കെ​എ​സ്ആ​ർ​ടി​സി ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് പു​തു​ക്ക​ൽ! 500 രൂപ പി​ഴ ആ​വ​ശ്യ​പ്പെ​ട്ടു; എ​ടി​ഒയെ ഉ​പ​രോ​ധി​ച്ചു

ആ​ലു​വ: കെ​എ​സ്ആ​ർ​ടി​സി ആ​ലു​വ ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ് പു​തു​ക്കാ​ൻ വൈ​കി​യ​തി​ന് വ​ലി​യ തു​ക പി​ഴ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ എ​ടി​ഒ ചേം​ബ​ർ ഉ​പ​രോ​ധി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി എ​ടി​ഒ​യു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ അ​പേ​ക്ഷ ന​ൽ​കി പി​ഴ ഇ​ല്ലാ​തെ കാ​ർ​ഡ് കൊ​ടു​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

50ഓ​ളം കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് കാ​ർ​ഡ് പു​തു​ക്കാ​ൻ താ​മ​സി​ച്ചു​പോ​യ കാ​ര​ണ​ത്താ​ൽ 500 രൂ​പ പി​ഴ അ​ട​യ്‌​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ കാ​ർ​ഡി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളി​ൽ പു​തു​ക്കാ​ൻ അ​ത്ത​രം ഒ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് കു​ട്ടി​ക​ൾ ആ​രോ​പി​ച്ചു. ഉ​പ​രോ​ധ സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ട​പെ​ടു​ക​യും എ​ടി​ഒ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts