തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തില്‍ നിന്നു ജീവനക്കാരികള്‍ പണം അപഹരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും ആവശ്യപ്പെട്ട് പോലീസ് രേഖാമൂലം ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്കി. ഇന്ന് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളായ വലിയതുറ സ്വദേശിനികള്ക്കെതിരെയാണ് പരാതി. സ്ഥാപനത്തിന് ലഭിക്കേണ്ട 69 ലക്ഷം രൂപ തിരിമറി നടത്തി അപഹരിച്ചുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ജീവനക്കാരില്‍നിന്നു പോലീസ് മൊഴി ശേഖരിക്കും. കൃഷ്ണകുമാറും ദിയയും തങ്ങളെ തട്ടിക്കൊണ്ട് പോയി പണം വാങ്ങിയെന്ന ജീവനക്കാരികള്‍ നല്കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ജീവനക്കാരികളെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ കൃഷ്ണകുമാറിന്റെ താമസസ്ഥലത്തെയും ഓഫീസിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് നടപടി തുടങ്ങി. കൃഷ്ണകുമാറിന്റെ…
Read MoreCategory: Edition News
മലക്കംമറിഞ്ഞ് വനംമന്ത്രി; മരണത്തില്‍ ഗൂഢാലോചന നടന്നെന്നു പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി ശാസിച്ചില്ലെന്നും എ.കെ. ശശീന്ദ്രന്
കോഴിക്കോട്: നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽനിന്നു പിൻവലിഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രന്. വിദ്യാർഥിയായ അന്തുവിന്റെ മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ഗൂഢാലോചന നടന്നുവെന്നാണ് പറഞ്ഞതെന്നും മന്ത്രി ഇന്നു രാവിലെ മാറ്റിപ്പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ ഒരുപാട് നടന്നു. സംഭവം പുറത്തറിയുന്നതിന് മുന്‍പുതന്നെ മലപ്പുറത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധപ്രകടനം നടത്തി. ഇതാണ് താന്‍ ചൂണ്ടിക്കാണിച്ചത്. താന്‍ പറഞ്ഞതുതന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ ശാസിച്ചു എന്നാണ് മറ്റൊരു വാര്‍ത്ത. ഇത് എവിടെനിന്ന് കിട്ടി. ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കാന്‍ അങ്ങോട്ടു വിളിക്കുകയായിരുന്നു. സംഭവം അദ്ദേഹത്തെ അറിയിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ശശീന്ദ്രന് കുറ്റപ്പെടുത്തി.
Read Moreകോഴിക്കോട്ടെ സെക്സ് റാക്കറ്റ്; മുഖ്യപ്രതി ബിന്ദുവിനെതിരേ മുമ്പും അനാശാസ്യ കേന്ദ്രം നടത്തിയതിന് കേസ്
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദുവിനെതിരേ വേറെയും കേസുകളുള്ളതായി പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിന്റെ പേരില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. വ്യാജസ്വര്‍ണം പണയം വച്ച കേസില്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ബിന്ദു പ്രതിയാണ്. വയനാട്ടില്‍ ചെക്ക് കേസും ബിന്ദുവിന്റെ പേരിലുണ്ട്.സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകളുമായും ഇവര്‍ക്കു ബന്ധമുണ്ട്. മറ്റു ജില്ലകളില്‍ ഇവര്‍ക്കു കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നു പെണ്‍കുട്ടികളെ എത്തിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 25 ഇടപാടുകാര്‍ വരെ ഇവരുടെ ഫ്ളാറ്റില്‍ എത്തിയിരുന്നു. അരലക്ഷത്തിലേറെ രൂപയാണ് ഇതുവഴി ബിന്ദു സമ്പാദിച്ചിരുന്നത്. അതിനിടെ, അനധികൃത മസാജ്, സ്പാ കേന്ദ്രങ്ങളുടെ മറവില്‍ കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ്…
