തൃശൂർ: വയനാട്ടിൽ ദുരന്തബാധിതരുടെ പ്രശ്നങ്ങളിൽ അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ.രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. എൽസ്റ്റോണ്‍ എസ്റ്റേറ്റിൽ ഇവർക്ക് സ്ഥലം നൽകും. 1000 സ്ക്വയർ ഫീറ്റിൽ വീട് വെച്ച് നൽകും. 12 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. ദുരന്തബാധിതരിൽ 2,188 പേർക്കുള്ള ദിനബത്തയും ദുരന്തബാധിതർക്കുള്ള ചികിത്സയും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ ബില്ല് ഡിഎംഒക്ക് സമർപ്പിക്കണം. ഡിഎംഒ തുക അനുവദിക്കും. എട്ട് പ്രധാന റോഡുകൾ, നാല് പാലങ്ങൾ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാൻ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങൾക്ക് ജീവനോപാധി ഒരുക്കും-മന്ത്രി പറഞ്ഞു. അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തിൽ…
Read MoreCategory: Thrissur
ചാലക്കുടി പോട്ട ബാങ്ക് കവർച്ച; മോഷ്ടാവ് ‘പ്രഫഷണൽ’ അല്ല; 47 ലക്ഷം രൂപ ഉണ്ടായിട്ടും എടുത്തത് 15 ലക്ഷം
ചാലക്കുടി: പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽനിന്നു കത്തി കാട്ടി 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതിക്കു വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കി പോലീസ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരക്കെ പരിശോധിച്ചു വരികയാണ്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കവർച്ചാസമയത്ത് മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും അത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന സംശയമുണ്ട്. ബാങ്ക് കവർച്ചയ്ക്ക് മുന്‍പ് ബാങ്കിലെത്തി നിരീക്ഷണം നടത്തിയായിരിക്കണം സ്ഥിതിഗതികൾ മനസിലാക്കിയതെന്നാണ് പോലീസ് കരുതുന്നത്. ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയംതന്നെ മോഷ്ടാവ് മോഷണത്തിനു തെരഞ്ഞെടുത്തത് ഇങ്ങനെയായിരിക്കാമെന്നും പോലീസ് കരുതുന്നു. മോഷണവുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ചാലക്കുടി ഡിവൈഎസ് പി.കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അന്വേഷണം നടത്തിവരികയാണ്. ഇൻസ്പെക്ടർമാരായ എം.കെ. സജീവ്, അമൃത് രംഗൻ, പി.കെ. ദാസ്, വി.ബിജു, എസ്ഐമാരായ എൻ.പ്രദീപ്, സി.എസ്. സൂരജ്,…
Read Moreകൊടുങ്ങല്ലൂരിൽ വീട്ടമ്മ ജീവനൊടുക്കിയത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും മൂലമെന്നു ബന്ധുക്കൾ
തൃശൂർ: കൊടുങ്ങല്ലൂർ ഏറിയാട് പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം. ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാർ വീട്ടിലും ജോലി സ്ഥലത്തും എത്തി ഷിനിയെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെയാണ് എറിയാട് പഞ്ചായത്തിലെ യുബസാറിനു സമീപം വാക്കാശേരി രതീഷിന്റെ ഭാര്യ ഷിനി(35) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മൈക്രോഫിനാൻസ് കന്പനിയുടെ കളക്ഷൻ ഏജന്റുകൾ രണ്ടു ബൈക്കുകളിലായി ഷിനിയുടെ വീട്ടിലെത്തിയിരുന്നതായും തുടർന്ന് ഷിനി വീട്ടിനകത്തുകയറി വാതിലടച്ചതായും അയൽവാസികൾ പറയുന്നു. ഷിനി വാതിലടച്ചതോടെ സംശയം തോന്നിയ അയൽവാസികളെത്തി വാതിൽമുട്ടി വിളിച്ചെങ്കിലും തുറക്കാതായതോടെ ഇവർ വിവരം ടൈൽസ് പണിക്കാരനായ ഭർത്താവ് രതീഷിനെ വിളിച്ചറിയിക്കുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിളിച്ച് വിവരം പറയുകയും അച്ഛനെത്തി വാതിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഷിനിയെ കണ്ടത്. ഉടൻ…
Read Moreതുടർഭരണം കിട്ടണമെങ്കിൽ ഈ പ്രവർത്തനം പോരാ; സിപിഎം തൃശൂർ ജില്ലാസമ്മേളനത്തിൽ രൂക്ഷവിമർശനം
തൃശൂർ: സംസ്ഥാനത്ത് തുടർഭരണം കിട്ടണമെങ്കിൽ സർക്കാരിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും മന്ത്രിമാർ കുറേക്കൂടി ജനപക്ഷത്തു നിന്ന് പ്രവർത്തിക്കണമെന്നും സിപിഎം തൃശൂർ ജില്ല സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനിർദ്ദേശം. ആദ്യ ടേമിലെ പിണറായി സർക്കാർ നേടിയ ജനപിന്തുണ രണ്ടാം തവണ ഭരണത്തിലേറിയ പിണറായി സർക്കാരിന് നേടാനായില്ലെന്നും എതിർപ്പുകളും വിമർശനങ്ങളുമാണ് ഈ സർക്കാരിന് കൂടുതലായും നേരിടേണ്ടി വന്നതെന്നും സമ്മേളനപ്രതിനിധികളിൽ പലരും ഓർമിപ്പിച്ചു. കരുവന്നൂർ വിഷയം ആദ്യത്തേക്കാൾ കുറേയൊക്കെ പരിഹരിക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ ഇനി കരുവന്നൂരിനെ ഉപയോഗിക്കേണ്ടത് ആ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാകണമെന്നും അഭിപ്രായമുയർന്നു. ഇപ്പോഴും പ്രതിപക്ഷം ഇടതുപക്ഷത്തെ കരുവന്നൂരിന്റെ പ്രതിക്കൂട്ടിൽ നിർത്തുന്പോൾ അതിനെ കണ്ടില്ലെന്ന് നടിച്ച് എല്ലാം ശരിയാകുന്നു എന്ന രീതിയിൽ മുന്നോട്ടുപോകണമെന്നും നിർദ്ദേശമുണ്ടായി. കരുവന്നൂർ നാണക്കേടിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം നടത്തിയതെന്നും ഇത് കാണാതെ പോകരുതെന്നും ഒരു വിഭാഗം ഓർമിപ്പിച്ചു. എന്നാൽ മറ്റു സഹകരണബാങ്കുകളിൽ ഉണ്ടായ ക്രമക്കേടുകൾ ജില്ലയിൽ…
Read Moreതിരുവനന്തപുരത്തുനിന്ന് കാണാതായ പോലീസുകാരൻ തൃശൂരിൽ മരിച്ചനിലയിൽ
തൃശൂർ: തിരുവനന്തപുരത്തുനിന്നു കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി എടവട്ടം മഞ്ചേരി പുത്തൻ വീട്ടിൽ രാജൻ കുറുപ്പിന്റെ മകൻ മഹീഷ് രാജ് (49) ആണു മരിച്ചത്. തൃശൂർ വെളിയന്നൂരിലുള്ള ലോഡ്ജിലാണ് മഹേഷ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം എആർ ക്യാന്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു.നാലിനു രാത്രി പത്തരയോടെ ലോഡ്ജിൽ മുറിയെടുത്ത മഹീഷ് രാജ് അഞ്ചിനു വൈകീട്ട് മുറിയൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മുറി തുറക്കാത്തതിനാൽ സംശയം തോന്നിയ ലോഡ്ജ് അധികൃതർ ഇന്നലെ രാത്രി ഏഴോടെ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. അഗ്നിശമനസേനാംഗങ്ങൾ വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ മഹീഷിനെ കണ്ടെത്തിയത്. മഹീഷ് രാജിനെ കാണാനില്ലെന്ന പരാതി കൊല്ലം ഏഴുകോണ് പോലീസ് സ്റ്റേഷനിൽ മൂന്നിനു ബന്ധുക്കൾ നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തൃശൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.തൃശൂർ ഈസ്റ്റ് പോലീസ് മേൽനടപടികൾ…
Read Moreപുലിപ്പേടിയിൽ പെരിന്തൽമണ്ണ: വനംവകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാനായിട്ടില്ല
പട്ടിക്കാട്: പെരിന്തൽമണ്ണയ്ക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞത്. മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാടിലാണ് പുലിയിറങ്ങിയത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്തു വീടുകൾക്കു തൊട്ടുസമീപമാണു പുലിയുടെ സാന്നിധ്യം. നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ട്. വനംവകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ പരിശോധന നടത്തുന്നുണ്ട്.
Read Moreവാഴ്സിറ്റി കലോത്സവത്തിലെ സംഘർഷം; കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ
മാള: ഹോളിഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോൽസവത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. കെഎസ്യു ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, സംസ്ഥാന ട്രഷറർ സച്ചിൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സുദേവ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കെഎസ് യു ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരുടെ പരാതി. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.അതേസമയം, കലോത്സവം അലങ്കോലമാക്കാൻ എസ്എഫ്ഐ പ്രവർത്തകർ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നെന്ന് കാലിക്കറ്റ് സർവകലാശാല യൂണിയൻ ആരോപിച്ചു. കഴിഞ്ഞ എട്ടു വർഷമായി കൈവശം വച്ചുവന്നിരുന്ന യൂണിയൻ നഷ്ടമായതിന്റെ പകപോക്കലാണ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ എസ്എഫ്ഐ നടത്തിയത് എന്നാണ് ഇവർ ആരോപിക്കുന്നത്. കലോത്സവത്തിന്റെ ആദ്യദിനം മുതൽ എല്ലാ കാര്യങ്ങളിലും കുറ്റപ്പെടുത്തി അനാവശ്യ ചർച്ചകളും സംഘർഷങ്ങളും ഉണ്ടാക്കുകയായിരുന്നു എസ്എഫ്ഐ എന്ന് സർവകലാശാല യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ…
Read Moreമസ്തകത്തിനു പരിക്കേറ്റ ആനയെ മയക്കുവെടിവച്ചു; ചികിത്സ നൽകി ഡോക്ടർമാർ; മയക്കം മാറിയാൽ ആനയെ കാടുകയറ്റാൻ വനംവകുപ്പ്
അതിരപ്പിള്ളി: ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവച്ചു. ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിൽ കണ്ട ആനയെ ഇന്നു രാവിലെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് മയക്കുവെടി വച്ചത്. നാലുതവണവെടിവച്ചെങ്കിലും ഒരെണ്ണമാണ് ആനയ്ക്ക് ഏറ്റത്. പിൻകാലിൽ വെടിയേറ്റ കൊന്പൻ പരക്കം പാഞ്ഞെങ്കിലും പിന്നീട് ശാന്തനായി. ആന മയങ്ങിയതോടെ ഡോക്ടർമാർ ആനയുടെ മസ്തകത്തിലെ മുറിവിൽ മരുന്നുകൾ വച്ചു. മയക്കം മാറിയാൽ മറ്റ് ആനകളോടൊപ്പം ആനയെ കാട് കയറ്റാനാണ് വനപാലകരുടെയും ഡോക്ടർമാരുടെയും തീരുമാനം. ഇന്നുരാവിലെ നാല് ആനകൾക്കൊപ്പമാണ് ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിൽ പരിക്കേറ്റ ആനയെ ആദ്യം കണ്ടത്. മൂന്ന് കൊന്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവച്ചത്. ഒരുഘട്ടത്തിൽ ദൗത്യസംഘത്തിനുനേരേ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി. വെടിയേറ്റ കാട്ടാ നയെ നിയന്ത്രി ക്കാൻ കുങ്കിയാനകൾ സ്ഥലത്തുണ്ട്.കഴിഞ്ഞ ദിവസം പുഴയിലെ തുരുത്തിൽ കണ്ട കാട്ടാന ഡോക്ടർമാരുടെ സംഘം…
Read Moreഅതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാന ആക്രമണം; റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ വനപാലകരെയത്തികാട്ടിലേക്കു കയറ്റി
അതിപിള്ളി: കണ്ണംകുഴിയിൽ സിനിമ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാന ആക്രമണം. ഇന്നുരാവിലെ 6.3നാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനിൽകുമാറും സംഘവും പിള്ളപ്പാറയിൽനിന്നു സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിക്ക് പോകുന്ന വഴിയാണ് വാഹനത്തിനുനേരേ കാട്ടാന ആക്രമണമുണ്ടായത്. റോഡിനു നടുവിൽ നിലയിറപ്പിച്ചിരുന്ന കാട്ടാന കാറിനുനേരേ പാഞ്ഞടുക്കുകയും കൊമ്പ് കൊണ്ട് കാറിൽ കുത്തുകയായിരുന്നു. യാത്രക്കാർ ഭയന്ന് ഒച്ചവച്ചതിനെത്തുടർന്ന് ആന ആക്രമണത്തിൽനിന്നു പിൻതിരിഞ്ഞുപോയതിനാൽ വൻ അപകടം ഒഴിവായി. ആക്രമണത്തിനു ശേഷം റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ വനപാലകരെയത്തിയാണ് കാട്ടിലേക്കു കയറ്റിവിട്ടത്.
Read Moreഡിഎൻഎ ഫലം പുറത്ത്: കോളജ് കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം ഉടമ താഹയുടേത്
നെടുമങ്ങാട്: കരകുളം പി.എ. അസീസ് എന്‍ജിനിയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയായ ഇ.എം. താഹയുടേതു തന്നെയെ ന്നു സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാഫലം താഹയുടെ കുടുംബത്തിനു പോലീസ് കൈമാറി. ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോള ജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. 60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. മരിച്ചത് ഇ.എം. താഹ തന്നെയാണെന്നു സ്ഥിരീകരിച്ചതോടെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാളെ കോളജിൽ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്നു കൊല്ലം പള്ളിമുക്കിൽ ഖബറടക്കും.
Read More