പാലക്കാട് നിന്നും കാണാതായ 35കാരിയേയും 53കാരനേയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാ​ല​ക്കാ​ട്: കാ​ണാ​താ​യ യു​വ​തി​യേ​യും 53കാ​ര​നേ​യും തൃ​ശൂ​രി​ൽ വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കും​ഞ്ചേ​രി ക​ണ്ണ​ച്ചി​പ​രു​ത സ്വ​ദേ​ശി 35 വ​യ​സു​ള്ള സി​ന്ധു, വാ​ൽ​ക്കു​ള​മ്പ് സ്വ​ദേ​ശി 53 വ​യ​സു​ള്ള വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ർ പീ​ച്ചി പോ​ത്തു​ചാ​ടി​ക്ക് സ​മീ​പം ഉ​ൾ വ​ന​ത്തി​ലാ​ണ് ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. ഇ​രു​വ​രേ​യും മാ​ർ​ച്ച് 27മു​ത​ലാ​ണ് കാ​ണാ​താ​യ​താ​ണ്. സം​ഭ​വ​ത്തി​ൽ വ​ട​ക്കും​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു വി​നോ​ദി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ കു​റ്റി​കാ​ട്ടി​ൽ നി​ന്നാ​ണ് സി​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ 11.5 കി​ലോ ക​ഞ്ചാ​വ്; ആ​റു ല​ക്ഷം രൂ​പ വിലവരുമെന്ന് എക്സൈസ്

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ചനി​ല​യി​ൽ 11.5 കി​ലോഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും എ​ക്സൈ​സ് റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ലാ​റ്റ്ഫോം ന​മ്പ​ർ മൂ​ന്നി​ൽ യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കിട​യി​ൽ മ​റ​ച്ചു​വ​ച്ച നി​ല​യി​ൽ ര​ണ്ടു ബാ​ഗു​ക​ളി​ലാ​യി 11.5 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ആ​റു ല​ക്ഷം രൂ​പ വി​ല​യു​ള്ള ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വ​രു​ന്ന വ​ണ്ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​ർ​പി​എ​ഫ് എ​ക്സൈ​സ് സം​ഘം സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു ക​ണ്ട് ഭ​യ​ന്ന് ആ​രോ ഉ​പേ​ക്ഷി​ച്ചു പോ​യ​താ​വാം ക​ഞ്ചാ​വ് എ​ന്ന് സം​ശ​യി​ക്കു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

വേ​ന​ല​വ​ധി ജ​ലാ​യ​ശ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ!  ര​ക്ഷി​താ​ക്ക​ൾ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കാ​രി​ക​ൾ

ചി​റ്റൂ​ർ: വേ​ണം, അ​തീ​വ ജാ​ഗ്ര​ത ഈ ​അ​വ​ധി​ക്കാ​ല​ത്ത്. വി​ദ്യാ​ർ​ഥി​ക​ൾ അ​പ​രി​ചി​ത ജ​ലാ​ശ​യ​ങ്ങ​ളി​ൽ കു​ളി​ച്ച് ഉ​ല്ല​സി​ക്കാ​ൻ പോ​വു​ന്ന​ത് ത​ട​യാ​ൻ ര​ക്ഷി​താ​ക്ക​ൾ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ട​ക്ക​മു​ള്ള അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന​ത്.മു​ങ്ങി​മ​ര​ണ​ങ്ങ​ളെ അ​തീ​ജി​വി​ക്കാ​ൻ ഓ​രോ​രു​ത്ത​രും കൈ​കോ​ർ​ക്ക​ണ​മെ​ന്നും ഇ​വ​ർ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ന്ന മു​ന്നൂ​റി​ല​ധി​കം മു​ങ്ങി​മ​ര​ണ​ങ്ങ​ളി​ൽ 750 വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​നാ​ണ് ന​ഷ്ട​മാ​യ​ത്.ചി​റ്റൂ​ർ​പ്പു​ഴ, പാ​ട്ടി​കു​ളം പാ​റ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്കി​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി​യും ക​ഴി​ഞ്ഞ വ​ർ​ഷം മ​ര​ണ​മ​ട​ഞ്ഞു. കൊ​ല്ല​ങ്കോ​ട് സി​താ​ർ​കു​ണ്ട് മ​ല​യി​ടു​ക്കി​ലേ വെ​ള്ള​ച്ചാ​ട്ട​ത്തി​ലും സ​മാ​ന ദു​ര​ന്ത​ങ്ങ​ൾ പ​ല​ത​വ​ണ ന​ട​ന്നി​ട്ടു​ണ്ട്.കോ​യ​മ്പ​ത്തൂ​ർ സ്വ​കാ​ര്യ കോ​ള​ജി​ൽ നി​ന്നും അ​വ​ധി​ക്കാ​ല വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ പ​തി​ന​ഞ്ചം​ഗ സം​ഘം ക​മ്പാ​ല​ത്ത​റ ഏ​രി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​വും ന​ട​ന്നി​ട്ടു​ണ്ട്. സ്കൂ​ൾ പ​ഠ​ന​സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ളോ​ടെ കാ​ണി​ക്കു​ന്ന ശ്ര​ദ്ധ ര​ക്ഷി​താ​ക്ക​ൾ വേ​ന​ല​ധി​ക്കാ​ല​ത്തും പാ​ലി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ജ​ലാ​ശ​യ​ങ്ങ​ളി​ലെ അ​പ​ക​ട​ക്കെ​ണി തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നീ​ന്ത​ൽ വ​ശ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പോ​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്.…

Read More

പോസ്റ്ററുകളും ഫ്‌​ള​ക്‌​സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നു; പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല; രമ്യ ഹരിദാസ്

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ പോ​സ്റ്റ​റു​ക​ളും ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു എ​ന്ന് പ​രാ​തി. പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ര​മ്യ ഹ​രി​ദാ​സ് കു​റ്റ​പ്പെ​ടു​ത്തി. ആ​ല​ത്തൂ​രി​ല്‍ വി​വി​ധ സ്ഥല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച ര​മ്യ ഹ​രി​ദാ​സി​ന്‍റെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ കീ​റി​യും മു​ഖ​ത്ത് എ​ല്‍​ഡി​എ​ഫി​ന്‍റെ ചി​ത്ര​മൊ​ട്ടി​ച്ചു​മാ​ണ് ഫ്‌​ള​ക്‌​സ് ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ര​മ്യ​യു​ടെ ഫ്‌​ള​ക്‌​സ് തീ​വ​ച്ചു​ന​ശി​പ്പി​ച്ചി​രു​ന്നു. കി​ഴ​ക്ക​ഞ്ചേ​രി കു​ണ്ടു​കാ​ട് സ്ഥാ​പി​ച്ചി​രു​ന്ന പ്ര​ച​ര​ണ ബോ​ർ​ഡാ​ണ് ക​ത്തി​ച്ച​ത്.

Read More

പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണം; ജോ​ലി ക​ള​ഞ്ഞും വ​യോ​ധി​ക​രെ​ത്തി; ന​ട​ന്ന​തോ എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി; പ്രതിഷേധിച്ച് വയോജനങ്ങൾ

പാ​ല​ക്കാ​ട്: പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗം എ​ന്ന വ്യാ​ജേ​ന എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​യി​ൽ വ​യോ​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു ശ്ര​മം. പാ​ല​ക്കാ​ട് കാ​വി​ൽ​പാ​ടി​ലാ​ണ് പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗം എ​ന്ന പേ​രി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ൻ​ഷ​ൻ കൈ​പ്പ​റ്റാ​ൻ ആ​ധാ​റും പെ​ൻ​ഷ​ൻ ലി​സ്റ്റും കൊ​ണ്ടു​വ​രാ​ൻ വ​യോ​ധി​ക​രോ​ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശി​ച്ചു. ഇ​തി​ൻ പ്ര​കാ​രം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ജോ​ലി സ്ഥ​ല​ത്തു​നി​ന്നു​വ​രെ വ​യോ​ജ​ന​ങ്ങ​ൾ അ​വി​ടേ​ക്ക് എ​ത്തി. എ​ന്നാ​ൽ അ​വി​ടെ വ​ന്ന​പ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ​ത​ന്നെ വ​യോ​ജ​ന​ങ്ങ​ൾ അ​വി​ടെ നി​ന്നി​റ​ങ്ങു​ക​യും പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ത് പാ​ർ​ട്ടി പ​രി​പാ​ടി അ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് സി​പി​എം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പെ​ൻ​ഷ​ൻ വി​ശ​ദീ​ക​ര​ണ​യോ​ഗ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.  

Read More

പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ

പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ടി​ച്ച് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പ​ട്ടാ​മ്പി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. മു​തു​മ​ല സ്വ​ദേ​ശി ദാ​മോ​ദ​ര​ൻ മാ​സ്റ്റ​റാ​ണ് മ​രി​ച്ച​ത്. 68 വ​യ​സാ​യി​രു​ന്നു. മൃ​ത​ശ​രീ​രം പ​ട്ടാ​ന്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​യോ​ധി​ക​ൻ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

പാ​ല​ക്കാ​ട് എ​ക്സൈ​സ് ഓ​ഫീ​സിൽ ലോ​ക്ക​പ്പി​ല്‍ പ്ര​തി തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍; കൊ​ല​പാതകമാ​ണെ​ന്നു ഭാ​ര്യ

പാ​ല​ക്കാ​ട്: എ​ക്സൈ​സ് ഓ​ഫീ​സി​നു​ള്ളി​ലെ ലോ​ക്ക​പ്പി​ല്‍ പ്ര​തി തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി സ്വ​ദേ​ശി ഷോ​ജോ ജോ​ൺ (55)ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് പാ​ല​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലാ​ണ് ഷോ​ജോ​യെ ഉടുമുണ്ടിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാതകമാ​ണെ​ന്നു ഭാ​ര്യ ജ്യോ​തി ആ​രോ​പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ഷോ​ജോ​യെ പാ​ല​ക്കാ​ട് കാ​ടാ​ങ്ങോ​ടു​ള്ള വീ​ട്ടി​ൽനി​ന്നും എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽനി​ന്നും ര​ണ്ട് കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഷോ​ജോ കു​റെ നാ​ളു​ക​ളാ​യി പാ​ല​ക്കാ​ടാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഡ്രൈ​വ​റാ​യ ഇ​യാ​ൾ കൂ​ടു​ത​ലും ത​മി​ഴ്നാ​ട്ടി​ലാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ ഇ​തി​നു​മു​ന്പ് ഇ​ത്ത​രം കേ​സി​ൽ പെ​ട്ടി​ട്ടി​ല്ല. ആ​രോ ഇ​യാ​ളെ കു​ടു​ക്കി​യ​താ​ണെ​ന്നും എ​ക്സൈ​സ് സം​ഘം മ​ർ​ദി​ച്ച​ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നും ഭാ​ര്യ ജ്യോ​തി ആ​രോ​പി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റും. ഷോ​ജോ​യ്ക്ക് മൂ​ന്നു മ​ക്ക​ളു​ണ്ട്. സം​ഭ​വത്തെക്കുറിച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പറഞ്ഞു.

Read More

വെ​ളു​ത്തു​ള്ളി പോ​ക്ക​റ്റ് കാ​ലി​യാ​ക്കും; കി​ലോ​യ്ക്ക് 500 രൂ​പ; ചി​ല്ല​റ വി​ല്പ​ന ക​ട​ക​ളി​ൽ കി​ട്ടാ​നി​ല്ല

വ​ട​ക്ക​ഞ്ചേ​രി: ക​റി​ക​ളി​ലും അ​ച്ചാ​ർ കൂ​ട്ടു​ക​ളി​ലും ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത വെ​ളുത്തുള്ളി ചി​ല്ല​റ വി​ല്പ​ന ക​ട​ക​ളി​ൽ കി​ട്ടാ​നി​ല്ല. ഉ​യ​ർ​ന്ന വി​ല​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ വെ​ളുത്തുള്ളി സ്റ്റോ​ക്ക് ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. കേ​ട്ടാ​ൽ ഞെ​ട്ടു​ന്ന വി​ല​യാ​ണ് ഇ​പ്പോ​ൾ വെ​ളുത്തുള്ളിക്ക്. കി​ലോ വി​ല 500 രൂ​പ​ക്ക​ടു​ത്തെ​ത്തി.​ഇ​ത്ര​യും ഉ​യ​ർ​ന്ന വി​ല ഇ​താ​ദ്യ​മാ​ണെ​ന്ന് പ​റ​യു​ന്നു. ഉത്പാ​ദ​ന കു​റ​വും ആ​വ​ശ്യം കൂ​ടി​യ​തു​മാ​ണ് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. വ​ലി​യ വെ​ള്ളു​ള്ളി മാ​ത്ര​മെ ക​ട​ക​ളി​ൽ ല​ഭ്യ​മാ​കു​ന്നു​ള്ളു.​ വീ​ര്യം കൂ​ടി​യ ചെ​റി​യ വെ​ള്ളു​ള്ളി കാ​ണാ​ൻ പോ​ലു​മി​ല്ല. 30 പ​രം ഇ​ന​ങ്ങ​ൾ വ​രു​ന്ന പ​ച്ച​ക്ക​റി ക​ട​ക​ളി​ലെ വി​ല സൂ​ചി​ക ബോ​ർ​ഡി​ൽ നൂ​റ് ഗ്രാ​മി​ന് 100 രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല​യു​ള്ള​ത് രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​ക്കു വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളു​ള്ളി​ക്ക് മാ​ത്ര​മാ​ണ്. പ​ച്ച​മാ​ങ്ങ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത് കി​ലോ വി​ല നൂ​റി​ന​ടു​ത്തു​ണ്ട്. നെ​ല്ലി​ക്ക, പ​ച്മു​ള​ക്, ചേ​മ്പ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ 70 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ്. സീ​സ​ണാ​യി​ട്ടും ക​റി​ക്കു​ള്ള മൂ​വാ​ണ്ട​ൻ മാ​ങ്ങ കി​ലോ​ക്ക് 120 രൂ​പ​യ്ക്ക് വി​ൽ​ക്കു​ന്ന…

