തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്നങ്ങൾ അതിജീവിക്കണമെന്നും ഇതിന് യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. യുവജനങ്ങൾ സമൂഹത്തിന്റെ പ്രധാനഭാഗമാണ്. സമൂഹത്തിലെ സൗഹൃദ അന്തരീക്ഷം തകരാതെ നോക്കണം. അത് തകർന്നാൽ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കവടിയാർ ഉദയ്പാലസ് കണ്വെൻഷൻ സെന്ററിൽ യുവാക്കളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മുഖാമുഖം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു. അക്കാദമിക്, കലാകായിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട രണ്ടായിരം പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. നവകേരള നിർമിതിക്കായുള്ള അഭിപ്രായം ശേഖരിക്കാനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Read MoreCategory: TVM
പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ തല്ലിച്ചതച്ചു, 24കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ. തിരുവല്ലം പോലീസാണ് പിടികൂടിയത്. മണക്കാട് കമലേശ്വരം സ്വദേശിയായ അഭിഷേകാണ് (24) പിടിയിലായത്. ഇയാൾ ശനിയാഴ്ച രാവിലെ 10.30ന് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇത് കണ്ട സമീപവാസിയായ വയോധികൻ യുവാവിനെ തടയാൻ ശ്രമിച്ചു. എന്നാൽ ഇയാൾ വയോധികനെ തല്ലി താഴെയിട്ടു. ഇതിനിടയിൽ മറ്റൊരു കേസിലെ തുടർനടപടികൾക്കായി പ്രദേശത്ത് എത്തിയ തിരുവല്ലം പോലീസ് എസ്എച്ച്ഒ ഫയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമീപവാസിയുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ബിജു, ഡി. മോഹനചന്ദ്രൻ, രാധാകൃഷ്ണൻ, ഡ്രൈവർ സജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreതോക്കും തിരകളും നഷ്ടപ്പെട്ട സംഭവം: കമാൻഡന്റ് ഉൾപ്പെടെ പത്തു പേർക്കെതിരേ അന്വേഷണം നടത്താൻ ഉത്തരവ്
തിരുവനന്തപുരം: മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പോലീസിലെ സായുധ വിഭാഗത്തിൽനിന്നു തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ പത്ത് പേർക്കെതിരേ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കമാൻഡന്റ് ഉൾപ്പെടെ പത്ത് പേർക്കെതിരേ കർശന നടപടി വേണമെന്നാണ് ഡിജിപി റിപ്പോർട്ട് ചെയ്തത്. പോലീസ് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ തോക്കും തിരകളും യാത്രയ്ക്കിടെ പുറത്തേക്കെറിഞ്ഞെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതേക്കുറി്ച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കർശന നടപടി വേണമെന്നും കാട്ടിയാണ് ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്.
Read Moreലീഗ് നിലപാടു കടുപ്പിച്ചു: യുഡിഎഫ് സീറ്റ് വിഭജനം വഴിമുട്ടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സീറ്റ് വിഭജനം എങ്ങുമെത്തിയില്ല. മൂന്നാം സീറ്റിൽ അവകാശവാദം ഉന്നയിച്ച് മുസ്ലീംലീഗ് നിലപാട് കടുപ്പിച്ചതാണ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കുന്നത്. ലീഗുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായാൽ മാത്രമെ സ്ഥാനാർഥി നിർണയത്തിലേക്കു കടക്കാൻസാധിക്കുകയുള്ളു. ലീഗിന്റെ സെക്രട്ടറിയേറ്റ് യോഗത്തിൽ എടുത്ത തീരുമാനം മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കണമെന്നാണ്. അതേ സമയം നിലവിലുള്ള സിറ്റിംഗ് സീറ്റുകൾ ഒന്നും ലീഗിന് വിട്ടുകൊടുക്കുന്നത് കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ജൂണിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലൊന്ന് തരപ്പെടുത്താനുള്ള ലീഗിന്റെ തന്ത്രമാണ് മൂന്നാം സീറ്റെന്ന സമ്മർദ്ദമെന്നാണ് യുഡിഎഫ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ നൽകിയിരുന്ന രാജ്യസഭ സീറ്റിൽ ലീഗിനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും കോണ്‍ഗ്രസിനും നോട്ടമുണ്ട്. ലീഗിന്റെ കടുംപിടിത്തം സിപിഎമ്മും ബിജെപിയും യുഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും രാഷ്ട്രിയ പ്രചാരണ…
Read Moreമുൻഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച സംഭവം; അഞ്ചര വർഷത്തിനുശേഷം കുറ്റപത്രം
തിരുവനന്തപുരം: മുൻ ഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച കേസിൽ അഞ്ചരവർഷത്തിന് ശേഷം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ഡിജിപി സുധേഷ് കുമാറിന്റെ മകൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോലീസ് ഡ്രൈവർ ഗവാസ്കറിനെ കനകക്കു ന്നിൽ വച്ച് പ്രഭാതസവാരി നടത്തവെ സുധേഷ്കുമാറിന്റെ മകൾ മർദിച്ചെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അഞ്ചരവർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചത്. സുധേഷ് കുമാർ ഒരു വർഷം മുൻപ് സർവീസിൽ നിന്നും വിരമിച്ചിരുന്നു. ഗവാസ്കറിനെതിരെ സുധേഷ് കുമാറിന്റെ മകളും പരാതി നൽകിയിരുന്നു. തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ഈ പരാതി പോലീസ് എഴുതി തള്ളി. ഗവാസ്കറിന്റെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും കുറ്റപത്രം നൽകിയില്ല. ഇതേ തുടർന്ന് ഹൈക്കോടതിയെ ഗവാസ്കർ സമീപിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. പരാതി പിൻവലിക്കാൻ ഗവാസ്കറിന്…
