കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ; യുവതിയുടെ ബഹളം കേട്ട് ഓടുന്നതിനിടെ മൊബൈൽ നഷ്ടപ്പെട്ടു; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സ്


പാ​ല​ക്കാ​ട്: അ​യ​ൽ​വാ​സി​യു​ടെ കു​ളി​മു​റി​യി​ൽ മൊ​ബൈ​ൽ കാമ​റ വ​ച്ച​തി​ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്.

കൊ​ടു​ന്പ് അ​ന്പ​ല​പ​റ​ന്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​നെ​തി​രെ​യാ​ണ് കേ​സ്.വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഒ​ളി​വി​ലാണെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ കാമ​റ​യും പ​രാ​തി​ക്കൊ​പ്പം ന​ൽ​കി.വ്യാഴാഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കു​ളി​മു​റി​യു​ടെ ജ​നാ​ല​യി​ൽ ആ​ള​ന​ക്കം കേ​ട്ട് വീ​ട്ട​മ്മ ബ​ഹ​ള​മു​ണ്ടാ ക്കി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഓ​ടു​ന്ന​തി​നി​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ നി​ല​ത്ത് വീ​ണു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ണ്‍ അ​ട​ക്ക​മാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യ​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്ന് സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. ഇയാൾക്കെതിരെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment