മ​ര​ണ​പ്പാ​ച്ചി​ല്‍ അ​ണ്‍​ലി​മി​റ്റ​ഡ്; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍-​കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ല്‍ ജീ​വ​ന്‍ പൊ​ലി​യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം. ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് അ​ട​ക്ക​മു​ള്ള ബ​സു​ക​ള്‍ ചീ​റി​പ്പാ​യു​മ്പോ​ള്‍, കാ​ല്‍​ന​ട​യാ​ത്രി​ക​രും ചെ​റു​വാ​ഹ​ന യാ​ത്രി​ക​രും ഭീ​തി​യി​ലാ​ണ്. ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ട് ജീ​വ​നു​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണി​ല്‍ പൊ​ലി​ഞ്ഞ​ത്. ക​ഴി​ഞ്ഞ മാ​സം 15 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട സോ​ള്‍​വെ​ന്‍റ് ക​മ്പ​നി​ക്കു സ​മീ​പം സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ ഇ​രി​ങ്ങാ​ല​ക്കു​ട കോ​മ്പാ​റ സ്വ​ദേ​ശി മു​ഴു​വ​ഞ്ചേ​രി വീ​ട്ടി​ല്‍ സ​ജീ​വ് (60) മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ആ​മ്പ​ല്ലൂ​ര്‍ അ​ള​ഗ​പ്പ​ന​ഗ​ര്‍ സ്വ​ദേ​ശി അ​വ​സ്ഥേ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മ​നോ​ജ് (53) സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ വ​ച്ച് മ​രി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യും മ​ത്സ​ര​ഓ​ട്ട​വും നി​ന്ത്രി​ക്കു​വാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ശ​ക്ത​മാ​ണ്. അ​റു​തി​യി​ല്ലാ​തെ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​മ്പോ​ഴും തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ല്‍ അ​ധി​കൃ​ത​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. പ​ല​പ്പോ​ഴും അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന​ത്…

Read More

മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത് 18 പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ

പ​ര​വൂ​ർ: ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ റെ​യി​ൽ​വേ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച് കേ​ര​ളം.2023 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 18 പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ര​ണ്ട് എ​ക്സ്റ്റ​ൻ​ഷ​ൻ സ​ർ​വീ​സു​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 20 വ​ണ്ടി​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച​ത്. വ​ന്ദേ ഭാ​ര​ത്, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കേ​ര​ള​ത്തി​ന്‍റെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളെ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ൽ റൂ​ട്ടു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു, എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടു​ക​ളി​ൽ പു​തി​യ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി അ​മൃ​ത് ഭാ​ര​ത് സ​ർ​വീ​സു​ക​ളും സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​താ​മ്പ​രം, തി​രു​വ​ന​ന്ത​പു​രം-​ചെ​ർ​ല​പ്പ​ള്ളി, നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി, കൊ​ല്ലം-​തി​രു​പ്പ​തി, കൊ​ല്ലം-​വി​ശാ​ഖ​പ​ട്ട​ണം, മം​ഗ​ളൂ​രു-​രാ​മേ​ശ്വ​രം, മം​ഗ​ളൂ​രു-​തി​രു​നെ​ൽ​വേ​ലി, പാ​ല​ക്കാ​ട്-​ക​ണ്ണൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ളും യാ​ത്രാ സ​മ​യം കു​റ​യ്ക്കാ​നും ദീ​ർ​ഘ​ദൂ​ര ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ച്ചു. ഇ​ത്…

Read More

ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടും ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ ജ​ല​ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി​ല്ല

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​രി​ലെ കി​ഴ​ക്ക​ന്‍ വ​ന​മേ​ഖ​ല​യി​ലു​ള്ള ശാ​സ്താം​പൂ​വം കാ​രി​ക്ക​ട​വ് ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ വേ​ന​ല്‍​ക്കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ര​ണ്ട് ഉ​ന്ന​തി​ക​ളി​ലും ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വേ​ന​ല്‍ രൂ​ക്ഷ​മാ​യാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തി​ച്ചാ​ണ് ഇ​വി​ട​ത്തെ ജ​ല​ക്ഷാ​മം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കു​ന്ന​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ല്‍​നി​ന്ന് ആ​റു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ശാ​സ്താം​പൂ​വം വ​ന​പ്ര​ദേ​ശ​ത്താ​ണ് കാ​ട​ര്‍ വി​ഭാ​ഗ​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന ആ​ന​പ്പാ​ന്തം ഉ​ന്ന​തി​യു​ള്ള​ത്. എ​ഴു​പ​തോ ളം ​കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. പ​ന്ത​ണ്ടു​വ​ര്‍​ഷം​മു​മ്പ് ഇ​വി​ടെ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി സ്ഥാ​പി​ക്കു​ക​യും ഉ​ന്ന​തി​യി​ലെ ഉ​യ​ര്‍​ന്ന​ഭാ​ഗ​ത്ത് ജ​ല​സം​ഭ​ര​ണി നി​ര്‍​മി​ച്ച് മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലേ​ക്കും പൈ​പ്പു​ക​ണ​ക്‌​ഷ​ന്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ല്‍ വേ​ന​ല്‍​മാ​സ​ങ്ങ​ളി​ല്‍ കി​ണ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ്് താ​ഴ്ന്നു​പോ​കു​ന്ന​തോ​ടെ പ​മ്പിം​ഗി​നാ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭ്യ​മ​ല്ലാ​താ​കു​ക​യും പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​യി മാ​റു​ക​യും ചെ​യ്യും. അ​ധി​കൃ​ത​ര്‍ ടാ​ങ്ക​റു​ക​ളി​ല്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന വെ​ള്ള​മാ​ണു പി​ന്നീ​ട് മ​ഴ​ക്കാ​ലം​വ​രെ ഇ​വ​ര്‍​ക്കാ​ശ്ര​യം. ശാ​സ്താം​പൂ​വ​ത്തു​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന…

Read More

ചാ​വ​ക്കാ​ട് ക​ട​ലാ​മ​ക്കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്തു​വ​ന്നു; ക​ട​ലി​ലേ​ക്ക് ആ​ഘോ​ഷ​പൂ​ർ​വം യാ​ത്ര​യാ​ക്കി

ചാ​വ​ക്കാ​ട്: പു​ത്ത​ന്‍​ക​ട​പ്പു​റം സൂ​ര്യ ക​ട​ലാ​മ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ക​ട​ലാ​മ ഹാ​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ട​ലാ​മ​ക്കൂ​ട്ടി​ല്‍​നി​ന്ന് വി​രി​ഞ്ഞി​റ​ങ്ങി​യ 201 ക​ട​ലാ​മ​ക്കു​ഞ്ഞു​ങ്ങ​ളെ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കി​വി​ട്ടു. യാ​ത്ര​യ​യ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ര്‍ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ മാ​ര്‍​ട്ടി​ന്‍ ലോ​വ​ല്‍ നി​ര്‍​വ​ഹി​ച്ചു. ഈ ​സീ​സ​ണി​ല്‍ 42 ക​ട​ലാ​മ കൂ​ടു​ക​ളി​ലാ​യി 4260 മു​ട്ട​ക​ളാ​ണ് സൂ​ര്യ ക​ട​ലാ​മ​സം​ര​ക്ഷ​ണ​സ​മി​തി​ക്ക് ല​ഭി​ച്ച​ത്. ഇ​തി​ല്‍ 952 കു​ഞ്ഞു​ങ്ങ​ള്‍ വി​രി​ഞ്ഞി​റ​ങ്ങി. ഈ ​സീ​സ​ണി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മു​ട്ട​യി​ടാ​നെ​ത്തി​യ ക​ട​ലാ​മ​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍​പ​റ​ഞ്ഞു. പി.​എ. സെ​യ്തു​മു​ഹ​മ്മ​ദ്, പി.​എ. നെ​സീ​ര്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി.​ജെ. ഗീ​വ​ര്‍, റൈ​ജോ ജോ​യ്, പി.​എ. ഷ​റ​ഫു​ദ്ദീ​ന്‍, കെ.​എ. റൗ​ഫ്, പി.​എ. ഫൈ​സ​ല്‍, കെ.​എ​സ്. ഷം​നാ​ദ്, കെ. ​മു​ബാ​റ​ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

കെ.​ക​രു​ണാ​ക​ര​നോ​ട് അ​നീ​തി കാ​ണി​ച്ച​വ​ര്‍ കെ. ​സു​ധാ​ക​ര​നോ​ടും കാ​ട്ടു​ന്നു; കെ. ​സു​ധാ​ക​ര​നു ബി​ജെ​പി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത് പ​ദ്മ​ജ

തൃ​ശൂ​ര്‍: കെ. ​സു​ധാ​ക​ര​ൻ എം​പി​യെ ബി​ജെ​പി​യി​ലേ​ക്കു ക്ഷ​ണി​ച്ച് ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം പ​ദ്മ​ജ വേ​ണു​ഗോ​പാ​ല്‍.സു​ധാ​ക​ര​ന്‍ വ​ഴി​യാ​ധാ​ര​മാ​കി​ല്ല. നി​ര​വ​ധി​പേ​ര്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​രാ​ന്‍ ത​യാ​റാ​യി നി​ല്‍​ക്കു​ക​യാ​ണെ​ന്നും കെ. ​ക​രു​ണാ​ക​ര​നോ​ട് അ​നീ​തി കാ​ണി​ച്ച​വ​ര്‍ കെ. ​സു​ധാ​ക​ര​നോ​ട് അ​നീ​തി കാ​ട്ടു​ന്ന​തി​ല്‍ അ​തി​ശ​യ​മി​ല്ലെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള ക​ണ്ണൂ​രി​ലെ സീ​റ്റ് ത​ർ​ക്ക​ത്തി​നി​ടെ​യാ​ണു പ​ദ്മ​ജ​യു​ടെ ക്ഷ​ണം.”നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍, സു​ധാ​ക​രേ​ട്ട​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കു കോ​ണ്‍​ഗ്ര​സി​ല്‍ അ​തൃ​പ്തി​യു​ണ്ട്. മ​ര​ണം​വ​രെ തൃ​ശൂ​രി​ലെ തോ​ല്‍​വി​യി​ല്‍ ക​രു​ണാ​ക​ര​നു വേ​ദ​ന​യാ​യി​രു​ന്നു. സു​ധാ​ക​ര​നെ​പ്പോ​ലു​ള്ള ആ​ളു​ക​ള്‍ ബി​ജെ​പി​യി​ലേ​ക്കു വ​രേ​ണ്ട​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്.കോ​ണ്‍​ഗ്ര​സ് ഉ​ണ്ടാ​ക്കി​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളോ​ട് ഇ​ങ്ങ​നെ കാ​ണി​ക്കാ​മെ​ങ്കി​ല്‍ കെ. ​സു​ധാ​ക​ര​നോ​ട് ഇ​ങ്ങ​നെ കാ​ണി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് അ​തി​ശ​യം. കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴും വ​ള​രെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണു സു​ധാ​ക​രേ​ട്ട​ൻ”- പ​ദ്മ​ജ പ​റ​ഞ്ഞു.

Read More

സീ​ബ്രാ​ലൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​ത്ത​രു​ന്നി​ല്ല; ജി​ല്ലാ ക​ള​ക്ട​റോ​ട് പ​രാ​തി പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ

തൃ​ശൂ​ർ: റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ സീ​ബ്രാ​ലൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​ത്ത​രു​ന്നി​ല്ലെ​ന്നു മീ​റ്റ് യു​വ​ർ ക​ള​ക്ട​ർ പ​രി​പാ​ടി​യി​ൽ പ​രാ​തി ഉ​ന്ന​യി​ച്ച് അ​രി​ന്പൂ​ർ ഗ​വ. യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 26 കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​നെ കാ​ണാ​നെ​ത്തി​യ​ത്. വ​രാ​നി​രി​ക്കു​ന്ന വാ​ർ​ഷി​ക​പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​റി​ഞ്ഞ് ആ​രം​ഭി​ച്ച സം​വാ​ദ​പ​രി​പാ​ടി​യി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ, ക​ള​ക്ട​ർ എ​ന്ന നി​ല​യി​ലു​ള്ള ചു​മ​ത​ല​ക​ൾ, യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​യി. സ്കൂ​ളി​ലെ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ സ്കി​ൽ ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ബ​ൾ​ബ്, ഫ​യ​ൽ, ജാം ​തു​ട​ങ്ങി​യ​വ സ്കൂ​ൾ​ലീ​ഡ​ർ ക​ള​ക്ട​ർ​ക്കു കൈ​മാ​റി. കു​ട്ടി​ക​ൾ​ക്കാ​യി ക​ള​ക്ട​ർ ഗാ​ന​മാ​ല​പി​ച്ചു. കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ കേ​ക്ക് മു​റി​ച്ച് സ്വീ​പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​രി​ച​യ​പ്പെ​ട്ടും മോ​ക്ക് പോ​ൾ ചെ​യ്തും സി​വി​ൽ സ്റ്റേ​ഷ​ൻ ചു​റ്റി​ക്ക​റ​ങ്ങി​യു​മാ​ണു വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങി​യ​ത്. പ്ര​ധാ​ന അ​ധ്യാ​പി​ക ഷാ​ലി സി.​ജി. കാ​ത​റി​ൻ, അ​ധ്യാ​പ​ക​രാ​യ ഒ.​കെ. ഷൈ​ജു,…

Read More

ആ​കാ​ശ​പ്പാ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ യാ​ത്ര​ക്കാ​ർ; ശ​ക്ത​ൻ ന​ഗ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം​തേ​ടി ച​ർ​ച്ച​ക​ൾ

തൃ​ശൂ​ർ: ശ​ക്ത​ൻ ന​ഗ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം തേ​ടി​യു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്നു. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ആ​കാ​ശ​പ്പാ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ യാ​ത്ര​ക്കാ​ർ അ​ല​ക്ഷ്യ​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പു​ന​ർ​ചി​ന്ത​നം ന​ട​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച്, മ​ത്സ്യ മാ​ർ​ക്ക​റ്റി​നു മു​ന്പി​ലെ മീ​ഡി​യ​നു​ക​ൾ തു​റ​ന്നു​കൊ​ടു​ക്കു​ന്ന കാ​ര്യ​മാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തു ന​ട​പ്പി​ലാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​രം യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വ​ൻ​തി​രി​ച്ച​ടി​യാ​ണെ​ന്നാ​ണ് പ​രാ​തി. ശ​ക്ത​ൻ ത​മ്പു​രാ​ൻ പ്ര​തി​മ​യു​ള്ള റൗ​ണ്ട് ചു​റ്റി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കേ​ണ്ടി​വ​രു​ന്ന​ത് വ​ലി​യ സ​മ​യ​ന​ഷ്ട​ത്തി​നും കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഈ ​സം​വി​ധാ​നം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​സ് ജീ​വ​ന​ക്കാ​രും വ്യാ​പാ​രി​ക​ളും നേ​ര​ത്തേ​ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മീ​ഡി​യ​നു​ക​ൾ സ്ഥാ​പി​ച്ച് അ​ട​ച്ചു​കെ​ട്ടി​യ​തോ​ടെ പ​ല​രും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ർ​മി​ച്ച ആ​കാ​ശ​പ്പാ​ത ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ വി​ൻ​ഷി അ​രു​ൺ​കു​മാ​ർ ഈ ​വി​ഷ​യം തു​ട​ർ​ച്ച​യാ​യി ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ…

Read More

വീ​ടി​ന​ക​ത്തു​ക​യ​റി വ​യോ​ധി​ക​യെ ക​ടി​ച്ചു​കൊ​ന്ന നാ​യ​യെ ത​ല്ലി​ക്കൊ​ന്നു; ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​യു​ടെ മ​ക​ൻ ആ​ശു​പ​ത്രി​യി​ൽ

എ​രു​മ​പ്പെ​ട്ടി (തൃശൂർ): വീ​ടി​ന​ക​ത്തു​ക​യ​റി വ​യോ​ധി​ക​യെ ക​ടി​ച്ചു​കൊ​ല്ലു​ക​യും മ​ക​നെ ഗു​രു​ത​ര​മാ​യി ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു ഭീ​തി​പ​ര​ത്തി​യ തെ​രു​വു​നാ​യ​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ത​ല്ലി​ക്കൊ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​നാ​ണ് വെ​ള്ള​റ​ക്കാ​ട് കൊ​ല്ല​ൻ​പ്പ​ടി​യി​ൽ നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. തെ​രു​വു​നാ​യ വീ​ടി​ന​ക​ത്തു ക​ട​ന്ന് കി​ട​പ്പ് രോ​ഗി​യാ​യ വ​യോ​ധി​ക കാ​ർ​ത്ത്യാ​യ​നി​യെ (84) ക​ടി​ച്ച് കൊ​ല്ലു​ക​യും ഇ​വ​രു​ടെ മ​ക​ൻ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ദേ​വ​ദാ​സി​നെ (60) ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഇ​വ​രു​ടെ വീ​ട​ന​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കാ​ർ​ത്ത്യാ​യ​നി​യു​ടെ മ​റ്റൊ​രു മ​ക​ൻ മ​ണി ഭ​ക്ഷ​ണം ന​ൽ​കാ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മ​റി​ഞ്ഞ​ത്. സ്ഥ​ല​ത്തെ​ത്തി​യ എ​നി​മ​ൽ റെ​സ്ക്യൂ ടീം ​അം​ഗം ബൈ​ജു ക​ട​ങ്ങോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മ​പ്പെ​ട്ടി പോ​ലീ​സും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് മ​ണി​കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ നാ​യ​യെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ്…

Read More

സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ പു​ലി​യ​ന്നൂ​ർ പേ​ര് പു​നഃ​സ്ഥാ​പി​ക്ക​ണം; എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി സ​മ​ര​സ​മി​തി

വേ​ലൂ​ർ: സെ​ന്‍റ് തോ​മ​സ് യു ​പി സ്കൂ​ൾ പു​ലി​യ​ന്നൂ​ർ പേ​ര് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള നി​വേ​ദ​നം സ​മ​ര​സ​മി​തി കു​ന്നം​കു​ളം എം​എ​ൽ​എ എ.​സി. മൊ​യ്തീ​ന് സ​മ​ർ​പ്പി​ച്ചു. സം​സ്ഥാ​ന മു​ന്നാ​ക്ക ക​മ്മീ​ഷ​ൻ മെ​മ്പ​ർ സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, ക​ൺ​വീ​ന​ർ സി.​ഐ. പൗ​ലോ​സ് മാ​സ്റ്റ​ർ, ജോ​സ് ചെ​മ്പി​ശേ​രി എ​ന്നി​വ​ർ നി​വേ​ദ​ക​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഈ ​നി​വേ​ദ​നം എ​ത്ര​യും വേ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റു​മെ​ന്നും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും എം ​എ​ൽ​എ നി​വേ​ദ​ക സം​ഘ​ത്തി​ന് ഉ​റ​പ്പു​ന​ല്കി.

Read More

തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ ക​ത്തി​ന​ശി​ച്ച ബൈ​ക്കു​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ തീ​രു​മാ​നം

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ ക​ത്തി​ന​ശി​ച്ച ബൈ​ക്കു​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ആ​ർ​സി ബു​ക്ക് പ​രി​ശോ​ധി​ച്ച് ഓ​രോ ബൈ​ക്കി​നും ക​രാ​റു​കാ​ര​ൻ നി​ശ്ച​യി​ക്കു​ന്ന തു​ക​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ക. ഇ​തു വി​ത​ര​ണം​ചെ​യ്യ​ൽ തു​ട​ങ്ങി. ന​ഷ്ട​പ​രി​ഹാ​രം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​വ​ർ​ക്ക് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നെ സ​മീ​പി​ക്കാം. നേ​ര​ത്തേ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​നം ഏ​റ്റു​വാ​ങ്ങി കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നു വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​ൻ​കൂ​ർ ക​ച്ചീ​ട്ട് ഒ​പ്പി​ട്ടു​ന​ൽ​കി​യാ​ൽ​മാ​ത്ര​മേ തു​ക എ​ത്ര​യെ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ ക​ഴി​യൂ എ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​ര​ന്‍റെ നി​ല​പാ​ട്. പോ​ലീ​സി​ൽ ക​ച്ചീ​ട്ട് ഒ​പ്പി​ട്ടു​ക​ഴി​ഞ്ഞാ​ൽ ക​രാ​റു​കാ​ര​ൻ ന​ൽ​കു​ന്ന തു​ക സ്വീ​ക​രി​ക്കാ​ൻ ഉ​ട​മ നി​ർ​ബ​ന്ധി​ത​നാ​കു​മാ​യി​രു​ന്നു. ഈ ​നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​നോ​ട് ടൂ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ക​ള​ക്ട​ർ അ​നു​കൂ​ല​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ൽ​മാ​ത്രം ക​രാ​റു​കാ​ര​നി​ൽ​നി​ന്നു ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​യാ​ൽ മ​തി. ക​ത്തി​ന​ശി​ച്ച വാ​ഹ​നാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ദു​ര​ന്ത​സ്ഥ​ല​ത്തു​നി​ന്നു മാ​റ്റാ​ൻ ആ​രെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​ർ റെ​യി​ൽ​വേ…

Read More