കല്‍പ്പറ്റ: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറിലിരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്. കാറില്‍ ഉണ്ടായിരുന്നതില്‍ ഭാര്യ നജ്മുന്നിസ(37), മകള്‍ ആയിഷ(രണ്ട്)എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍(ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്കു 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണുസംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിന്റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചതുകണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്റെ മരണം സ്ഥിരീകരിച്ചത്. കാര്‍ പൂര്‍ണമായി…
Read MoreCategory: Kozhikode
വെർച്വൽ അറസ്റ്റ് തട്ടിപ്പ്: വയോധികന്റെ 1.20 കോടി തട്ടിയ പ്രതി അറസ്റ്റിൽ; മനുഷ്യക്കടത്ത് ബന്ധം ആരോപിച്ചായിരുന്നു കുരുക്ക്
ആലുവ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽനിന്ന് ഒരു കോടിയിലേറെ കൈക്കലാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലീമിനെയാ(43)ണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ആലുവ സ്വദേശിയായ വയോധികനെ സലീം ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വയോധികന്റെ പേരിൽ മുംബൈയിലെ ബാങ്കിൽ അക്കൗണ്ടുണ്ടെന്നും ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ഇതുവഴി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചു. കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് കോടതിയുടേതെന്നു പറഞ്ഞ ഉത്തരവും ഓൺലൈനായി കാണിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി. ഈ കേസ് പ്രയോറിട്ടി ഇൻവെസ്റ്റിഗേഷനായി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം പറഞ്ഞ അക്കൗണ്ടുകളിലേക്കു മാറ്റണമെന്നും പറഞ്ഞു. സമ്മർദത്തിലായ വയോധികൻ എട്ടു തവണയായി…
Read Moreപ്രഷർ വാഷർ ഉപയോഗിച്ച് തറ കഴുകുന്നതിനിടെ ഷോക്കേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
കോഴിക്കോട്: കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകൻ അഭിജിത്ത്(17)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. പ്രഷർ വാഷർ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ബോധരഹിതനായി വീണുകിടക്കുകയായിരുന്ന അഭിജിത്തിന് ചുറ്റും വെള്ളമുണ്ടായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.
Read Moreചക്കിട്ടപ്പാറയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടാനകൾ; കൃഷിയിടത്തിലിറങ്ങിയ ആനകളെ തുരത്തിയെന്ന് വനപാലകരും
പെരുവണ്ണാമൂഴി: കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയെന്ന് വനംവകുപ്പ് അവകാശപ്പെടുന്നതിനിടെ അവ ജനവാസ കേന്ദ്രത്തിൽ വിലസുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ വനാതിർത്തി മേഖലകളിലാണ് കാട്ടാനകൾ ഭീതി പരത്തുന്നത്. ഒന്നാം വാർഡിലെ കൂവപ്പൊയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇവിടെ ആനകൾ വരുന്ന ഭാഗത്ത് വനപാലകർ സോളാർ വേലി സ്ഥാപിച്ച് വരവ് തടഞ്ഞു. ആനകളെ രാത്രി വനത്തിനുള്ളിലേക്ക് തുരത്തിയതായും അവർ അവകാശപ്പെട്ടു. നേരം പുലർന്നപ്പോൾ സമീപ ഭാഗമായ പന്നിക്കോട്ടൂരിൽ രാത്രി ഇവ ഇറങ്ങിയെന്ന വിവരമെത്തി. പത്താം വാർഡിലെ മാത്തൂർ, അണ്ണക്കുട്ടൻ ചാൽ പ്രദേശത്തും ആനക്കൂട്ടമെത്തി നാശമുണ്ടാക്കി. ക്രിയാത്മക പ്രതിരോധ നടപടികളെടുക്കാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്നാണ് കർഷകരുടെ പരാതി. ഇതിനിടെ ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കാട്ടാനകൾ നാശം വരുത്തുന്ന കൃഷിയിടങ്ങൾ സന്ദർശിക്കുന്നുണ്ട്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Read Moreവനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി; പിന്നീട് ചിത്രങ്ങൾകാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്:വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കോട്ടൂളി സ്വദേശി മമ്മിളി മീത്തല്‍ വീട്ടില്‍ അഷിത്തി (26) നെ പോലീസ് പിടികൂടി. 2025 ഓഗസ്റ്റില്‍ യുവതിയെ സുഹൃത്തായ പ്രതി വെള്ളയില്‍ ഹാര്‍ബറിന് സമീപത്തു വച്ച് ബലാത്സംഗം ചെയ്യുകയും മൊബൈലില്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും ഉപദ്രവിച്ചുവെന്നുമാണ് കേസ്. പൊതു സ്ഥലത്തു വച്ച് മദ്യപിച്ചതിനും സരോവരത്ത് വച്ച് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതിനും കേസുകള്‍ നിലവിലുണ്ട്.
Read Moreവീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നത് സ്ത്രീ; മണിക്കൂറിനുള്ളിൽ പ്രതിയെ പിടിച്ചപ്പോൾ സ്ത്രീ പുരുഷനായി
മലപ്പുറം: സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പൂളമംഗലം സ്വദേശി സാക്കിർ ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന കവർച്ചയ്ക്ക് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. നഫീസ എന്ന വീട്ടമ്മയുടെ ആഭരണങ്ങളാണ് കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടിലെ പുരുഷന്മാർ പള്ളിയിൽ പ്രാർഥനയ്ക്ക് പോയ സമയം നോക്കിയാണ് സാക്കിർ കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലെത്തിയത്. സാരിയുടുത്ത് സ്ത്രീവേഷത്തിലെത്തിയ ഇയാൾ സർക്കാരിന്റെ എസ്ഐആർ ഫോമിലെ വിവരങ്ങൾ അന്വേഷിക്കാനെന്ന വ്യാജേനയാണ് വീട്ടമ്മയെ സമീപിച്ചത്. ആധാർ കാർഡ് എടുക്കാനായി നഫീസ വീടിനകത്തേക്ക് പോയപ്പോൾ പിന്നാലെ ചെന്ന സാക്കിർ ഇവരെ ബലമായി കീഴ്പ്പെടുത്തുകയും ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയും വളയും കവരുകയുമായിരുന്നു. മോഷണം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ കൽപ്പകഞ്ചേരി പോലീസ് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി…
Read Moreതെരുവുനായയുടെ കടിയേറ്റ് അരുമയായ പശു ചത്തു; മനോവിഷമത്തിൽ ക്ഷീരകർഷകൻ ജീവനൊടുക്കി
കാസർഗോഡ്: തെരുവുനായയുടെ കടിയേറ്റ് പശു ചത്തതിനു പിന്നാലെ ക്ഷീരകർഷകൻ ജീവനൊടുക്കി. മുളിയാർ കോട്ടൂർ ബാലനടുക്കത്തെ ടി.എസ്. നാരായണൻ (80) ആണു മരിച്ചത്. വ്യാഴാഴ്ച രാവിലെ പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ നാരായണനെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണു മരിച്ചത്. വിഷം ഉള്ളിൽ ചെന്നതാണെന്നാണു പ്രാഥമിക വിവരം. ദിവസങ്ങൾക്കു മുമ്പാണു നാരായണന്റെ പശുവിനു തെരുവുനായയുടെ കടിയേറ്റത്. കുത്തിവയ്പുകൾ എടുത്തെങ്കിലും പശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതിനു ശേഷം നാരായണൻ കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. നേരത്തേ കാംകോയിൽ ജോലി ചെയ്തിരുന്ന നാരായണൻ വിരമിച്ചതിനു ശേഷമാണു മുഴുവൻസമയ കർഷകനായത്. നെൽകൃഷിയും കമുക് കൃഷിയും നടത്തിയിരുന്നു. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: പദ്മാവതി. മക്കൾ: വിനോദ്, ബിജു, ബിന്ദു. മരുമക്കൾ: സുചിത്ര, രജിത, കൃഷ്ണൻ.
Read Moreഅവൾ ശക്തമായി പ്രതികരിച്ചു; ബസിൽ ലൈംഗിക അതിക്രമത്തിന് മുതിർന്ന യുവാവിനെ പിടികൂടി പോലീസിൽ ഏൽപിച്ച് യാത്രക്കാർ
താമരശേരി: കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശിയായ യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബസില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും വിദ്യാര്‍ഥിനി ഒറ്റയ്ക്കിരുന്ന സീറ്റില്‍ വന്നിരുന്ന യുവാവ് അതിക്രമത്തിന് മുതിര്‍ന്നു. പലതവണ മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.പെണ്‍കുട്ടി പ്രതികരിച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവച്ച് താമരശേരി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പരാതി നല്കാന് പെണ്‍കുട്ടി തയ്യാറാകാത്തതിനാല്‍ യുവാവിനെതിരേ പോലീസ് കേസെടുത്തില്ല.
Read Moreഭസ്കരന് തങ്കമനസ്… കളഞ്ഞുകിട്ടിയ സ്വർണം തിരികെ നൽകി 73 കാരൻ മാതൃകയായി; അഭിനന്ദിച്ച് പോലീസ്
ബാലുശേരി: കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരികെ നൽകി 73 കാരൻ മാതൃകയായി. ബാലുശേരി ഗോകുലം കോളജിന് സമീപം താമസിക്കുന്ന കണ്ണോറ ഭാസ്കരൻ നായർ കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ ജ്വല്ലറിയുടെ പേരുള്ള പൗച്ചിനുള്ളിലായി സ്വർണാഭരണം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭാസ്കരൻ നായർ മകൻ സജിത്ത് കുമാറിനെ വിവരം അറിയിക്കുകയും തുടർന്ന് ജ്വല്ലറിയുമായി ബന്ധപ്പെടുകയുമായിരുന്നു. പരിശോധനയിൽ കുമുള്ളിയിൽ നിന്നുള്ള ഒരു ദമ്പതികൾ മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വഴിയിൽ നഷ്ടപ്പെട്ട സ്വർണമാണിതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബാലുശേരി പോലീസ് സ്റ്റേഷനിൽ വച്ച് ഔദ്യോഗികമായി ഉടമസ്ഥർക്ക് കൈമാറി. ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണമാണ് ഉടമസ്ഥർക്ക് കൈമാറിയത്.
Read Moreനന്മ വെളിച്ചമായി മൗണ്ട് ഹീറോസ് കൂട്ടായ്മ; കണ്ണന്റെ യാത്രയും ജീവിതവും ഇനി കൂടുതല്‍ സ്മൂത്താകും
കൂടരഞ്ഞി: വീല്‍ചെയറിലിരുന്ന് ബലൂണുകള്‍ വിറ്റ് ഉപജീവനം നടത്തുന്ന കണ്ണനെ ചേര്‍ത്തു പിടിച്ച് മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ. കാലപ്പഴക്കം കൊണ്ടു ബലക്ഷയം സംഭവിച്ച വീല്‍ചെയറിലുള്ള സഞ്ചാരം ജീവന് ഭീഷണിയാകുമെന്നു തിരിച്ചറിഞ്ഞ് ജനകീയ കൂട്ടായ്മ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം നസീറ ബീഗത്തിന്റെ നേതൃത്വത്തില്‍ കണ്ണന് പുതിയ വീല്‍ചെയര്‍ നല്കി. പുഷ്പഗിരി പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളി അങ്കണത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു കണ്ണന് വീല്‍ചെയര്‍ കൈമാറി. കണ്ണന്റെ ദുരിത കഥയറിഞ്ഞ് മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയാണ് സഹായസന്നദ്ധരായി മുന്നോട്ടുവന്നത്. സലീം കല്‍പ്പൂരിന്റെ നേതൃത്വത്തില്‍ മൗണ്ട് ഹീറോസ് പ്രതിനിധികളായ അനീഷ് പുത്തന്‍പുരയ്ക്കല്‍, ജയേഷ് സ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് കണ്ണന് പുതിയ വീല്‍ചെയര്‍ നല്കാന് തീരുമാനിച്ചത്. എം.സി. ഷംസു അടക്കമുള്ളവരുടെ സഹായത്തോടെ പഞ്ചായത്ത് അംഗം നസീറ ബീഗം പുതിയ വീല്‍ചെയര്‍ വാങ്ങുകയായിരുന്നു. വീല്‍ചെയര്‍ കൈമാറ്റ ചടങ്ങില്‍ പഞ്ചായത്ത്…
Read More