ആറ്റിങ്ങലിൽ ബൈ​പാ​സ് നി​ർ​മാ​ണാവശ്യങ്ങൾക്കായി കു​ഴി​ച്ച കു​ഴി​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു


തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ പാ​ലാം​കോ​ണ​ത്ത്് ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന് കു​ഴി​ച്ച കു​ഴി​യി​ലേ​ക്ക് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി ഡോ​മീ​സ് (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 11.45 ഓ​ടെ ആ​റ്റി​ങ്ങ​ലി​ന് സ​മീ​പം പാ​ലാം​കോ​ണ​ത്താ​യി​രു​ന്നു അ​പ​ക​ടം.മ​ണ​നാ​ക്കി​ൽ നി​ന്നും ആ​ലം​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ന് കു​ഴി​ച്ച കു​ഴി​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്.

റോ​ഡി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡൊ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​പ​ക​ട വി​വ​രം നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് കാ​റി​ലു​ണ്ടയി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഡൊ​മി​നി​ക് സാ​ബു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​റി​ലു​ണ്ടായി​രു​ന്ന കി​ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ക്ഷ​യ് (22), വ​ക്കം സ്വ​ദേ​ശി വി​ഷ്ണു (20) അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ഫ്ള​മി​ൻ​സ് (23), ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ്റ്റീ​ഫ​ൻ (21), ബ്രൗ​ണ്‍ (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment