ ക്യാമ്പ് നടത്തും. എന്നാല്‍ പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാന്‍ തയാറാകാത്തതു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പരിശോധനാ ക്യാമ്പില്‍ പങ്കെടുത്താല്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നു വ്യക്തമാകും. ഇതാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആളുകള്‍ മടിക്കുന്നത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരില്‍ നടത്തിയ പരിശോധനയില്‍…
Read MoreCategory: Kozhikode
എന്താ ബ്രോ മൊടയാണോ… കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി, പണം ചോദിച്ചപ്പോൾ കത്തി വീശിക്കാട്ടി: പെട്ടിക്കടക്കാരനെ ആക്രമിച്ച ലഹരിസംഘത്തിൽ 17കാരനും
പൊന്നാനി: പെട്ടിക്കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യം ചെയ്ത മധ്യവയസ്കനെ ലഹരി സംഘം ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ 17 കാരനടക്കം മൂന്നുപേരെ പോലീസ് പിടികൂടി. പൊന്നാനി കർമ റോഡിൽ താമസിക്കുന്ന വെട്ടതിങ്കര നവനീത് (24), കുണ്ടുകടവിൽ താമസിക്കുന്ന ചോലങ്ങാട്ട് അൻസാർ (19) എന്നിവരെയും പതിനേഴു കാരനെയുമാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പണം ചോദിച്ചതോടെ കടയുടമയ്ക്കുനേരേ കത്തി വീശുകയും ഭീഷണിപ്പെടുത്തി അക്രമിക്കുകയുമായിരുന്നു ഇവർ. സംഭവത്തിൽ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പിടിയിലായ നവനീത് ഏതാനും മാസം മുന്‍പ് എറണാകുളത്ത് വച്ച് എംഡിഎംഎയുമായി പിടിയിലായിരുന്നു. നവനീതിന്റെ സഹോദരൻ വിനായകൻ പൊന്നാനിയിലും മറ്റും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ…
Read Moreഅടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്നുകടത്ത് വ്യാപകം; സ്തീകളുടെ ദേഹപരിശോധനയ്ക്ക് വനിതാ ഓഫീസര്‍മാരില്ല
കോഴിക്കോട്: രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്നു കടത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ഫലപ്രദമായി നടപടി സ്വീകരിക്കാന്‍ കഴിയാതെ എക്സൈസ്. എക്സൈസ് സേനയിലെ വനിതാ ഓഫീസര്‍മാരുടെ കുറവു മുതലെടുത്ത് രംഗത്തിറങ്ങുന്ന സ്ത്രീകള്‍ മയക്കുമരുന്നു കടത്തുന്നത് അടിവസ്ത്രത്തിനുള്ളില്വരെ ഒളിപ്പിച്ചാണ്. രാത്രി സമയങ്ങളില്‍ വനിതാ എക്സൈസ് ഓഫീസര്‍മാര്‍ ഡ്യൂട്ടിയിലുണ്ടാകാത്തതിനാല് ഇത്തരം സമയങ്ങളിലാണ് സ്ത്രീകളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ഏറെയും നടക്കുന്നത്. സംശയം തോന്നുന്ന സ്ത്രീകളുടെ ദേഹപരിശോധന നടത്തണമെങ്കില്‍ വനിതാ ഓഫീസര്‍മാര്‍ വേണം. രാത്രികാല പരിശോധനയ്ക്ക് വനിതാ ജീവനക്കാരില്ലാത്തതിനാല്‍ സ്ത്രീ കള്ളക്കടത്തുകാര്‍ക്ക് പൂട്ടിടാന്‍ കഴിയാതെ വിയര്‍ക്കുകയാണ് എക്സൈസ് സേന. കേരളത്തിലേക്ക് എംഡിഎംഎ എത്തുന്നതിന്റെ പ്രധാന ഉറവിടങ്ങളിലൊന്ന് ബംഗളൂരു ആണ്. ഇവിടെനിന്ന് അസംഖ്യം സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളാണ് കേരളത്തിലേക്ക് രാത്രികാല സര്‍വീസ് നടത്തുന്നത്. കേരളാതിര്‍ത്തിയിലെ എക്സൈസ് ചെക്ക്പോസ്റ്റുകളിലൊന്നും രാത്രികാലങ്ങളില്‍ വനിതാ എക്സൈസ് ജീവനക്കാര്‍ ഉണ്ടാകാറില്ല. തന്മൂലം പുരുഷ യാത്രക്കാരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുന്നത്. പോലീസ്…
Read Moreഗുഡ്സ് ഓട്ടോ ഇടിപ്പിച്ച് ആസാം സ്വദേശിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കീഴ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന്പോലീസ്. പ്രതി അസം സ്വദേഷി ഗുൽസാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമീപത്തെ സിസിടിവിദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് ദൃക്സാക്ഷികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയായ അഹദുൽ ഇസ്ലാമാണ് മരിച്ചത്. റോഡരികിലുടെ നടന്നുപോകുകയായിരുന്ന അഹദുൽ ഇസ്ലാമിനെ ഗുഡ്സ് ഓട്ടോ ഓടിച്ചെത്തിയ ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇടിച്ചിട്ട ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ യുവാവിനെ മഞ്ചേരി മെഡിക്കൽ കൊളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീഴ്ശ്ശേരി മഞ്ചേരി റൂട്ടിൽ…
Read Moreമയക്കുമരുന്നുലഹരിയില്‍ യുവാവിന്റെ ആറാട്ട്; പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു
കോഴിക്കോട്: അരീക്കോട് പോലീസ് സ്റ്റേഷന് പരിധിയിലെ കിണറടപ്പിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകർത്തു. കിണറടപ്പ് സ്വദേശി നിയാസ് (30)നെയാണ് അരീക്കോട് എസ്ഐ വി. സിജിത്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയിൽ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് മേൽ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇയാളെ തടയാൻ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികൾ അരീക്കോട് പോലീസിനെ വിവരം അറിയിച്ചത്. ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടിൽ കയറി ഒളിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് അരീക്കോട് പോലീസ് സംഭവസ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് പോലീസ് ജീപ്പിന് മുകളിൽ കയറി ജീപ്പിന്റെ മുൻവശത്തെ ചില്ല് ചവിട്ടി തകർക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ കൈയേറ്റം ചെയ്യാൻ…
Read Moreകോഴിക്കോടുനിന്നു കാണാതായ പെണ്‍കുട്ടിയും യുവാവും ബംഗളൂരുവില്‍; മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽനിന്നു കാണാതായ പതിമൂന്നുകാരിയെയും ബന്ധുവായ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി. താമരശേരി പോലീസ് നല്കിയ ഫോട്ടോയില്‍നിന്നാണ് കര്‍ണാടക പോലീസ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. ഒപ്പം യുവാവുമുണ്ടായിരുന്നു. താമരശേരി പോലീസ് പെൺകുട്ടിയെയും യുവാവിനെയും ഇന്ന് ഉച്ചയോടെ താമരശേരിയില്‍ എത്തിക്കും. മാര്‍ച്ച് 11 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തിരോധാനത്തിന് പിന്നില്‍ ബന്ധുവായ യുവാവാണെന്ന് കുട്ടിയുടെ അമ്മ ആദ്യംതന്നെ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെതിരേ മുന്‍പ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. പരാതി പിൻവലിച്ചില്ലെങ്കിൽ പെണ്‍കുട്ടിയെ ലക്ഷ്യം വയ്ക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നും ഭീഷണിമുഴക്കിയതായും ഇവര്‍ പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയാണു പെൺകുട്ടി. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പതിന് സ്കൂളിലേക്ക് പുറപ്പെട്ട മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് അച്ഛൻ താമരശേരി…
Read Moreകുറ്റ്യാടി ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന; കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്
കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാളാട് പുത്തൂർ വള്ളിയിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിനുനേരേ പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്നുതന്നെ തിരികെ പോകുന്നതും വീഡിയോയില്‍ കാണാം. കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്തൃശൂർ: കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മ വീണ് പരിക്കേറ്റു. മുരിക്കങ്ങൽ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്. പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ഇന്നു രാവിലെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ റെജീനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഎങ്ങനെ കോപ്പി അടിക്കണം? യുട്യൂബ് വീഡിയോ വൈറൽ; വിശദീകരണവുമായി വിദ്യാർഥി; ഒടുവിൽ അപ്രത്യക്ഷമായി
കോഴിക്കോട്: എങ്ങനെ കോപ്പി അടിക്കണം, കോപ്പി എവിടെ ഒളിപ്പിക്കണം, ഇന്‍വിജിലേറ്ററെ എങ്ങനെ കളിപ്പിക്കാം? പരീക്ഷാക്കാലത്ത് ഒരു വിദ്യാര്‍ഥി യൂട്യൂബില്‍ പങ്കുവച്ച വീഡിയോ വൈറലായതിനു പിന്നാലെ അപ്രത്യക്ഷമായി. പരീക്ഷയില്‍ കോപ്പി അടിക്കാന്‍ മാര്‍ഗനിര്‍ദേശം നല്കുന്ന യൂട്യൂബ് വീഡിയോയെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സിദ്ദീഖുല്‍ അക്ബര്‍ എന്ന വിദ്യാർഥി യൂട്യൂബിലെ അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന തന്റെ അക്കൗണ്ടില്‍നിന്ന് വീഡിയോ പിന്‍വലിച്ചത്. ഒരാഴ്ച മുമ്പ് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ സിദീഖുല്‍ അക്ബര്‍, ഇംഗ്ലീഷ് പരീക്ഷയില്‍ താന്‍ കോപ്പി അടിച്ചെന്നും സ്കൂള്‍ മാനേജരുടെ ഓഫീസില്‍ കയറി കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തെന്നും വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ വൈറലായതിനിടെ വിദ്യാര്‍ഥി വീണ്ടും വീഡിയോ ലൈവില്‍ വന്നു. യൂട്യൂബില്‍ വീഡിയോ ഇട്ടതില്‍ ഖേദം ഇല്ലെന്നായിരുന്നു നിലപാട്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോള്‍ വിദ്യാർഥികള്‍ എന്ത് ചെയ്യുമെന്നാണ്…
Read Moreമദ്യലഹരിയില്‍ പിതാവിനെ മർദിച്ചുകൊന്ന സംഭവം; യുവാവിനായി ഊർജിത തെരച്ചിൽ
കോഴിക്കോട്: പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കുണ്ടായിത്തോട് ചെറിയ കരിമ്പാടം കോളനിയിൽ താമസിക്കുന്ന വളയന്നൂർ ഗിരീഷ് (49) ആണ് മകൻ സനലി(22)ന്റെ മർദനമേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ മരിച്ചത്. തനിക്കു വന്ന വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് പിതാവ് മോശം പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് സനല്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് സനല്‍ മദ്യപിച്ചിരുന്നു. സനല്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണു കേസിനാസ്പദമായ സംഭവം. സനലും മാതാവ് പ്രസീതയും ഗിരീഷിൽനിന്നു മാറി മാതൃവീട്ടിലായിരുന്നു താമസം. സംഭവദിവസം ഫോൺ വഴി നടന്ന വാക്കുതർക്കത്തത്തുടർന്ന് രാത്രി വീട്ടിലെത്തിയ സനൽ, ഗിരീഷിനെ മർദിക്കുകയായിരുന്നു. സനൽ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയത്. നേരത്തേ മർദനവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ സഹോദരിയുടെ പരാതിയിൽ നല്ലളം പൊലീസ് കേസെടുത്തിരുന്നു. കൂലിപ്പണിക്കാരനായിരുന്നു…
Read Moreഫ്ളാറ്റിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍നിന്നുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിഷ ദമ്പതികളുടെ മകന് ഇവാന് ഹൈബല്‍ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിംഗില്‍ ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഇവാനെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More