Read Moreഇടതുപക്ഷമെന്ന് മേനിനടിക്കുന്നവർ ആശാ വർക്കർമാരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമെന്ന് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
മാവേലിക്കര: ഇടതുപക്ഷമെന്ന് മേനിനടിക്കുന്ന ഒരു സര്‍ക്കാര്‍ അധ്വാനവര്‍ഗമായ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമാണെന്ന് കേരള മദ്യവിരുദ്ധ മുന്നണി ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. സെക്രട്ടേറിയറ്റിനു മുന്പില് നൂറ്റി ഇരുപത്തിയഞ്ച് ദിവസത്തിലേറെയായി നടക്കുന്ന ആശമാരുടെ രാപകല്‍ സമരം ഇന്ന് ഒരു അന്താരാഷ്ട്ര മാനം കൈവരിച്ചിരിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ്നിന്ന് ആരംഭിച്ച ആശ മാരുടെ രാപകല്‍ സമര യാത്രയ്ക്ക് മാവേലിക്കരയില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് അധ്യക്ഷത വഹിച്ചു. വിവധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ ജാഥാ ക്യാപ്റ്റന്‍ എം.എ ബിന്ദുവിന് സ്വീകരണം നല്കി. മാവേലിക്കര മുനിസിപ്പല്‍ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് സി. കുറ്റിശേരില്‍, അഡ്വ. കെ. സണ്ണിക്കുട്ടി, ചുനക്കര ഹനീഫ, എം.എസ്. ഉണ്ണിത്താന്, കെ. കൃഷ്ണകുമാരി, ആര്. പാര്‍ഥസാരഥി…
Read Moreചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം; പുനരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണം
പത്തനംതിട്ട: വനം വകുപ്പ് കസറ്റഡിയിലിരിക്കേ ചിറ്റാര്‍ സ്വദേശി പി.പി. മത്തായി മരിച്ച സംഭവത്തില്‍ തുടരന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2020 ജൂലൈ 20 നാണ് മത്തായിയുടെ മൃതദേഹം ഇദ്ദേഹത്തിന്റെ കുടുംബവീടായ കുടപ്പനക്കുളത്തെ കിണറ്റില്‍ കാണപ്പെട്ടത്. അന്നേദിവസം വൈകുന്നേരം മത്തായിയെ താമസസ്ഥലമായ അരീക്കക്കാവിലെ വീട്ടില്‍ നിന്നു വനപാലകസംഘം വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. കുടപ്പനക്കുളം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മത്തായിയെ വനത്തിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു. കാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ മത്തായി കിണറ്റിലേക്കു ചാടിയെന്നാണ് വനപാലകര്‍ പറഞ്ഞത്.സംഭവം വിവാദമായതോടെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കാതെ 40 ദിവസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ട് സിബിഐ…
Read Moreകായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍
കൊച്ചി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് കായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍ ഊര്‍ജിതം. ഫോര്‍ട്ടുകൊച്ചി മെഹബൂബ് പാര്‍ക്കിനു സമീപം താമസിക്കുന്ന അലിയുടെ മകന് ഷറഫുദ്ധീനെ (28)യാണ് ഇന്നലെ കാണാതായത്. ഫോര്‍ട്ടുകൊച്ചി അല്‍ ബുക്കര്‍ ജെട്ടിയില്‍ ഇന്നലെ വൈകിട്ട് ആറിന് സുഹൃത്തുക്കളായ മൂന്നു പേര് ചേര്‍ന്ന് കായലില്‍ നീന്തല്‍ ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ രണ്ടു പേര് തിരിച്ചു കയറിയെങ്കിലും ഷറഫുദ്ധീനെ കായലില്‍ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാസേനയും ഫോര്‍ട്ടുകൊച്ചി പോലീസും ഇന്നും തെരച്ചില്‍ തുടരുകയാണ്.
