വിവാഹം നടക്കുമ്പോള്‍ വെറും 14 വയസ് ! അന്ന് പത്താംക്ലാസ് വരെ മാത്രം വിദ്യാഭ്യാസം; ഇന്ന് അവരുടെ പേര് കേട്ടാല്‍ മുംബൈ നഗരം കിടുങ്ങും;മുംബൈയിലെ ലേഡി സിംഗത്തിന്റെ കഥയിങ്ങനെ…

പ്രതിസന്ധികളോടു പൊരുതി ജയിക്കുന്നവര്‍ക്കാണ് ജീവിക്കാന്‍ അവകാശമെന്നു പറയാറുണ്ട്. ചിലര്‍ വിധിയെ പഴിച്ച് സമയം കളയുമ്പോള്‍ മറ്റു ചിലര്‍ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു.

മുംബൈയുടെ ലേഡി സിംഗം എന്നറിയപ്പെടുന്ന എന്‍ അംബിക അത്തരമൊരു ധീര ആയ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു. അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും.

അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്‌നാട്ടിലെ ദിണ്ടിഗല്ലിലെ ഒരു പോലീസ് കോണ്‍സ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത് കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ വീട്ടിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി

പതിനെട്ടാം വയസ്സില്‍ ഐഗന്‍, നിഹാരിക രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി. അവള്‍ അംബികയുടെ ഭര്‍ത്താവ് തമിഴ്‌നാട് ഗവണ്‍മെന്റിലെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു.

ഒരു വീട്ടമ്മയായി സമയം തള്ളി നീക്കുമ്പോഴും ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ഗാഢമായി അവള്‍ ആഗ്രഹിച്ചിരുന്നു.

ഒരിക്കല്‍ അദ്ദേഹം ഒരു പരേഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവളെയും കൂടെ കൂട്ടി. അതില്‍ അവിടുത്തെ ഐജി യും ബിജിയും വിശിഷ്ട അതിഥികളായിരുന്നു ബിജിക്കും ഐജിക്കും ലഭിച്ച ആദരവും ബഹുമാനവും അംബികയില്‍ മതിപ്പുളവാക്കി.

വീട്ടില്‍ തിരിച്ചെത്തിയപ്പോഴും അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു ആരാണ് ഈ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് എന്തിനാണ് ഈ വിഐപി പരിഗണന നല്‍കുന്നത് എന്നും, അവര്‍ ഉയര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണെന്ന് ഭര്‍ത്താവ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

അപ്പോള്‍ മുതല്‍ അവള്‍ക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥ ആകണം എന്നുള്ള ആഗ്രഹം ഉയര്‍ന്നു എന്നാല്‍ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായ കാരണം അവള്‍ക്ക് എസ്എസ്എല്‍സി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല

എന്നാല്‍ അവളുടെ ഭര്‍ത്താവ് അവളെ പിന്തുണച്ചു എസ്എസ്എല്‍സിയും പിന്നീട് വിദൂര പിയുസിയും ബിരുദവും പൂര്‍ത്തിയാക്കാന്‍ അദ്ദേഹം അവളെ ഉപദേശിച്ചു. അതനുസരിച്ച് അവള്‍ അത് പഠിച്ചെടുത്തു. കുട്ടികളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുന്നതിനോടൊപ്പം അവള്‍ പഠനവും മുന്നോട്ടു കൊണ്ടുപോയി.

അടുത്ത കടമ്പ സിവില്‍ സര്‍വീസ് പരീക്ഷ ആയിരുന്നു. അതിനായി ഏറ്റവും അടുത്ത് കോച്ചിംഗ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചു. അത് ചെന്നൈയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

അവളുടെ ഭര്‍ത്താവ് അവള്‍ക്ക് അവിടെ താമസ സൗകര്യം ഒരുക്കുകയും അവളുടെ ഐപിഎസ് കോച്ചിംഗിനായുള്ള മറ്റെല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ ചെന്നൈയില്‍ താമസിച്ച് അവര്‍ കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തു.

എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് അത് നേടിയെടുക്കാന്‍ ആയില്ല. മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടപ്പോള്‍ ഭര്‍ത്താവ് അവളെ ആശ്വസിപ്പിക്കുകയും തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും പിന്മാറാന്‍ അവള്‍ക്ക് മനസ്സുവന്നില്ല.

അംബിക ക്ഷമയോടെ പറഞ്ഞു എനിക്ക് ഒരു വര്‍ഷം കൂടി തരൂ ഞാന്‍ വീണ്ടും ശ്രമിക്കും വിജയിച്ചില്ലെങ്കില്‍ ഞാന്‍ തിരിച്ചു വന്ന് ഏതെങ്കിലും സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യാം. അവളുടെ എല്ലാ ആഗ്രഹങ്ങളും കൂട്ടുനില്‍ക്കുന്ന ഭര്‍ത്താവ് അവളുടെ ഈ ആഗ്രഹത്തിനും സമ്മതം മൂളി.

അവള്‍ അതികഠിനമായി പരിശ്രമിച്ചു. 2008ഇല്‍ ഐപിഎസ് ക്ലിയര്‍ ചെയ്ത ശേഷം അംബിക പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനത്തിനിടയില്‍ അവളുടെ ബാച്ച്‌മേറ്റ്‌സ് അവളുടെ ശ്രദ്ധയെ
മാത്രമല്ല അവളുടെ ധൈര്യത്തെയും പ്രശംസിച്ചു.

അംബിക ഇപ്പോള്‍ നോര്‍ത്ത് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആയി പ്രവര്‍ത്തിക്കുന്നു. നിരവധി സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ് അംബിക അംബികയുടെ ധൈര്യം മാത്രമല്ല അവളുടെ ഭര്‍ത്താവിന്റെ അപാരമായ ത്യാഗവും പിന്തുണയും ക്ഷമയും എടുത്തുപറയേണ്ടതാണ്.

ജീവിതത്തില്‍ തളരാതെ മുന്നോട്ടു പോയ അംബികയെ ഒരു ഭാര്യയുടെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയ അംബികയുടെ ഭര്‍ത്താവും ഇന്ന് ഏവര്‍ക്കും ഒരു പ്രചോദനമാണ്.

Related posts

Leave a Comment