തിരുവനന്തപുരം: വിഎസ് എസ് സി പരീക്ഷാ തട്ടിപ്പ് കേസിൽ കേന്ദ്രസർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരും നിരീക്ഷണത്തിലാണെന്ന് അന്വേഷണ സംഘം. തട്ടിപ്പിന് പിന്നിൽ അന്തർസംസ്ഥാന ബന്ധമുള്ള വലിയ റാക്കറ്റുണ്ടെ ന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച ഹരിയാനയിൽനിന്നു പിടികൂടി തിരുവനന്തപുരത്തെത്തിച്ച ആറ് ഹരിയാന സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നുള്ള തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചുള്ള കുടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ജൂഡീഷൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും കോടതിയുടെ അനുമതിയോടെ നടത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ നിരീക്ഷണത്തിലുള്ളവരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമെ അറസ്റ്റ് ചെയ്യുകയുള്ളുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിൽ എഎസ്പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്തർ സംസ്ഥാന ബന്ധമുള്ള കേസായതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകളും നടന്ന് വരികയാണ്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ വിക്രം…
Read MoreCategory: TVM
മഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More40 കിലോ ചന്ദനവുമായി മധ്യവയസ്കൻ പിടിയിൽ; പരസ്പര ബന്ധമില്ലാതെ സംസാരിച്ച് മണിയൻ
കാട്ടാക്കട: 40 കിലോ ചന്ദനവുമായി മധ്യവയസ്കൻ വനം വകുപ്പിന്റെ പിടിയിൽ. പൂവാർ ഉച്ചക്കട കാക്കവിള പാറയിടവിള മണിയന്റെ (58)വീട്ടിൽ നിന്നാണ് ചാക്കിൽ നിറച്ചതും അല്ലാതെയുമുള്ള ചന്ദന മുട്ടികളും ചീളുകളും വനം വകുപ്പ് പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ എൽ.സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 15 ചന്ദനക്കഷണങ്ങളും രണ്ടു ചാക്ക് ചന്ദനചീളുകളുമാണുണ്ടായിരുന്നത്. വനപാലകർ സ്ഥലത്തെത്തുമ്പോൾ ചീളുകൾ ചാക്കിൽ നിറയ്ക്കുകയായിരുന്നു ഇയാൾ. ചന്ദന മരത്തിന്റെ ഉറവിടത്തെക്കുറിച്ച് പ്രതി പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുറിക്കാൻ ഉപയോഗിച്ച വെട്ടുകത്തി, കൈവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
Read Moreഅച്ചു ഉമ്മനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ബുധനാഴ്ച ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ്; ക്ഷമചോദിച്ച് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാർ ബുധനാഴ്ച ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നൽകി. പൂജപ്പുര പോലീസ് ആണ് നോട്ടീസ് നൽകിയത്. ഒരാഴ്ച മുന്‍പാണ് നന്ദകുമാറിനെതിരെ കേസെടുത്തത്. നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകുന്നതിൽ വിമര്‍ശനമുയർന്നിരുന്നു. നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിനും വനിതാ കമ്മീഷനും സൈബർ സെല്ലിനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. നേരത്തെ പരാതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അച്ചു ഉമ്മൻ. പക്ഷെ അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നതെന്ന് അച്ചു ഉമ്മൻ പറയുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാറിനെതിരെയാണ് അച്ചു ഉമ്മന്റെ പരാതി. അതേസമയം സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുക മാത്രമായിരുന്നുവെന്നും നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കേസെടുത്തതിന് പിന്നാലെ നന്ദകുമാർ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ തന്നെ…
Read Moreവിഎസ്എസ്സി പരീക്ഷാ തട്ടിപ്പ് സിബിഐയ്ക്ക് കൈമാറിയേക്കും !
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷാ തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. പ്രതികള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സമാനകേസുകൾ നിലവിലുള്ള പശ്ചാത്തലത്തിലാണ് ഇത്. പഞ്ചാബിലും ഹരിയാനയിലും പ്രതികൾക്കെതിരെ സമാനമായ കേസുകള്‍ നിലവിലുള്ളത് കൂടാതെ ഒഡിഷയിലും തമിഴ്നാട്ടിലും തട്ടിപ്പ് നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഡിആര്‍ഡിഒ, വിഎസ്എസ്സി എന്നിവ നടത്തുന്ന പരീക്ഷകളിലാണ് കൂടുതലും തട്ടിപ്പ് നടന്നിട്ടുള്ളത്. പരീക്ഷയിൽ തട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നതിനു പിന്നാലെ വിഎസ്എസ്സി പരീക്ഷ റദ്ദാക്കിയിയിരുന്നു. പുതിയ പരീക്ഷകള്‍ പുതുക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാവും നടത്തുക. കേസില്‍ ഇതുവരെ 9 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ ഒളിവിലാണ്.അതേസമയം ഹരിയാനയില്‍ നിന്നും പിടിയിലായ പ്രധാന പ്രതി ദീപക് ഉള്‍പ്പെടെയുള്ളവർ പോലീസിനോട് സഹകരിക്കാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്. പരീക്ഷ എഴുതിയ മുഴുവന്‍ പേരുടേയും പട്ടിക വിഎസ്എസ്സിയില് നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോപ്പിയടി നടന്ന സാഹചര്യത്തില്‍ ഐഎസ്ആര്‍ഒ പരീക്ഷാ കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. തട്ടിപ്പ് അസൂത്രണം നടത്തിയത്…
Read Moreസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു; മൊബൈൽ ഫോൺ കവർന്ന് മുങ്ങിയ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേയ്ക്ക് സുഹൃത്തിനെ വിളിച്ചു വരുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷന് പരിധിയിലെ നൂറുല്‍ ഇസ്ലാം അറബിക്കോളജിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഗാഫ് ഗില്‍ സജീവ് എന്ന സജീവിനെയാണ് (34) അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന വീട്ടിലേയ്ക്ക് സുഹൃത്തായ ആറ്റുകാല്‍ സ്വദേശി കമലിനെ (36) വിളിച്ചു വരുത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പ്രതിക്കെതിരേ ശ്രീകാര്യം സ്റ്റേഷനില്‍ നിരവധികേസുകള്‍ നിലവിലുളളതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreജയസൂര്യയുടെ പരാമര്‍ശം തെറ്റിദ്ധാരണയില്‍നിന്ന്; സുഹൃത്തിന് ബിജെപി ബന്ധമെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന് നടന് ജയസൂര്യ പൊതുവേദിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ പരാമര്‍ശത്തോട് പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. ജയസൂര്യയുടെ പരാമർശം തെറ്റിദ്ധാരണയില്‍നിന്നും ഉണ്ടായതാണെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. കൃഷ്ണ പ്രസാദിന് കുടിശികയെല്ലാം കൊടുത്തതാണ്. കൃഷ്ണ പ്രസാദിന്റേത് ഒരു ബിജെപി കുടുംബമാണ്. അദ്ദേഹത്തിന്റെ സഹോദരന് കൃഷ്ണകുമാര്‍ ചങ്ങനാശേരിയില്‍ ബിജെപിയുടെ കൗണ്‍സിലറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് നിലവിലെ കൗണ്‍സിലർ. കൃഷ്ണപ്രസാദിന്റെ പരാമര്‍ശം വിശ്വസിച്ചാണ് ജയസൂര്യയും തെറ്റായ പരാമര്‍ശം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ് വിഷയത്തിലുള്ള പ്രതിപക്ഷ നിലപാടിനെയും മന്ത്രി വിമർശിച്ചു. തിരുവോണ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പട്ടിണി സമരംരാഷ്ട്രീയപ്രേരിതമാണെന്നും ഇതിനു പിന്നാലെയാണ് ജയസൂര്യയുടെ പ്രതികരണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നെല്കര്ഷകന് ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നത് കേരളമാണ്. സംസ്ഥാനത്ത് അഞ്ചേകാൽ ലക്ഷത്തോളം ആളുകൾക്ക് കിറ്റ് നൽകിയെന്നും…
Read Moreനടൻ പറഞ്ഞത് കർഷകരുടെ വികാരം; ജയസൂര്യയ്ക്ക് പിന്തുണയുമായി കെ. മുരളീധരൻ
തിരുവനന്തപുരം: നടന് ജയസൂര്യക്ക് പിന്തുണയുമായി കെ. മുരളീധരൻ രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. പട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽതന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന് പറഞ്ഞു. കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്. അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. അച്ചുവിനോപ്പം പാർട്ടി ഉറച്ചു നിൽക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു
Read Moreസരോജിനി ബാലാനന്ദൻ നടത്തിയത് സ്ത്രീകളുടെ ഉന്നമനത്തിനായി വേണ്ട പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവുമായിരുന്ന സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സരോജിനി ബാലാനന്ദൻ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സ്ത്രീകൾ തൊഴിൽ രംഗത്ത് നേരിടുന്ന ചൂഷണങ്ങൾ എന്നിവയ്ക്കെതിരെ പരാതിക്കാരോടൊപ്പം നിന്ന് സരോജിനി ബാലാനന്ദൻ പോരാടിയെന്ന് അനുശോചനക്കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലടക്കം പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവായിരുന്നു സരോജിനി ബാലാനന്ദനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇ.ബാലാനന്ദന്റെ ഭാര്യ എന്ന നിലയിൽ എന്നും അദ്ദേഹത്തോടൊപ്പം നിഴൽ പോലെ സരോജിനി ബലാനന്ദൻ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സരോജിനി ബാലാനന്ദന്റെ അന്ത്യം. സിപിഎം മുൻ സംസ്ഥാന സമിതി അംഗമാണ്.
Read Moreആറ്റിങ്ങലിൽ ബൈപാസ് നിർമാണാവശ്യങ്ങൾക്കായി കുഴിച്ച കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങൽ പാലാംകോണത്ത്് ബൈപാസ് നിർമാണത്തിന് കുഴിച്ച കുഴിയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. പാരിപ്പള്ളി സ്വദേശി ഡോമീസ് (21) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 11.45 ഓടെ ആറ്റിങ്ങലിന് സമീപം പാലാംകോണത്തായിരുന്നു അപകടം.മണനാക്കിൽ നിന്നും ആലംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബൈപ്പാസ് നിർമാണത്തിന് കുഴിച്ച കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ മുന്നറിയിപ്പ് ബോർഡൊന്നും ഇല്ലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അപകട വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്നാണ് കാറിലുണ്ടയിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. ഡൊമിനിക് സാബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന കിളിമാനൂർ സ്വദേശി അക്ഷയ് (22), വക്കം സ്വദേശി വിഷ്ണു (20) അഞ്ചുതെങ്ങ് സ്വദേശി ഫ്ളമിൻസ് (23), കടയ്ക്കാവൂർ സ്വദേശികളായ സ്റ്റീഫൻ (21), ബ്രൗണ്‍ (21) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More