പരവൂർ (കൊല്ലം): രാജ്യത്തെ എല്ലാ ബാങ്കുകളും അവരുടെ ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിർദേശം.ബാങ്കുകൾക്ക് നൽകിയ പ്രത്യേകസർക്കുലറിലാണ് റിസർവ് ബാങ്കിന്റെ ഈ നിർദേശം. മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിംഗ്സ് അക്കൗണ്ടുകൾ (ബിഎസ്ബിഡി) ലഭ്യമാണെന്ന കാര്യവും അവയുടെ പ്രത്യേകതകളും ബാങ്കുകൾ പരമാവധി പരസ്യപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതുപോലെ ഉപഭോക്താക്കൾ അക്കൗണ്ട് തുടങ്ങാൻ സമീപിച്ചാൽ ബിഎസ്ബിഡി അക്കൗണ്ടും മറ്റ് സേവിംഗ്സ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും പ്രത്യേകതകളും കൃത്യമായി അവരെ ബോധ്യപ്പെടുത്തണം. മറ്റു സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ബിഎസ്ബിഡി അക്കൗണ്ടിലേക്ക് മാറാൻ ഉപഭോക്താവിന് കഴിയുമെന്നും സർക്കുലറിൽ പറയുന്നു.സർക്കുലർ അനുസരിച്ച്, ബാങ്കുകൾ ഒരു ബിഎസ്ബിഡി അക്കൗണ്ടിൽ പരിധിയില്ലാത്ത നിക്ഷേപം അനുവദിക്കണം. കൂടാതെ സൗജന്യ എടിഎം സൗകര്യങ്ങളും ഡെബിറ്റ് കാർഡും നൽകണം. പ്രതിവർഷം കുറഞ്ഞത് 25 ലീഫുകളുള്ള ഒരു ചെക്ക് ബുക്ക്,…
Read MoreCategory: Edition News
സ്കൂട്ടര്‍ യാത്രികന്റെ മരണം: ഒളിവിലായിരുന്ന ബസ് ഡ്രൈവറെ കുടുക്കിയത് മറ്റൊരു മൊബൈല്‍ നമ്പര്‍
കൊച്ചി: അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബസ് ഡ്രൈവറെ കുടുക്കിയത് മറ്റൊരു മൊബൈല്‍ ഫോണ്‍ നമ്പര്‍. കേസുമായി ബന്ധപ്പെട്ട് കൊല്ലം പുനലൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ ജിജോ മോനെയാണ് (39) ഹാര്‍ബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ദിലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടു ദിവസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. സെപ്റ്റംബര്‍ 25 ന് രാത്രി എട്ടേമുക്കാലോടെ തോപ്പുംപടി ബിഒടി പാലത്തിന് നടുവില്‍ ജിജോമോന് ഓടിച്ച ഫോര്‍ട്ട്കൊച്ചി – ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോഡ് ലാന്‍ഡ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ എളമക്കര പള്ളിപ്പറമ്പ് വീട്ടില്‍ ജോസ് ഡൊമിനിക്ക് (42) തല്‍ക്ഷണം മരിച്ചു. അപകടത്തെ തുടര്‍ന്ന് ജിജോ മോന് ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.ബിഒടി സിഗ്നലില്‍ നിന്ന് ബസ് അമിത…
Read Moreകേരള ലോട്ടറിക്ക് ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ടുള്ള വില്പന മാത്രം; ഓൺലൈൻ വിൽപനയില്ലെന്ന് ലോട്ടറി വകുപ്പ്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓൺലൈൻ, മൊബൈൽ ആപ്പ് തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു. കേരള ഭാഗ്യക്കുറിക്ക് കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് മുഖേന കേരളത്തിൽ മാത്രം ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ടുള്ള വില്പന മാത്രമേയുള്ളൂ. ഓൺലൈൻ വില്പനയ്ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ഓൺലൈൻ വില്പനയോ ഇല്ല. വ്യാജ ഓൺലൈൻ വില്പനയിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഓൺലൈൻ പാർട്ണർ എന്ന പേരിൽ ചിലർ ഓൺലൈൻ, മൊബൈൽ ആപ്പ് എന്നിവവഴി വ്യാജപ്രചാരണം നടത്തുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ ഏവരും ജാഗ്രത പുലർത്തണം. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.
Read Moreരഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാടക വീട്ടിൽ തെരച്ചിൽ: നാലു കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍
പനങ്ങാട്: വില്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ രണ്ടു പേര് അറസ്റ്റില്‍. ഒഡിഷ സ്വദേശികളായ ജഗന്നാഥ് നായിക്ക് (24), സുനില്‍ നായിക്ക് (22) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെട്ടൂര്‍ മസ്ജിദ് റോഡിലുള്ള വീട്ടില്‍ ഇന്നലെ വൈകിട്ട് 6.45 ഓടെ പോലീസ് നടത്തിയ പരിശോധനയില്‍ 4.165 കിലോഗ്രാം കഞ്ചാവും ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് നാലു പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.
Read Moreആരാകും ആ ഭാഗ്യവാൻ? തിരുവോണം ബംപര്‍ നറുക്കെടുപ്പും പൂജാ ബംപര്‍ ടിക്കറ്റ് പ്രകാശനവും ഇന്ന്
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് നടക്കും.തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബംപര്‍ ടിക്കറ്റിന്റെ പ്രകാശനവും ശേഷം തിരുവോണം ബംപര്‍ നറുക്കെടുപ്പും നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതരായിരിക്കും.കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബംപര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റുകയായിരുന്നു. തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ…
Read Moreതലവടിയിൽ നായക്കൂട്ടം പശുക്കിടാവിനെ കൊന്നു തിന്നു; തെരുവുനായ്ക്കളെ വീട്ടിൽവളർത്തുന്നയാൾക്കെതിരെ പരാതി
എടത്വ: നായക്കൂട്ടം പശുക്കിടാവിനെ കടിച്ചുകീറി കൊന്നു. ക്ഷീരകര്‍ഷകനായ തലവടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കുന്തിരിക്കല്‍ വാലയില്‍ ഈപ്പന്റെ മൂന്നു ദിവസം പ്രായമായ പശുക്കുട്ടിയെയാണ് നായകള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു കൊന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. പശുക്കുട്ടിയെ വീടിന്റെ മുന്പില് കെട്ടിയിട്ട ശേഷം ഈപ്പന് മില്‍മയില്‍ പോയിരുന്നു. തിരികെ എത്തിയപ്പോള്‍ പശുക്കുട്ടിയെ കാണാത്തതിനെത്തുടര്‍ന്നുള്ള തെരച്ചിലിലാണ് പശുക്കുട്ടിയെ നായകള്‍ കൂട്ടം ചേര്‍ന്ന് കൊന്നു തിന്നുതു കണ്ടത്. പശുക്കുട്ടിയുടെ വയറുഭാഗം നായകള്‍ പൂര്‍ണമായി തിന്നിരുന്നു. ഏതാനും നാളുകള്‍ക്കു മുന്‍പ് സമീപവാസിയുടെ വീടിനു മുന്പിൽവച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ സീറ്റും ടയറും നായകള്‍ കടിച്ചുകീറിയിരുന്നു. തെരുവുനായകളെ വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തുന്ന സമീപ താമസക്കാരന്റെ നായകളാണ് പശുക്കിടവിനെ കടിച്ചുകൊന്നതെന്നാണ് ഈപ്പന് പറയുന്നത്. ഇരുചക്ര വാഹനം നായകള്‍ കടിച്ചുകീറിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു.നായകള്‍ ഇയാളുടേതല്ലെന്ന മൊഴിയാണ് നല്‍കിയതെന്നും ഈപ്പന് പറഞ്ഞു. നായശല്യം മൂലം സ്കൂള്‍ കുട്ടികളും…
Read Moreഐഷ തിരോധാനം: സെബാസ്റ്റ്യന്റെ അറസ്റ്റ് വൈകില്ലെന്ന് പോലീസ്; തനിക്കൊന്നുമറിയില്ലെന്ന് പ്രതി
കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന് എന്നിവരെ കൊല ചെയ്ത് സ്വത്തുവകകള്‍ കൈവശപ്പെടുത്തിയ കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സെബാസ്റ്റ്യനെ ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷ (ഹയറുന്നീസ-57)യുടെ തിരോധാനത്തിലും ഉടന്‍ അറസ്റ്റ് ചെയ്യും. ജെയ്നമ്മയെയും ബിന്ദുവിനെയും കൊലപ്പെടുത്തിയതുപോലെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് സെബാസ്റ്റ്യന്‍ ഐഷയെ കഴുത്തു ഞെരിച്ചോ തലയ്ക്കടിച്ചോ വക വരുത്തിയതായുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്യാനാണ് നീക്കം. ഐഷയ്ക്ക് വീടുവയ്ക്കാന്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം തരപ്പെടുത്തിക്കൊടുക്കാം എന്ന് സെബാസ്റ്റ്യന്‍ വാക്കു പറഞ്ഞിരുന്നു. ഇതിനുള്ള പണം ലോണെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും ഐഷ സ്വരൂപിക്കുകയും ചെയ്തു. 2012 മേയില്‍ ആലപ്പുഴയ്ക്ക് പോകുന്നതായി പറഞ്ഞാണ് ഐഷ വീട്ടില്‍ നിന്നിറങ്ങിയത്. ആലപ്പുഴയ്ക്കു പോകാതെ അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. റിട്ട. പഞ്ചായത്ത് ജീവനക്കാരിയായ ഐഷയെക്കുറിച്ച്…
Read Moreനായ കടിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു; പരിശോധന വേണ്ടിവരുമെന്ന് ഡോക്ടർമാർ
പത്തനംതിട്ട: നായ കടിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു. ഓമല്ലൂര്‍ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കെ. മോഹനന്റെ ഭാര്യ കൃഷ്ണമ്മ (57) യാണ് മരിച്ചത്. കഴിഞ്ഞ മാസം നാലിന് കൃഷ്ണമ്മയെ നായ കടിച്ചിരുന്നു. പുരികത്താണ് കടിയേറ്റത്. വാക്സിനേഷനും പൂര്‍ത്തിയാക്കിയിരുന്നതായി പറയുന്നു. മൂന്നു ദിവസം മുമ്പ് കടുത്ത പനിയെത്തുടര്‍ന്ന് കൃഷ്ണമ്മയെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേവിഷ ബാധയാണോ മരണകാരണമെന്നറിയാൻ കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി സ്രവങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പില്‍. മക്കള്‍: ആര്യ മോഹന്‍, ആതിര മോഹന്‍. മരുമക്കള്‍: സുശാന്ത്, അനൂപ്.
Read Moreഎന്റെ ഇനിയുള്ള സമയം ജോസ് കെ. മാണിക്കൊപ്പം ; പി.കെ. ആനന്ദക്കുട്ടൻ കേരളാ കോൺഗ്രസ് എമ്മിലേക്ക്
കോട്ടയം: പി.കെ. ആനന്ദക്കുട്ടനും പ്രവർത്തകരും എൻസിപിയിൽ നിന്ന് രാജിവെച്ച് കേരള കോണ്‍ഗ്രസ് (എം) പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.എൻസിപിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കർഷക തൊഴിലാളി ഫോറം മുൻ സംസ്ഥാന പ്രസിഡന്റും വിവിധ ട്രേഡ് യൂണിയനകളുടെ നേതാവും ഇപ്പോൾ എൻസിപി (എസ്) ന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിഅംഗം, കോട്ടയം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചുവരികയാണ് പി.കെ ആനന്ദക്കുട്ടൻ രാജിവയ്ക്കുന്നത്. ആദർശ രാഷ്ട്രീയത്തിന്റെ കാവലാളായി നിന്ന് പ്രവർത്തിച്ച എ.സി. ഷണ്മുഖദാസ്, പീതാംബരൻ മാസ്റ്റർ, സിറിയക് ജോണ്‍, ഉഴവൂർ വിജയൻ അടക്കമുള്ള നേതാക്കൾ പ്രവർത്തിച്ച പാർട്ടിയായിരുന്നു എൻസിപി. കഴിഞ്ഞ കുറേ കാലങ്ങളായി രാഷ്ട്രീയ നിലപാടില്ലാതെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ഒരു പാർട്ടിയായി അധഃപതിച്ചു. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഒരു നേതൃമുഖം ആവശ്യമാണ്. എൻസിപി യിൽ പവാർ കെട്ടിയിറക്കുന്ന മുഖങ്ങളാണ് പ്രത്യക്ഷപ്പെടുക.…
Read Moreഎംഎസ്സി സില്‍വര്‍ 2 കപ്പല്‍ മത്സ്യബന്ധന വള്ളത്തിൽ തട്ടിയ സംഭവം; കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിനടുത്തേക്ക് എംഎസ്സി സില്‍വര്‍ 2 കപ്പല്‍ അലക്ഷ്യമായി എത്തിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിന് പുത്തന്‍വീട്ടിലിന്റെ ഉടമസ്ഥതയിലുള്ള പ്രത്യാശ എന്ന വള്ളത്തിലെ 45 തൊഴിലാളികളാണ് കപ്പലപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറി 9.54 നോര്‍ത്തില്‍ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കല്‍ മൈലില്‍) വല കോരി നില്ക്കുന്ന സമയത്താണ് എംഎസ്സി സില്‍വര്‍ 2 എന്ന കപ്പല്‍ വള്ളത്തിനടുത്തേക്കു അലക്ഷ്യമായി എത്തിയത്. ഹോണ്‍ മുഴക്കിയും വയര്‍ലെസിലൂടെ സന്ദേശം നല്‍കിയും അപകടസാധ്യത മത്സ്യത്തൊഴിലാളികള്‍ കൈമാറിയെങ്കിലും കപ്പല്‍ ക്യാപ്റ്റന്‍ അത് ചെവിക്കൊണ്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്. മറ്റു വള്ളങ്ങള്ക്കൂടി വന്ന് ഹോണ്‍ മുഴക്കുകയും തൊഴിലാളികള്‍ ഒച്ചവയ്ക്കുകയും ചെയ്യുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ചില മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് ചാടുകയുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ബഹളം കേട്ടാണ്…
Read More