രാമങ്കരി: എസി റോഡിന്റെ വീതിയില്ലായ്മ മൂലം ടൂവീലറുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നതിനൊപ്പം ഇടിക്കുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നതും പതിവ് സംഭവമാകുന്നു. കഴിഞ്ഞദിവസം വൈകിട്ട് കിടങ്ങറ കോരവളവിന് സമീപം രാമങ്കരി വാണിയപ്പുരയ്ക്കൽ ആര്യമോൾ തോമസ് (43) അപകടത്തിൽപ്പെട്ടത് ഇത്തരത്തിലൊരു സംഭവമാണ്. ചങ്ങനാശേരിയിലേക്കു പോകുകയായിരുന്ന ഇവരുടെ ടൂവീലറിൽ പിന്നാലെ സഞ്ചരിച്ചിരുന്ന മിനിലോറി (ദോസ്ത്) നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. വലതുകൈ ഒടിയുകയും മാരകമായി പരിക്കേൽക്കുകയും ചെയ്ത ഇവരെ നാട്ടുകാരാണ് പിന്നീട് ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സംഭവത്തിന് ഏതാനും മണിക്കൂറുകൾ മുന്‍പ് ആലപ്പുഴനിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കാർ രാമങ്കരി ജംഗ്ഷനിൽ നിയന്ത്രണം വിട്ട് ഫുഡ്പാത്ത് ഡിവൈഡറിനോട് ചേർത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഉണ്ടായി. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. സ്കൂട്ടറിനു സമീപം പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്കൂട്ടറിനും കേടുപാടുകൾ സംഭവിക്കുകയുണ്ടായി. എസി റോഡിൽ ഒന്നിന് പുറകെ ഒന്നായി അപകടങ്ങൾ തുടർക്കഥയായി…
Read MoreCategory: Edition News
പരിമിതികളെ മറികടന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം വിജയക്കുതിപ്പ് തുടരുന്നു
ഇരിങ്ങാലക്കുട: പരിമിതികളെ മറികടന്ന് ഉല്ലാസയാത്രകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച ഉല്ലാസയാത്രകളിൽ സംസ്ഥാനതലത്തിൽ ഇരിങ്ങാലക്കുടയ്ക്കു രണ്ടാംസ്ഥാനമാണ്. ലക്ഷ്യമിട്ട വരുമാനത്തിന്റെ 147.13 ശതമാനം കൈവരിച്ചാണ് നേട്ടം സ്വന്തമാക്കിയത്. 149.70 ശതമാനം വരുമാനം നേടിയ ചേർത്തലയാണ് ഒന്നാംസ്ഥാനത്ത്. കാഞ്ഞങ്ങാട് മൂന്നാമതായി. ആവശ്യത്തിനു ജീവനക്കാരില്ലാതിരുന്നിട്ടും യാത്രക്കാരുടെ താത്പര്യം കണക്കിലെടുത്ത് ഓഗസ്റ്റിലെ അവധിദിനങ്ങളിൽ നടത്തിയ ഉല്ലാസയാത്രകളാണ് ഇരിങ്ങാലക്കുട കെഎസ്ആർടിസിക്കു നേട്ടമായത്. 17 യാത്രകളിൽനിന്നായി 7,35,670 രൂപയുടെ അധികവരുമാനം ലഭിച്ചു. അഞ്ചുലക്ഷം രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യത്തേക്കാൾ ഏറെ ഉയർന്ന വരുമാനം നേടിയതു വൻനേട്ടമായി. സെപ്റ്റംബറിലും നിരവധി വിനോദയാത്രകളാണ് ഇരിങ്ങാലക്കുടയിൽനിന്ന് ഒരുങ്ങുന്നത്. ഇതിൽ ഏറെ ശ്രദ്ധേയം ഹൈദരാബാദ് ഉല്ലാസയാത്രയാണ്. 25നു രാവിലെ ഏഴിന് ഇരിങ്ങാലക്കുടയിൽനിന്നു പുറപ്പെട്ട് 29നു രാത്രി ഒന്പതിനു തിരിച്ചെത്തും. യാത്ര, താമസം, പ്രവേശനഫീസ്, ഭക്ഷണം എന്നിവ ഉൾപ്പടെ ഒരാൾക്ക് 16,480 രൂപയാണു നിരക്ക്.…
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ
കൊടുങ്ങല്ലൂർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതിയെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി തോണ്ടുപറമ്പിൽ മുഹമ്മദ് ആസിഫിനെയാണ് (24) അറസ്റ്റ് ചെയ്തത്. ജോർജിയയിൽ ജോലി വാഗ്ദാനം ചെയ്ത പ്രതി എടവിലങ്ങ് സ്വദേശിയിൽനിന്നു 22.46 ലക്ഷം രൂപയാണ് തട്ടിയത്. എടവിലങ്ങ് പൊടിയൻ ബസാർ എരാശേരി അശ്വിൻ കൃഷ്ണയിൽ (26) നിന്നാണു 22,46,430 രൂപ തട്ടിയെടുത്തത്. റേഡിയോഗ്രഫർ ജോലി ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിച്ചത്. പ്രതി സിംഗപ്പുരിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയതായി റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമിനു ലഭിച്ച വിവരത്തെ തുടർന്നു പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2025 മാർച്ച് 24 മുതൽ 2026 ഫെബ്രുവരി 13 വരെ വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ട് മുഖേന പണം വാങ്ങുകയായിരുന്നു.
Read Moreവീണ്ടും മഴ വരുന്നു; തിങ്കളാഴ്ച മുതൽ ശക്തമാകും, മൂന്നിടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreവൈദ്യുതി പ്രതിസന്ധി: 2,130 കോടിയുടെ ബാധ്യതക്ക് പിന്നിൽ ഒത്തുകളിയെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ലഭ്യമാക്കേണ്ട ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കേരളത്തിന് കോടികളുടെ അധിക ബാധ്യത വരുത്തിവെച്ചത് പിണറായി സർക്കാരും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു. 2014-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവച്ച ദീർഘകാല വൈദ്യുതി കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കി. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ…
Read Moreപൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നം കാണാതായി
സുല്‍ത്താന്‍ ബത്തേരി: കേസില്‍ പിടിച്ചെടുത്ത് പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നം(ഹാന്‍സ്)കാണാതായി. തൊണ്ടിമുതല്‍ നഷ്ടമായത് കഴിഞ്ഞ ദിവസമാണ് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കനത്ത സുരക്ഷയുള്ള സ്റ്റേഷനില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായത് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.
Read Moreനിരവധി മയക്കുമരുന്ന് കേസ്; യുവാവിന് ഒരു വർഷത്തെ കരുതൽ തടങ്കൽ
തിരുവനന്തപുരം : നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ച് ഉത്തരവായി. ബാലുശ്ശേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശിയായ അമർ ജിഹാദ് (29) കോറോത്തുവയൽ വീട്, വട്ടോളി ബസാർ പി.ഒ. എന്നയാളെയാണ് കരുതൽ തടങ്കലിലാക്കിയത്. പൊലിസിന്റെയും എക്സൈസിന്റേതുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് NDPS Act വകുപ്പ് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഒരു വർഷത്തെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയായ അമർ ജിഹാദിനെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൌസ് ഓഫീസർ സമർപ്പിച്ച പ്രൊപ്പോസൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്തത് പ്രകാരം ആഭ്യന്തരവകുപ്പ് അമർ ജിഹാദ് എന്ന പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം ഒരു…
Read Moreയുവാവിന്റെ ദുരൂഹമരണം: പൊലിസ് അന്വേഷണം തുടങ്ങി
തലശേരി: തലശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് ഏഴോം പറമ്പത്ത് വീട്ടിൽ എസ്.കെ. ശ്രീകാന്ത് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഇയാൾക്ക് മർദനമറ്റതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹൃദ്രോഗത്തിന് മരുന്നുവാങ്ങാൻ വന്നയാളുമായി ശ്രീകാന്ത് പലതവണ കലഹിക്കാൻ ശ്രമിച്ചതായും തുടർന്ന് അയാൾ തള്ളിമാറ്റുമ്പോൾ ശ്രീകാന്ത് വീണതായും പറയുന്നുണ്ട്.എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ശ്രീകാന്ത് അവിവാഹിതനാണ്. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് ഇയാളുടെ പക്കലുണ്ടായിരുന്നു.ദേഹമാസകലം രക്തംപുരണ്ട നിലയിലാണ് ശ്രീകാന്തിനെ കണ്ടെത്തിയത്. ഉടൻ തന്നെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശ്രീകാന്തിന്റെ കൈയിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ കാണാതായതായി പരാതിയുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന്…
Read Moreമുട്ടില്‍ മരംമുറി: കുറ്റപത്രം വായിക്കുന്നത് 19 ലേക്ക് മാറ്റി
കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചന കേസില്‍ പ്രതികളായ അഗസ്റ്റിന് സഹോദരന്മാര്ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് 19 ലേക്ക് മാറ്റി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് 19 ലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പ്രതികള്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയോ ഹാജരാകണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരം മൂന്നുപേരും ഹാജരായിരുന്നു. മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നടപടി പുരോഗമിക്കുകയാണെന്ന് പ്രതികള്‍ അറിയിച്ചതിനാല്‍ നേരത്തെ പലതവണ കേസ് മാറ്റിവച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ഹാജരാവാന്‍ പ്രതികള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍, അഭിഭാഷകന് മാത്രമായിരുന്നു കോടതിയില്‍ ഹാജരായത്. ഹൈക്കോടതിയില്‍ സ്റ്റേ പെറ്റിഷന്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ നടപടി അറിഞ്ഞ ശേഷം വിചാരണ കോടതി നടപടികളിലേക്ക് കടക്കാമെന്നും അഭിഭാഷകന് അറിയിച്ചതോടെ കേസ് വീണ്ടും മാറ്റിവച്ചു. ഇതോടെ…
Read Moreഅടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്… ടാസ് നാടകോത്സവം നാളെ മുതൽ
തൃശൂർ: സാംസ്കാരികനഗരിയിൽ വീണ്ടും നാടകാവേശത്തിന് അരങ്ങുണരുന്നു. നാലരപ്പതിറ്റാണ്ടോളമായി മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കുന്ന ട്രിച്ചൂർ ആർട്സ് സൊസൈറ്റി (ടാസ്) സംഘടിപ്പിക്കുന്ന 30-ാമത് അഖിലകേരള പ്രഫഷണൽ നാടകോത്സവത്തിനു ടൗണ്‍ഹാൾ വേദിയാകും. ഈ മാസം 12 മുതൽ 23 വരെ ദിവസവും വൈകീട്ട് 6.30നാണു നാടകങ്ങൾ അരങ്ങേറുന്നത്. മേയർ ഡോ. നിജി ജസ്റ്റിൻ മേള ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ നാടകസമിതികൾ മാറ്റുരയ്ക്കുന്ന മേളയിൽ പ്രേക്ഷകർ ഗാലപ് പോളിലൂടെയാണു ജേതാക്കളെ തെരഞ്ഞെടുക്കുക. ജോസ് ആലുക്കാസ് എവർ റോളിംഗ് ഗോൾഡ് ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തിൽ ശ്രീകുമാർ മാരാത്ത് രചിച്ച് ജയചന്ദ്രൻ സംവിധാനം ചെയ്ത “ശശാങ്കന്റെ പുഷ്പകവിമാനം’ ആണ് ആദ്യം അരങ്ങിലെത്തുക. നാടകമത്സരത്തിനു മുന്നോടിയായി ദിവസവും വൈകീട്ട് ആറിന് നാടക-കലാ-സിനിമ-സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. 24നു വൈകീട്ട് 5.30നു നടക്കുന്ന സമാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവാർഡ് പ്രഖ്യാപനവും സമ്മാനദാനവും നിർവഹിക്കും.…
Read More