അച്ചു ഉമ്മനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ബുധനാഴ്ച ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ്; ക്ഷമചോദിച്ച് ഫേസ്ബുക്ക് പോസ്റ്റ്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​നെ​തി​രേ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ മു​ൻ ഇ​ട​ത് നേ​താ​വ് ന​ന്ദ​കു​മാ​ർ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി.

പൂ​ജ​പ്പു​ര പോ​ലീ​സ് ആ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഒ​രാ​ഴ്ച മു​ന്പാ​ണ് ന​ന്ദ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വൈ​കു​ന്ന​തി​ൽ വി​മ​ര്‌​ശ​ന​മു​യ​ർ​ന്നി​രു​ന്നു.

ന​ന്ദ​കു​മാ​റി​നെ​തി​രെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സ​ഹി​തം പൊ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും സൈ​ബ​ർ സെ​ല്ലി​നും അ​ച്ചു ഉ​മ്മ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

നേ​ര​ത്തെ പ​രാ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ച്ചു ഉ​മ്മ​ൻ. പ​ക്ഷെ അ​ധി​ക്ഷേ​പം പ​രി​ധി​വി​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് അ​ച്ചു ഉ​മ്മ​ൻ പ​റ​യു​ന്നു.

മു​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും ഇ​ട​ത് സം​ഘ​ട​നാ നേ​താ​വു​മാ​യ ന​ന്ദ​കു​മാ​റി​നെ​തി​രെ​യാ​ണ് അ​ച്ചു ഉ​മ്മ​ന്‍റെ പ​രാ​തി. അ​തേ​സ​മ​യം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​കോ​പ​ന​പ​ര​മാ​യ ക​മ​ന്‍റു​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ന​ന്ദ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ന​ന്ദ​കു​മാ​ർ ത​ന്റെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ൽ ത​ന്നെ ക്ഷ​മാ​പ​ണം ന​ട​ത്തി പോ​സ്റ്റി​ട്ടി​രു​ന്നു. ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും താ​ൻ ഇ​ട്ട ക​മ​ന്‍റ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ​ക്ക് അ​പ​മാ​ന​മാ​യി പോ​യ​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും ന​ന്ദ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment