മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന് ശ്രീ ​ജ​നാ​ർ​ദ്ദ​ന​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ വ​ർ​ക്ക​ല ശ്രീ ​ജ​നാ​ർ​ദ്ദ​ന​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി. പി​തൃ​ത​ർ​പ്പ​ണ​ത്തി​നും അ​പൂ​ർ​വ​ങ്ങ​ളാ​യ തു​ലാ​ഭാ​ര വ​ഴി​പാ​ടു​ക​ൾ​ക്കും പ്ര​ശ​സ്ത​മാ​യ പാ​പ​നാ​ശം ക​ട​പ്പു​റ​ത്തി​ന് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ലെ​ത്തി​യാ​ണ് മ​ന്ത്രി വ​ഴി​പാ​ട് ന​ട​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മ​ന്ത്രി പ്ര​ത്യേ​ക പൂ​ജ​ക​ളി​ലും ദ​ർ​ശ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് തു​ലാ​ഭാ​ര​ത്ത​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്. പ​ഞ്ച​സാ​ര തു​ലാ​ഭാ​രം പൂ​ർ​ത്തി​യാ​ക്കി ഭ​ഗ​വ​ദ് ദ​ർ​ശ​ന​വും ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. നേ​ര​ത്തെ​യും ഭ​ര​ണ​പ​ക്ഷ​ത്തെ മ​റ്റ് പ്ര​മു​ഖ മ​ന്ത്രി​മാ​ർ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി​യ​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. പ​ട്ട​ത്താ​നം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും, പു​ല്ലു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ മ​ന്ത്രി എം. ​ലി​ജു​വും മു​ൻ​പ് തു​ലാ​ഭാ​ര വ​ഴി​പാ​ട് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ആ​രോ​ഗ്യ മ​ന്ത്രി​യും തു​ലാ​ഭാ​രം ന​ട​ത്തി​യ​ത്.

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: പ്ര​ശാ​ന്തി​ന് നേ​രി​ട്ട് പ​ങ്കെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍. 2019 ലെ ​ബോ​ര്‍​ഡി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന സ്വ​ര്‍​ണ​ക​വ​ര്‍​ച്ച മ​റ​ച്ച് വ​യ്ക്കാ​നാ​ണ് ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​ക​ള്‍ 2025 ല്‍ ​സ്വ​ര്‍​ണം പൂ​ശാ​ന്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടുപോ​യ​ത്. നേ​ര​ത്തെ ന​ട​ന്ന ക​വ​ര്‍​ച്ച മൂ​ടിവ​യ്ക്കാ​ന്‍ പ്ര​ശാ​ന്തും കൂ​ടിച്ചേ​ര്‍​ന്ന് ഗൂഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. പ്ര​ശാ​ന്ത് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന റ​ജി​ലാ​ല്‍ ദ്വാ​ര​പാ​ല​ക ശി​ല്‍​പ്പ പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​ന്‍ ചെ​ന്നൈ​യി​ലെ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സി​ല്‍ സൗ​ക​ര്യ​മി​ല്ലെ​ന്നും പാ​ളി​യി​ലെ ക​ള​ര്‍ മാ​റി​യ​തി​ന് പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ല്‍ സ്വ​ര്‍​ണം പൂ​ശി​യാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് റ​ജി​ലാ​ല്‍ ആ​ദ്യം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പ്ര​ശാ​ന്ത് സ​മ്മ​ര്‍​ദം ചെ​ലു​ത്തി റി​പ്പോ​ര്‍​ട്ട് മാ​റ്റി​ച്ചു​വെ​ന്ന് റ​ജി​ലാ​ല്‍ എ​സ്‌​ഐ​ടി​യ്ക്ക് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

Read More

സ​ഹ​പാ​ഠി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ കൂ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു

ഉ​ള്ളൂ​ര്‍: ഒ​പ്പം പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​ഞ്ചു കേ​സു​ക​ള്‍​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ​യ​നാ​ട് സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ന്നാം വ​ര്‍​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ എ​ബേ​ല്‍ അ​ഗ​സ്റ്റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി ഇ​യാ​ള്‍​ക്കു ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്‍റെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നു കാ​ട്ടി വി​ദ്യാ​ര്‍​ഥി​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ബേ​ല്‍ അ​ഗ​സ്റ്റി​നെ​തി​രേ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​കേ​സു​ക​ള്‍​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യ പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ എ​ബേ​ലി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും ഇ​യാ​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​രാ​തി​യു​മാ​യി ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ഇ​ടാ​നോ കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നോ ത​യാ​റാ​യി​ല്ലെ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ആ​രോ​പ​ണം. ഒ​രേ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ളാ​യ​തി​നാ​ല്‍ ഒ​റ്റ എ​ഫ്ഐ​ആ​ര്‍ ഇ​ട്ട്…

Read More

കാ​പ്പാ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ചീ​ങ്ക​ണ്ണി അ​നീ​ഷ് ഭാ​ര്യ​യു​ടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു;​ ഓ​ടി ര​ക്ഷ​പ്പെ​ട്ട് മ​ക്ക​ൾ

കാ​ട്ടാ​ക്ക​ട: കാ​പ്പാ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി ഭാ​ര്യ​യു​ടെ വീ​ട് പൂ​ർ​ണ്ണ​മാ​യും അ​ടി​ച്ചു ത​ക​ർ​ത്തു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യോ​ട് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും ല​ഹ​രി​ക്ക​ടി​മ​യു​മാ​യ പ​ന്നി​യോ​ട് സ്വ​ദേ​ശി ചീ​ങ്ക​ണ്ണി അ​നീ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന അ​നീ​ഷ് കു​മാ​ർ (39) ആ​ണ് വ​ടി​വാ​ളു​മാ​യി ഭാ​ര്യ വീ​ട് ത​ല്ലി ത​ക​ർ​ത്ത​ത്. വീ​ട് ത​ല്ലി​പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന ഭാ​ര്യ ആ​ൻ ബേ​ബി​യും മ​ക്ക​ളും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​ന്ത​രം ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ട് ദി​വ​സം മു​ൻ​പ് ആ​ൻ ബേ​ബി നാ​ല് മ​ക്ക​ളേ​യും കൂ​ട്ടി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​യാ​ളെ കാ​പ്പാ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘ​ച്ച​തി​നും വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത​തി​നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി…

Read More

പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ ക​വ​ർ​ച്ച ന​ട​ന്നി​ട്ട് ഒ​രു​മാ​സം; ഇ​രു​ട്ടി​ൽ ത​പ്പി മം​ഗ​ല​പു​രം പോ​ലീ​സ്

ക​ണി​യാ​പു​രം: ന​മ്പ്യാ​ർ​കു​ള​ത്ത് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​പൊ​ളി​ച്ചു 12 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. മോ​ഷ​ണം ന​ട​ന്നു ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ തു​മ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച സൂ​ച​ന​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​തെ​ങ്കി​ലും മം​ഗ​ല​പു​രം പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്ന​ത​ല്ലാ​തെ യാ​തൊ​രു​വി​ധ പു​രോ​ഗ​തി​യും കേ​സി​നു​ണ്ടാ​യി​ല്ല. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു പോ​യ​ത് റെ​യി​ൽ​വേ ലൈ​ൻ ഭാ​ഗ​ത്തേ​ക്ക് ആ​യി​രു​ന്നു. പ​ക​ൽ സ​മ​യം ക​റ​ങ്ങി ന​ട​ന്നു അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ടു​ക​ൾ നി​രീ​ക്ഷി​ച്ച ശേ​ഷം രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ന്ന സ്‌​ഥി​രം മോ​ഷ്‌​ടാ​ക്ക​ളാ​കാം കൃ​ത്യ​ത്തി​നു പി​ന്നി​ലെ​ന്നു അ​നു​മാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. ക​ണി​യാ​പു​രം ന​മ്പ്യാ​ർ​കു​ളം സാ​ഫ​ല്യ​ത്തി​ൽ മു​ഹ​മ്മ​ദ് താ​ഹി​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ സ്‌​ഥ​ത്തി​ല്ലാ​യി​രു​ന്നു. മ​ട​ങ്ങി വ​ന്ന​പ്പൊ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി ക​ണ്ട​ത് തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ​പൂ​ട്ട്…

Read More

നി​തി​ന്‍​രാ​ജി​ന്‍റെ മ​ര​ണം; പ്ര​തി​ക്കു ജാ​മ്യം ല​ഭി​ച്ച​തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡി​ജി​പി​യോ​ടു റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: നി​തി​ന്‍​രാ​ജ് ആ​ത്മ​ഹ​ത്യ​ക്കേ​സ് പ്ര​തി ഡോ. ​റാ​മി​ന് ജാ​മ്യം ല​ഭി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ വീ​ഴ്ച​യി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ സം​ഘം നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. നി​തി​ന്‍​രാ​ജി​ന്‍റെ കു​ടും​ബ​വും നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് ത​ന്നെ നേ​രി​ല്‍ ക​ണ്ട് അ​റി​യി​ച്ചു​വെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് പു​തി​യ സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​നി​മു​ത​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഡോ. ​റാ​മി​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് കാ​ര​ണം പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടാ​ണെ​ന്നും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച ഉ​ണ്ടാ​യെ​ന്നും കോ​ട​തി നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Read More

പി​എ​സ്‌​സി പ​രീ​ക്ഷ അ​ടി​മു​ടി അ​ഴി​മ​തി? പി​എ​സ്‌​സി ന​ട​ത്തി​യ പ​ല പ​രീ​ക്ഷ​ക​ളി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന പ​രാ​തി​ക​ൾ എ​സ്ഐ​ടി​ക്കു മു​ന്നി​ൽ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ല്‍ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. പി​എ​സ്‌​സി ന​ട​ത്തി​യ പ​ല പ​രീ​ക്ഷ​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന പ​രാ​തി​ക​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഫ​യ​ലു​ക​ളും ന​ല്‍​കാ​ന്‍ പി​എ​സ്‌സി ​ചെ​യ​ര്‍​മാ​ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്ന് ക​ത്ത് ന​ല്‍​കും. പി​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന പ​രീ​ക്ഷ​യ്‌​ക്കെ​തി​രെ​യാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഈ ​പ​രീ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ല്‍ ചീ​ഫ് ഇ​ന്‍​ഡ​സ്ട്രി ആ​ന്‍റ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് വ്യാ​പ​ക പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.‌ ഈ ​പ​രാ​തി​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​എ​സ്‌സി​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നു വ​രു​ന്ന​ത്.ഒ​ന്‍​പ​ത് ല​ക്ഷ​ത്തി​ല്‍​പ​രം രൂ​പ വാ​ര്‍​ഷി​ക ശ​മ്പ​ളം ല​ഭി​ക്കു​ന്ന ത​സ്തി​ക​യി​ലേ​ക്കാ​ണ് ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ലെ നി​യ​മ​നം ന​ട​ന്ന​ത്. ഒ​ന്നാം റാ​ങ്ക് നേ​ടി​യ…

Read More

വെ​മ്പാ​യം ബാറിലെ സംഘർഷം; പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​മ്പാ​യം ശ്രീ​വ​ത്സം ബാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. തേ​ക്ക​ട കാ​രം​കോ​ട് രാ​മ​ൻ​പ​റ​മ്പ് കു​ട്ട​ത​ട്ടി സ്വ​ദേ​ശി ന​വാ​സ് ആ​ണ് മ​രി​ച്ച​ത്. പ്ര​തി അ​നീ​ഷി​നെ ന​വാ​സ് മ​ർ​ദി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ന​വാ​സ്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാറിൽ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ അ​നീ​ഷി​നെ ന​വാ​സ് മു​ഖ​ത്ത​ടി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​നീ​ഷ് പു​റ​ത്തു​പോ​യി പെ​ട്രോ​ൾ വാ​ങ്ങി​വ​ന്ന് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ മ​റ്റു​ള​വ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തുടരുകയാണ്.

Read More

വെ​മ്പാ​യ​ത്ത് ബാ​റി​ൽ സം​ഘ​ർ​ഷം; പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്തി; നാ​ലു​പേ​ർ​ക്ക് പൊ​ള്ള​ൽ

നാ​ലു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു, നി​ല ഗു​രു​ത​രംവെ​മ്പാ​യം: തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യ​ത്ത് ബാ​റി​ൽ സം​ഘ​ർ​ഷം. ഇ​രു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ ഒ​രാ​ൾ, എ​തി​ർ​സം​ഘ​ത്തി​ലു​ള്ള​വ​രു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി.ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നാ​ലു​പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​റി​ലെ എ​സി മു​റി​യി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ച്ച​വ​ർ ത​മ്മി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം. പി​ന്നാ​ലെ അ​നീ​ഷ് എ​ന്ന​യാ​ൾ പു​റ​ത്തു​പോ​യി പെ​ട്രോ​ൾ വാ​ങ്ങി വ​ന്ന് ദേ​ഹ​ത്തൊ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ട്രോ​ൾ ഒ​ഴി​ച്ച അ​നീ​ഷി​ന്‍റെ ശ​രീ​ര​ത്തി​ലും തീ ​പ​ട​ർ​ന്നു. ഇ​യാ​ൾ​ക്ക് 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റു. പൊ​ള്ള​ലേ​റ്റ മ​റ്റു​ള്ള​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു വി​വ​രം. മു​റി​യി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കെ​ടു​ത്തി.

Read More

വ​ഖ​ഫ് ബോ​ര്‍​ഡി​നെ​തി​രാ​യ ഹെ​ക്കോ​ട​തി ഉ​ത്ത​ര​വ്: സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ര്‍​ഡി​നെ​തി​രാ​യ ഹെ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. വ​ഖ​ഫ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ത്തു​ക​ളിക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മു​സ്ളീമു​ക​ളെ വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് ബി​ജെ​പി സ​ര്‍​ക്കാ​രു​ക​ളാ​ണ്. അ​തേ പാ​ത പി​ന്തു​ട​രു​ക​യാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ഖ​ഫ് ബി​ല്ലി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മു​ന്‍​നി​ല​പാ​ട് മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ബി​ജെ​പി​യു​മാ​യി ഒ​ത്തു​ക​ളി​യ്ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​ക്ക് എ​തി​രാ​യ നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Read More