പാലാ ഉപതെരഞ്ഞെടുപ്പ്;  എൽ ഡിഎഫിനു കാപ്പനാണ് മൂപ്പൻ; പാ​ലാ​യി​ൽ ജ​ന​വി​ധി തേടാൻ ഒരുങ്ങുന്നത് നാലാം തവണ

ജി​ബി​ൻ കു​ര്യ​ൻ
കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ​സി​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മാ​ണി സി ​കാ​പ്പ​ൻ മ​ത്സ​രി​ക്കും. ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ൽ ന​ട​ക്കു​ന്ന എ​ൻ​സി​പി സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ മാ​ണി സി ​കാ​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ മാ​ണി സി ​കാ​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ എ​ൻ​സി​പി​ക്ക് അ​നു​മ​തി ന​ല്കും. തു​ട​ർ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി മാ​ണി സി ​കാ​പ്പ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. അ​പ്പോ​ൾ ത​ന്നെ പാ​ലാ ടൗ​ണി​ൽ പ്ര​ചാ​ര​ണ​വും ആ​രം​ഭി​ക്കും.

63കാ​ര​നാ​യ മാ​ണി സി ​കാ​പ്പ​ൻ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് പാ​ലാ​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ കെ.​എം.​മാ​ണി​യോ​ട് 4307 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.പാ​ലാ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. നാ​ളി​കേ​ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ, എ​ൻ​സി​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ, പാ​ലാ മു​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ജി​മ്മി​ജോ​ർ​ജി​നൊ​പ്പം വോ​ളി ബോ​ൾ താ​ര​മാ​യി​രു​ന്നു. സി​നി​മാ നി​ർ​മാ​താ​വ്, ന​ട​ൻ എ​ന്ന നി​ല​യി​ൽ പ്ര​ശ​സ്ത​നാ​ണ്. മു​ൻ സ്വാ​ത​ന്ത്ര​്യസ​മ​ര സേ​നാ​നി പാ​ലാ കാ​പ്പി​ൽ ചെ​റി​യാ​ൻ ജെ ​കാ​പ്പ​ന്‍റെ മ​ക​നാ​ണ്. ഭാ​ര്യ: ആ​ലീ​സ്. മ​ക്ക​ൾ: ചെ​റി​യാ​ൻ, ടീ​ന, ദീ​പ.

Related posts