കൊല്ലം: തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ ചിങ്ങവനം-കോട്ടയം സെക്ഷനിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതം സുഗമമാക്കുന്നതിന് ചില ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തി റെയിൽവേ.ട്രെയിൻ നമ്പർ 16326 കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ്, ഒക്ടോബർ 11 ന് കോട്ടയത്ത് നിന്ന് രാവിലെ 05.15 ന് യാത്ര ആരംഭിക്കുന്നതിന് പകരം രാവിലെ 05.27 ന് ഏറ്റുമാനൂരിൽ നിന്ന് യാത്ര ആരംഭിക്കും. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ – മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ് ഒക്ടോബർ 11 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന യാത്ര, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട് അധിക സ്റ്റോപ്പേജ് അനുവദിക്കും. അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എറണാകുളം ജംഗ്ഷൻ വഴിയായിരിക്കും അന്ന് സർവീസ്.…
Read MoreCategory: Edition News
കാട്ടാനക്കലി വീണ്ടും; ഇടുക്കിയിൽ ഈ വർഷം മരിച്ചത് അഞ്ചു പേർ; ശാശ്വത പരിഹാരം കാണുന്നതിൽ വനംവകുപ്പ് പരാജയം
തൊടുപുഴ: ജില്ലയിൽ വീണ്ടും കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞു. ഈ വർഷം ജില്ലയിൽ കാട്ടാന ആക്രമണത്തിൽ അഞ്ച് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കാട്ടാനകൾ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും ആക്രമിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്പോഴും ഇതിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമണങ്ങൾ ഇപ്പോൾ ജില്ലയിൽ പതിവാകുകയാണ്.2024ൽ ഏഴ് പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 47 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. പീരുമേട് താലൂക്കിൽ മാത്രം ഈ വർഷം മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവിൽ കാട്ടാനക്കലിക്ക് ഇരയായി മരിച്ചത് പന്നിയാർ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായ വേലുച്ചാമിയാണ്. ഇന്നലെ രാവിലെ 11നാണ് ചിന്നക്കനാൽ ചൂണ്ടലിലുള്ള കൃഷിയിടത്തിൽ വച്ച് കാട്ടാന വേലുച്ചാമിയെ ആക്രമിച്ചത്. ഇതിന് രണ്ട് മാസം മുന്‍പ് ജൂലൈ 29ന് റബർ കർഷകനായ…
Read Moreആഫ്രിക്കന്‍ പന്നിപ്പനി കുമരകത്ത്; പന്നി ഫാം ഉടമകള്‍ ആശങ്കയില്‍; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കളക്ടർ
കോട്ടയം: കോട്ടയം ജില്ലയിലെ പന്നി ഫാം ഉടമകള്‍ ആശങ്കയില്‍. കുമരകത്ത് സ്ഥിരീകരിച്ച ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിച്ചാല്‍ ഒട്ടേറെപ്പേര്‍ക്ക് വന്‍ നഷ്ടമുണ്ടാകും. ക്രിസ്മസ്, പുതുവത്സരം മുന്നില്‍കണ്ട് പന്നികളെ വളര്‍ത്തിവരുന്ന നിരവധിപ്പേരുണ്ട്. പന്നിക്കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല തീറ്റയ്ക്കും ഭാരിച്ച വിലയുണ്ട്. കുമരകത്തെ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ഇന്നലെ കൊന്ന് സംസ്കരിച്ചു. ഫാമിന്റെ ഒരു കിമീ ചുറ്റളവ് പ്രദേശം രോഗബാധിത മേഖലയായും പത്ത് കിലേമീറ്റർ പരിധി നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ പന്നി വില്പനയും വിതരണവും നിര്‍ത്തിവച്ചു. ഇവിടെനിന്ന് പന്നിമാംസം, പന്നികള്‍, തീറ്റ എന്നിവ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. കുമരകം പഞ്ചായത്ത് മൂന്നാം വാര്‍ഡ്, തിരുവാര്‍പ്പ് 18-ാം വാര്‍ഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങള്‍. കുമരകം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, അയ്മനം, വെച്ചൂര്‍, നീണ്ടൂര്‍ പഞ്ചായത്തുകള്‍, കോട്ടയം നഗരസഭ എന്നിവയാണ് നിരീക്ഷണ മേഖല. പന്നിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം പ്രദേശത്ത് ഇന്നലെ പന്നി…
Read Moreചിറക്കര ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം; കിണറ്റിലെ വെള്ളത്തിൽ രോഗാണു സാന്നിധ്യം
ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വര മുന്നറിയിപ്പ്.കിണർ വെള്ളത്തിന്റെ സാമ്പിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടത്തിയപ്പോഴാണ് രോഗാണു സാന്നിധ്യം തിരിച്ചറിഞ്ഞത്. ചിറക്കര ഇടവട്ടം സ്വദേശിയായ ഒരാൾ കുഴഞ്ഞുവീണു. കാൻസർ രോഗിയായിരുന്നതിനാൽ ചികിത്സ നടത്തി കൊണ്ടിരുന്ന റീജിയണൽ കാൻസർ സെന്ററിലെത്തിച്ചു. പല പഞ്ചായത്തുകളിലും അമീബിക് മസ്തിഷ്ക ജ്വര ഭീഷണിയുള്ളതിനാൽ കുഴഞ്ഞു വീണ ആളിന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.കിണർ വെള്ളത്തിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്ന് ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അജ്ഞന ബാബു പറഞ്ഞു. രോഗി മരണമടഞ്ഞു. ഗ്രാമീണ പ്രദേശമായ ചിറക്കരയിലെ കുളങ്ങളിലും തോടുകളിലും കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കിണർ വെള്ളമായാലും ജപ്പാൻ കുടിവെള്ളമായാലും തിളപ്പിച്ച് ആറ്റി മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിൽ ക്ലോറിനേഷൻ നടത്തി വരികയാണെന്നും മെഡിക്കൽ…
Read More25 വർഷത്തെ സേവന പാരമ്പര്യം; എട്ടു മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 4-ജി ടവറുകൾ 5-ജിയിലേക്ക്
പരവൂർ:പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ രാജ്യത്തെ എല്ലാ 4-ജി ടവറുകളും എട്ട് മാസങ്ങൾക്കുള്ളിൽ 5- ജി ആയി അപ്ഗ്രേഡ് ചെയ്യും. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച 92,500 ടവറുകളാണ് വരുന്ന ആറു മുതൽ എട്ടുമാസത്തിനിടെ 5-ജിയിലേക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല കമ്പനി 5,000 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടിക്കഴിഞ്ഞു. സെപ്റ്റംബർ 27 നാണ് 92, 500 ബിഎസ്എൻഎൽ 4- ജി ടവറുകൾ പൂർണമായും പ്രവർത്തനക്ഷമമായത്.ഒക്ടോബർ ഒന്നിന് ബിഎസ്എൻഎൽ രാജ്യത്ത് 25 വർഷത്തെ സേവനം പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 2,300 കോടി രൂപമായിരുന്നു. ഇതാണ് നടപ്പ് സാമ്പത്തിക വർഷം ഇരട്ടിയിലധികം വർധനയോടെ 5,000 കോടിയായി ഉയർന്നത്. ഇക്കാലയളവിൽ വരിക്കാരുടെ എണ്ണവും 8.7 കോടിയിൽ നിന്ന് 9-1 കോടിയായി വർധിച്ചു. രാജ്യത്തുടനീളം ഏകദേശം 22 ദശലക്ഷം ആൾക്കാർക്ക് ബിഎസ്എൻഎൽ സേവനം നൽകുന്നുണ്ട്.
Read Moreകാർ യാത്രക്കാരിൽ നിന്ന് 3 20 ലക്ഷത്തിന്റെ എംഡിഎംഎ പിടിച്ചെടുത്തു, രണ്ടുപേർ കസ്റ്റഡിയിൽ
ചാത്തന്നൂർ: കാർ യാത്രക്കാരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു രണ്ടു പേരെ അറസ്റ്റ് ചെയ്തു.നെടുമ്പന മുട്ടയ്ക്കാവ് നജ്ൽ മൻസിലിൽനജ്മൽ (27), നെടുമ്പന മുട്ടയ്ക്കാവ് സാബിദാ മൻസിലിൽ സാബിർ (39) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് 20 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. കൊല്ലം ജില്ലയിൽ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇത്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെ കൊട്ടിയത്തിനടുത്ത് മൈലാപ്പൂരിൽ വച്ചാണ് സംഘം പോലീസ് പിടിയിലായത്. സിറ്റി കമ്മീഷണർ കിരൺ നാരായണിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. എംഡിഎം എയുമായി കാറിൽ ബംഗളുരുവിൽ നിന്നു കൊട്ടിയത്തേക്കു വരുമ്പോൾ പോലീസ് കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് ഡിക്കിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരി മരുന്ന്. ചാത്തന്നൂർ എസി പി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ പാരിപ്പള്ളി സി…
Read Moreമാസപ്പടി കേസ്; നിയമപോരാട്ടവുമായി മുന്നോട്ടുപോകും; ഭയന്നു പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മാസപ്പടി കേസില്‍ രാഷ്ട്രീയ, നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ഭയന്നു പിന്മാറില്ലെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എ. കരിമണല്‍ കമ്പനിയില്‍ നിന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണ പണം വാങ്ങി. കരിമണല്‍ കമ്പനി വീണയ്ക്കു പണം നല്‍കിയതിനു രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreചന്ദനമരം കൃഷിവ്യാപനം: സ്വകാര്യ ഭൂമിയിലെ മരം വെട്ടണമെങ്കിൽ വനംവകുപ്പിന്റെ അനുമതിവേണം
പത്തനംതിട്ട: സംസ്ഥാനത്തെ സ്വകാര്യ ഭൂമിയില്‍ ചന്ദനമരം നട്ടുവളര്‍ത്താനുള്ള പ്രത്യേക പദ്ധതി വനംവകുപ്പിനില്ല. ചന്ദനമരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ വെട്ടിമാറ്റാനാകില്ലെന്നും അധികൃതർ.സ്വകാര്യ ഭൂമിയില്‍ ചന്ദനമരം നട്ടുവളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികള്‍ നിലവില്‍ ഇല്ലെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഒരു കോടി ചന്ദനത്തൈകള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറയുന്നു. ഇതിലൂടെ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന തൈകള്‍ മരമായി കഴിഞ്ഞാല്‍ വനംവകുപ്പ് ഏറ്റെടുത്ത് വില്പന നടത്തുകയും പണം കര്‍ഷകനു കൈമാറാനുമാണ് ആലോചിക്കുന്നത്. നിലവിലെ നിയമത്തില്‍ ചില ഇളവുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമായി നല്‍കിയേക്കും. ഇത് മുന്നില്‍ക്കണ്ട് ചില സ്വകാര്യ ഏജന്‍സികള്‍ വ്യാപകമായി തൈ വില്പനയ്ക്ക് ഇറങ്ങിയിട്ടുമുണ്ട്. ചന്ദനമരം വില്പനാവകാശംവനംവകുപ്പിനു തന്നെകഴിഞ്ഞ മാര്‍ച്ച് 29നു പുറത്തിറക്കിയ ട്രീ ബാങ്കിംഗ് സംബന്ധിച്ച ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തികള്‍ക്കും നട്ടുവളര്‍ത്താന്‍ ചന്ദനമരത്തിന്റെ തൈകള്‍ നല്‍കിവരുന്നുണ്ട്. ഇതിനായി സ്വകാര്യ വ്യക്തികളും വനംവകുപ്പും…
Read Moreകടത്തുവള്ളം യാത്രയായി; ചുടുകാട്ടുംപുറം – ഉളവയ്പ് നിവാസികളുടെ പാലം എന്ന സ്വപ്നം ബാക്കി
പൂച്ചാക്കല്‍: ചുടുകാട്ടുംപുറം – ഉളവയ്പ് നിവാസികളുടെ ഏക ആശ്രയമായ കടത്തുവള്ളം നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. പാലം വരും എന്നത് വാഗ്ദാനം മാത്രവുമായി. തൈക്കാട്ടുശേരി പഞ്ചായത്തിലെ ചുടുകാട്ടുംപുറത്തുനിന്ന് ഉളവയ്പിലേക്കുള്ള കടത്തുവള്ളമായിരുന്നു ഏക ആശ്രയം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഫെറിയില്‍ പഞ്ചായത്തുവക കടത്തുവള്ളം സര്‍വീസ് നടത്തിയിരുന്നതാണ്. വല്യാറ പാലം വന്നതോടെ കടത്തുവള്ളം പഞ്ചായത്ത് നിര്‍ത്തിവച്ചു. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ ഒന്നും രണ്ടും വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഉളവയ്പ് മേഖല. ഉളവയ്പ് നിവാസികള്‍ക്ക് ഔദ്യോഗികമായ എല്ലാ ദൈനംദിന കാര്യങ്ങള്‍ക്കും തൈക്കാട്ടുശേരിയില്‍ എത്തേണ്ടതുണ്ട്. വില്ലേജ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തൈക്കാട്ടുശേരി ഭാഗത്താണ് പ്രവൃര്‍ത്തിക്കുന്നത്. നിലവില്‍ വല്യാറ പാലം വഴിയോ പള്ളിവെളി വഴി ചുറ്റിത്തിരിഞ്ഞോ ആണ് ഉളവയ്പിലെ ജനങ്ങള്‍ തൈക്കാട്ടുശേരിയില്‍ എത്തുന്നത്. ഒരുപാട് ചുറ്റിക്കറങ്ങി വേണം വല്ലാറ പാലം വഴി തൈക്കാട്ടുശേരിയില്‍ എത്തിപ്പെടാന്‍. ഉളവയ്പ്-ചുടുകാട്ടുംപുറം ഫെറി വഴി കടത്തുവള്ളം സര്‍വീസുണ്ടെങ്കില്‍ എളുപ്പം തൈക്കാട്ടുശേരിയില്‍ എത്താന്‍…
Read Moreവാഹനങ്ങളുടെ കൂട്ടിയിടി: പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരന് മരിച്ചു
മരട്: എറണാകുളം മരടില്‍ വാഹനങ്ങളുടെ കൂട്ടയിടിയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബുള്ളറ്റ് യാത്രക്കാരന് മരിച്ചു. കുണ്ടന്നൂര്‍ വാലിയേക്കരി നികര്‍ത്തില്‍ വി.ജി. ഭാഗ്യനാഥ് (54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 ഓടെ മരട് കൊട്ടാരം ജംഗ്ഷന് കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്ത് വാഹനങ്ങളില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ആദ്യം ഇടിച്ചത് ഭാഗ്യനാഥ് സഞ്ചരിച്ച ബുള്ളറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താഴെ വീണ ഭാഗ്യനാഥിന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയിരുന്നു. ഗുരുതര പരുക്കേറ്റ ഭാഗ്യനാഥ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന യുവതി ഓടിച്ച കാര്‍ ആദ്യം ബുള്ളറ്റിലും പിന്നീട് നാല് ഇരുചക്ര വാഹനങ്ങളിലും ഒരു ഓട്ടോയിലും ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇടിയേറ്റ കാര്‍ വട്ടം തിരിഞ്ഞ് പിക് അപ്പ് വാഹനത്തിലുമിടിച്ചു. അപകടമുണ്ടാക്കിയ കാര്‍…
Read More