Read Moreദേശീയപാത നിർമാണം നടക്കുന്ന കായംകുളത്ത് രണ്ട് അപകടം; ഒരു മരണം, 3 പേർക്കു പരിക്ക്
കായംകുളം: ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന കായംകുളത്ത് ഇന്നലെ രാത്രി ഉണ്ടായത് രണ്ട് അപകടങ്ങൾ. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയിൽ കെപിഎസി ജംഗ്ഷനും കല്ലുംമൂടിനും ഇടയിൽ സർവീസ് റോഡിന് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന ഓടയിൽ വീണാണു സ്കൂട്ടർ യാത്രികന്റെ മരണം. കായംകുളം നിറയിൽ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പാലമേൽ എരുമക്കുഴി ബാലൻപറമ്പിൽ മഹേഷിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്. അമ്മ: ബിന്ദു.ഇന്നലെ രാത്രി 10 ഓടെ ആരോമലും മറ്റു രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ വണ്ടാനം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു.രാത്രി 11 മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം…
Read Moreഫേസ്ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന
കൊച്ചി: ഫേസ്ബുക്ക് വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുണ്ടന്‍ചിറ ശോഭ(29)യെയാണ് കണ്ണമാലി പോലീസ് ഇൻസ്പെക്ടര്‍ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് ലിങ്ക് വഴി പരസ്യത്തിലൂടെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ചെല്ലാനം സ്വദേശിയില്‍നിന്ന് ഇവര്‍ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളം നോര്‍ത്ത് പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. സമാനരീതിയിലുള്ള തട്ടിപ്പിന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞ് തട്ടിപ്പിന് ഇരയായവര്‍ കണ്ണമാലി പോലീസ് സ്റ്റേഷനിലേക്ക് വിവരങ്ങള്‍ തേടി വിളിക്കുന്നുണ്ട്. നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.
Read Moreആട് ഒരു ഭീകരജീവിയാണ്…!ചപ്പാരപ്പടവിൽ ആട് വെള്ളം കുടിച്ചത് സംഘർഷത്തിൽ കലാശിച്ചു; 2 പേർക്കെതിരേ കേസ്
തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍നിന്ന് ആട് വെള്ളം കുടിച്ച സംഭവം സംഘർഷത്തിൽ കലാശിച്ചു. വീടാക്രമിച്ചതിനു പുറമെ ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു. ഉമ്മയുടെയും മകന്റെയും പേരില്‍ തളിപ്പറന്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന് റിനാസ് എന്നിവരുടെ പേരിലാണ് കേസ്.കഴിഞ്ഞ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു സംഭവം. പയ്യന്നൂര്‍ കൊക്കാനിശേരി സ്വദേശിയും ഇപ്പോള്‍ പെരുമളാബാദ് ഉപ്പുവളപ്പില് താമസക്കാരനുമായ ചേക്കിന്റകത്ത് സി.എച്ച്. ഇഷാക്കിന്റെ (59) പരാതിയിലാണ് കേസ്. ഇഷാക്കിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട് ആയിഷ കൊണ്ടു പോകുകയായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിലാണ് വഴക്ക് ആരംഭിച്ചത്. വഴക്കിനിടയില്‍ വീടിന്റെ ജനല്‍ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത് 2000 രൂപയുടെ നഷ്ടം വരുത്തുകയും കത്തിവീശി മുഖത്തും ചെവിയിലും പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇഷാക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreരാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തി; വീട്ടമ്മയുടെ പരാതിയിൽ അടൂർ എസ്ഐക്കു സ്ഥലംമാറ്റം
അടൂർ: ജാമ്യമില്ലാ കേസെടുത്ത ആളെ അന്വേഷിച്ച് രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയിൽ എസ്ഐയ്ക്ക് സ്ഥലംമാറ്റം. അടൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കൺട്രാൾ റൂമിലേക്ക് സ്ഥലം മാറ്റിയത്. അടൂർ കരുവാറ്റ മേരീഭവനിൽ ജോമോന്റെ ഭാര്യ ഐനസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. വീട്ടിൽ താനും രണ്ട് പെൺമക്കളും മാത്രം ഉള്ളപ്പോൾ എസ്ഐയും മറ്റ് ഏഴ് പോലീസുകാരും എത്തിയെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയതായും ഐനസ് പാരാതിയിൽ പറയുന്നു. കഴിഞ്ഞ മേയ് ഒന്‍പതിന് കരുവാറ്റ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഘർഷമുണ്ടാക്കി എന്നതിന് ജോമോനെതിരേ അടൂർ പോലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു.
Read More