തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയ രണ്ടു പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ സ്വദേശി ഷാറുഖ് ഖാന് (22), കുന്നുപുഴ സ്വദേശി കൃഷ്ണ പ്രസാദ് (20) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം വച്ച് ഇരുവരും മദ്യലഹരിയില്‍ അടിപിടി നടത്തി. കണ്ടുനിന്ന നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനകത്തുവച്ച് ഇരുവരും തമ്മില്‍ തല്ലുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. മൂന്ന് പോലീസുകാര്‍ക്കു പരിക്കേറ്റു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ, രാഹുല്‍, സ്മിതേഷ്, ഹോം ഗാര്‍ഡ് സതീഷ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read MoreCategory: TVM
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധം; ‘ഗവര്‍ണറുടെ കൂലിത്തല്ലുകാരനെപ്പോലെ വിസി പെരുമാറുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചട്ടവിരുദ്ധമായ നടപടിയാണ് വിസി കൈക്കൊണ്ടത്. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. ഇതൊന്നും പരിഗണിക്കാതെ വിസി കൈക്കൊണ്ട സസ്പെന്ഷന് നടപടി യൂണിവേഴ്സിറ്റിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ വിസി പെരുമാറുന്നു. ചട്ടങ്ങള്‍ ലംഘിച്ചത് ഗവര്‍ണറാണ് രജിസ്ട്രാറല്ല. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ഏറ്റുമുട്ടാനുള്ള പ്രവൃത്തി ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ല. ഗവര്‍ണറുടേത് ജനാധിപത്യ നടപടികളാണ്. ചട്ടമ്പിത്തരം അനുവദിക്കില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ഒരു സഹോദരി, അല്ലെങ്കില്‍ വനിത അങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreവാര്‍ത്താസമ്മേളനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിർദേശം; പ്രതിഷേധിച്ചത് റിട്ടയേര്‍ഡ് പോലീസുകാരൻ
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നൽകി. ഇന്നു രാവിലെ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുന്‍ പോലീസുകാരന് പരാതിയുമായി രംഗത്തെത്തിയത്.പെന്ഷന് കാര്‍ഡ് കാണിച്ച് പോലീസ് ആസ്ഥാനത്ത് കയറിയ ഇയാള്‍ മാധ്യമപ്രവര്ത്തകനെന്നുപറഞ്ഞ് വാര്‍ത്താസമ്മേളനം നടന്ന കോണ്‍ഫറന്‍സ് ഹാളിലും കടക്കുകയായിരുന്നു. ഇത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. ബഷീര്‍ എന്ന് പേരുള്ള റിട്ടയേര്‍ഡ് പോലീസുകാരനാണ് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി ഡിജിപിയോടു ചോദ്യങ്ങള്‍ ഉന്നയിച്ചത്.
Read Moreസെനറ്റ് ഹാളിലെ സംഘര്‍ഷം രജിസ്ട്രാര്‍ക്കെതിരേ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ക്കെതിരെ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്്്ട്രാര് ബോധപൂര്‍വം ഗവര്‍ണറെ തടഞ്ഞു. രജിസ്ട്രാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി. ഗവര്‍ണര്‍ എത്തിയ ശേഷമാണ് ഹാളിന്റെ അനുമതി റദ്ദാക്കിയെന്നു കാട്ടി രാജ്ഭവനിലേക്കു മെയില്‍ അയച്ചത് എന്നിങ്ങനെയാണ് വിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥയുടെ 50ാം വാര്ഷികത്തിനെതിരേ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിപാടിയുടെ ഉദ്ഘാടകന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു.ഇതിനെതിരേ എസ്എഫ്ഐയും കെഎസ് യുവും പ്രതിഷേധവുമായി രംഗത്തുവരികയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. രജിസ്ട്രാറുടെ നടപടിക്കെതിരേ ആക്ഷേപം ഉയര്‍ന്നതോടെ രാജ്ഭവന് വിസിയോട് വിശദീകരണം തേടുകയായിരുന്നു.
Read Moreതിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി; ഉടന്‍ നടപടി വേണമെന്ന് യൂറോളജി വിഭാഗം മേധാവി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പുണ്ടെന്നും എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നും മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. മെഡിക്കല്‍ കോളജിലെ ഭരണപരമായ കാര്യങ്ങളുടെ ബാലപാഠം അറിയാത്തവരാണ് പ്രിന്‍സിപ്പാളും സൂപ്രണ്ടും. അതിനാല്‍ ഇരുവര്‍ക്കും പരിമിതികളും ഭയവും പല കാര്യങ്ങളിലും ഉണ്ട്. ഭരണപരമായ പരിചയമുള്ളവരെ ഇത്തരത്തിലുള്ള സുപ്രധാന പദവികളില്‍ ചുമതല നല്‍കണമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം മൂലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെക്കുറിച്ച് നിശിതമായി വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട്, യൂറോളജി വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കല്‍ കോളജ്…
Read Moreഭാരതാംബ ചിത്രവിവാദം; സെനറ്റ് ഹാളിലെ സംഘർഷം: എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ ഇന്നലെ സെനറ്റ് ഹാളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണു കേസ്. ഇന്നലെ സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവ സമിതി എന്ന സംഘടനയുടെ പരിപാടി സെനറ്റ് ഹാളില്‍ നടന്നപ്പോള്‍ ഭാരതാംബയുടെ ചിത്രം വച്ചതായിരുന്നു എസ്എഫ്ഐ, കെഎസ് യു വിദ്യാര്‍ഥി സംഘടനകളെ പ്രകോപിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്തത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു. ഗവര്‍ണറെ സര്‍വകലാശാലയ്ക്കകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചെങ്കിലും പോലീസിന്റെ അകമ്പടിയോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിപ്പോയിരുന്നു. അതേസമയം ഇന്നലത്തെ പരിപാടിയില്‍ സെനറ്റ് ഹാളില്‍ സംഭവിച്ച നാശനഷ്ടങ്ങളിൽ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍വകലാശാല രജിസ്ട്രാറും നടപടി തുടങ്ങി. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ എന്‍ജിനിയറിംഗ്…
Read Moreയോഗ ദിനം: ഒരേ വേദിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സൂര്യ നമസ്കാരം ചെയ്യുന്നു; വിശാഖപട്ടണത്തിനു രണ്ട് ഗിന്നസ് റിക്കാര്‍ഡുകള്‍
തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം അന്താരാഷ്ട്ര യോഗ ദിനത്തില്‍ രണ്ട് ഗിന്നസ് ലോക റിക്കാര്‍ഡുകള്‍ സ്ഥാപിച്ചു. വിശാഖപട്ടണത്തിലെ ബീച്ച് റോഡിന്റെ 30 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ദേശീയ സംസ്ഥാന നേതാക്കളുള്‍പ്പെടെ മൂന്നു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്താണ് യോഗ പരിപാടിയില്‍ റിക്കാര്‍ഡ് സ്ഥാപിച്ചത്. ഒരേ വേദിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സൂര്യ നമസ്കാരം ചെയ്യുന്നു, ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം സൂര്യ നമസ്കാരം ചെയ്യുന്നു എന്നീ രണ്ട് ഗിന്നസ് ലോക റിക്കാര്‍ഡുകളാണ് തീരദേശ നഗരമായ വിശാഖപട്ടണം സ്ഥാപിച്ചത്. രണ്ടാമത്തെ റിക്കാര്‍ഡില്‍ 25,000 ത്തിലധികം പേര് ഒരേസമയം സൂര്യനമസ്കാരം നടത്തി. പരിപാടിക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നേതൃത്വം നല്കി. ഉപമുഖ്യമന്ത്രി പവന് കല്യാണ്‍, ആരോഗ്യകുടുംബക്ഷേമ മന്ത്രി ഡോ. എ.എസ്. കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
Read Moreസ്വരാജിനെ തള്ളി സിപിഐ;”സ്വരാജിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ഇല്ലായിരുന്നു’; തോൽവി പഠിക്കാൻ പ്രത്യേക കമ്മറ്റി
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിമര്‍ശനം. എല്‍ഡിഎഫ് സ്ഥാനാഥി എം. സ്വരാജിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത കുറവായിരുന്നു. സ്വന്തം നാട്ടില്‍പോലും ജനങ്ങളുടെ പിന്തുണ നേടാന്‍ സാധിച്ചില്ല. സംസ്ഥാന നേതാവെന്ന നിലയില്‍ സ്വരാജിനെ രംഗത്തിറക്കിയിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് സ്വരാജിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണെന്നു ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
Read Moreപോര് മുറുകുന്നു ; ഗവര്‍ണറെ വിമര്‍ശിച്ചും വിദ്യാഭ്യാസമന്ത്രിയെ പുകഴ്ത്തിയും സിപിഎം മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണറെ വിമര്‍ശിച്ചും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ പുകഴ്ത്തിയും സിപിഎം മുഖപത്രം ദേശാഭിമാനി. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചനയുടെ പേരിലാണ് മന്ത്രിമാരും ഗവര്‍ണറുമായി തെറ്റിയത്. രാജ്ഭവനില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടി മന്ത്രി വി. ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം അംഗീകരിക്കില്ലെന്നാണ് ദേശാഭിമാനിയുടെ നിലപാട്. രാജ്ഭവനെ ആര്‍എസ്എസിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെയാണ് ദേശാഭിമാനി വിമര്‍ശനം ഉന്നയിക്കുന്നത്. മന്ത്രിയുടെ നടപടി ന്യായമാണെന്നും പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ഗവര്‍ണറുടെ ആരോപണത്തെ തള്ളിയാണ് മന്ത്രിയെ പാര്‍ട്ടി പത്രം പുകഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് രണ്ട് ദിവസമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളും സിപിഎം, സിപിഐ നേതാക്കളും ഗവര്‍ണര്‍ക്കെതിരേ നിശിതമായി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
Read Moreഷാഫിയെയും രാഹുലിനെയും വിമർശിച്ച് രമേശ് ചെന്നിത്തല; തെരഞ്ഞെടുപ്പ് രംഗത്ത് നില്ക്കുമ്പോള് യുവനേതാക്കൾ സൂക്ഷ്മത പുലര്‍ത്തണം
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയിലെ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിന്റെയും പെരുമാറ്റത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇരുവരും കുറെ കൂടി ഗൗരവമായും സൂക്ഷ്മതയോടെയും പെരുമാറണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്ത് നില്ക്കുമ്പോള് സൂക്ഷ്മത പുലര്‍ത്താന്‍ യുവനേതാക്കള്‍ എന്ന നിലയില്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ചെറിയ ചലനം പോലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചതിനെയാണ് ചെന്നിത്തല വിമര്‍ശിച്ചത്. ഇത് പാര്‍ട്ടിക്ക് പ്രതിരോധിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. അന്‍വറെ രാത്രിയില്‍ രഹസ്യമായി രാഹുല്‍ പോയി കണ്ടതിനെയും ചെന്നിത്തല വിമര്‍ശിച്ചു. മുസ്ലിം ലീഗുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ലീഗ് താഴെ തട്ടുമുതല്‍ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ…
Read More