വ​യോ​ജ​ന​ങ്ങ​ൾ കൈ​വി​ട്ടു: അ​നാ​ഥ​മാ​യി പ​ക​ൽ​വീ​ടു​ക​ൾ; പ്ര​ത്യേ​ക വ​കു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ

ആ​ല​ക്കോ​ട്: വ​യോ​ജ​ന​ങ്ങ​ളു​ടെ ഒ​റ്റ​പ്പെ​ട​ൽ ഒ​ഴി​വാ​ക്കി മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ണ​ർ​വ് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ൾ ആ​രം​ഭി​ച്ച പ​ക​ൽ​വീ​ടു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി. കോ​വി​ഡ് കാ​ല​ത്ത് വ​യോ​ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​യ​തും പി​ന്നീ​ട് പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ പ്രോ​ത്സാ​ഹ​നം ല​ഭി​ക്കാ​തി​രു​ന്ന​തു​മാ​ണ് പ​ക​ൽ​വീ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കാ​ൻ കാ​ര​ണം. വ​യോ​ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ക​ൽ​വീ​ടു​ക​ൾ ഒ​രു​ക്കി​യ​ത്. പ​ത്രം വാ​യി​ക്കാ​നും ടി​വി കാ​ണാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം പ​ല പ​ക​ൽ​വീ​ടു​ക​ളും പൂ​ർ​ണ​മാ​യും നി​ർ​ജീ​വ​മാ​യി. ചു​മ​ത​ല​യു​ള്ള​വ​ർ മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ തു​റ​ക്കു​ന്ന​തൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. വി​വി​ധ സം​ഘ​ട​ന​ക​ൾ വ​യോ​ജ​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ​തും പ​ക​ൽ​വീ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പ​ല പ​ക​ൽ​വീ​ടു​ക​ളും. പ്ര​ത്യേ​ക വ​കു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ൽ…

Read More

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കി; ഷാപ്പുടമയ്‌ക്കെതിരെ കേസ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയതില്‍ ഷാപ്പുടമയ്‌ക്കെതിരെ കേസ്. എറണാകുളം ചെറായി പാടത്തെ ഷാപ്പ് ഉടമയ്‌ക്കെതിരെയാണ് പറവൂര്‍ പൊലിസ് കേസ് എടുത്തത്. ഇന്നലെ രാവിലെ പത്തോടെ ഷാപ്പിലെത്തിയ മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് കള്ള് നല്‍കിയത്.എളങ്കുന്നപ്പുഴയില്‍ നിന്നും ചെറായില്‍ നിന്നുമുള്ള രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഷാപ്പിലെത്തി മൂന്നു ലിറ്ററോളം കള്ള് വാങ്ങി കുടിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ അയ്യമ്പിള്ളി ഭാഗത്ത് എത്തിയപ്പോഴേക്കും ശര്‍ദിച്ച് അവശരായതോടെ ബസ് ജീവനക്കാരാണ് മുനമ്പം പൊലിസില്‍ വിവരം അറിയിച്ചത്. വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പിന്നാലെ പറവൂര്‍ പൊലിസ് കേസ് എടുക്കുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയില്ലായിരുന്നു എന്നാണ് ജീവനക്കാരുടെ പ്രതികരണം.

Read More

കന്നിട്ടജെട്ടിക്കു സമീപം വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ട് തീപിടിച്ചു മുങ്ങിത്താഴ്ന്നു

ആലപ്പുഴ: വേമ്പനാട് കായലില്‍ കന്നിട്ടജെട്ടിക്കു സമീപം ഹൗസ്‌ബോട്ടിനു തീപിടിച്ചു. പൂര്‍ണമായും കത്തിനശിച്ച ഹൗസ്‌ബോട്ട് കായലില്‍ മുങ്ങിത്താഴ്ന്നു. ഞായറാഴ്ച രാത്രി എട്ടോടെ ചുങ്കം പള്ളാത്തുരുത്തി വട്ടപ്പറമ്പില്‍ ക്ഷേത്രത്തിനു തെക്കുവശത്തായിട്ടായിരുന്നു അപകടം. സംഭവസമയത്ത് ഹൗസ്‌ബോട്ടില്‍ അതിഥികളുണ്ടായിരുന്നില്ല. ജീവനക്കാരുണ്ടായിരുന്നവര്‍ അപകടം കണ്ട് ഓടിമാറി. റിഫാദ് എന്നയാള്‍ ലീസിന് എടുത്ത ഹൗസ്‌ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇതിനു സമീപത്തായി മറ്റു ഹൗസ്‌ബോട്ടുകളും ഉണ്ടായിരുന്നു. തീ പടാരാന്‍ തുടങ്ങിയതോടെ ഇവയെല്ലാം അഴിച്ചു ദൂരെ സ്ഥലങ്ങളിലേക്കു മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടമറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് അഗ്‌നിരക്ഷാസേന റോഡ് മാര്‍ഗവും ബോട്ട് മാര്‍ഗവുമാണ് സ്ഥലത്തേക്ക് എത്തിയത്. റോഡിലൂടെ എത്താന്‍ ശ്രമിച്ച അഗ്‌നിരക്ഷാസേനയുടെ വാഹനം അപകമറിഞ്ഞു സ്ഥലത്തെത്തിയ ആളുകളുടെ ഇരുചക്രവാഹനങ്ങള്‍ക്കിടയില്‍ കായല്‍ത്തീര പ്രദേശത്തു കുടുങ്ങി. ബോട്ടിലെത്തിയ അഗ്‌നിരക്ഷാസേന സംഘം വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടം സംബന്ധിച്ച് വ്യക്തതയില്ലെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read More

