പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ നിരന്തരലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിയെയും സഹായമൊരുക്കി നല്കിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ഐവര്‍കാല പ്ലാവിള പടിഞ്ഞാറേതില്‍ അനില്‍കുമാർ(45), ലത (47) എന്നിവരാണ് പിടിയിലായത്. ലതയുടെ രണ്ടാം ഭര്‍ത്താവാണ് അനില്‍ കുമാർ. 2023 സെപ്റ്റംബര്‍ ഒന്നുമുതല്‍ 2024 മേയ് 31 വരെയുള്ള കാലയളവിലാണ് ലൈംഗികപീഡനത്തിന് കുട്ടി ഇരയായത്. കുട്ടിയുടെ മൊഴിയനുസരിച്ച് ലതയ്ക്കെതിരേയും ബലാല്‍സംഗത്തിനും പോക്സോ പ്രകാരവും, ബാലനീതി നിയമം അനുസരിച്ചും കേസെടുക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന് നേരത്തേ ഉപേക്ഷിച്ചുപോയിട്ടുള്ളതും, ഇപ്പോള്‍ അമ്മയോടും ഇളയ സഹോദരനോടും രണ്ടാനച്ഛനോടും ഒപ്പം മറ്റൊരു സ്ഥലത്ത് താമസിച്ചു വരികയുമാണ്. 21ന് കുട്ടിയുടെ മാതാവാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. കുട്ടിയുടെ വിശദമായ മൊഴി വനിതാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ, ആർ. ഷെമിമോള്‍ രേഖപ്പെടുത്തിയാണ് കേസെടുത്തത്.
Read MoreCategory: Edition News
കപ്പല്‍ അപകടങ്ങള്‍; കൂടുതല്‍ നടപടികളിലേക്ക് കോസ്റ്റല്‍ പോലീസ്; ക്യാപ്റ്റന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചി: കൊച്ചിയുടെ പുറംകടലിലുണ്ടായ കപ്പല്‍ അപകടങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്ന് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ്. ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ ചരക്ക് കപ്പലില്‍ നിന്ന് കാണാതായ നാല് ജീവനക്കാരുടെ വിവരങ്ങള്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കാണാതായ നാലു ജീവനക്കാരുടെ ഡിഎന്‍എ, വിരലടയാള വിവരങ്ങള്‍ എന്നിവ നല്‍കാനാണ് കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ അര്‍ത്തുങ്കല്‍ തീരത്തടിഞ്ഞ മൃതദേഹങ്ങളില്‍ ഒന്ന് കാണാതായ ഇന്തോനേഷ്യക്കാരന്റേതാണെന്ന് സംശയിക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കപ്പല്‍ കമ്പനി ഇന്തോനേഷ്യക്കാരന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, കപ്പലില്‍ നിന്നും കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തെരച്ചില്‍ പ്രോട്ടോക്കോള്‍ പ്രകാരം അവസാനിപ്പിച്ചിരുന്നു. ക്യാപ്റ്റന്റെ മൊഴി രേഖപ്പെടുത്തി കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 യുടെ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടറുടെ മൊഴി കോസ്റ്റല്‍ പോലീസ് കഴിഞ്ഞ…
Read Moreസ്പെഷൽ ട്രെയിനുകളിലെ ഐസിഎഫ് കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ; ആദ്യഘട്ടം 900 കോച്ചുകൾ ഒഴിവാക്കും
കൊല്ലം: രാജ്യത്താകമാനം സർവീസ് നടത്തിവരുന്ന സ്പെഷൽ ട്രെയിനുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഐസിഎഫ് കോച്ചുകൾ പിൻവലിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.കോച്ചുകളുടെ ഗുണനിലവാരം സംബന്ധിച്ച് യാത്രക്കാരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്നും പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഐസിഎഫ് രൂപകൽപ്പന ചെയ്ത പഴയ ഗരീബ് രഥ് എക്സ്പ്രസ് കോച്ചുകൾ പാസഞ്ചർ സർവീസുകളിൽ നിന്ന് ഉടൻ റെയിൽവേ ബോർഡ് നിർദേശിച്ചത്. ഗരീബ് രഥ് കോച്ചുകളുടെ ഉത്പാദനം റെയിൽവേ 2024-ൽ പൂർണമായും നിർത്തി വയ്ക്കുകയുണ്ടായി. ഈ പഴയ കോച്ചുകളാണ് പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നതിന് ഉപയോഗിച്ച് വന്നിരുന്നത്.ഇലക്ടിക്കൽ, മെക്കാനിക്കൽ പ്രശ്നങ്ങൾ കാരണം ഈ കോച്ചുകൾ തകരാറിലാകുന്നത് പതിവ് സംഭവമായിരുന്നു. ഇത് സ്പെഷൽ ട്രെയിൻ സർവീസുകളുടെ സമയ കൃത്യതയെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല തകരാർ സംഭവിച്ചാൽ അത് പരിഹരിക്കുന്നതിന് സ്പെയർ പാർട്സുകളും ലഭ്യമായിരുന്നില്ല. വിവിധ സോണുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം പരാതിയായി റെയിൽവേ മന്ത്രാലയത്തിന് റിപ്പോർട്ടും ചെയ്തു.ഇതിൻ്റെ അടിസ്ഥാനത്തിലാണ്…
Read Moreപോര് മുറുകുന്നു ; ഗവര്‍ണറെ വിമര്‍ശിച്ചും വിദ്യാഭ്യാസമന്ത്രിയെ പുകഴ്ത്തിയും സിപിഎം മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണറെ വിമര്‍ശിച്ചും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ പുകഴ്ത്തിയും സിപിഎം മുഖപത്രം ദേശാഭിമാനി. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചനയുടെ പേരിലാണ് മന്ത്രിമാരും ഗവര്‍ണറുമായി തെറ്റിയത്. രാജ്ഭവനില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടി മന്ത്രി വി. ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം അംഗീകരിക്കില്ലെന്നാണ് ദേശാഭിമാനിയുടെ നിലപാട്. രാജ്ഭവനെ ആര്‍എസ്എസിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെയാണ് ദേശാഭിമാനി വിമര്‍ശനം ഉന്നയിക്കുന്നത്. മന്ത്രിയുടെ നടപടി ന്യായമാണെന്നും പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ഗവര്‍ണറുടെ ആരോപണത്തെ തള്ളിയാണ് മന്ത്രിയെ പാര്‍ട്ടി പത്രം പുകഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് രണ്ട് ദിവസമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളും സിപിഎം, സിപിഐ നേതാക്കളും ഗവര്‍ണര്‍ക്കെതിരേ നിശിതമായി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
Read Moreബോട്ടുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്യുന്ന കുട്ടനാട്ടുകാർ യാത്രാക്ലേശത്തിൽ വലയുന്നു; ജലഗതാഗത വകുപ്പിനെതിരെ നാട്ടുകാർ
കുട്ടനാട്: ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്യുന്ന കുട്ടനാട്ടുകാർ യാത്രാക്ലേശത്താൽ വലയുന്നു. പ്രധാന സർവീസുകൾ താറുമാറായി. അറ്റകുറ്റപ്പണിക്കായി കയറ്റുന്ന ബോട്ടുകൾ സമയബദ്ധമായി പണി പൂർത്തിയാക്കി ഇറക്കാത്തതും പകരം ബോട്ടിടാത്തതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് യാത്രക്കാർ പറയുന്നു. കൈനകരി, കുട്ടമംഗലം, കുപ്പപ്പുറം, കായൽ മേഖലകളിലുള്ളവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. രാവിലത്തെ സമയങ്ങളിൽ ഈ പ്രദേശങ്ങളെ ബന്ധപ്പെടുത്തി സർവീസ് നടത്തിയിരുന്ന എ-47, എ-84 എന്നീ ബോട്ടുകൾ അറ്റകുറ്റപ്പണിക്കായി കയറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എ-47 ബോട്ട് പുലർച്ചെ നെടുമുടിയിൽനിന്ന് പുറപ്പെട്ട് ഏഴുമണിയോടെ ആലപ്പുഴയിൽ എത്തുന്ന നിലയിലാണ് സർവീസ് നടത്തിയിരുന്നത്. എ-87 ബോട്ട് നെടുമുടിയിൽനിന്ന് പുറപ്പെട്ട് കായൽപ്പുറത്തുവന്ന് അവിടെനിന്ന് ആലപ്പുഴയിൽ എത്തുന്ന നിലയിലുമാണ് സർവീസ് നടത്തിയിരുന്നത്. കൈനകരിയിലെ ഉൾപ്രദേശങ്ങളിലും കായൽ മേഖലയിലുമുള്ളവർക്കും ആലപ്പുഴയിൽ എത്തുന്നതിനും സമയബദ്ധമായി ട്രെയിനിൽ എറണാകുളത്തുൾപ്പെടെ പോയി ജോലിചെയ്യുന്നവർക്കും ഏറെ ഗുണകരമായിരുന്നു ഈ സർവീസുകൾ. എ-47 ബോട്ട് സർവീസ് നിർത്തിയിട്ട് മൂന്നാഴ്ചയോളമായി.…
Read Moreഅമ്പലപ്പുഴയിൽ കഞ്ചാവുവേട്ടയ്ക്കിറങ്ങി പോലീസ്; രണ്ടര കിലോ കഞ്ചാവുമായി ബിഹാർ സ്വദേശികൾ അറസ്റ്റിൽ
അമ്പലപ്പുഴ: രണ്ടര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ദൊഘ്രാഹയിൽ നിന്നും അമ്പലപ്പുഴ കാക്കാഴം പക്കി പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലി രാജ അൻസാരി ( 37), എം.ഡി അക്ബർ ( 49) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡി വൈ എസ് പി കെ.എൻ രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, ജി.എസ്ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയശങ്കർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു,…
Read Moreമലാപ്പറമ്പ് പെണ്‍വാണിഭം; പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
കോഴിക്കോട്: വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മലാപ്പപറമ്പ് പെൺവാണിഭക്കേസിൽ പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് ആലോചിക്കുന്നു. നിലവില്‍ പ്രതികള്‍ക്കെതിരേ ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതികളായ പോലീസ് ഡ്രൈവര്‍മാര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പോലീസിലെ ഉന്നതര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. ഭൂമി ഇടപാടുകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതുകൂടി ചേര്‍ത്തുകൊണ്ടായിരിക്കും കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുക. ഭൂമാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും.നിലവില്‍ രണ്ടുപേരും സസ്പെന്‍ഷനിലാണ്. കൂടുതല്‍ വകുപ്പുതല നടപടിയും അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും.
Read Moreപരസ്പരം കണ്ടപ്പോൾ സഹോദരങ്ങളുടെ കണ്ണുനിറഞ്ഞു; പത്തു മാസങ്ങൾക്കുശേഷം അശോക് ഗൗഡ നാട്ടിലേക്ക്
കാഞ്ഞിരപ്പള്ളി: അശോക് രാജാറാം ഗൗഡ എന്ന സഹോദരനെ കണ്ടപ്പോൾ രമേശ് രാജാറാം ഗൗഡയുടെ കണ്ണുനിറഞ്ഞു. അത് സന്തോഷത്തിന്റെ കണ്ണീരായിരുന്നു. പത്തുമാസം മുന്‍പു കൺമുന്നിൽനിന്നു മറഞ്ഞ സഹോദരനെ കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീർ. ട്രെയിൻ മാറിക്കയറി കേരളത്തിലെത്തി അലഞ്ഞുനടന്ന മഹാരാഷ്ട്ര സ്വദേശിയായ അശോക് രാജാറാം ഗൗഡ ഒടുവിൽ സ്വന്തം നാട്ടിലേക്കു പോയി. മാനസിക വെല്ലുവിളി നേരിടുന്ന അശോക് രാജാറാം ഗൗഡ പത്തു മാസം മുന്‍പാണ് ട്രെയിൻ മാറിക്കയറിയതിനെത്തുടർന്ന് കേരളത്തിലെത്തുന്നത്. പൊൻകുന്നത്ത് അലഞ്ഞുതിരിഞ്ഞു നടന്ന അശോകിനെ കണ്ട ഹോട്ടലുടമ വേണുധരൻ പിള്ളയ്ക്ക് തോന്നിയ സംശയമാണ് ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിലേക്ക് എത്തിയത്. പണം കൊടുത്തിട്ടും വാങ്ങാതിരുന്ന അശോകിനോട് വേണുധരൻ പിള്ള നാട് എവിടെയാണെന്നടക്കം ചോദിച്ച് മനസിലാക്കി. തുടർന്നു സിന്ധുദുർഗ് ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പോലീസ് സ്റ്റേഷൻ മുഖാന്തിരം ബന്ധുക്കളെ വിവരം അറിയിച്ചതിനു ശേഷമാണ് ചിറക്കടവ് പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവരെ…
Read Moreസ്കൂൾ ബസ് ഡ്രൈവർ മദ്യലഹരിയിൽ; കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ച് പോലീസ്
പത്തനംതിട്ട: മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കൊകോളത്തി തടത്തില്‍ വീട്ടില്‍ ലിബിന് ചന്ദ്രനെയാണ് (36) ട്രാഫിക് പോലീസ് എസ്ഐ അജി സാമൂവലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. സീനിയർ എസ്പിഒ ജയപ്രകാശ് പിന്നീട് സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. അടുത്ത ട്രിപ്പിലുള്ള വിദ്യാർഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്കൂളിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വാഹനപരിശോധനയ്ക്കിടെ ഇലന്തൂരിലെ സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ കുടുങ്ങിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. പത്തനംതിട്ട എസ്ഐ ഷിജു പി. സാം, സിപിഒ ശരത് ലാല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreഷാഫിയെയും രാഹുലിനെയും വിമർശിച്ച് രമേശ് ചെന്നിത്തല; തെരഞ്ഞെടുപ്പ് രംഗത്ത് നില്ക്കുമ്പോള് യുവനേതാക്കൾ സൂക്ഷ്മത പുലര്‍ത്തണം
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയിലെ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിന്റെയും പെരുമാറ്റത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇരുവരും കുറെ കൂടി ഗൗരവമായും സൂക്ഷ്മതയോടെയും പെരുമാറണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്ത് നില്ക്കുമ്പോള് സൂക്ഷ്മത പുലര്‍ത്താന്‍ യുവനേതാക്കള്‍ എന്ന നിലയില്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ചെറിയ ചലനം പോലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചതിനെയാണ് ചെന്നിത്തല വിമര്‍ശിച്ചത്. ഇത് പാര്‍ട്ടിക്ക് പ്രതിരോധിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. അന്‍വറെ രാത്രിയില്‍ രഹസ്യമായി രാഹുല്‍ പോയി കണ്ടതിനെയും ചെന്നിത്തല വിമര്‍ശിച്ചു. മുസ്ലിം ലീഗുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ലീഗ് താഴെ തട്ടുമുതല്‍ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ…
Read More