കോവിഡ് പ്രതിരോധം; ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വ​ന്ന അ​ഞ്ചു​പേ​ർ കാ​യം​കു​ള​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ

കാ​യം​കു​ളം: ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു കാ​യം​കു​ള​ത്തേ​ക്കു വ​ന്ന ലോ​റി ക്ലീ​ന​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കാ​യം​കു​ള​ത്തേ​ക്ക് കോ​ഴി​ത്തീ​റ്റ​യു​മാ​യി വ​ന്ന ലോ​റി​യി​ലെ ക്ലീ​ന​റാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു പേ​രെ​യാ​ണ് പ​ത്തി​യൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ക​രീ​ല​ക്കു​ള​ങ്ങ​ര ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലെ റെ​ഡ് സോ​ണി​ൽ നി​ന്ന് വ​ന്ന ലോ​റി ക്ലീ​ന​റു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​രാ​ണ് ഇ​തി​ൽ നാ​ലു​പേ​ർ. അ​ഞ്ചു പേ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് അ​വ​ർ താ​മ​സി​ച്ചി​രു​ന്ന രാ​മ​പു​ര​ത്തെ വാ​ട​ക വീ​ട്ടി​ൽ ത​ന്നെ ക്വാ​റ​ന്‍റ​യി​ൻ ചെ​യ്യു​ക​യും സ്ഥാ​പ​നം​അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്നും ഇ​ത്ത​രം സ​മീ​പ​നം സ്വീ​ക​രി​ച്ചാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് പോ​ലീ​സ്അ​റി​യി​ച്ചു.

പ​ത്തി​യൂ​ർ​പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നാ​സ​റു​ദ്ദീ​ൻ, അ​ൻ​ഷാ​ദ്, ശ്രീ​ക​ല, സി​ന്ധു, സ​ന്ധ്യ, അ​നൂ​ജ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർമാരാ​യ അ​ജി​ത്ത്, ഗി​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ ക്വാ​റ​ന്‍റ​യി​ൻ ചെ​യ്ത​ത്.

Related posts

Leave a Comment