“വീണ്ടെടുക്കണം കുട്ടനാടിനെ വീഴ്ചകളില്ലാതെ” – കു​ട്ട​നാ​ട് വി​ഷ​ന്‍ 2കെ50 ​സെ​മി​നാ​ര്‍ 26ന്

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ലെ സെന്‍റര്‍​ഫോ​ര്‍ കു​ട്ട​നാ​ട് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ട​നാ​ട് വി​ഷ​ന്‍ 2കെ50 ​സെ​മി​നാ​ര്‍ 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ പ​ടി​യ​റ ഹാ​ളി​ല്‍ ന​ട​ക്കും. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ.​ ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​ട്ട​നാ​ടും അ​നു​ബ​ന്ധ ജ​ലാ​ശ​യ​ങ്ങ​ളും പ​രി​സ്ഥി​തി ച​രി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ണ്ടെ​ടു​പ്പി​നു​ള്ള പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും പ്രാ​ദേ​ശി​ക ച​രി​ത്ര​കാ​ര​നു​മാ​യ പ​ള്ളി​ക്കോ​ണം രാ​ജീ​വ്, കു​ട്ട​നാ​ടി​ന്‍റെ ഭാ​വി വെ​ല്ലു​വി​ളി​ക​ളും കാ​ലാ​വ​സ്ഥ പി​ഷ്‌​ക​ര​ണ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഐ​ഐ​ടി കാ​ണ്‍​പൂ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ദി​പു ഫി​ലി​പ്പ്, കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധം എ​ന്ന വി​ഷ​യ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഹൈ​ഡ്രോ​ളി​ക് സ​ബ്ഡി​വി​ഷ​ന്‍ അ​സി​. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ എ​ന്‍.​എ​സ്.​ പ്ര​സാ​ദ്, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും കാ​ലാ​വ​സ്ഥ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള കു​ട്ട​നാ​ടി​നാ​യു​ള്ള സു​സ്ഥി​ര…

Read More

വീ​പ്പ​യി​ൽ ക​യ​റി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ സ​ർ​പ്പ ടീം ​പി​ടി​കൂ​ടി​

ത​ല​യോ​ല​പ്പ​റ​മ്പ് കു​രാ​പ്പി​ളി​ൽ മ​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​തയി​ലു​ള്ള ക​ട​യി​ലെ പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ സ​ർ​പ്പ ടീം ​പി​ടി​കൂ​ടിയപ്പോൾ. ത​ല​യോ​ല​പ്പറ​മ്പ്: ചൂ​ട് കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പാ​മ്പു​ക​ൾ പു​റ​ത്തി​റ​ങ്ങി തു​ട​ങ്ങി. ത​ല​യോ​ല​പ്പ​റ​മ്പ് കു​രാ​പ്പി​ളി​ൽ മ​നു​വിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ൽ കെ​ട്ടി​ടം പ​ണി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ൽ ക​യ​റി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ സ​ർ​പ്പ ടീം ​പി​ടി​കൂ​ടി. പ​ഞ്ചാ​യ​ത്തംഗം വ​നംവ​കു​പ്പി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​പ്പ ടീം ​അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സു​ജ​യ്, ഒ.​വി. ജോ​ൺ​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ വ​നം വ​കു​പ്പി​ന് കൈ​മാ​റും.

Read More

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് അ​യ​ല്‍​വാ​സി​യെ ക​രി​ങ്ക​ല്ലി​ന് ഇ​ടി​ച്ചു വീ​ഴ്ത്തിയതാ​യി പ​രാ​തി

കൊ​ച്ചി: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് അ​യ​ല്‍​വാ​സി​യും മ​ക​നും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര പ​ട്ട​ത്താ​ഴ​ത്ത് സ​ന്ദീ​പി​ന് (43) ആ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന് മു​ന്നി​ലു​ള്ള റോ​ഡി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വാ​ക്കേ​റ്റ​ത്തെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യാ​യ വി​നോ​ദും മ​ക​ന്‍ വി​ഷ്ണു​വും ക​രി​ങ്ക​ല്ലു കൊ​ണ്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റ സ​ന്ദീ​പ് പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. മു​ന​മ്പം പൊ​ലി​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Read More

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്നു​കു​ട്ടി​ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ‌ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. അ​ത്തോ​ളി കോ​ത​ങ്ക​ൽ ഈ​യ​പ്പ​ക്ക​ണ്ടി സൈ​ത​ല​വി (70) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കോ​ത​ങ്ക​ൽ ഹൈ​സ്‌​ക്കൂ​ളി​ൽ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ടെ അ​വി​ടെ​നി​ന്നും ബൈ​ക്കി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ന്ന സൈ​ത​ല​വി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സൈ​ദ​ല​വി ഏ​റെ ദൂ​രം തെ​റി​ച്ചു​പോ​യി. തു​ട​ർ​ന്ന് ബൈ​ക്ക് നി​ർ​ത്താ​തെ ക​ട​ന്ന് പോ​വു​ക​യും ചെ​യ്തു. മു​ന്നു​പേ​രു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ൽ നി​ന്ന് ഒ​രാ​ൾ അ​വി​ടെ ത​ന്നെ തെ​റി​ച്ച് വീ​ഴു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഈ ​വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബൈ​ക്കി​ലെ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ട​ർ​ഫി​ൽ ഫു​ട്‌​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ശ്രീ​കൃ​ഷ്ണ​പു​രം: ട​ർ​ഫി​ൽ ഫു​ട്‌​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം തോ​ട്ട​ര എ​ൽ. പി. ​സ്കൂ​ളി​നു സ​മീ​പം കോ​ട്ട​യി​ൽ രാ​ജ​ൻ-​ദീ​പ മ​ക​ൻ ദ​മ്പ​തി​മാ​രു​ടെ ദി​ൽ​രാ​ജ് ആ​ണ് മ​രി​ച്ച​ത്. 16 വ​യ​സാ​യി​രു​ന്നു. ക​രി​മ്പു​ഴ​യി​ലെ ട​ർ​ഫി​ൽ കൂ​ട്ടു​കാ​രു​മാ​യി ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ദി​ൽ​രാ​ജ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മാ​ങ്ങോ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

മൂ​വാ​റ്റു​പു​ഴ ഭദ്രാസന മുൻ അധ്യക്ഷനും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മുൻ ഡ​യ​റ​ക്ട​റുമായ ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്‌ പിതാവ് കാ​ലം ചെ​യ്തു

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്‌ കാ​ലം ചെ​യ്തു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​യി​രു​ന്നു അ​ന്ത്യം. രൂ​പ​ത അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ ശേ​ഷം തി​രു​വ​ല്ല അ​ര​മ​ന​യി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മൂ​വാ​റ്റു​പു​ഴ ഭ​ദ്ര​സ​ന​ത്തി​ന്‍റെ മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്. 1945 മേ​യ് 25ന് ​തി​രു​വ​ല്ല​യി​ലെ ക​ല്ലൂ​പ്പാ​റ​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ൽ​നി​ന്ന് ത​ത്ത്വ​ശാ​സ്ത്ര​പ​ഠ​ന​വും റോ​മി​ലെ പ്രൊ​പ്പ​ഗ​ണ്ട കോ​ള​ജി​ൽ​നി​ന്ന് ദൈ​വ​ശാ​സ്ത്ര​പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി. റോ​മി​ലെ ഉ​ർ​ബാ​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബൈ​ബി​ൾ തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ, തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ എ​ന്നീ പ​ദ​വി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു. 2008 ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​നാ​ണ് മൂ​വാ​റ്റു​പു​ഴ രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്. ക​ബ​റ​ട​ക്കം തി​ങ്ക​ൾ.

Read More

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

തേ​ർ​ത്ത​ല്ലി: ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ ആ​ല​ക്കോ​ട് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. പി.​വി. നി​തി​നാ​ണ് (34) അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വു​മാ​യി പെ​രി​ങ്ങാ​ല​യി​ൽ നി​ന്ന് പൊ​ലി​സ് പി​ടി​യി​ലാ​യ​ത്. ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ആ​ർ. രാ​ജേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് എം.​പി. ഹാ​രീ​സ്, സി.​കെ. ഷി​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​ആ​ർ. വി​നീ​ത്, പി.​ജി. വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More