നെ​ൽ​പാ​ട​ങ്ങ​ളി​ലേ​ക്ക് മ​ദ്യ​ക്കുപ്പി​യേ​റ്; ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ഭീ​തി​യി​ൽ

ച​മ്പ​ക്കു​ളം: മ​ദ്യ​ക്കു​പ്പി​ക​ൾ നെ​ൽ പാ​ട​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു.പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള റോ​ഡു​ക​ളി​ലും ചി​റ​ക​ളി​ലു​മി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​വ​ർ നി​ല​ത്തേ​ക്ക് പൊ​ട്ടി​ച്ചും അ​ല്ലാ​തെ​യും വ​ലി​ച്ചെ​റി​യു​ന്ന ചി​ല്ലു​കു​പ്പി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് അ​പ​ക​ടം വ​രു​ത്തു​ന്നു.ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ട​ങ്ങ​ളി​ൽ ജോ​ലി​ക്കി​റ​ങ്ങി​യ പ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​പ്പി​ച്ചി​ല്ലു​ക​ൾ കാ​ലി​ൽ ത​റ​ച്ച് മു​റി​വേ​റ്റി​രു​ന്നു.ഇതുമൂലം തൊഴിലാളികൾ ക്ക് ദി​വ​സ​ങ്ങ​ളോ​ളം തൊ​ഴി​ലെ​ടു​ക്കാ​നാ​വാ​തെ ഇ​രി​ക്കേ​ണ്ടി​വ​രുന്നു.സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം റോ​ഡി​റ​മ്പി​ലും മ​റ്റു​മു​ള്ള നി​ല​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന നി​ര​വ​ധി ചി​ല്ലു​കു​പ്പി​ക​ളാ​ണ് കൃ​ഷി​ക്കാ​യി നി​ലം ഒ​രു​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾക്ക് എ​ടു​ത്തു മാ​റ്റേ​ണ്ടി വ​രു​ന്ന​ത്.

Read More

ആരാണ് യ​ഥാ​ർ​ത്ഥ വ​ർ​ഗ​വ​ഞ്ച​ക​ർ? -പാ​ർ​ട്ടി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് പ​ക​രം വ്യ​ക്തി​താ​ൽ​പ​ര്യങ്ങളു​യ​ർ​ത്തി​പ്പി​ടി​ച്ചു ബി​സി​ന​സ് വ​ള​ർ​ത്തി​യെന്നു തു​റ​ന്ന​ടി​ച്ച് ടി.​കെ. ഗോ​വി​ന്ദ​ൻ

കണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​നും എ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. പാ​ർ​ട്ടി​യെ​യും മു​ഖ്യ​മ​ന്ത്രി പ​ദ​വും ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ബി​സി​ന​സ് വ​ള​ർ​ത്തി​യ​ത് ആ​രാ​ണ്. അ​വ​രാ​ണ് യ​ഥാ​ർ​ത്ഥ വ​ർ​ഗ​വ​ഞ്ച​ക​രെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.പാ​ർ​ട്ടി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് പ​ക​രം വ്യ​ക്തി​താ​ൽ​പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വ​ഞ്ച​ക​നാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി. പാ​ർ​ട്ടി​ക്കു​ള്ളി​ൽ താ​നും സി. ​കു​ഞ്ഞി​കൃ​ഷ്ണ​നും ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ ന​ട​പ​ടി​ക​ൾ. തോ​മ​സ് ഐ​സ​ക്കി​നെ​യും ടി.​പി.​രാ​മ​കൃ​ഷ്ണ​നെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് സ്വ​ത​ന്ത്ര അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ്. അ​ത് പാ​ർ​ട്ടി മേ​ലാ​ള​ന്മാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എം.​വി. ജ​യ​രാ​ജ​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല. ഇ​തെ​ല്ലാം അ​ണി​ക​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ണ​റാ​യി​യു​ടെ മ​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Read More

യുവതിയെ റിസോര്‍ട്ടില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍

കൊച്ചി: യുവതിയെ റിസോര്‍ട്ടില്‍ കയറി ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാപ്പ ചുമത്തിയ പ്രതി ചെറായി വാടേപറമ്പില്‍ തൊരപ്പന്‍ എന്ന് വിളിക്കുന്ന രാജേഷ് (52) ആണ് അറസ്റ്റിലായത്. കാപ്പ നിയമം ലംഘിച്ചാണ് പ്രതി ചെറായില്‍ എത്തിയത്.കഴിഞ്ഞ ദിവസം ചെറായി ബീച്ചിലുള്ള ബീച്ച് ടവര്‍ റിസോര്‍ട്ടിലെത്തി ഇവിടെ താമസിച്ചു കൊണ്ടിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ മുനമ്പം പൊലിസ് കേസ് എടുത്ത്, പ്രതിയെ അറസ്റ്റ് ചെയ്ത് മട്ടാഞ്ചേരി സബ് ജയിലില്‍ അടച്ചു.

Read More

ചേ​വാ​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കേ​സ്: സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി കേ​സി​ൽ സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ൽ. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം എം. ​ഗി​രീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി​യാ​ണ് ഗി​രീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​വാ​യൂ​ർ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം സം​ഘം ചേ​ർ​ന്ന് പ​രി​ക്കേ​ൽ​പ്പി​ച്ചു എ​ന്ന കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഗി​രീ​ഷ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്.

Read More

ത​ല​ശേ​രി​യി​ൽ നി​ന്ന് നാ​ല് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പൊ​ലി​സ്

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ നി​ന്ന് നാ​ല് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ഗ​വ. ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ നി​ന്നാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​ക​ൾ പു​റ​ത്തു​പോ​യ​ത് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു. പൊ​ലി​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു. കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. രാ​ത്രി 12.30നും ​ഒ​ന്നി​നും ഇ​ട​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളെ ഏ​റെ​ക്കു​റെ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. നേ​ര​ത്തെ ഇ​തി​ലൊ​രാ​ള്‍ പു​റ​ത്ത് പോ​യി​രു​ന്നു. അ​ധി​കം വൈ​കാ​തെ ഇ​വ​രെ ക​ണ്ടെ​ത്തു​മെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; വീ​ട്ട​മ്മ​യ്ക്ക് 1.8 ല​ക്ഷം ന​ഷ്ട​മാ​യി

കൊ​ച്ചി: ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 1.8 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി വീ​ട്ട​മ്മ​യു​ടെ പ​രാ​തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജ​ന്‍ കെ. ​നാ​യ​ര്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. കു​ഴു​പ്പി​ള്ളി മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ മ​ക​ന് ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ ജോ​ലി വാ​ങ്ങി ത​രാം എ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണം വാ​ങ്ങി​യ​ത്. 2025 ന​വം​ബ​ര്‍ 18 മു​ത​ല്‍ ഡി​സം​ബ​ര്‍ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ നാ​ലു ത​വ​ണ​ക​ളാ​യി വീ​ട്ട​മ്മ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ പേ ​വ​ഴി​യാ​ണ് ഇ​യാ​ള്‍​ക്ക് പ​ണം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ ജോ​ലി​യോ പ​ണ​മോ തി​രി​കെ ന​ല്‍​കി​യി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് വീ​ട്ട​മ്മ മു​ന​മ്പം പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.  

Read More

അ​നൗ​ൺ​സ്മെ​ന്‍റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ദേ​ഹാ​സ്വാ​സ്ഥ്യം: സ്കൂ​ളി​ൽ​വ​ച്ച് അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു വീ​ണു; ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു

കോ​ട്ട​യം: സ്കൂ​ളി​ൽ​വ​ച്ച് കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. പാ​ലാ ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ ഇ​ട​മ​റു​ക് ഇ​ല്ലി​ക്ക​ൽ മ​ജോ ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് മ​ജോ സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. സ്കൂ​ളി​ൽ ക​ലോ​ത്സ​വ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​യു​ള്ള അ​നൗ​ൺ​സ്മെ​ന്‍റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​റ്റ് അ​ധ്യാ​പ​ക​ർ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ആലുവയില്‍ യുവാവിനെ മര്‍ദിച്ച് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവില്‍ (27) നിന്നും മൂന്നര പവന്‍ സ്വര്‍ണം കവര്‍ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്‌ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്‍റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു. ക്രൂരമായ ആക്രമണത്തില്‍ ജോഫിന്‍റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില്‍…

Read More

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ചെ​റു​മ​ക​ൻ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ചെ​റു​മ​ക​ൻ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം ചാ​ന്നാ​ങ്ക​ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചാ​ന്നാ​ങ്ക​ര സ്വ​ദേ​ശി മെ​ഴ്‌​സി (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മെ​ഴ്‌​സി​യു​ടെ മ​ക​ളു​ടെ മ​ക​നാ​യ ഷി​ബി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. മെ​ഴ്‌​സി​യും ഷി​ബി​നും ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പൊ​ലി​സി​ൽ മൊ​ഴി ന​ൽ​കി. ഇ​ന്ന് രാ​വി​ലെ​യും ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ ഷി​ബി​ൻ മെ​ഴ്‌​സി​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഷി​ബി​നെ ക​ഠി​നം​കു​ള​ത്ത് വെ​ച്ച് പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മെ​ഴ്‌​സി മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പ​ത്ത​നാ​പു​ര​ത്ത് 42 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.210 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി 42 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ. പു​ന​ലൂ​ർ തൊ​ളി​ക്കോ​ട് ത​ല​യം​കു​ളം സ​ന്ധ്യാ​ഭ​വ​ന​ത്തി​ൽ അ​യ്യ​പ്പ​നാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്ത​നാ​പു​രം പൊ​ലി​സും കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും പ​ത്ത​നാ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ദി​ലീ​പ് ഖാ​ൻ, എ​എ​സ്ഐ ആ​ശ​ദേ​വി, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, അ​ഭി സ​ലാം എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല​യി​ൽ ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​നി മേ​ധാ​വി ഷാ​ജി സു​ഗു​ണ​ൻ ഐ​പി​എ​സ് അ​റി​യി​ച്ചു.

Read More