വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പിനു പിന്നിൽ വൻ റാക്കറ്റ്; കേന്ദ്ര സർക്കാർ ജീവനക്കാരിൽ ചിലരും നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: വി​എ​സ് എ​സ് സി ​പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. ത​ട്ടി​പ്പി​ന് പി​ന്നി​ൽ അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള വ​ലി​യ റാ​ക്ക​റ്റു​ണ്ടെ ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഹ​രി​യാ​ന​യി​ൽനി​ന്നു പി​ടി​കൂ​ടി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച ആ​റ് ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​ള്ള ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി​യെ​ക്കു​റി​ച്ചു​ള്ള കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്.

ജൂ​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ന​ട​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം മാ​ത്ര​മെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​എ​സ്പി ദീ​പ​ക് ധ​ൻ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള കേ​സാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ന്ന് വ​രി​ക​യാ​ണ്.

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍ററിലേ​ക്ക് ടെ​ക്നീ​ഷ്യ​ൻ, റേ​ഡി​യോ​ഗ്രാ​ഫ​ർ , ട്രാ​ഫ്റ്റ്സ്മാ​ൻ തു​ട​ങ്ങി​യ ത​സ്തി​ക​ളി​ലേ​ക്ക് ന​ട​ന്ന പ​രീ​ക്ഷ​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

വ​യ​റി​ൽ കാ​മ​റ കെ​ട്ടി​വെ​ച്ച് ചി​ത്രം എ​ടു​ത്ത് പു​റ​ത്തേ​ക്ക് അ​യ​ച്ച് ബ്ലൂ​ടൂ​ത്തും സ്മാ​ർ​ട്ട് വാ​ച്ചും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ​യ്ക്ക് കോ​പ്പി​യ​ടി​ച്ച​ത്.

പ​രീ​ക്ഷ​യി​ൽ ഹ​രി​യാ​ന​ക്കാ​രാ​യ 469 പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തേ സ്ഥ​ല​ത്ത് നി​ന്ന് ഇ​ത്ര​യു​മ​ധി​കം പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​നാ​ൽ ത​ട്ടി​പ്പ് വ്യാ​പ​ക​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Related posts

Leave a Comment