പാലക്കാട്: ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനയെ എത്തിച്ചു. വയനാട്ടിൽനിന്നാണ് കുങ്കിയാനയെ എത്തിച്ചത്. ഒന്‍പതോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. ആനയെ ഏതുവഴിയാണ് കാട്ടിലെത്തിക്കുക, എത്രദൂരം ഉൾക്കാട്ടിലേക്ക് കയറ്റണം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ പദ്ധതി തയാറാക്കിയശേഷം ഉച്ചയോടെ ദൗത്യം ആരംഭിക്കാനാണ് വനം വകുപ്പ് തീരുമാനം. ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ അറുപതുകാരനെ കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്നിരുന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. നടക്കാനിറങ്ങിയ ശിവരാമൻ, ആനയുടെ ചിന്നംവിളി കേട്ട് സമീപത്തെ വയലിലേക്ക് ഓടിമാറിയെങ്കിലും ആന പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പാലക്കാട് ഡിഎഫ്ഒ ഓഫീസും ഉപരോധിച്ചിരുന്നു.
Read MoreCategory: Palakkad
പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ഗൃഹനാഥനെകാട്ടാന ചവിട്ടിക്കൊന്നു; ഇത്രയും പുലർച്ചെ നടക്കാനിറങ്ങിയതെന്തിനെന്ന് ഡിഎഫ് ഒ; പ്രതിഷേധിച്ച് നാട്ടുകാർ
പാലക്കാട് : പയറ്റാംകുന്നത്ത് പ്രധാന റോഡിൽ നടക്കാനിറങ്ങിയ ഗൃഹനാഥനെ ആന ചവിട്ടി കൊന്നു. ധോണി സ്വദേശി സ്വദേശി ശിവരാമനാണ് (60) മരിച്ചത്. പുലർച്ചെ 5.20നാണ് സംഭവം. ശിവരാമനടക്കം ഒന്‍പതോളം പേർ രാവിലെ നടക്കാനിറങ്ങിയതായിരുന്നു.പയറ്റാം കുന്നത്ത് പ്രധാന റോഡിനു സമീപം കാട്ടാനയെ കണ്ട എല്ലാവരും മുന്നോട്ടോടിയപ്പോൾ ശിവരമാൻ പാടത്തേക്ക് ഓടുകയായിരുന്നു. പാടത്ത് ചെളിയിൽ കാലുപുതഞ്ഞ ശിവരാമന് ഓടാൻ സാധിച്ചില്ല. പിന്നാലെയെത്തിയ ആന ശിവരാമനെ ആക്രമിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ആനയെ വിരട്ടി ഓടിച്ചശേഷം ശിവരാമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതിഷേധംസംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പാലക്കാട് ഡിഎഫ്ഒ ഓഫീസ് നാട്ടുകാർ ഉപരോധിക്കുകയാണ്. അപകട വിവരം ഡിഎഫ്ഒയെ നാട്ടുകാർ അറിയിച്ചപ്പോൾ എന്തിനാണ് ഈ സമയത്ത് നടക്കാൻ പോയതെന്ന മറുപടിയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഓഫീസ് ഉപരോധിക്കുന്നത്. ഇവിടെ പതിവായി ഇറങ്ങാറുള്ള പിടി…
Read More“സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാൻ ഡാമൊന്നും തുറന്നുവിടരുതേ’: പരിഹസിച്ച് വിനയപുരസരം ബൽറാം
സ്വന്തം ലേഖകൻപാലക്കാട്: മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ തിരികെ മന്ത്രിയാക്കാൻ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഒന്നാം പിണറായി സർക്കാരിൽ രാജി വയ്ക്കേണ്ടിവന്ന ഇ.പി. ജയരാജനെ പ്രളയകാലത്ത് തിരിച്ചെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബൽറാമിൻഫെ ഫേസ്ബുക്ക് പോസ്റ്റ്. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബന്ധു നിയമനം കൈയോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസരം അഭ്യർത്ഥിക്കുന്നു.
Read Moreപാലക്കാട് തങ്കം ആശുപത്രിയിൽ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു! അനസ്തേഷ്യ നൽകിയതിലെ പിഴവെന്ന് ബന്ധുക്കൾ
സ്വന്തം ലേഖകൻ പാലക്കാട്: പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സ പിഴവു കാരണം യുവതി മരിച്ചതായി പരാതി. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാർത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്. അനസ്തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും കാർത്തികയുടെ ബന്ധുക്കൾ ആരോപിച്ചു ശസ്ത്രക്രിയയ്ക്കിടെയാണ് പാലക്കാട് കോങ്ങാട് ചെറായി സ്വദേശിനി കാർത്തിക മരിച്ചത്. ഇന്നലെ രാത്രി ഏഴിന് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കാർത്തിക രാത്രി ഒന്‍പതിനാണ് മരിച്ചത്. കാർത്തികയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുകാലുകൾക്കും തളർച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കാലിൽ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കാർത്തികയുടെ ആരോഗ്യസ്ഥിതി…
Read Moreപൊള്ളാച്ചി ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയ നാലുദിവസം പ്രായമായ കുഞ്ഞിനെ പാലക്കാട് കണ്ടെത്തി
പാലക്കാട്: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പാലക്കാട് നിന്നും കണ്ടെത്തി. രണ്ടുസ്ത്രീകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ നാലുദിവസം പ്രായമായ കുഞ്ഞിനെ പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞിനെ കണ്ടെത്തിയ കൊടുവായൂരിലെ വീട്ടുകാരിൽ നിന്നും പോലീസ് വിശദമായ മൊഴി ശേഖരിച്ചുവരികയാണ്. കുഞ്ഞ് എങ്ങനെ ഇവിടെ എത്തി എന്നതും ആരാണ് കൊണ്ടുവന്നത് എന്നതും എന്തിനാണ് ഇവിടേക്ക് കുഞ്ഞിനെ എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. പൊള്ളാച്ചി ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളുടെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് രണ്ടു സ്ത്രീകൾ തട്ടിക്കൊണ്ടു പോയത്. പൊള്ളാച്ചിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിയത് രണ്ടു സ്ത്രീകള്‍ ചേർന്നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതും പിന്നീട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും…
Read Moreട്രെയിനിൽ പെണ്‍കുട്ടിക്കുനേരേ ആക്രമണം; രണ്ടു പ്രതികൾ കസ്റ്റഡിയിലെന്നു സൂചന; അന്വേഷണ ചുമതല പാലക്കാട് ഡിഎസ്ആർപിക്ക് കൈമാറി
കൊച്ചി: ട്രെയിനിൽ പതിനാറുകാരിക്കുനേരെ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മർദിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണ ചുമതല പാലക്കാട് ഡിഎസ്ആർപി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് റെയിൽവേ പോലീസ്) രാധാകൃഷ്ണനു കൈമാറി. എന്നാൽ കേസ് അന്വേഷണം നടത്തുന്നത് എറണാകുളം സൗത്ത് റെയിൽവേ പോലീസ് തന്നെയായിരിക്കും. നേരത്തെ എറണാകുളം സൗത്ത് ആർപിഎഫ് ഇൻസ്പെക്ടർ ക്രിസ്പിൻ സാമിനായിരുന്നു അന്വേഷണ ചുമതല. കേസിലെ പ്രതികൾ വടക്കൻ ജില്ലയിൽ നിന്നുള്ളവരായതുകൊണ്ടാണ് അന്വേഷണ ചുമതല പാലക്കാട് ഡിഎസ്ആർപിക്ക് കൈമാറിയത്. ഇനി അറസ്റ്റിലാകാനുള്ള രണ്ടു പ്രതികളും വടക്കൻ ജില്ലയിൽ നിന്നുള്ളവരുമാണ്. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടൻ ജോയി ജേക്കബ് (53), മൂന്നാം പ്രതി വെസ്റ്റ് ചാലക്കുടി ഷാ റോഡിൽ ഓടത്തുവീട്ടിൽ (മാധവം) സുരേഷ് മാധവൻ (53), നാലാം പ്രതി മുരിങ്ങൂർ കിൻഫ്ര പാർക്കിനുസമീപം ഇലഞ്ഞിക്കൽ സിജോ ആന്റോ (43)…
Read Moreഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാമ്പതി ചുരം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും…
ഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാന്പതി ചുരം റോഡിൽ പതിനാലാം മൈൽ വ്യൂ പോയിന്റിനു സമീപമായി കാട്ടാനകൾ ഇറങ്ങിയതു വിനോദ സഞ്ചാരികളായ യാത്രക്കാർക്കു കൗതുകമായി. ഇന്നലെ വൈകുന്നേരം 3.30 നു അമ്മയും കുഞ്ഞിന്റെയും വികൃതികളാണ് ശ്രദ്ധയാകർഷിച്ചത്. ചൂടു കൂടിയതോടെ പുറത്തേക്ക് ചെളി വാരിയെറിഞ്ഞു കളിക്കുകയായിരുന്നു ഇരുവരും. പിന്നീട് റോഡിലിറങ്ങിയതോടെ ഗതാഗതം ഒരു മണിക്കൂറോളം മുടങ്ങി. ഏറെ നേരത്തെ വികൃതികൾക്കു ശേഷം കാട്ടിലേക്കു കയറിപ്പോയി. ചിത്രം പകർത്തിയത്- ബെന്നി നെന്മാറ
Read Moreകുളിമുറിയിൽ ഒളികാമറ; യുവതിയുടെ ബഹളം കേട്ട് ഓടുന്നതിനിടെ മൊബൈൽ നഷ്ടപ്പെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്
പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ കാമറ വച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുന്പ് അന്പലപറന്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്.വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പോലീസാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കാമറയും പരാതിക്കൊപ്പം നൽകി.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാ ക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോണ്‍ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപാടങ്ങളിൽ എങ്ങും മുഴങ്ങുന്നത് ഹിന്ദി ഗാനങ്ങൾ… പതിവ് തെറ്റിയില്ല, ഇത്തവണയും നടീൽ പണിയ്ക്കായി ബംഗാളികളെത്തി
നെന്മാറ: മഴ സഹായിച്ചതും കുളങ്ങളിൽ നിന്നും മറ്റും വെള്ളം പന്പു ചെയ്തും പാടങ്ങളിൽ വെള്ളമെത്തിച്ച് നടീൽ സജീവമായി. അയിലൂർ, നെന്മാറ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ നടത്തനെത്തിയത് ബംഗാളിലെ പശ്ചിമ കൽകത്തയിൽ നിന്നുള്ള റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പോത്തുണ്ടി വെള്ളം ഇന്നു എത്തുമെന്നതിനാൽ നെൽ ചെടികൾക്ക് കുറച്ചു ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും നടീൽ നടത്തുമെന്ന് കർഷകർ പറയുന്നു. മഴ ശക്തമാകുന്പോഴേക്കും നടീൽ പൂർത്തിയായാൽ ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ്.മേടത്തിൽ തന്നെ ഞാറ്റടി തയ്യാറാക്കി എടവത്തിൽ നടീൽ നടത്തിയാൽ കാലവർഷം ചതിച്ചില്ലെങ്കിൽ ഓണത്തിന്…
Read Moreഇനിയും ഇങ്ങനെ കൊല്ലരുതേ..! ഭാരതപ്പുഴയിൽ വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽകൊള്ള; കണ്ണടച്ച് അധികൃതർ
ഷൊർണൂർ: ഭാരതപ്പുഴയിൽ നിയമം ലംഘിച്ച് വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽ കൊള്ള. അനധികൃത മണലെടുപ്പാരോപിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ഷൊർണൂർ മേഖലയിലാണ് നിർബാധമുള്ള മണലെടുപ്പ് നടക്കുന്നത്. നീരൊഴുക്കില്ലാതായ പുഴയിൽ പുൽക്കാടുകളും മരങ്ങളും വളർന്ന് നിൽക്കുകയാണ്. ഇവിടങ്ങളിൽ നിന്നും വലിയ തോതിൽ മണലെടുക്കുന്നുണ്ട്. പുഴയുടെ മധ്യത്തിലേക്ക് മണ്ണുമാന്തിയന്ത്രവും ലോറിയുമിറക്കിയാണ് അനിയന്ത്രിതമായ മണലെടുപ്പ് നടക്കുന്നത്. കോടതി വിധികൾക്കും നദീ സംരക്ഷണ നിർദേശങ്ങൾക്കുമൊന്നും വില കൽപ്പിക്കാതെയാണ് ഇത്. പ്രളയാനന്തരം പുഴയിലെത്തിയ മണൽ സ്വാഭാവികമായ ജലനിക്ഷേപം കൂട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മണലെടുപ്പ് തുടർന്നാൽ പുഴയുടെ ജല ആഗിരണ ശേഷി കുറയും. ജലസമാഹരണത്തിന്റ സംരക്ഷണ പാളി കൂടിയാണ് മണൽ. പ്രളയത്തിൽ അടിഞ്ഞ ചെളിയും എക്കലും നീക്കുന്നതിന്റെ മറവിലാണ് മണൽ കയറ്റിക്കൊണ്ടു പോകുന്നത്. പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരെ വ്യാപകമായി പരാതികളുമായി മുന്നോട്ടു പോയെങ്കിലും നിയമം പാലിക്കുകയാണെന്ന നിലപാടിലാണ് അധികൃതർ. ജലസേചന വിഭാഗത്തിനാണ് ചെളി നീക്കുന്നതിന്റെ ചുമതല.…
Read More