മാവേലിക്കര: ഇടതുപക്ഷമെന്ന് മേനിനടിക്കുന്ന ഒരു സര്‍ക്കാര്‍ അധ്വാനവര്‍ഗമായ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമാണെന്ന് കേരള മദ്യവിരുദ്ധ മുന്നണി ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.
സെക്രട്ടേറിയറ്റിനു മുന്പില് നൂറ്റി ഇരുപത്തിയഞ്ച് ദിവസത്തിലേറെയായി നടക്കുന്ന ആശമാരുടെ രാപകല്‍ സമരം ഇന്ന് ഒരു അന്താരാഷ്ട്ര മാനം കൈവരിച്ചിരിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ്നിന്ന് ആരംഭിച്ച ആശ മാരുടെ രാപകല്‍ സമര യാത്രയ്ക്ക് മാവേലിക്കരയില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് അധ്യക്ഷത വഹിച്ചു. വിവധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ ജാഥാ ക്യാപ്റ്റന്‍ എം.എ ബിന്ദുവിന് സ്വീകരണം നല്കി. മാവേലിക്കര മുനിസിപ്പല്‍ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍ മുഖ്യപ്രഭാഷണം നടത്തി.
തോമസ് സി. കുറ്റിശേരില്‍, അഡ്വ. കെ. സണ്ണിക്കുട്ടി, ചുനക്കര ഹനീഫ, എം.എസ്. ഉണ്ണിത്താന്, കെ. കൃഷ്ണകുമാരി, ആര്. പാര്‍ഥസാരഥി വര്‍മ, കെ. ബാലകൃഷ്ണന്, കെ.ആര്. ഓമനക്കുട്ടന്, വിജയ ചന്ദ്രന്, എന്‍.ഗോവിന്ദന് നമ്പൂതിരി, ഉമ്മന്‍ ചെറിയാന്, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ജാഥാ ക്യാപ്റ്റന്‍ എം.എ. ബിന്ദു സ്വീകരണത്തിനു മറുപടി നല്‍കിക്കൊണ്ട് സംസാരിച്ചു. സോമവല്ലി സാഗര്‍ സ്വാഗതവും മാജിദാ ഫസല്‍ കൃതജ്ഞതയും പറഞ്ഞു.