Read More

സർവീസ് മേശം, ആ​ല​ത്തൂ​രി​ലെ ബാ​റി​ൽ വെ​ടി​വ​യ്പ്; മാ​നേ​ജ​ർ​ക്ക് നേ​രെ വെടിവെച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ

പാ​ല​ക്കാ​ട് : ആ​ല​ത്തൂ​ർ കാ​വ​ശേ​രി​യി​ലെ ബാ​റി​ൽ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മാ​നേ​ജ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ് മാ​സം മു​ന്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ബാ​റി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘ​വും മാ​നേ​ജ​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ലാ​ണ് വെ​ടി​വ​യ്പ്പ ന​ട​ന്ന​ത്. ബാ​റി​ലെ സ​ർ​വീ​സ് മോ​ശ​മാ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘം മാ​നേ​ജ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. മ​റ്റു പ്ര​കോ​പ​ന​ങ്ങ​ളോ​ന്നും ഇ​ല്ലാ​തെ അ​ഞ്ചം​ഗ മ​ദ്യ​പ​സം​ഘം മാ​നേ​ജ​രാ​യ ര​ഘു​ന​ന്ദ​നു നേ​രെ എ​യ​ർ പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബാ​റി​ലെ ജീ​വ​ന​ക്കാ​രും മ​റ്റു ദൃ​ക്സാ​ക്ഷി​ക​ളും പ​റ​ഞ്ഞു. സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യും അ​ഞ്ചു​പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​തി​ൽ നാ​ലു​പേ​ർ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. വെ​ടി​യേ​റ്റ ബാ​ർ മാ​നേ​ജ​ർ ര​ഘു​ന്ദ​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read More

ബാർ ഹോട്ടലെന്നു തെറ്റിദ്ധരിച്ചു..! തി​രു​വി​ല്വാ​മ​ലയിൽ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര തകർന്നു വീ​ണു; കെട്ടിടം തകർന്ന് വീഴാഞ്ഞത് കുട്ടികളുടെ ഭാഗ്യം കൊണ്ട്

തി​രു​വി​ല്വാ​മ​ല: മ​ഴ ന​ന​ഞ്ഞു കു​തി​ർ​ന്ന് മേ​ൽ​ക്കൂ​ര​യു​ടെ സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണ തി​രു​വി​ല്വാ​മ​ല ഗ​വ.​എ​ൽ​പി സ്കൂ​ളി​ലേ​ക്ക് ക​യ​റി ചെ​ല്ലു​ന്പോ​ൾ ന​വ​കേ​ര​ള സ​ദ​സി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞ​ വാക്കുകളായിരുന്നു മ​ന​സി​ൽ. കേ​ര​ള​ത്തി​ലെ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടാ​ൽ ബാ​ർ ഹോ​ട്ട​ലാ​ണെ​ന്ന് തെ​റ്റി​ദ്ധി​ച്ച് അ​വി​ടേ​ക്ക് ആ​ളു​ക​ൾ ക​യ​റു​മെ​ന്നാണ് ചെ​റു​തു​രു​ത്തി​യി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ൽ മന്ത്രി പറഞ്ഞത്. ശ​രി​യാ​ണ്, ത​ക​ർ​ന്നു​വീ​ണ മേ​ൽ​ക്കൂ​ര​യും ചു​റ്റു​പാ​ടും കാ​ണു​ന്പോ​ൾ ഒ​ര​ടി ന​ട​ന്ന ബാ​ർ ഹോ​ട്ട​ൽ പോ​ലു​ണ്ടാ​യി​രു​ന്നു! ബ​ല​ക്ഷ​യം മൂ​ലം കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ആ​കെ ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​. മേ​ൽ​ക്കൂ​ര മാ​ത്രം വീ​ണ​ത് ഭാ​ഗ്യം കൊ​ണ്ടാ​ണെ​ന്നും ഇ​നി​യും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ധി​കാ​രി​ക​ളു​ടെ തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് സ്കൂ​ളി​നോ​ടെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. 250 ലധികം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച പോ​ലു​ള്ള അ​പ​ക​ട​ത്തി​ന് ഇ​നി​യും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട…

Read More