പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; ആയുർവേദ ദിനാചരണത്തിൽ മേയറുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് പങ്കെടുക്കേണ്ടിയിരുന്ന പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കിയതിൽ കടുത്ത അതൃപ്തി. ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെതിരെ മേയർ സംഘാടകരെ നേരിട്ട് പ്രതിഷേധം അറിയിച്ചു. തുടർന്ന് അദ്ദേഹം വേദിയിൽ നിന്ന് മടങ്ങുകയും ചെയ്തു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് ആയുർവേദ ദിനാചരണ പരിപാടി സംഘടിപ്പിച്ചത്. ചിത്രം ഒഴിവാക്കിയ വിഷയത്തിന് പുറമെ, പരിപാടിക്ക് നിശ്ചയിച്ച സമയത്ത് മന്ത്രിമാർ എത്താതിരുന്നതിലും മേയർ തന്‍റെ അതൃപ്തി പ്രകടിപ്പിച്ചു

Read More

വ​ട​ക​ര ല​ഹ​രി​ക്കേ​സ്; കാ​വ്യ​യ്ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​ഡി​എം​എ കേ​സി​ലെ മൂ​ന്നാം​പ്ര​തി കാ​വ്യ​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ മു​ന്‍​പ് പ്ര​തി​യ​ല്ല എ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും സു​ഹൃ​ത്താ​ണ് ത​ന്റെ അ​ക്കൗ​ണ്ട് വ​ഴി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​തെ​ന്നു​മാ​ണ് കാ​വ്യ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​യ​ര്‍​ത്തി​യ വാ​ദം. 58 ദി​വ​സ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് എ​ന്നും കാ​വ്യ​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ എം.​പി. പ്രി​യേ​ഷ് കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. കു​റി​ച്ചു​ണ്ട് ചേ​ര്‍​ക്കാ​ട് സ്വ​ദേ​ശി​യാ​യ കാ​വ്യ പേ​രാ​മ്പ്ര ബി​ആ​ര്‍​സി​യി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. കേ​സി​ലെ ര​ണ്ടാം​പ്ര​തി​യും അ​ധ്യാ​പി​ക​യു​മാ​യ കീ​ര്‍​ത്ത​ന​യ്ക്കും നേ​ര​ത്തെ ഹൈ​ക്കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​രു​ന്നു.

Read More

ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘സർക്കാരിന് ഒരു ചെലവുമില്ല, ഇനിയും സഞ്ചരിക്കും, പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല’

തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമാനയാത്രയിൽ സർക്കാരിന്‍റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ആളിന്‍റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. അതിൽ ഒരു കുഴപ്പവുമില്ല, ഇനിയും താൻ ഇത്തരത്തിലുള്ള വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

ചാ​രും​മൂ​ട്ടി​ൽ മൂ​ന്നു​പേരെ ക​ടി​ച്ച തെ​രു​വു​നാ​യ യാ​ത്ര​ക്കാ​രുടെ അ​ടി​യേറ്റു ചത്തു

ആ​ല​പ്പു​ഴ: ചാ​രും​മൂ​ട്ടി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പാ​രി​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് ക​ടി​യേ​റ്റു. വ്യാ​പാ​രി​യാ​യ ഷൗ​ക്ക​ത്ത്, യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക, ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. വ​യോ​ധി​ക​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​വീ​ഴ്ത്തി​യ നാ​യ പി​ന്നീ​ട് ച​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ടൗ​ണി​ൽ കി​ഴ​ക്കേ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ർ നൂ​റ​നാ​ട് സാ​നി​ട്ടോ​റി​യം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഷൗ​ക്ക​ത്തി​ന്‍റെ ക​ടി​ച്ചി​ട്ട് ഓ​ടി​യ നാ​യ യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തെ​രു​വി​ലെ ഭ​ക്ഷ​ണ അ​ല​മാ​ര​യി​ൽ നി​ന്നും ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​നെ​യും ആ​ക്ര​മി​ച്ചു. സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് വ​ന്ന യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് നേ​രെ നാ​യ തി​രി​ഞ്ഞ​ത്. ക​ടി​യേ​റ്റി​ട്ടും ഇ​ദ്ദേ​ഹം നാ​യ​യെ പി​ടി​ച്ചു​നി​ർ​ത്തി​യ​തോ​ടെ ഓ​ടി​യെ​ത്തി​യ യാ​ത്ര​ക്കാ​ർ വ​ടി​കൊ​ണ്ട് നാ​യ​യെ അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

Read More

പാലാരിവട്ടം വെണ്ണലയില്‍ ടയറുകൾ ഊരിത്തെറിച്ച് ഐസ് ലോറി മറിഞ്ഞു

കൊച്ചി: പാലാരിവട്ടം വെണ്ണലയില്‍ ഐസ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ പിന്നിലെ രണ്ടു ടയര്‍ ഊരിപ്പോയതാണ് അപകടത്തിന് കാരണം. പുലര്‍ച്ചെ മൂന്നരയോടു കൂടിയാണ് അപകടം നടന്നത്. ലോറിയില്‍ ഡ്രൈവറും സഹായിയും ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്ക് മറിഞ്ഞ ലോറി ക്രെയ്ന്‍ ഉപയോഗിച്ച് നീക്കിയ ശേഷം ലോറിയില്‍ നിന്നും മറിഞ്ഞ ഐസ് മാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.

Read More

ബൈ​ക്കി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എ​ക്സൈ​സ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ​ശാ​ല​യി​ൽ ബൈ​ക്കി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​രോ​മ​ൽ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​യ​ത്. എ​ക്സൈ​സാ​ണ് ആ​രോ​മ​ലി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. നെ​ടു​മ​ങ്ങാ​ട്, ആ​ര്യ​നാ​ട്, മ​ല​യി​ൻ​കീ​ഴ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ആ​രോ​മ​ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍​ന്‍റ് ആ​ൻ​ഡ് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​എ​സ്. ര​ഞ്ജി​ത്, കെ. ​അ​ജ​യ​ൻ, എം. ​വി​ശാ​ഖ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​വി. വി​നോ​ദ്, ആ​രോ​മ​ൽ രാ​ജ​ൻ, അ​ക്ഷ​യ് അ​നി​ൽ ശ്രീ, ​ഗോ​കു​ൽ, ഹ​രി​പ്ര​സാ​ദ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി​ത മോ​ഹ​ൻ,…

Read More

മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ന് മു​ക​ളി​ൽ ഏ​റ്റുമു​ട്ട​ൽ: അ​ഞ്ചം​ഗ സം​ഘം ക​സ്റ്റ​ഡി​യി​ൽ

ആ​ലു​വ: ദേ​ശീ​യ പാ​ത​യി​ൽ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ന് മു​ക​ളി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ അ​ഞ്ചം​ഗ​സം​ഘ​ത്തെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 3 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും ര​ണ്ട് പേ​ർ കോ​ട്ട​യം സ്വ​ദേ​ശി​ക​ളു​മാ​ണ്. ഇ​വ​രി​ൽ പ​ല​ർ​ക്കും ദേ​ഹ​ത്ത് പ​രി​ക്കു​ണ്ട്. ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യും ന​ൽ​കി​യ ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. കാ​ർ വി​ല്പ​ന​യ്ക്ക​ന്ന പ​ര​സ്യ​ത്തെ തു​ട​ർ​ന്ന് മു​ൻ​കൂ​ർ പ​ണം ന​ൽ​കി ആ​ലു​വ​യി​ലെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ​ക്ക് കാ​ർ ന​ൽ​കാ​ത്ത​താ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. കാ​ർ ന​ൽ​കാ​തെ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ മു​ബാ​റ​ക് അ​ലി, അ​വ​ർ ഹു​സൈ​ൻ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് പ​ണ​വും ക​ണ്ടെ​ടു​ത്ത​ത്.

Read More

ജ​ന​വാ​സമേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ; ന​ശി​പ്പി​ച്ച​ത് ഏ​ക്ക​ർ​ക​ണ​ക്കി​നു ക​പ്പ​കൃ​ഷി

പ​റ​ത്താ​നം: ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് പ​റ​ത്താ​നം പു​റം​മു​ട്ടി മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​ത്. വ​ട​ക്കേ​ത​കി​ടി​യേ​ൽ പി.​സി. ആ​ന്‍റ​ണി, മു​തു​പ്ലാ​ക്ക​ൽ അ​നി​ൽ കു​ര്യ​ൻ, ആ​ന്‍റോ പ​റ​ത്താ​നം, ബി​ജു ക​രി​മ്പ​ന​യ്ക്ക​ൽ, വി.​സി. ദേ​വ​സ്യ വ​ട​ക്കേ​ത​കി​ടി​യേ​ൽ, സാ​ബു അ​ട​മ്പ​ക​ല്ലേ​ൽ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. അ​നി​ൽ കു​ര്യ​ൻ, ആ​ന്‍റോ എ​ന്നി​വ​ർ പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ 1200 ൽ​പ​രം മൂ​ട് ക​പ്പ കുത്തി ന​ശി​പ്പി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്നത്. ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തും ലോ​ണെ​ടു​ത്തും ന​ട​ത്തി​യ ക​പ്പ​കൃ​ഷി പൂ​ർ​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ൾ ത​ക​ർ​ത്ത​തോ​ടെ ക​ർ​ഷ​ക​ർ വ​ലി​യ ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ഭൂ​മി​യു​ടെ പാ​ട്ട​ത്തു​ക കൊ​ടു​ക്കാ​ൻ പോ​ലും മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ക​ണ്ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. സ​മീ​പ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ത​ക​ർ​ത്തി​ട്ടു​ണ്ട്. എ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ക​പ്പ, വാ​ഴ, തെ​ങ്ങ്,…

Read More

വി​ക​സ​നശി​ല്പി, നിയമസഭയിലെ സൗ​മ്യ​ഭാ​വ​ത്തി​ന്‍റെ പ്ര​തീ​കം; കു​ട്ട​നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ഹൃദയപൂർവ്വം നാടിന്‍റെ ആദരം

ച​മ്പ​ക്കു​ളം: ഡോ​ക്ട​ർ എ​ന്ന വ​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഡോ. ​കെ.​സി. ജോ​സ​ഫ് 24 വ​ർ​ഷ​മാ​ണ് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ കു​ട്ട​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും സൗ​മ്യ​ഭാ​വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്ന ഡോ​ക്ട​ർ കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ശി​ല്പി​യെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. മു​ൻ എം​എ​ൽ​എ ഡോ. ​കെ.​സി. ജോ​സ​ഫി​ന് 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ങ്കൊ​മ്പ് ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ച​ട​ങ്ങി​ൽ വ​ച്ച് സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട​ൻ പൗ​രാ​വ​ലി ആ​ദ​ര​വ് ന​ല്കു​ന്നു. 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ങ്കൊ​മ്പ് ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് കു​ട്ട​നാ​ടി​നെ 24 വ​ർ​ഷം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച കു​ട്ട​നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ആ​ദ​ര​വ് ന​ല്കു​ന്ന​ത്. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ആ​ദ​ര​വ് ന​ല്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ, പി. ​പ്ര​സാ​ദ്…

Read More

ഇ​നി വി​ശ്ര​മ ജീ​വി​തം… പ​തി​നൊ​ന്നു​വ​ര്‍​ഷ​ത്തെ സേ​വ​നം: ലേ​ഖ​യ്ക്ക് സ്‌​നേ​ഹ​നി​ര്‍​ഭ​ര യാ​ത്ര​യ​യ​പ്പ്

കൊ​ച്ചി: പ​തി​നൊ​ന്നു വ​ര്‍​ഷ​ത്തെ വി​ശ്വ​സ്ത സേ​വ​ന​ത്തി​ന് ശേ​ഷം കൊ​ച്ചി സി​റ്റി പൊ​ലി​സി​ന്‍റെ ഡോ​ഗ് സ്‌​ക്വാ​ഡി​ല്‍ നി​ന്ന് വി​ര​മി​ച്ച സ്‌​നി​ഫ​ര്‍ ഡോ​ഗ് ലേ​ഖ​യ്ക്ക് (ബോ​ബി) സ്‌​നേ​ഹ​നി​ര്‍​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ്. തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് എ​ആ​ര്‍ ക്യാ​മ്പി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​ച്ചി സി​റ്റി ഡി​എ​ച്ച്ക്യു ക​മാ​ന്‍​ഡ​ന്റ് വി. ​സു​രേ​ഷ് ബാ​ബു ലേ​ഖ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. കെ9 ​ഡോ​ഗ് സ്‌​ക്വാ​ഡി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ സേ​നാം​ഗ​ങ്ങ​ള്‍ ലേ​ഖ​യ്ക്ക് ഔ​ദ്യോ​ഗി​ക സ​ല്യൂ​ട്ട് ന​ല്‍​കി​യാ​ണ് യാ​ത്ര​യ​യ​ച്ച​ത്. കെ​എ​പി 1 അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റ് റോ​യി, ഡി​എ​ച്ച്ക്യു ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, ലേ​ഖ​യു​ടെ ഹാ​ന്‍​ഡ്‌​ല​ര്‍​മാ​രാ​യ എ​സ്പി​ഒ​മാ​രാ​യ പി.​ആ​ര്‍. റി​ജു, നി​ഖി​ല്‍ സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ലേ​ഖ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച​ത്. ഇ​നി തൃ​ശൂ​ര്‍ കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ റി​ട്ട​യ​ര്‍​മെ​ന്‍റ് ഹോ​മാ​യ ‘വി​ശ്രാ​ന്തി’​യി​ലാ​ണ് ലേ​ഖ​യു​ടെ തു​ട​ര്‍​ജീ​വി​തം. ലാ​ബ്ര​ഡോ​ര്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ലേ​ഖ വി​വി​ഐ​പി സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ലെ അ​തീ​വ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ര്‍​ണാ​യ​ക ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ…

Read More