Read Moreസംസ്ഥാനത്ത് കടയടപ്പ് സമരം പൂർണം; വ്യാപാരമേഖല സ്തംഭിച്ചു
തിരുവനന്തപുരം: വ്യാപാരി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുള്ള കടയടപ്പ് സമരം സംസ്ഥാനത്ത് തുടങ്ങി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് കടയടപ്പ് സമരം. ഏകോപന സമിതിയില്‍ അംഗത്വമുള്ള കടകളൊന്നും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഏകോപനസമിതി നേതാക്കള്‍ അറിയിച്ചു. അതേസമയം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിച്ച വ്യാപാരസംരക്ഷണ ജാഥ ഇന്നു തിരുവനന്തപുരത്തു സമാപിക്കും. ജനുവരി 29നാണ് കാസര്‍ഗോഡുനിന്ന് ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ചാണ് ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുന്നത്. വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം രാജു അപ്സര നിർവഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, സംസ്ഥാന ട്രഷറർ ദേവരാജൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി മുഖ്യ…
Read More60,000 ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനില കെട്ടിടം; ബിജെപിയുടെ പുതിയ സംസ്ഥാനക്കമ്മിറ്റി ഓഫീസിന്റെ പാലുകാച്ചൽ നടന്നു
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാനക്കമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ പാലുകാച്ചൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ പത്തരയോടെ വിവിധ പൂജകൾക്ക് ശേഷമാണ് പാലുകാച്ചൽ ചടങ്ങ് നടന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ബിജെപി നേതാക്കളായ ഒ. രാജഗോപാൽ, സി. ശിവൻകുട്ടി, പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപമാണ് അഞ്ച് നിലകളിലായി അറുപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനില കെട്ടിടം പണിതത്. കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മറ്റൊരു ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കും. കേരളീയ വാസ്തു മാതൃകയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായിരിക്കവെയാണ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയത്.
Read Moreആദ്യം അമ്പരപ്പ്, പിന്നെ കൗതുകം; പൂജപ്പുരയിൽ ചുഴലിക്കാറ്റ്; പൊടിപടലങ്ങൾ വൃത്താകൃതിയിൽ 100 മീറ്ററോളം ഉയർന്നു
തിരുവനന്തപുരം: പൂജപ്പുര മൈതാനത്ത് ചുഴലിക്കാറ്റ്. ഇന്നലെ ഉച്ചയോടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്.മൈതാനത്തിനു ഒരുവശത്തായി വീശിയ കാറ്റിൽ പൊടിപടലങ്ങൾ വൃത്താകൃതിയിൽ 100 മീറ്ററോളം മുകളിലേക്ക് ഉയർന്നു. മൈതാനത്ത് ഇന്നലെ രാവിലെ ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചിരുന്നു. കളിക്കാനെത്തിയവരിലും കാണികളിലും ആദ്യം ആശങ്കയുയർത്തിയെങ്കിലും അപകടകാരിയല്ലെന്നറിഞ്ഞതോടെ ചുഴലിക്കാറ്റ് കൗതുകത്തിനു വഴിമാറി.
Read Moreപോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ
പോത്തൻകോട്ട് : പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് നേതാജിപുരം എഎസ് ഭവനിൽ അജയകുമാർ (35) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അജയകുമാറിന്റെ ഭാര്യ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോയിട്ട് തിരികെ വീട്ടിൽ വന്നപ്പോൾ വീടിനകത്ത് തൂങ്ങി നിൽക്കുന്നത് കണ്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. അഞ്ച് ദിവസത്തെ ലീവ് കഴിഞ്ഞ് ജോലിയ്ക്ക് ഇന്നലെ തിരികെ കയറേണ്ടതായിരുന്നു.തൃശൂർ ഐആർ ബി ബറ്റാലിയനിലെ ഹവിൽദാറാണ് അജയകുമാർ. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.പോത്തൻകോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ സംഗീത മകൻ : ആദി ( അഞ്ച് വയസ്) അച്ചൻ :ഭൂവന ചന്ദ്രൻ നായർ ,അമ്മ സുശീല
Read Moreബിജു പ്രഭാകർ കെഎസ് ആർടിസി എംഡി സ്ഥാനത്തുനിന്നു മാറും
ചാത്തന്നൂർ: കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ സിഎംഡിസ്ഥാനം ഒഴിയും. ഈ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകി. നിലവിൽ ഗതാഗത വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകർ. ഗതാഗത വകുപ്പ് സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാകാൻ അദ്ദേഹം സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇനി ഒന്നേകാൽ വർഷം കൂടി ബിജു പ്രഭാകറിന് സർവീസ് കാലാവധിയുണ്ട്. ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ ചുമതലയേറ്റതു മുതൽ മന്ത്രിയും സിഎംഡിയും തമ്മിൽ സ്വരച്ചേർച്ചയിലല്ല. ഇലക് ട്രിക് ബസ് വിവാദം നീരസം ഒന്നുകൂടി വർധിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി നിയമിക്കപ്പെട്ട ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറാണ് കെഎസ്ആർടിസിയിലെ ഭരണം നിയന്ത്രിക്കുന്നത്. അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിംഗി (എഎസ് ആർ ടിയു ) ന്റെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിൽ പോയിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ 28-ന് തിരിച്ചെത്തിയിട്ടും…
Read More