40 കി​ലോ ച​ന്ദ​ന​വു​മാ​യി മ​ധ്യ​വ​യ​സ്‌​ക​ൻ പി​ടി​യി​ൽ; പരസ്പര ബന്ധമില്ലാതെ സംസാരിച്ച് മണിയൻ


കാ​ട്ടാ​ക്ക​ട: 40 കി​ലോ ച​ന്ദ​ന​വു​മാ​യി മ​ധ്യ​വ​യ​സ്‌​ക​ൻ വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. പൂ​വാ​ർ ഉ​ച്ച​ക്ക​ട കാ​ക്ക​വി​ള പാ​റ​യി​ട​വി​ള മ​ണി​യ​ന്‍റെ (58)വീ​ട്ടി​ൽ നി​ന്നാ​ണ് ചാ​ക്കി​ൽ നി​റ​ച്ച​തും അ​ല്ലാ​തെ​യു​മു​ള്ള ച​ന്ദ​ന മു​ട്ടി​ക​ളും ചീ​ളു​ക​ളും വ​നം വ​കു​പ്പ് പ​രു​ത്തി​പ്പ​ള്ളി റെ​യി​ഞ്ച് ഓ​ഫീ​സ​ർ എ​ൽ.​സു​ധീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

15 ച​ന്ദ​ന​ക്ക​ഷ​ണ​ങ്ങ​ളും ര​ണ്ടു ചാ​ക്ക് ച​ന്ദ​ന​ചീ​ളു​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ ചീ​ളു​ക​ൾ ചാ​ക്കി​ൽ നി​റ​യ്ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

ച​ന്ദ​ന മ​ര​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് പ്ര​തി പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വെ​ട്ടു​ക​ത്തി, കൈ​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment